15.4.15

വിഷു ആശംസകള്‍ഈശ്വരന്‍മാരുടെ ചിത്രങ്ങള്‍ പൊടി തുടച്ചു വച്ച്‌, കൊന്നയേ നോക്കി അത്ഭുതപ്പെട്ട്‌, കൈനീട്ടം എണ്ണി, പൂത്തിരിയും മത്താപ്പും കത്തിച്ച്‌, പടക്കത്തിന്റെ ശബ്ദം കേട്ട്‌ പേടിച്ച്‌ ചെവി പൊത്തി, മുത്തശ്ശിയുടെ ശകാരം പേടിച്ച്‌ ഓരോ കറിയും കൃത്യസ്ഥാനത്തു വിളമ്പി സദ്യ കഴിച്ച്‌, വേനലവധി ആഘോഷിക്കാനൊത്തു കൂടുന്ന സഹോദരങ്ങളോടൊത്ത്‌ ചക്കയും മാങ്ങയും മത്സരിച്ചു കഴിക്കുന്ന വിഷു ഭൂതകാലത്തെ ഫോട്ടോകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു.

രാത്രി ഡ്യൂട്ടി കഴിഞ്ഞ്‌ സഹപ്രവര്‍ത്തക തന്ന ഒരു കെട്ടു കൊന്നപ്പൂവുമായി ഫ്‌ളാറ്റിലേക്കു കയറി വരുമ്പോള്‍ സമയം അര്‍ധരാത്രി. ഒക്കെ ഒരുക്കി ഉറങ്ങാന്‍ കിടന്നപ്പോഴേക്കും ഒരു മണി. ഉറക്കം പിടിക്കുമ്പോഴേക്കും അയല്‍ക്കാരില്‍ ചിലര്‍ മാലപ്പടക്കത്തിനു തിരി കൊളുത്തി. മനസ്സില്‍ പ്‌രാകി, "ഇവര്‍ക്കൊന്നും വേറെ പണിയില്ലേ! മനുഷ്യനെ ഉറങ്ങാനും സമ്മതിക്കാതെ...."

വിഷു ആശംസകള്‍......!!! 

8 comments:

 1. ഞങ്ങള്‍ വീട്ടില്‍ എല്ലാം ആഘോഷിക്കാറുണ്ട്. ഓണവും ക്രിസ്മസും പെരുന്നാളും ദീപാവലിയും ജന്മദിനങ്ങളും എന്ന് വേണ്ട ഒരു വിധപ്പെട്ട എല്ലാ വിശേഷവും. ഈ പഞ്ചായത്തില്‍ ഇങ്ങനെ ഞങ്ങള്‍ മാത്രമേയുള്ളൂ എന്ന എല്ലാരും പറയുന്നത്.
  ഒരു ആഘോഷവും അന്യം നിന്ന് പോകാതെ ഇരിക്കട്ടെ

  ReplyDelete
 2. ഹ ഹ ഹാ.ഒന്നിനും സമയമില്ല ആർക്കും.

  ReplyDelete
 3. വിഷു ആശംസകള്‍...

  ReplyDelete
 4. വിഷു ആശംസകള്‍... :-)

  ReplyDelete
 5. ആശംസകള്‍, രൂപ

  ReplyDelete
 6. ഈ കൊല്ലം ഞങ്ങളുടെ കുടുംബത്തില്‍ വിഷു ആഘോഷിച്ചില്ല.
  അച്ഛന്‍റെ ജേഷ്ഠന്‍റെ ഭാര്യ ഇയ്യിടെ മരിച്ചിരുന്നു........
  ആശംസകള്‍

  ReplyDelete
 7. എല്ലാവര്‍ക്കും നന്ദി

  ReplyDelete