6.9.13

മറുപടികൾ കാക്കാതെ

മനസ്സിലെ മഞ്ഞുതുള്ളി
ഉരുകാൻ ഞാൻ കൊതിപ്പൂ,
ലളിച്ചോരെൻ സ്വപ്നം 
വിദൂരമെങ്കിലും...

അറിയാതെ മന്ത്രിക്കുന്നു
ആരോ എവിടെയോ 
പുതിയ തീരത്തു 
ജീവനണയണം പോൽ!

ഉത്തരങ്ങളില്ലെനിക്ക്
അറില്ലെന്നോഴികെ.
ഉയിർ വെടിയണമൊരിക്കൽ
മറുപടികൾ കാക്കാതെ!(എപ്പോഴോ കുറിച്ച് വച്ച നാലു വരികൾ ശ്രദ്ധയിൽ പെട്ടത് ഇന്നാണ്. ജീവച്ഛവമായി കിടക്കുന്ന എന്റെ ഈ ബ്ലോഗ്‌ പുനരുജീവിപ്പിക്കാൻ ഒരു എളിയ ശ്രമം)