15.3.15

മഴയ്ക്ക് ഒരു ആമുഖംവേനല്‍ മഴ... പ്രതീക്ഷകള്‍ക്കു ചിറകേകി പെയ്തു കൊണ്ടിരിക്കുന്നു. എനിക്കു മുന്‍പില്‍ 'മനുഷ്യന് ഒരു ആമുഖം' പുസ്തകം. ആരും തുറക്കാത്ത ആ താളുകള്‍ക്കും ആദ്യമായി പെയ്യുന്ന മഴയ്ക്കും ഒരേ ഗന്ധം.
മഴ സമ്മാനിക്കുന്ന സ്വപ്‌നങ്ങള്‍, ഏകാന്തത, വിചാരങ്ങള്‍... എല്ലാത്തിനേയും ഞാന്‍ സ്‌നേഹിക്കുന്നു. ഞാന്‍ ലോകത്ത്  വെറുക്കുന്ന വസ്തക്കളുടെ എണ്ണം നന്നേ കുറവാണ്. എന്നെ ഇഷ്ടപ്പെടാത്തവരുടെ പേരുകള്‍ എടുത്താല്‍ അതു ധാരാളമുണ്ടാകും.
ഞാനും മഴ പോലെയാണോ? ഇല്ലാത്ത സമയത്ത് എന്നെ ഓര്‍ക്കുകയും ഉളളപ്പോള്‍ മുഖം കറുപ്പിച്ചു നോക്കുകയും ചെയ്യുന്നവരാണോ ചുറ്റും? മഴ മനസ്സിനെ വല്ലാതെ സ്പര്‍ശിക്കും. എന്തോക്കെയോ എഴുതാന്‍ തോന്നും. ഏറ്റവും പ്രിയപ്പെട്ട ഒരു ചങ്ങാതി അടുത്തെത്തിയ പോലെ!
പുറത്തു പൊട്ടിച്ചിരികള്‍... അവര്‍ ചിരിക്കട്ടെ! ഞാന്‍ നിശബ്ദമായി ഈ മഴയെ പ്രണയിക്കട്ടെ, എല്ലാ വര്‍ഷത്തെയും പോലെ.

8 comments:

 1. ജാലകങ്ങളില്‍ വര്‍ഷാന്തരങ്ങളില്‍
  നീ വരാന്‍ കാത്തിരിക്കുകയാണ് ഞാന്‍..... (മഴ, വിജയലക്ഷ്മി)

  ReplyDelete
 2. വേനല്‍‌മഴ
  വേനലില്‍ ഒരു മഴ

  ReplyDelete
  Replies
  1. നന്ദി അജിത്തേട്ടാ

   Delete
 3. വേനലിലെ മഴയ്ക്കായ്‌ കാത്തിരിക്കാന്‍ എന്ത് രസമാണ് അല്ലെ

  ReplyDelete
 4. ശരിയാണ് ..... മഴയെ ഞാൻ പ്രണയിച്ചു തുടങ്ങിയത് പപ്പേട്ടന്റെ കഥകളിലൂടെയാണ്

  ReplyDelete
 5. മഴ ഒരു പ്രതീക്ഷയാണു.

  ReplyDelete
 6. വായനയ്ക്കിടയില്‍ മഴനൂലിലേക്ക് നോക്കിയിരിക്കെ,മനസ്സിനെന്തൊരാശ്വാസം!
  ആശംസകള്‍

  ReplyDelete