4.2.14

സ്വപ്‌നലോകത്തിരുന്ന്‌ ഞാന്‍ വീണ്ടും...!




അക്ഷരങ്ങള്‍ പെറുക്കിവെക്കുന്നത്‌ ഒരു സാധനയാണ്‌. ചില ഘടകങ്ങള്‍ എഴുതാന്‍ പ്രേരിപ്പിക്കുമ്പോള്‍ മറ്റു ചിലത്‌ വിഘാതം സൃഷ്ടിക്കുന്നു. വാക്കുകളെ ധ്യാനിക്കാനുളള കഴിവ്‌ എനിക്കു നഷ്ടപ്പെട്ടുവെന്നു തോന്നിത്തുടങ്ങിയ അവസരത്തിലാണ്‌ സര്‍ഗാത്മക എഴുത്തിനോട്‌ യാത്ര പറയാന്‍ തീരുമാനിച്ചത്‌. യാതൊരു തരത്തിലും അക്ഷരങ്ങള്‍ കൂട്ടിയോജിപ്പിക്കാതെ സ്വയം പ്രതികാരം ചെയ്യണമെന്നായിരുന്നു ആഗ്രഹമെങ്കിലും ജോലി പോകുമെന്നു ഭയന്ന്‌ അത്യാവശ്യം വാര്‍ത്തകള്‍ മാത്രം കൊടുത്ത്‌ ദിനങ്ങള്‍ തളളി നീക്കി.
      ഞാന്‍ എഴുത്ത്‌ നിര്‍ത്തുമെന്നു പറഞ്ഞപ്പോള്‍ എന്റെ ആത്മാവ്‌ മന്ത്രിച്ചു, 'നിന്റെ ലോകം എഴുത്താണ്‌. നീ കൂടുതല്‍ സുന്ദരിയാകുന്നതും എഴുത്തിലൂടെയാണ്‌. നിന്റെ വാക്കുകള്‍ വായിക്കാന്‍ ഒരു സമൂഹമുണ്ട്‌. അവരെ മറക്കരുത്‌.'
     ആരെയും ചെവികൊളളാന്‍ എനിക്കു താല്‍പര്യം തോന്നിയില്ല. മനസ്സിലാക്കിയവര്‍ തളളി പറഞ്ഞപ്പോഴുളള വേദനയോ അമര്‍ഷമോ എന്നെ നിശ്ശബ്ദയാക്കി. കാരണങ്ങള്‍ ആരാഞ്ഞവരോടു എന്തെല്ലാമോ പറഞ്ഞൊഴിഞ്ഞു. പുറത്തു കളിചിരിയുമായി നടക്കുമ്പോഴും ഞാന്‍ എന്നിലേക്കു തന്നെ ഒതുങ്ങി. വിഷമം വരുമ്പോള്‍ അഭയം തേടാറുളള എഴുത്തിനെ ഞാന്‍ ഉപേക്ഷിച്ചതോടെ ശരീരവും മനസ്സും ക്ഷീണിച്ചു.
      ഒരു ബിന്ദുവില്‍ നിന്ന്‌ മറ്റൊന്നിലേക്കുളള യാത്ര എനിക്കു ഓര്‍ക്കാവുന്നതിലുമപ്പുറമായിരുന്നു. മനസ്സു മരവിച്ചു. ഒരു ദീപം കൊടുത്തി പുതിയത്‌ പ്രകാശിപ്പിക്കാന്‍ നന്നെ പ്രയാസപ്പെട്ടു. കാലമെല്ലാം ശരിയാക്കുമെന്ന വിശ്വാസമില്ലാതായി.
      പതുക്കെ ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങി, മനവും മേനിയും രണ്ടാണെന്ന്‌. ശരീരം ചുമരുകള്‍ക്കിടയില്‍ ഒതുങ്ങി നിന്നെങ്കിലും മനസ്സ്‌ പാറി പറന്നു നടന്നു. ആകാശത്തു വിദൂരതയില്‍ ചന്ദ്രന്‍ നക്ഷത്രത്തെ നോക്കി നില്‍ക്കുമ്പോള്‍ അവിടെ പോയി രണ്ടു പേരെയും കൂട്ടിയോജിപ്പിക്കുന്നതു വരെ ഭാവനയില്‍ ഞാന്‍ കണ്ടു.
     അങ്ങനെ ഞാന്‍ എഴുതാന്‍ തീരുമാനിച്ചു. പേന ആദ്യമായി കൂട്ടിപ്പിടിച്ച എന്റെ വീട്ടുമുറ്റത്തും തൊടിയിലും പോയി ഞാന്‍ സമ്മതം ചോദിച്ചു. അവിടെ മൗനത്തിലൂടെ എന്നോടു സംവദിച്ച പലതും എന്നെ സ്‌നേഹത്തോടെ നോക്കി. എല്ലാവരും സന്തോഷത്തിലാണെന്നു തോന്നി. ആദ്യമായും അവസാനമായും ഞാന്‍ എന്റെ ആത്മാവിനോടു ചോദിച്ചു, ഞാന്‍ ചെയ്യുന്നത്‌ ശരിയാണോയെന്ന്‌! തീര്‍ച്ചയായും എന്നൊരുത്തരം എനിക്ക്‌ ആത്മവിശ്വാസം നല്‍കുന്നു.
     നെയ്‌തെടുത്ത ആ സ്വപ്‌നലോകത്തിരുന്ന്‌ ഞാന്‍ വീണ്ടും എഴുതിതുടങ്ങുന്നു....!

14 comments:

  1. വളരെ നല്ലത്
    ആശംസകള്‍

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി

      Delete
  2. "ആകാശത്തു വിദൂരതയില്‍ ചന്ദ്രന്‍ നക്ഷത്രത്തെ നോക്കി നില്‍ക്കുമ്പോള്‍ അവിടെ പോയി രണ്ടു പേരെയും കൂട്ടിയോജിപ്പിക്കുന്നതു വരെ ഭാവനയില്‍ ഞാന്‍ കണ്ടു." wow.. എല്ലാ ഭാവുകങ്ങളും..

    ReplyDelete
    Replies
    1. നന്ദി, ഈ പ്രോത്സാഹനത്തിന്

      Delete
  3. നന്നായി..
    അടുത്ത പോസ്റ്റ്‌ പോരട്ടെ..

    ReplyDelete
    Replies
    1. സ്നേഹത്തിനു നന്ദി

      Delete
  4. super.... write... write.... no words.... (y)

    ReplyDelete
  5. എന്നാ ശെരി.. അടുത്ത പോസ്റ്റിൽ കാണാം

    ReplyDelete
  6. നന്ദി കൂട്ടുകാരി

    ReplyDelete