15.1.13

പുനര്‍ജ്ജന്മം: എന്‍റെ സ്വപ്നലോകം



ഈ ജന്മം എത്ര സുന്ദരം,
ഇനി എന്തിനു വേറൊന്ന്‌?
ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല,
എങ്കിലും എനിക്ക് വേണം!

സ്വതന്ത്രമായി നടക്കാന്‍
ഉച്ചത്തില്‍ സംസാരിക്കാന്‍,
പെണ്ണെന്നു അഭിമാനിക്കാന്‍,
വേണം പുനര്‍ജ്ജന്മം!

പൊട്ടിച്ചെറിഞ്ഞ സ്വപ്‌നങ്ങള്‍
ശപിക്കാതെ പൊഴിച്ച പുഞ്ചിരി
മായ്ക്കാന്‍ ശ്രമിക്കാതെ
മറക്കാന്‍ കഴിയാതെ!

ശബ്ദിക്കുന്ന ഈ വാക്കുകളെ
നിങ്ങള്‍ വ്യഖ്യാനിക്കൂ!
ഞാന്‍ കാണുന്ന അര്‍ത്ഥം
എന്‍റെ മാത്രം സ്വപ്നലോകം!

30 comments:

  1. ഈ കവിത അവസാനം മുതല്‍ പുറകോട്ടും വായിക്കാം എന്ന് കണ്ടുപിടിച്ചു :-)

    ഇനി എന്തിനു വേറൊന്നു; ഈ ജന്മം എത്ര സുന്ദരം!

    ReplyDelete
    Replies
    1. താങ്കള്‍ ഒരു വന്‍സംഭവം തന്നെ വിഷ്ണു!

      Delete
  2. വേണം പുനര്‍ജ്ജന്മം!

    ഇനി എന്തിനു വേറൊന്ന്‌?

    നല്ല കവിത

    ReplyDelete
    Replies
    1. കേവലം രണ്ടാമത്തെ കവിത മാത്രം എഴുതുന്ന ഈയുള്ളവള്‍ക്കു തരുന്ന പ്രോത്സാഹനത്തിനു നന്ദി...

      Delete
  3. അതേ..ഇനി എന്തിനു വേറൊന്ന്‌?

    ReplyDelete
    Replies
    1. വേണം ഇനിയും ഒന്ന്...

      Delete
  4. വാക്കുകളില്‍ അടക്കിവെച്ച രോഷം അറിയുന്നു,,,അക്ഷരങ്ങള്‍ ഉണ്ടാകട്ടെ ഇന്നും കൂടെ

    ReplyDelete
  5. അത് വേണോ.... :)
    ആണ് ദിനം കറുക്കുന്ന ലോകത്തിനിയും.. ?

    ReplyDelete
    Replies
    1. ചെയ്യാതെ ഉപേക്ഷിച്ച ഒരുപിടി കാര്യങ്ങള്‍ക്കായി, ആണ്‍ ദിനം മാറുമെന്ന ശുഭപ്രതീക്ഷയില്‍ ഇനിയും വരണം...

      Delete
  6. കവിത ആസ്വദിയ്ക്കാന്‍ എനിയ്ക്ക് അത്ര വശമില്ല .. :P
    എന്നാലും അഭിപ്രായം പറയാം .. മുഴുവന്‍ ആശയവും മനസ്സിലായിക്കാണില്ല എനിയ്ക്ക് .. രോഷം .. ഒരു പുനര്‍ജ്ജന്മം എന്തിനു? എത്ര ജന്മങ്ങള്‍ ജനിച്ചാലും ഈ കാപാലികന്മാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലേണ്ടി വരില്ലേ .. നാട് നന്നാവട്ടെ എന്ന് പ്രാര്‍ത്തിയ്ക്കാം ..
    ഇനിയും എഴുതൂ ..

    ReplyDelete
    Replies
    1. അതെ...നാടും നാട്ടുക്കാരും നന്നാവട്ടെ!

      Delete
  7. ഇന്‍ഡ്യയിലാണെങ്കില്‍ പുനര്‍ജനിച്ചിട്ടും കാര്യമൊന്നുമില്ലയെന്ന് തോന്നുന്നു

    ReplyDelete
    Replies
    1. ശുഭാപ്തി വിശ്വാസമല്ലേ നമ്മെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കേണ്ട്ത്!

      Delete
  8. എനിയ്ക്കും വേണം പുനര്‍ജന്മം, സ്വാതന്ത്ര്യമുള്ള പെണ്ണെന്ന് അഭിമാനിക്കാന്‍ .

    ReplyDelete
  9. ചിലതൊക്കെ അങ്ങനെയാ , ഈ വെളിച്ചമില്ലാത്തിടം എന്നും കറുപ്പിന്റെ ഇടം, പുനർജന്മമോ ഇനി രക്ഷ!

    ReplyDelete
    Replies
    1. നന്ദി ഷാജു അത്താണിക്കല്‍

      Delete
  10. ഇതൊരു പ്രതിഷേദമാണ് പെണ്ണായി ചുരുക്കി കളഞ്ഞ സമൂഹത്തോടുള്ള പ്രതിശേദം

    ReplyDelete
    Replies
    1. തീര്‍ച്ചയായും ഇക്ക...

      Delete
  11. ഇതേ ജന്മത്തില്‍ തന്നെ അഭിമാനിയ്ക്കാനുള്ളതൊക്കെ ലഭിയ്ക്കട്ടെ

    കവിത കൊള്ളാം

    ReplyDelete
  12. മായ്കാന്‍ ശ്രമികാത്തതും മറക്കാന്‍ കഴിയാത്തതും സ്വപ്നലോകങ്ങള്‍ക്ക് തീര്ഴുതി കൊടുക്കാതെ സൂക്ഷികുക..ജന്മങ്ങളുടെ ഇടയിലെ യാത്രയുടെ പാഥേയമാണവ

    ReplyDelete
    Replies
    1. ഇടയ്ക്ക് സ്വപ്നങ്ങളില്‍ മാത്രം ജീവിക്കാനും ഒരു സുഖമുണ്ട് രഞ്ജിത്ത്

      Delete
  13. പ്രിയപ്പെട്ട സുഹൃത്തെ,
    ഇനിയുള്ള ജന്മങ്ങള്‍ വരുമ്പോള്‍ വരുന്ന പോലെ വരട്ടെ
    ഇപ്പോള്‍ ഈ ജന്മം മനോഹരം
    ഈ കവിത പോലെ സുന്ദരം.
    സ്നേഹത്തോടെ
    ഗിരീഷ്‌

    ReplyDelete
  14. punarjanmamm.....veno iniyum?..aashamsakal..

    ReplyDelete
  15. ഈ ജന്മത്തിൽ തന്നെ ആഗ്രഹിക്കുന്നത് ചെയ്യൂ. പുനർജന്മം ഉണ്ടായാൽ തന്നെ അത് മറ്റൊരാളായല്ലേ അഭിമാനിക്കാൻ കഴിയൂ!

    ReplyDelete
    Replies
    1. അങ്ങനെയും പറയാം...

      Delete