9.10.12

കടി വേണോ?

"മാനേജര്‍ കൊള്ളാം" ഞങ്ങളുടെ ഓഫീസില്‍ മാനേജര്‍ ഇന്റര്‍വ്യൂവിനു വന്ന കുട്ടിയെ ഒളിക്കണ്ണിട്ട് നോക്കിയിട്ട് ചിക്കു എന്നോടായി പറഞ്ഞു. സ്വതവേ കുസൃതി നിറഞ്ഞ അവന്റെ കണ്ണുകളില്‍ ഇത് പറയുമ്പോള്‍ കൂടുതല്‍ വികൃതി നിറഞ്ഞതായി എനിക്ക് തോന്നി. ജീവിതത്തിലെ സകലമാന ദുഖങ്ങളും സന്തോഷങ്ങളും രഹസ്യങ്ങളും ഒന്നും പങ്കു വെച്ചില്ലെങ്കിലും ഞാനും അവനും നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. കൃത്യമായി പറഞ്ഞാല്‍ ടോം ആന്‍ഡ്‌ ജെറി പോലെ! എന്നും അടിയും ബഹളവും തന്നെ ആണെങ്കിലും ഞങ്ങള്‍ എന്ന ഈ രണ്ടു "സുഹൃത്തുക്കള്‍" ഇല്ലെങ്കില്‍ ഓഫീസ് ശ്മശാനമൂകം ആണ്.

ഏതായാലും ചിക്കു "അപ്സരസുന്ദരി" എന്ന മട്ടില്‍ വര്‍ണ്ണിച്ചവളെ ഒന്ന് കണ്ടേക്കാം എന്ന് ഞാനും തീരുമാനിച്ചു. ശരിയാണ്, നല്ല മുഖപ്രസാദവും വിടര്‍ന്ന കണ്ണുകളും മനോഹരമായ പുഞ്ചിരിയും! സുന്ദരിയെ എനിക്കും 'പിടിച്ചു'. പാലക്കാട്ടുകാരി ആണെന്നും അഗ്രഹാരത്തിലെ പട്ടത്തിക്കുട്ടി ആണെന്നുമൊക്കെ ബാക്കി ഓഫീസിലെ ബാക്കി ഉള്ളവര്‍ അടക്കം പറഞ്ഞു. ആ സമയത്തും ഏതൊരു പെണ്ണിനേയും കുപ്പിയിലാക്കാന്‍ ഒരായിരം വഴികള്‍ കണ്ടെത്തുന്ന ചിക്കു ഇവളെ എങ്ങനെ വളക്കാം എന്ന ചിന്തയില്‍ ആണ്.



സമയം അഞ്ചു മണി. സുന്ദരി അപ്പോഴും ഇന്റര്‍വ്യൂവിനു മുന്‍പത്തെ പരീക്ഷ എഴുതി കൊണ്ടിരിക്കുകയാണ്. "നമുക്ക് ചായ കുടിക്കാം. എല്ലാരും പറ എന്തൊക്കെയാ കഴിക്കാന്‍ വേണ്ടത്?" ചിക്കു ചായ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഓഫീസിനു അടുത്തുള്ള ഹോട്ടലില്‍ ചൂടു ചായയും കോഴിക്കോടന്‍ പലഹാരങ്ങളും കിട്ടും. ദിവസേനെ പലതരം പലഹാരങ്ങള്‍ പറയാറുണ്ടെങ്കിലും ഉള്ളിവട തന്നെ മതി എന്ന തീരുമാനത്തില്‍ ഞാന്‍ വിളിച്ചു പറഞ്ഞു, "ഡാ, ഒരു ലൈം ടീ...പിന്നെ ഉള്ളിവട"! ചിക്കുവിനെ കാണുന്നില്ല.


ഓ! അവന്‍ സുന്ദരിയുടെ അടുത്ത് കുശുകുശുക്കുകയാണ്. എന്റെ അടുത്തേക്ക് ലിസ്റ്റ് എഴുതാന്‍ വന്ന ചിക്കു ഒരു കള്ള ചിരിയോടെ ശബ്ദം താഴ്ത്തി പറഞ്ഞു,"ഞാനെ അവള്‍ടെ അടുത്ത് പോയി ചായ വേണോ എന്ന് ചോദിച്ചു"! 


"ഓ! എന്നിട്ട്?" അവനു പറയാനുള്ള കഥ കേട്ടിട്ട് ബാക്കി പണി തുടരാം എന്ന് ഞാന്‍ തീരുമാനിച്ചു. അവന്‍ ആവേശത്തോടെ തുടര്‍ന്നു, "വേണ്ട എന്ന് പറഞ്ഞു. പിന്നെ ഞാന്‍ കടി വേണോ എന്ന് ചോദിച്ചു. അതും വേണ്ടാന്നു!"


പാലക്കാട്ടു നിന്ന് നേരെ കോഴിക്കോട് വന്നിറങ്ങിയ ഒരു പെണ്‍ക്കുട്ടിയോട് "കടി" വേണോ എന്ന് ചോദിച്ച അവനു അടി കിട്ടിയില്ലല്ലോ എന്നോര്‍ത്ത് എനിക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല.മലബാറില്‍ "കടി" എന്നാല്‍ ഇടനേരങ്ങളില്‍ ചായക്കൊപ്പം കഴിക്കുന്ന ലഘുഭക്ഷണങ്ങള്‍ ആണ്. ഞാന്‍ ഈ തമാശ ബാക്കി സഹപ്രവര്‍ത്തകരുമായി പങ്കു വച്ചു. അവരും ചിരിയുടെ അലമാല തീര്‍ത്തപ്പോള്‍ ആദ്യത്തെ ശ്രമം പാളിയതിന്റെ ചളിപ്പുമായി ചിക്കു അവന്റെ മോണിട്ടറിലേക്ക് നോക്കി ഓഫീസ് ജോലികള്‍ തുടര്‍ന്നു.



വാല്‍കഷ്ണം: മാനേജര്‍ ആയി വന്ന സുന്ദരി കുറച്ചു ദിവസം കഴിഞ്ഞു എന്നോട് ഈ സംഭവം പറഞ്ഞു, "കടി വേണോ എന്ന് ചോദിച്ചപ്പോള്‍ ഇതെന്താ ഇവന്‍ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് വിചാരിച്ചു. പിന്നെ പരീക്ഷയുടെ തിരക്കില്‍ ഞാന്‍ കൂടുതല്‍ ആലോചിച്ചില്ല"! ചിരിയോടെ ഞാന്‍ ചോദിച്ചു, "ഇനി പറ നിനക്കിന്നു കടി വേണോ?"

(ചിക്കു എന്നത് യഥാര്‍ത്ഥ പേരല്ല. ശരിക്കുമുള്ള പേര് വെച്ചാല്‍ ഞാന്‍ ബാക്കി ഉണ്ടാവില്ല എന്നാ സത്യം മനസ്സിലാക്കി ഞാന്‍ ആ വ്യക്തിയുമായി സാമ്യമുള്ള മറ്റൊരു പേര് ഇട്ടതാണ്.)
 

38 comments:

  1. കടി കൊള്ളാം . രസകരം

    ReplyDelete
  2. ഇത് വായിച്ചിട്ട് സുഹൃത്തിന്റെ കടി മേടിച്ചു കെട്ടണ്ട...:D

    ReplyDelete
  3. കടി കൊള്ളാം ഇടി കൊല്ലാതെ മുന്‍കരുതല്‍ എടുത്തതും നന്നായി... ഹി ഹി



    ആശംസ

    ReplyDelete
    Replies
    1. ഈ പ്രോത്സാഹനത്തിനു നന്ദി...

      Delete
  4. പാലക്കാട് പറയില്ലേ പലഹാരത്തിന് കടിയെന്ന്.. തൃശ്ശൂരും ഇത് കടിയാണല്ലോ... അപ്പോള്‍ പിന്നെ പാലക്കാടെന്താ പറയ്യാ....

    ReplyDelete
    Replies
    1. പാലക്കാടു കടിയെന്ന് പറയില്ലെന്നാണ് ആ കുട്ടി പറഞ്ഞത്

      Delete
  5. pani pashuvin neyyil namukkittu thannu alle pishajeeee.......
    nee enne vittum blog eyhuthum ennu enikk nannayi ariyamayirunnu.... akshamayode adutha kandumuttalinuvendi njn kaathirikkunnu..
    anyway vayichappol jabir paranja chiri enikkum vannu!! shesham screenil pakkalam!!!

    ReplyDelete
  6. മ്മളെ കൊയ്ക്കോട്ടു കടീന്നെന്നെ പറയും... :))
    സംഗതി രസായി... ന്നെട്ടു പിന്നെ....ചിക്കു വളഞ്ഞോ അല്ലേല്‍ അവള് വളഞ്ഞോ...:?)

    ReplyDelete
    Replies
    1. രണ്ടും സംഭവിച്ചില്ല. അവള്‍ ജോലിക്ക് ചേര്‍ന്നപ്പോള്‍ രണ്ടു പേരുടെയും സ്വഭാവങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചില്ല. അങ്ങനെ ആ കഥ അവസാനിച്ചു.

      Delete
  7. കുറച്ചു ദിവസം കഴിയുമ്പോള്‍ ആ കുട്ടി ചിക്കുവിനെ വിളിച്ചു ചോദിക്കും, " ഇന്ന് കടി ഉണ്ടോ?", രസകരമായ അനുഭവം, ആശംസകള്‍ !

    ReplyDelete
    Replies
    1. ഹിഹിഹി...നന്ദി ദീപുട്ടന്‍

      Delete
  8. നല്ലൊരു ചിരി പോസ്റ്റ് ....ഒരു കടി കൊട്...

    ReplyDelete
    Replies
    1. നന്ദി ആചാര്യന്‍

      Delete
  9. അധികം കളിയാക്കണ്ട, ചിലപ്പോൾ അവർ തമ്മിൽ കടി തുടങ്ങിയിരിക്കും... :)

    ReplyDelete
    Replies
    1. ഹിഹിഹി അതൊന്നും അറിയില്ല

      Delete
  10. ചായയും കടിയും ഒരുപോലെ ഇഷ്ടമായി

    ReplyDelete
  11. ആക്ച്വലി പാലക്കാട്ട് അതിന്റെ അർഥമെന്താ.
    പോസ്റ്റ് ഇഷ്ടായേ

    ReplyDelete
    Replies
    1. അച്ചടി ഭാഷയില്‍ നമ്മള്‍ ഉദ്ദേശിക്കുന്ന "കടി" എന്നത് തന്നെയാണ് പാലക്കാട്‌ ഈ വാക്കിന്റെ അര്‍ഥം.

      Delete
  12. എന്‍റെ കടി എടുത്തവന്‍റെ കടി ഞാന്‍ എടുത്തു കടിച്ചു തിന്നു.
    അഹ എന്‍റെ അടുത്താ കടി, ഛെ അല്ല കളി.

    ReplyDelete
  13. കൊള്ളാം കടിക്കഥ.
    ഇനി കടി ഒടെര്‍ ചെയ്യുമ്പോള്‍ ഒരു പഴംപൊരി എനിക്കും ആയിക്കോട്ടെ.

    ReplyDelete
  14. ഞാന്‍ ഉത്തര മലബാരിന്നാ... അവിടെ കടി എന്നാ പറയുന്നേ .. കോഴിക്കോടും കടി തന്നെ. തൃശൂരില്‍ ഞാന്‍ 7 കൊല്ലം ഉണ്ടായിരുന്നു അവിടെ കടി എന്ന് തന്നെ ആണ് പറയുന്നേ.. കൊച്ചിയില്‍ പഠിക്കാന്‍ പോയപ്പോ കടി എന്ന് പറഞ്ഞിട്ട് ആര്‍കും മനസിലാകാതിരുന്നിട്ടില്ല. ഇപ്പൊ തിരുവനന്തപുരത്താ... ഇവിടെ എല്ലാരും കടി എന്ന് തന്നെയാ പറയാറ്. ഈ പാലക്കാടു മാത്രം എന്താണാവോ ഒരു മാറ്റം?

    ReplyDelete
    Replies
    1. പക്ഷെ കടി എന്താണെന്നു പലര്‍ക്കും അറിയില്ല. നാടന്‍ ഭാഷ ഉപയോകിക്കുന്നവര്‍ക്കെ അറിയുന്നുണ്ടാകു

      Delete
  15. ചായക്കെന്താ കടി എന്ന് ചോദിച്ചാല്‍ പാലക്കാട്ടെ ആളുകള്‍ മിഴിച്ചു നോക്കും. ബ്രേക്ക്‌ഫാസ്റ്റിന് "നാഷ്ട" എന്നാണ് പറയുന്നത്.

    ചായയും കടിയും കൊള്ളാം.

    ReplyDelete
  16. കടി വേണോ??

    ഞങ്ങള്‍ തൃശൂര്‍കാര്‍ക്കും "കടി" ഇടനേരങ്ങളിലെ പലഹാരങ്ങളില്‍ പെടും.

    പാലക്കാടും അങ്ങനെ ആയിരിക്കും...

    അഗ്രഹാരത്തില്‍ വേറെ ഒരു രീതി ആണ്...

    സംഭവം കൊള്ളാം കേട്ടോ അഭിനന്ദങ്ങള്‍ :-)

    ReplyDelete
    Replies
    1. നന്ദി ജോ മിസ്റ്റെരിയോ

      Delete
  17. തിരോന്തരത്തും ചായേട കൂടെ കടി തന്നെ..

    ReplyDelete
    Replies
    1. നന്ദി ആയിരങ്ങളില്‍ ഒരുവന്‍

      Delete
  18. ഇതിലിപ്പോ എന്താ ഇത്രമാത്രം ഉള്ളെ???

    ReplyDelete
  19. Chickooo kadi kittyooo??

    Roopz.. nice ormakal :-D

    ReplyDelete