29.10.12

മകനെ കാത്ത് ഒരമ്മആ കൂടികാഴ്ച എന്നെങ്കിലും ഉണ്ടാകും എന്നെനിക്കു അറിയാമായിരുന്നു. സത്യം പറഞ്ഞാല്‍ അവരെ എങ്ങനെ നേരിടണം എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. മക്കളെ നഷ്ടപ്പെടുക എന്നത് ഒരമ്മയെ സംബന്ധിച്ച് ഏറ്റവും വലിയ വേദനകളില്‍ ഒന്നാണ്. ഇന്നലെ ഒരു പരിപാടിക്കിടയിലാണ് അവര്‍ എന്നെ പരിചയപ്പെടാന്‍ വന്നത്. അമ്മയുടെ ചെറിയമ്മ ആണെങ്കിലും അവര്‍ക്ക് എന്നെ അറിയില്ലായിരുന്നു. പക്ഷെ ഞാന്‍ അവരെ പല വേദികളിലും വച്ച് കണ്ടിടുണ്ട്, ഈ അടുത്തായി അവരെ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കാറുമുണ്ടായിരുന്നു. കാരണം മാധ്യമലോകം കുറച്ചു കാലം വരെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട സോണി ഭട്ടതിരിപ്പാട് എന്ന പത്രപ്രവര്‍ത്തകന്റെ അമ്മയായ സുവര്‍ണിനി ആയിരുന്നു അവര്‍. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു തീവണ്ടി യാത്രക്കിടയില്‍ എങ്ങോ മറഞ്ഞു പോയ ഒരു മകന്റെ അമ്മയെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് എനിക്കറിയില്ലായിരുന്നു. എങ്കിലും ഞാന്‍ സംസാരിച്ചു, അവര്‍ എന്റെ ഇംഗ്ലീഷ് ബ്ലോഗ്‌ പോസ്റ്റ്‌ വായിച്ചിരുന്നെന്നും അത് വായിച്ച ആരെങ്കിലും എന്നോട് അവരുടെ മകനെ കുറിച്ച് സൂചന വല്ലതും തന്നോ എന്നും തിരക്കാനായിരുന്നു അവര്‍ എന്നെ സമീപിച്ചത്. ഇനി നിങ്ങള്‍ക്ക് തുടര്‍ന്ന് വായിക്കണമെങ്കില്‍ "Where is Soni Bhattathiripad" എന്ന എന്റെ ഇംഗ്ലീഷ് പോസ്റ്റ്‌ വായിച്ചതിനു ശേഷം തുടരുക.

ആള്‍കൂട്ടത്തില്‍ നിന്ന് മാറി നിന്ന് സുവര്‍ണെച്ചി സംസാരിച്ചു തുടങ്ങി. എല്ലാ വേദികളിലും ചുറുചുറുക്കോടെ മാത്രം കണ്ടിട്ടുള്ള അവര്‍ വല്ലാതെ ക്ഷീണിച്ചു പോയിരിക്കുന്നു. വര്‍ത്തമാനം പറയുന്നതിനിടയില്‍ പലപ്പോഴും അവര്‍ വിതുമ്പി. പക്ഷെ ആ കണ്ണുകള്‍ ഒരിക്കലും നിറഞ്ഞില്ല. ഒരുപക്ഷെ കുറെ വര്‍ഷങ്ങള്‍ കരഞ്ഞു കണ്ണുനീരെല്ലാം വറ്റി പോയിട്ടുണ്ടാകും. മാധ്യമലോകത്ത് മിന്നുന്ന താരമായിരുന്നപ്പോഴാണ് സോണി ഭട്ടതിരിപ്പാടിന്റെ തിരോധാനം. ഗോവ ഫിലിം ഫെസ്റിവല്‍ കഴിഞ്ഞു മടങ്ങുമ്പോള്‍ ട്രെയിനില്‍ വച്ച് സോണിയെ കാണാതായി. പത്രപ്രവര്‍ത്തകരും പോലീസും എല്ലാം ഒരുപാടു വര്‍ഷം തിരഞ്ഞെങ്കിലും സോണി എവിടെ എന്നത് ഇന്നും ഒരു ചോദ്യമായി അവശേഷിക്കുന്നു. 


"അവന്‍ പോയതിനു ശേഷം എനിക്ക് ഇല്ലാത്ത അസുഖങ്ങള്‍ ഇല്ല. പ്രഷറും ഷുഗറും പോരാത്തതിനു ഹാര്‍ട്ടിനും സുഖമില്ല. മരുന്നിന്‍റെ മുകളില്‍ ആണ് ജീവിതം." സുവര്‍ണേച്ചി പറഞ്ഞു. വിഷമം മറക്കാന്‍ ഡോക്ടര്‍ അവരോടു ടിവി കാണാന്‍ ഉപദേശിച്ചു. പക്ഷെ ടെലിവിഷനിലെ ചാനലുകള്‍ കാണുമ്പോള്‍ വാര്‍ത്ത വായിച്ചിരുന്ന അവരുടെ മകനെ ഓര്‍മ വരും. അത് കൊണ്ട് തന്നെ ടിവിയും ഓണ്‍ ചെയ്യാറില്ല. അവര്‍ക്ക് ആകെ ഒരു ആശ്വാസം പൊതുപ്രവര്‍ത്തനം ആണ്. വാര്‍ഡ്‌ മെമ്പര്‍ ആയ സുവര്‍ണേച്ചി ജനസെവനത്തില്‍ ഏര്‍പ്പെട്ടു കുറച്ചു നിമിഷത്തേക്കെങ്കിലും വിഷമങ്ങള്‍ മറക്കുന്നു. ഞങ്ങളുടെ സംസാരത്തിനിടയില്‍ ആ വഴി വന്ന ഒന്ന് രണ്ടു പേരോട് ആധാറിനെ കുറിച്ച് ഓര്‍മിപ്പിക്കാനും മറന്നില്ല.

ആ ഇടവേളയില്‍ എന്‍റെ മനസ്സ് പഴയ ചിന്തകളിലേക്ക് പോയി. സോണി ഭട്ടതിരിപ്പാട് എന്ന പേര് ഞാന്‍ ആദ്യം വായിച്ചത് അമ്മയുടെ വീട്ടില്‍ നിന്നാണ്. അന്ന് മനോരമയുടെ "ശ്രീ" എന്ന സപ്ലിമെന്റില്‍ ഇദ്ദേഹത്തിന്റെ പേര് കണ്ടപ്പോള്‍ തന്നെ ഞാന്‍ അമ്മായിയോട് ചോദിച്ചു വല്ല ബന്ധുവും ആണോയെന്ന്. "നമ്മടെ ഇല്ലത്തെ ആണ്", എന്‍റെ അമ്മയും അദ്ദേഹവും ഒരേ കുടുംബത്തിലാണ് ജനിച്ചത് എന്നത് പലപ്പോഴും വളരെ അഭിമാനത്തോടെയാണ് ഞാന്‍ ഓര്‍ത്തത്. സ്ഥാനം കൊണ്ട് ഞാന്‍ അമ്മാവന്‍ എന്ന് വിളികേണ്ട ആ പേരിനുടമയെ പിന്നീട് ടിവിയിലൂടെ കണ്ടു. ഒരു ചെറുപുഞ്ചിരിയോടെ വാര്‍ത്ത അവതരിപ്പിക്കുന്ന ആ വ്യക്തി പിന്നീട് മലയാളിക്ക് പരിചിതമായ മുഖം ആയി. ഇടയ്ക്കെപ്പോഴോ അദേഹത്തെ കാണാനില്ലെന്ന കാര്യം അമ്മയാണ് എന്നോട് പറഞ്ഞത്. 

നാട്ടുകാരുമായുള്ള കുശലാന്വേഷണം വേഗം അവസാനിപ്പിച്ച്‌ സുവര്‍ണേച്ചി വീണ്ടും എന്റെ അടുത്തേക്ക് വന്നു. മകന്‍ പോയതിനു ശേഷം ആ അമ്മ ഒഴിച്ച് കൂടാനാവാത്ത ചടങ്ങുകളില്‍ മാത്രമേ പങ്കെടുക്കാറുള്ളു. "ആളുകള്‍ മുഖത്ത് നോക്കി ചോദിക്കും എന്താ മോന്‍ തിരിച്ചു വന്നില്ലേ എന്ന്." ശബ്ദം ഇടറി കൊണ്ട് അവര്‍ പറഞ്ഞു. പലപ്പോഴും മറ്റുള്ളവരുടെ വിഷമങ്ങളില്‍ സന്തോഷിക്കുന്നവരാണ് അധികജനങ്ങളും എന്ന് ആ വാക്കുകള്‍ കേട്ടപ്പോള്‍ തോന്നിപ്പോയി. സോണി എന്ന മനുഷ്യന്‍ ലഹരിക്ക്‌ അടിമപ്പെട്ടവന്‍ ആണെന്നും മാനസികവിഭ്രാന്തി ഉണ്ടെന്നതുമൊക്കെയുള്ള പ്രചരണങ്ങള്‍ പച്ചക്കള്ളം ആണെന്ന് ആ അമ്മ ഉറപ്പിച്ചു പറയുന്നു. "അങ്ങനെ പ്രശ്നം ഉള്ള ഒരാളെ ഇത്രയും വലിയ ഒരു ചാനല്‍ പ്രധാനറിപ്പോര്‍ട്ടറായി അയക്കുമോ?" എന്ന സുവര്‍ണേച്ചിയുടെ ചോദ്യം ബാക്കി ഉള്ളവരെ പോലെ പല നുണകളും വിശ്വസിച്ചിരുന്ന എനിക്ക് ഒരു പുതിയ ബോധോദയം തന്നു. ശരിയാണല്ലോ, ടീമിനെ നയിക്കാന്‍ കെല്‍പ്പുണ്ടെന്നു പൂര്‍ണബോധ്യം ഉള്ളത് കൊണ്ടല്ലേ അന്ന് ഇന്ത്യവിഷന്‍ അദേഹത്തെ തന്നെ തിരഞ്ഞെടുത്തത്! ഏറ്റവും എളുപ്പത്തില്‍ വ്യാപിപ്പിക്കാന്‍ പറ്റുന്ന രണ്ടു കാര്യങ്ങളില്‍ ഒന്ന് പരദൂഷണവും മറ്റേതു പകര്‍ച്ചവ്യധിയുമാണെന്ന് മനസ്സില്‍ ഓര്‍ത്തു.

"അവന്‍ തിരിച്ചു വരണം എന്നൊന്നും ഞാന്‍ പറയില്ല. അവനിഷ്ടം ഒളിച്ചു കഴിയാന്‍ ആണെങ്കില്‍ അങ്ങനെ ആയിക്കോട്ടെ! പക്ഷെ ഇടക്കൊന്നു അവന്റെ കുടുംബത്തിലേക്ക് വിളിച്ചു സുഖാന്വേഷണമെങ്കിലും നടത്തിയാല്‍ ഞങ്ങള്‍ക്കൊരു സമാധാനം ഉണ്ട്." സുവര്‍ണേച്ചി പറഞ്ഞു നിര്‍ത്തി. ഒരിക്കലും നേരിട്ട് ഞാന്‍ കണ്ടിട്ടില്ലാത്ത സോണി ഏട്ടന്‍ ലോകത്തിന്‍റെ ഏതെങ്കിലും ഒരു കോണില്‍ വച്ച് ഇത് വായിക്കുന്നുണ്ടെങ്കില്‍ ഓര്‍ക്കുക, താങ്കളുടെ അമ്മ ആവശ്യപ്പെടുന്നത് താങ്കള്‍ സുരക്ഷിതനായി ഇരിക്കുന്നു എന്ന ഒരു വാര്‍ത്ത മാത്രം ആണ്. ഇംഗ്ലീഷ് ബ്ലോഗില്‍ ഞാന്‍ എഴുതിയ "വേര്‍ ഈസ്‌ സോണി ഭട്ടതിരിപ്പാട്" എന്ന പോസ്റ്റ്‌ ഇന്നും ആളുകള്‍ വായിക്കുന്നു. "സോണി എവിടെ" എന്ന് അവര്‍ ഗൂഗിളിനോട് ചോദിക്കുന്നു!


ഞാന്‍ സംസാരിച്ച ഏതാനും ചില മാധ്യമപ്രവര്‍ത്തകരും സോണിയുടെ വരവിനായി കാത്തിരിക്കുകയാണ്. അവര്‍ക്ക് അദ്ദേഹം ഒരു പ്രചോദനം ആയിരുന്നു. തിരിച്ചു വന്നാല്‍ സോണി ഭട്ടതിരിപ്പാട് എന്ന പത്രപ്രവര്‍ത്തകനു മുന്‍പില്‍ ഇനിയും ഒരു വലിയ ലോകമുണ്ട്. മാധ്യമലോകത്തിലെ കൃത്രിമത്വത്തിനുമപ്പുറം സോണി എന്ന നാട്ടുകാരനെ നീര്‍വേലി എന്ന കൊച്ചു ഗ്രാമവും അവിടുത്തെ പുഴയും കാറ്റും കിളികളും കാതോര്‍ത്തിരിക്കുന്നു. സോണിയെ സ്നേഹം കൊണ്ട് മൂടാനായി കാത്തു നില്‍ക്കുന്ന മന്ദ്യത്തില്ലത്തെ രണ്ടു വൃദ്ധദമ്പതികളുടെ കാത്തിരിപ്പ്‌ ഉടന്‍ ശുഭപര്യവസായിയായി അവസാനിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.

(ഞാന്‍ അടക്കം എല്ലാ ബ്ലോഗ്ഗര്‍മാരും ആളുകളുടെ വായനയും 
അഭിപ്രായവും അറിയാനായി ഒരുപാട്  
സൂത്രങ്ങള്‍ ചെയ്യുന്നവരാണ്. 
പക്ഷെ ഈ പോസ്റ്റ്‌ തികച്ചും ഒരു അപേക്ഷ രൂപത്തില്‍ ആണ്. 
ആര്‍ക്കെങ്കിലും എന്തെങ്കിലും അറിയുമെങ്കില്‍ 
ആ അമ്മയെ അറിയിച്ചാല്‍ പുണ്യം കിട്ടും)

56 comments:

 1. ആ അമ്മക്ക് മകനെ എത്രയും പെട്ടെന്ന് തിരിച്ചു കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു....

  ReplyDelete
 2. ഇതേ വിഷയം ഞാന്‍ മുന്നേ നൌഷാദ് ഭായിയുടെ ആയിരങ്ങളില്‍ ഒരുവന്‍ എന്ന ബ്ലോഗിലോ മറ്റോ വായിച്ചതായി ഓര്‍ക്കുന്നു..

  ReplyDelete
  Replies
  1. ഈ വിഷയം ബ്ലോഗില്‍ ആദ്യമായി അവതരിപ്പിച്ചത് ഞാന്‍ ആണ് പടന്നകാരന്‍. എന്തായാലും വേറെയും ആളുകള്‍ ഇതിനെ കുറിച്ച് എഴുതുന്നു എന്നറിഞ്ഞതില്‍ സന്തോഷം.

   Delete
 3. I was there in the Goa Festival as a reporter for Amrita TV.It was then i first met him.He was very active in meeting film personalities,taking interviews and may be seeing films.I remember his interview with Actor Mukesh who came there as the producer of the movie"katha parayumpol".I had to wait there for almost half an hour to get Mukesh free for a bite.
  It was exactly the next day many noticed his cameraman wandering all alone in the festival premises and while asked he informed of Sony's unannounced going back.
  ....and he still remain unnoticed somewhere.
  But it is a pity that his where about is still unknown.
  Now it is again the time of Goa Festival...
  ..and his image again came into our memory..
  I eel strongly that only Sony can break the mystery.
  ....And I really believe that he will do it some day..

  ReplyDelete
  Replies
  1. Yeah true, only he can answer...Thanks for the comment

   Delete
 4. "അവന്‍ തിരിച്ചു വരണം എന്നൊന്നും ഞാന്‍ പറയില്ല. അവനിഷ്ടം ഒളിച്ചു കഴിയാന്‍ ആണെങ്കില്‍ അങ്ങനെ ആയിക്കോട്ടെ! പക്ഷെ ഇടക്കൊന്നു അവന്റെ കുടുംബത്തിലേക്ക് വിളിച്ചു സുഖാന്വേഷണമെങ്കിലും നടത്തിയാല്‍ ഞങ്ങള്‍ക്കൊരു സമാധാനം ഉണ്ട്."

  എന്റെയും സുഹൃത്തുക്കളുടേയും അദ്ദേഹത്തെ അറിയുന്നവരുടേയും പ്രാർത്ഥനയും ഈ അമ്മയുടെ ആഗ്രഹത്തിനോടൊത്ത് പോകുന്നതാണ്. എല്ലാം നന്നായി വരും,വരട്ടെ. ആശംസകൾ.

  ReplyDelete
  Replies
  1. നന്ദി മണ്ടൂസന്‍

   Delete
 5. ആ അമ്മക്ക് മകനെ എത്രയും പെട്ടെന്ന് തിരിച്ചു കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..

  ReplyDelete
  Replies
  1. പ്രാര്‍ത്ഥനകള്‍ക്ക് നന്ദി

   Delete
 6. അദ്ദേഹം തിരിച്ചു വരട്ടെയെന്നു ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

  ReplyDelete
  Replies
  1. നന്ദി കാത്തി

   Delete
 7. മുമ്പ് എല്ലാവരേയും പോലെ ഞാനും വായിച്ചു മറന്നൊരു വാര്‍ത്ത. ഈ വിഷയത്തില്‍ നാം ബ്ലോഗര്‍മാര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നൊന്നാലോചിക്കണം. മാധ്യമങ്ങള്‍ പലതവണ വിഷയമാക്കുകയും എല്ലാ വാര്‍ത്തകളും എരിഞ്ഞടങ്ങുന്ന പോലെ അതും കാലയവനികക്കുള്ളില്‍ മറഞ്ഞുപോയതുമാണ്. വീണ്ടും ഓര്‍മപ്പെടുത്തിയ ലേഖികയ്ക്കു നന്ദി...! കഴിയുന്നതൊക്കെ ചെയ്യാം...

  ReplyDelete
  Replies
  1. നന്ദി റിയാസ്...അക്ഷരങ്ങളെ സ്നേഹിക്കുന്ന അദ്ദേഹം എവിടെ ഇരുന്നെങ്കിലും വായിക്കുന്നുണ്ട് എന്ന് നമുക്ക് പ്രതീക്ഷിക്കാം

   Delete
 8. അദ്ധേഹത്തിന്റെ വരവിനായി ഞാനും പ്രാര്‍ത്ഥിക്കുന്നു....

  ReplyDelete
 9. my prayers are there with that mother!!!

  ReplyDelete
 10. പ്രാര്‍ത്ഥന മാത്രമേ....നല്‍കാനാവൂ.....
  ആ അമ്മയ്ക്ക്......

  ആ മകന്‍ വേഗം അമ്മയെ തേടി എത്തിയിരുന്നെങ്കില്‍....

  ReplyDelete
 11. സോണി ഭട്ടതിരിപ്പാടിന്റെ തിരോധാനവാര്‍ത്ത ഞാനറിഞ്ഞത് അമൃത ടിവിയിലെ 'കഥയല്ലിതു ജീവിത'ത്തിലൂടെയാണ്. അന്ന് ആ പരിപാടിയില്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെയും ഭാര്യയുടെയും പ്രതികരണങ്ങളിലൂടെ തോന്നിയത് ജോലിയിലെ ടെന്‍ഷനില്‍ നിന്ന് ഒരു വിടുതല്‍ ആഗ്രഹിച്ച് സ്വയം എല്ലാറ്റില്‍ നിന്നും ഒഴിഞ്ഞ് ഒരു യാത്ര പോയതാകാമെന്നാണ്. അങ്ങനെയാണെങ്കില്‍ അദ്ദേഹം ബ്ലോഗ് വായിക്കാന്‍ സാധ്യതയില്ല. ലോകത്തിന്റെ ഏതെങ്കിലും കോണില്‍ ഇതു വായിക്കുന്ന ആരെങ്കിലും സോണിയെ കാണുന്നെങ്കില്‍ അവര്‍ക്ക് ആ അമ്മയെയും വേദനിക്കുന്ന മറ്റു കുടുംബാംഗങ്ങളെയും സഹായിക്കാനാവും. അതിനു ദൈവം വഴിയൊരുക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. എന്നെങ്കിലും സോണി തിരിച്ചെത്തും. തീര്‍ച്ച...

  ReplyDelete
  Replies
  1. പ്രാര്‍ത്ഥനകള്‍ക്ക് നന്ദി

   Delete
 12. സോണിയുടെ തിരോധാനത്തെക്കുറിച്ച് ആദ്യമായി വായിക്കുന്നത് മനോരമ ഞായറാഴ്ച്ചയിലോ മാദ്ധ്യമം ചെപ്പിലോ ആണ്. വളരെ ദുരൂഹമായൊരു സംഭവം തന്നെ. നമുക്കെന്തുചെയ്യാനാവും?

  ReplyDelete
  Replies
  1. ഈ ചോദ്യത്തിന് എനിക്കും ഉത്തരം ഇല്ല അജിത്തേട്ടാ

   Delete
 13. അമ്മയുടെ നോവിന്റെ ആഴം വേദനിപ്പിക്കുന്നു വായ്ക്കുന്നവരെയും...
  ആ മാതൃ ദുഃഖം ഈശ്വരന്‍ എത്രയും വേഗം മാറ്റി കൊടുക്കട്ടെയെന്നു പ്രാര്‍ഥിക്കാന്‍ അല്ലാതെ മറ്റെന്തിനു കഴിയും നമുക്ക്.....

  ReplyDelete
  Replies
  1. സത്യം ഷലീര്‍ അലി

   Delete
 14. മനോരമ 'ശ്രീ'യില്‍ സോണിച്ചേട്ടന്റെ ഫീച്ചറുകള്‍ വായിച്ചിട്ടുണ്ട്.
  ഇദ്ദേഹത്തെ കാണാതായ വിഷയത്തില്‍ മനോരമ ഇടപെട്ടില്ലെന്നു എവിടെയോ വായിച്ചിരുന്നു.
  ഈ വിഷയത്തില്‍ ഇത് ആദ്യ പോസ്റ്റ്‌ അല്ല.
  ബ്ലോഗില്‍ പലവട്ടം വന്നിട്ടുണ്ടെന്ന് തോന്നുന്നു.

  ReplyDelete
  Replies
  1. അദ്ദേഹം അവസാനം ജോലി എടുത്ത് ഇന്ത്യ വിഷനില്‍ ആണ്.അതാണ്‌ മനോരമ ഇടപെടാതിരുന്നത്. ഇത് ആദ്യത്തെ പോസ്റ്റ്‌ ഒന്നും അല്ല. ഞാന്‍ തന്നെ ഇതിനു മുന്‍പ് ഒരു ഇംഗ്ലീഷ് പോസ്റ്റ്‌ എഴുതിയിരുന്നു

   Delete
 15. ഇതേ വിഷയത്തില്‍ മറ്റൊരു മലയാളം ബ്ലോഗില്‍ കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് വായിചിരുന്നു ,,എങ്കിലും ഈ പോസ്റ്റിനു പ്രസക്തി നഷപെടുന്നില്ല ,എത്രയും വേഗം അദ്ദേഹം തിരിച്ചു വരും എന്ന് ആ അമ്മക്കൊപ്പം നമുക്കും പ്രതീക്ഷിക്കാം !!

  ReplyDelete
  Replies
  1. നന്ദി ഫൈസല്‍ ബാബു

   Delete
 16. ആ അമ്മക്ക് മകനെ എത്രയും പെട്ടെന്ന് തിരിച്ചു കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു....

  ReplyDelete
  Replies
  1. പ്രാര്‍ത്ഥനകള്‍ക്ക് നന്ദി മീശക്കാരന്‍

   Delete
 17. തിരിച്ചു വരും എന്ന് പ്രതീക്ഷിക്കാം പ്രാര്‍ഥിക്കാം....

  ReplyDelete
  Replies
  1. നന്ദി ആചാര്യന്‍

   Delete
 18. Replies
  1. നന്ദി ആയിരങ്ങളില്‍ ഒരുവന്‍

   Delete
 19. Replies
  1. പ്രാര്‍ത്ഥനകള്‍ക്ക് നന്ദി...

   Delete
 20. എവിടെയോ ഇതുപോലൊരു പോസ്റ്റു വായിച്ചിട്ടുള്ളത്പോലെ തോന്നി.... എങ്കിലും നല്ല പോസ്റ്റ്‌ തന്നെയാണ്...

  അദ്ധേഹത്തിന്റെ തിരിച്ചു വരവിനായി പ്രാര്‍ത്ഥിക്കുന്നു....

  ReplyDelete
  Replies
  1. നന്ദി റോബിന്‍...

   Delete
 21. അദ്ധേഹത്തിന്റെ തിരിച്ചു വരവിനായി പ്രാര്‍ഥിക്കുന്നു ..

  ReplyDelete
 22. ആ അമ്മയുടെ അടുത്തേക്ക്‌ മകന്‍ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കാം..

  ReplyDelete
  Replies
  1. നന്ദി വെള്ളിക്കുളങ്ങരക്കാരന്‍

   Delete
 23. അമ്മയുടെ പ്രാർഥന ദൈവം കേൾക്കും

  ReplyDelete
  Replies
  1. അങ്ങനെ നമുക്ക് പ്രത്യാശിക്കാം

   Delete
 24. സോണിയുടെ തിരോധാനത്തെക്കുറിച്ച് മുന്‍പും എവിടെയൊക്കെയോ വായിച്ചിരുന്നു. അദ്ദേഹം ഉടനെ തിരിച്ചു വന്ന് പഴയത് പോലെ മാധ്യമ രംഗത്ത്‌ സജീവമാകട്ടെ.

  ReplyDelete
 25. ea vishayam njan nerathe facebookil share cheythirunnathanu..adheham ente brother ayi varum sthanam kondu..

  ReplyDelete
  Replies
  1. മലയാളികളുടെ പ്രാര്‍ത്ഥനകള്‍ താങ്കളുടെ സഹോദരന്റെ കൂടെ ഉണ്ട്

   Delete
 26. ഈ വിഷയം സ്വാഭാവികമായും മാധ്യമലോകത്തെ കൊള്ളരുതായ്മകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.സോണി തിരിച്ചുവരട്ടെ എന്ന് പ്രത്യാശിക്കുമ്പോഴും വിവിധയിടങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന തമസ്കരണം എന്റെ നിലപാടിൽ ഉറച്ചുനില്ക്കാൻ എന്നെ പ്രേരിപ്പിക്കുന്നു.സത്യവും സ്വർണ്ണപ്പാത്രവും ഒന്നും ഉദ്ധരിച്ചില്ലെങ്കിലും കാലം എല്ലാം തെളിയിക്കുകതന്നെ ചെയ്യും.

  ReplyDelete
  Replies
  1. നന്ദി രമേഷ്സുകുമാരന്‍

   Delete
 27. അമ്മയുടെ മകനെ എത്രയും പെട്ടന്ന് തിരിച്ചു കിട്ടട്ടെ എന്നാശിക്കുന്നു ..

  ReplyDelete
  Replies
  1. പ്രാര്‍ത്ഥനകള്‍ക്ക് നന്ദി

   Delete
 28. ഈ വിഷയത്തിലധിഷ്ഠിതമായ ഒന്ന് രണ്ട് ലേഖനങ്ങൾ ബ്ലോഗിൽ നിന്ന് തന്നെ മുമ്പ് വായിച്ചിട്ടുണ്ട്. ഇന്ത്യാവിഷനിൽ കഴിഞ്ഞ വർഷം ഒരു എഡിറ്റോറിയലും ഇയാളുടെ തിരോധാനത്തെ കുറിച്ചുണ്ടായിരുന്നു....ഇയാളുടെ തിരോധാനത്തെ കുറിച്ച് കൂടുതലൊന്നും മറിയാത്ത അന്വേഷണാത്മക പത്രപ്രവർത്തകർ നിരാശയിൽ തന്നെയാവും

  ReplyDelete
  Replies
  1. സത്യം മോഹി...അവര്‍ക്ക് പുതിയ വാര്‍ത്തകള്‍ കിട്ടിയപ്പോള്‍ അവര്‍ അതിനു പിന്നാലെ പോയി....

   Delete