13.8.12

മഴയിലെ വികൃതി ചിന്തകള്‍


ഇന്നലെ തറവാട്ടിലെ പൂജ തൊഴുതു പുറത്തേക്കിറങ്ങുമ്പോള്‍ നല്ല മഴ! കുറച്ചു നേരം പൂമുഖത്ത്
മഴ കുറയാന്‍ കാത്തു നിന്നു . അവസാനം സന്ധ്യ നേരത്ത് ഇനിയും അധികനേരം അവിടെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് തോന്നി.

കയ്യില്‍ കരുതിയ ഒരു പ്ലാസ്റ്റിക്‌ തൊപ്പി തലയില്‍ വച്ച് മഴ നനയാന്‍ തീരുമാനിച്ചു. "ഏടത്തീടെ കയ്യില്‍ കുട ഇല്ലേ?" എന്‍റെ കൂടെ ഇറങ്ങിയ അനിയത്തിമാര്‍ ചോദിച്ചു! ചെറിയച്ഛന്റെ മക്കള്‍ ആണെങ്കിലും അവരെ അനിയത്തിമാര്‍ എന്ന് വിളിക്കാനാണ് എനിക്ക് പ്രിയം.

"അച്ഛന്റെ സമാധാനത്തിനു എടുത്തതാണ് ഈ തൊപ്പി. ഇടക്കൊരു മഴ നനഞ്ഞിലെങ്കില്‍ പിന്നെ ഈ വര്‍ഷക്കാലതിനെന്താ ഒരു രസം!" എന്‍റെ ഈ മറുപടി കേട്ടപ്പോള്‍ എനിക്കായി നീട്ടിയ കുട അവര്‍ തിരിച്ചെടുത്തു.

ഇക്കൊല്ലം മഴ ഒളിച്ചു കളിക്കുകയാണ്. ഇടവത്തില്‍ തുടങ്ങി കര്‍ക്കിടകത്തില്‍ തിമിര്‍ത്തുപെയ്യേണ്ടതിന് പകരമായി കഴിഞ്ഞ ആഴ്ച മാത്രമാണ് മഴ ഇടതടവില്ലാതെ വര്‍ഷിക്കാന്‍ തുടങ്ങിയത്. ഡോക്ടര്‍ ആയ അച്ഛന്റെ മകള്‍ ആയതു കൊണ്ട് ആരോഗ്യകാര്യത്തില്‍ വല്ലാത്ത ശ്രദ്ധ വച്ച് പുലര്‍ത്തുന്നത് ചെറുപ്പം മുതലേ ഉള്ള ഒരു ശീലമായി.

ഇടയ്ക്കു കോളേജില്‍ എത്തിയപ്പോഴാണ് മഴ നനയുന്നതിന്റെ സുഖം മനസിലായത്. പിന്നീട് ഇങ്ങോട്ട് ആരും കാണാതെ മഴത്തുള്ളികളോട് സംസാരിക്കാന്‍ മുറ്റത്തേക്കും പറമ്പിലേക്കും ഇറങ്ങി തുടങ്ങി...

അങ്ങനെ ഞാനും അനിയത്തിമാരും കൂടെ പുറത്തേക്കു ഇറങ്ങി. തറവാട്ടില്‍ നിന്നു വീട്ടിലേക്കുള്ള വഴിയിലൂടെ ഞാന്‍ കുഞ്ഞുനാളില്‍ പിച്ച വയ്ക്കാന്‍ തുടങ്ങിയത് മുതല്‍ നടക്കുന്ന വഴി ആണ്.

"ഈ കുട പാറി പോയാല്‍ നല്ല രസമായിരിക്കും അല്ലെ?", ആര്യക്കുട്ടി ഞങ്ങളോട് ചോദിച്ചു. "ങ്ങും! പത്താം ക്ലാസ്സ്‌ പരീക്ഷയാണ്‌ വരുന്നത്. പനി പിടിച്ചാല്‍ നല്ല രസമായിരിക്കും." മെഡിസിനു പഠിക്കുന്ന മറ്റേ അനിയത്തിയിലെ ഡോക്ടര്‍ ഉണര്‍ന്നു. ആര്യക്കുട്ടി പറഞ്ഞതു എന്റെ മനസ്സിലെ അതെ വാക്കുകളാണെന്ന് തോന്നി.

ഞങ്ങളുടെ തലമുറയിലെ ഏറ്റവും ചെറിയ അനിയത്തി ആയതു കൊണ്ട്
ആര്യക്കുട്ടി ഞങ്ങളുടെ ഓമന ആണ്. കൌമാരം എത്തിയെങ്കിലും അവളുടെ കണ്ണുകളില്‍ ഇന്നും കുട്ടിത്തം ഉണ്ട്. അപരിചിരതരുടെ മുന്‍പില്‍ നിശബ്ദയാകുന്ന അവള്‍ പക്ഷെ ഏട്ടന്മാര്‍ക്കും ഏടത്തിമാര്‍ക്കും വായാടിയായ കുഞ്ഞനുജത്തി ആണ്!

ഡോക്ടര്‍ ആകാന്‍ പോകുന്ന ഏടത്തിയുടെ വാക്കുകള്‍ അല്പം നീരസത്തോടെയാണെങ്കിലും അനുസരിച്ച് അവള്‍ കുട മുറുകെ പിടിച്ചു നടന്നു. കുടുംബക്ഷേത്രത്തിലെ ദീപസ്തംഭം മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്നു. അതിനപ്പുറം കണ്ണെത്താദൂരത്തെ വയലില്‍ വെള്ളം കെട്ടി കിടക്കുന്നു. തൊഴുത്തിലെ പശുക്കള്‍ ചെവികള്‍ കൊണ്ട് മഴയുടെ അതിമനോഹരമായ ഈണത്തിന് താളം പിടിക്കുന്നു.

മരങ്ങളും ചെടികളും പൂക്കളും പുല്ലുകളും വഴികളും വെള്ളത്തിന്‌ പോകാനായി ഒതുങ്ങി നില്‍ക്കുന്നു. പലപ്പോഴും എനിക്ക് ഇവയോടെല്ലാം അസൂയ തോന്നിയിട്ടുണ്ട്‌. കുടയുടെ ഭാരമില്ലാതെ ഇവക്കു ജീവിക്കാം!

മഴ ഒരു ആവേശമാണ്, ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും സന്തോഷിപ്പിക്കുന്ന വരപ്രസാദം. അധികമായാല്‍ അമൃതും വിഷം എന്ന് പറയുന്ന പോലെ ഒരുപാട് പെയ്യുമ്പോള്‍ വെള്ളപോക്കമെന്ന ദൂഷ്യം ഉണ്ടെങ്കിലും എല്ലാവരും എല്ലാ വര്‍ഷവും മനസ്സുരുകി പ്രാര്‍ത്ഥിക്കും ഒരു മഴ പെയ്തിരുന്നെങ്കിലെന്ന്!

ഈ വക ചിന്തകളില്‍ അലിഞ്ഞു നടക്കുമ്പോള്‍ ആര്യക്കുട്ടിയുടെ വീടെത്തി. അവിടെ കെട്ടി കിടന്ന വെള്ളത്തില്‍ അവള്‍ ചാടി കളിയ്ക്കാന്‍ നോക്കുമ്പോഴേക്കും അവളുടെ അച്ഛന്‍ ബഹളം വച്ചു: "ആ ചളിയിലോക്കെ കളിയ്ക്കാന്‍ നിക്കണ്ട"...!

വീടിനകത്തേക്ക് മൌനിയായി നടക്കുമ്പോള്‍ അവള്‍ എന്നെ തിരിഞ്ഞു നോക്കി. ആ കണ്ണുകളിലെ കുസൃതിത്തരം എന്റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ത്തി. അപ്പോഴും അവളുടെ കണ്ണിലെ വികൃതിത്തരം പോലെ ഒന്നുമറിയാത്ത മട്ടില്‍ വീടിനു പുറത്ത് മഴ പെയ്തുകൊണ്ടേ ഇരുന്നു.

56 comments:

 1. മഴത്തു കളിയ്ക്കുന്നതും മഴ നനയുന്നതും ഒക്കെ ഒരു രസമായിരുന്നു. ഇപ്പൊ മഴയുമില്ല, നനയേണ്ട ആവശ്യവുമില്ല... നന്നായി... ഈ മഴയോര്‍മ്മകള്‍

  ReplyDelete
  Replies
  1. സത്യം...മഴയും ഓര്‍മയായിരിക്കുന്നു!

   Delete
 2. ഒരു മഴകൊള്ളാൻ തോന്നുന്നുണ്ട്

  ReplyDelete
  Replies
  1. എന്‍റെ വാക്കുകള്‍ താങ്കളെ പോലെ ഒരാളെയെങ്കിലും മഴ നനയാന്‍ പ്രേരിപ്പിക്കുന്നുവെങ്കില്‍ ഞാനും എന്‍റെ വാക്കുകളും കൃതാര്‍ത്ഥരായി

   Delete
 3. വിടപറഞ്ഞു പോയ ആത്മാക്കളുടെ കണ്ണുനീരാണ് മഴ*...........!!!!
  http://mazhamanthram.blogspot.com/

  ReplyDelete
  Replies
  1. അത്മാക്കളുടെത് മാത്രമായിട്ടു ആകണമെന്നില്ല, ഒരുപാട് വിഷമം ഉള്ളിലൊതുക്കുന്ന ഭൂമി എന്ന സ്ത്രീയുടെതുമാകാം!എന്തായാലും മഴ നനയാന്‍ ആ ബ്ലോഗില്‍ ഞാനും പങ്കു ചേരുന്നു..

   Delete
 4. തോരാതെ പെയ്യട്ടെ ഈ മഴയോര്‍മ്മകള്‍..

  ReplyDelete
  Replies
  1. ഈ വാക്കുകള്‍ക്കു നന്ദി...

   Delete
 5. മഴ ഇന്നൊരു ഓര്‍മ്മമാത്രമായി മാറുന്നു

  ReplyDelete
  Replies
  1. ഇന്നലെ ആ ഓര്‍മ്മകള്‍ ഉണര്‍ത്തി എന്‍റെ നാട്ടില്‍ മഴ വീണ്ടും പെയ്തു

   Delete
 6. ഒരു മഴനനഞ്ഞ സുഖം.........!വീണ്ടും വരാം ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി...വീണ്ടും വരിക

   Delete
 7. മഴയൊരു മോഹമാണ്....സ്വപ്നമാണ്....നിര്‍വൃതിയാണ്...എത്ര കണ്ടാലും അറിഞ്ഞാലും മതിവരാത്ത മഴയെ ക്കുറിച്ചുള്ള പോസ്റ്റിനു എന്റെ ആശംസകള്‍...

  ReplyDelete
 8. വെടികെട്ടു തന്നെ ,ഓര്‍മകള്‍ക്ക് ഇത്രമാത്രം മഴയുടെ സ്പര്‍ശം തട്ടിയ മറ്റൊരു കഥ കൂടി ..ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി ഈ വാക്കുകള്‍ക്ക്...

   Delete
 9. മഴ നനഞ്ഞ കുസൃതി പോലുള്ള ഒരു കഥ...

  ReplyDelete
  Replies
  1. മഴയില്‍ നാം ആദ്യം കാണുന്നത് കുസൃതി ആണ്

   Delete
 10. മഴയോർമകൾ നന്നായി.. ചിലയിടത്ത് എഴുത്തിനു ഒരു ഒഴുക്കില്ലായ്മ തോന്നി..

  ReplyDelete
  Replies
  1. പ്രതികരണത്തിന് നന്ദി...ഞാന്‍ എഴുതി പഠിക്കുന്നത്തെയുള്ളൂ സഹോദരാ! തീര്‍ച്ചയായും താങ്കളുടെ ഈ വാക്കുകള്‍ ഞാന്‍ ഇനി എഴുതുമ്പോള്‍ മനസ്സില്‍ ഓര്‍ക്കാം.

   Delete
 11. വായിച്ചു തീര്‍ന്നപ്പോള്‍ ഒരു മഴ നനഞ്ഞത് പോലെയുള്ള കുളിര് തോന്നുന്നു. ആശംസകള്‍....

  ReplyDelete
 12. ഈ മാസം വായിച്ച മഴക്ക് കണക്കില്ല!! ഈ മഴയും കൊള്ളാം..

  ReplyDelete
  Replies
  1. നന്ദി... മഴക്കാലം എഴുത്തുകാര്‍ക്ക് ചാകര ആണ്...

   Delete
 13. ഈ കാട്ടില്‍ മഴയുണ്ടോ.......?

  ReplyDelete
  Replies
  1. ഈ കാട്ടിലും ഇത്തവണ മഴ ഇല്ല!

   Delete
 14. ഞാനും എന്‍റെ ഇല്ലത്തേക്കും പണ്ടുള്ള മഴക്കാലത്തെ ഓര്‍മ്മകളിലേക്കും ഒന്ന് പോയി വന്നു. കാറ്റും മഴയും. കുളത്തിലുള്ള ചാടി മറിയല്‍. ഇപ്പോള്‍ അതൊക്കെ ഓര്‍ത്തു രസിക്കാം. അത്ര തന്നെ. വീണ്ടും എഴുതുക, എഴുതിക്കൊണ്ടേയിരിക്കു. സ്നേഹത്തോടെ, പരിയാനമ്പറ്റ ഹൈമ.(ഹൈമേടത്തി)from Tanzania.

  ReplyDelete
  Replies
  1. നന്ദി ഹൈമേടത്തി...

   Delete
 15. Replies
  1. ഇനിയും നന്നായി പെയ്യാന്‍ പ്രാര്‍ത്ഥനകള്‍ ഉണ്ടാവണം.

   Delete
 16. ഓരോ മഴത്തുള്ളികളും വന്നുവീഴുന്നത് ഒരായിരം ഓര്‍മ്മകളുമായാണ്.
  തണുപ്പിക്കുന്നത് മനസ്സിനെയാണ്‌.
  എഴുത്ത് നന്നായി .
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി മന്‍സൂര്‍

   Delete
 17. ഈ പെണ്ണുങ്ങളുടെ മഴ പ്രേമം എന്ന് തീരും ?

  ReplyDelete
  Replies
  1. ഈ ഗണത്തില്‍ പെണ്ണുങ്ങള്‍ മാത്രമല്ല ആണുങ്ങളും പെടും

   Delete
 18. മഴയുടെ തണുത്ത തലോടലില്‍ കുസൃതികള്‍ കാണിച്ചു വളര്‍ന്ന നാം നമ്മുടെ കുട്ടികള്‍ക്ക് പലതും നിഷേധിക്കുന്നില്ലേ ???

  ആര്യകുട്ടിയുടെ അച്ഛനെ പോലെ !!

  ReplyDelete
  Replies
  1. അങ്ങനെയും പറയാം...പക്ഷെ അവരുടെ ഭാഗത്ത്‌ നിന്ന് ചിന്തിക്കുമ്പോള്‍ അതും ശരിയാണ്

   Delete
 19. മഴ ഒരു ആവേശമാണ്, ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും സന്തോഷിപ്പിക്കുന്ന വരപ്രസാദം

  ReplyDelete
  Replies
  1. എന്‍റെ ഈ വാക്കുകള്‍ ഏറ്റുപാടിയതിന് നന്ദി

   Delete
 20. ഒള്ള മഴമുഴുവന്‍ നനഞ്ഞും വായിച്ചും ഞാന്‍ കിടപ്പിലാവുമല്ലോ ദൈവങ്ങളേ. എന്നിരുന്നാലും വീണ്ടും നനയാന്‍ പൂതി...

  ReplyDelete
  Replies
  1. കിടപ്പിലായാലും മഴ നനഞ്ഞല്ലേ ശ്രീകുട്ടാ

   Delete
 21. മഴ മഴാ മഴ മഴാ ,,മഴ വന്നാല്‍ ബ്ലോഗില്‍ പോടാ ....

  ReplyDelete
  Replies
  1. ഹഹഹ! നന്ദി ഫൈസല്‍ ബാബു

   Delete
 22. എത്ര മഴ നനഞ്ഞാലും പനി പിടിക്കാറില്ലായിരുന്നു എനിക്ക്... അത് മുതലെടുത്ത്‌ ഏതു പേര് മഴയത്തും കുടയില്ലാതെ തല മൂടാതെ പാടത്തും തൊട്ടു വരമ്പിലും നടന്ന കാലങ്ങള്‍...
  എല്ലാം കഴിഞ്ഞു പോയ കാലം പോലെ അകലെ...
  ഇന്നിവിടെ മഴയില്ലാത്ത നാട്ടിലും.........

  ReplyDelete
  Replies
  1. ഓര്‍മ്മകള്‍ ജീവിതത്തെ പലപ്പോഴും മനോഹരമാക്കുന്നു...
   താങ്കളുടെ ഈ വാക്കുകള്‍ക്കു നന്ദി

   Delete
 23. ഇന്നു ഈ നഗരത്തിരക്കില്‍ ആര്ക്കും വേണ്ടാതെ മഴാപെയ്യുംപോള്‍ എന്റെ ഓര്‍മ്മകളിലെ മഴക്കാലങ്ങള്‍ക്ക് ജീവന്‍ നല്കുന്ന എന്റെ ഗ്രാമമേ നീ എനിക്കെന്നും അത്രമേല്‍ പ്രിയപ്പെട്ടവള്‍ ...

  രൂപ...മഴ ഓര്‍മ്മകള്‍ക്ക് നന്ദി ...

  ReplyDelete
  Replies
  1. മഴയെയും ഗ്രാമീണതയെയും സ്നേഹിക്കുന്ന ഈ വാക്കുകള്‍ക്കു നന്ദി...

   Delete
 24. "കൊച്ചുനാളിലെ മഴ എനിക്ക് കലിപ്പ് ആണ്. ആകെയുള്ള രണ്ട യുണിഫോം ട്രുസരുകളില്‍ ഒന്ന്‍ നനഞാലുള്ള ദുരിതം! ഹോ... ഇപ്പോഴും ദേഷ്യം വരുന്നു.

  കുറച്ചു കൂടെ വലുതായപ്പോള്‍, വട്ടനാത്ര പള്ളിമൈതാനിയില്‍ വൈകിട്ടുള്ള കളിയും, വെടി പറച്ചിലും മുടക്കാന്‍ വരുന്ന ശല്യക്കാരനായി മഴ!

  ഇപ്പോഴും അവധിയില്‍ നാടിലെത്തിയാല്‍ സമാധാനപരമായ ഡ്രൈവിങ്ങിനു സമ്മതിക്കാത്തവനിവന്‍! :(

  മഴ ഇഷ്ടപ്പെടുന്നവര്‍ രസിച്ചോളൂ ട്ടോ.. ഒരു വര്‍ഷിണിയും ബൂലോകത്തുണ്ട്. മഴയുടെ സ്വന്തം ആളാ... :)

  ReplyDelete
  Replies
  1. മഴയെ ഇഷ്ടപ്പെടുന്നവര്‍ കുറവാണു സുഹൃത്തേ! "ഈ നശിച്ച മഴ" എന്നെ അധികം പേരും പറയു!

   Delete
 25. അങ്ങനെ വീണ്ടും ഒരു മഴയെ സ്നേഹിച്ച പെണ്‍കുട്ടി കൂടി ആയി!

  പെങ്കുട്ട്യോള്‍ക്ക് മഴ വലിയ ഇഷ്ടാ അല്ല്യോ?

  എന്നാല്‍ എനിക്കിഷ്ടം മഴയത്ത് ബൈക്ക് ഓടിക്കാന്‍ ആണ്. പെരുമഴയില്‍ ബൈക്ക് ഓടിക്കാന്‍ വലിയ രസമാണ്. വൈകുന്നേരം വീട്ടിലേക്കു മടങ്ങുമ്പോള്‍ പെരുമഴ ആണെങ്കില്‍ പിന്നെ ഞാന്‍ കാത്തുനില്‍ക്കില്ല, വീടുവരെ പെരുമഴ നനഞ്ഞു ആസ്വദിച്ചു ഡ്രൈവ് ചെയ്യും!

  ആശംസകള്‍ :-)

  ReplyDelete
  Replies
  1. താങ്കളും മഴയെ സ്നേഹിക്കുന്നു...അതിനു ആണ്‍പെണ്‍ വ്യത്യാസം ഇല്ല എന്ന് താങ്കളുടെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമാണ്‌

   Delete
 26. adi adi,valliappan

  ReplyDelete
  Replies
  1. അയ്യോ അടിക്കല്ലേ :)

   Delete
 27. nannayittundu,kuttikkalam orthu sankadamavunnu

  ReplyDelete
 28. mazhayathu ottakku nadakkan enikku valare ishtanu.. kaaranam njan karayunnathu aarum kanillyallo? mazhayallathe

  ReplyDelete