22.4.13

ബ്ലോഗ്ഗർ സംഗമം @ തുഞ്ചൻ പറമ്പ്തിരൂരിലെ തുഞ്ചൻപറമ്പിലെ ബ്ലോഗ്ഗർ മീറ്റ്‌ കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ മുതൽ വിചാരിക്കുന്നതാണ് അതിനെ കുറിച്ച് എന്തെങ്കിലും എഴുതണമെന്ന്! ഒറ്റയിരുപ്പിൽ എഴുതി തീർക്കുവാനാണ്‌ എനിക്ക് ഇഷ്ടമെന്നതിനാൽ ഇടയ്ക്കിടയ്ക്ക് പവർ കട്ട്‌ ഉണ്ടാവുമോ എന്നൊരു ഭയമുണ്ട്. കെ എസ് ഇ ബിയുടെ ഒരു മണിക്കൂർ കട്ട്‌ ഇപ്പോഴെങ്ങാനും വന്നാൽ കഴിഞ്ഞു ഈ പോസ്റ്റിന്റെ കഥ. പക്ഷെ അബ്സർ ഡോക്ടറുടെ മീറ്റിന്റെ വിവരണം വായിച്ചിട്ട് വെറുതെ ഇരിക്കാനും തോന്നുന്നില്ല. വരുന്നത് വരട്ടെ, ഓണ്‍ലൈൻ റേഡിയോ ഓണ്‍ ചെയ്തു ഞാൻ ഒരു പോസ്റ്റ്‌ എഴുതാൻ തന്നെ തീരുമാനിച്ചു. കറന്റ്‌ ദേവനെ, കൂടെ നിന്നോളണേ!

അപ്പൊ പറഞ്ഞു വന്നത് തിരൂരിലെ സംഗമത്തെ കുറിച്ചാണ്. ബ്ലോഗ്‌ മീറ്റിലെ രസങ്ങളെക്കുറിച്ച് ഒരുപാട് നാളായി പലരും എഴുതി കൊതിപ്പിക്കുന്നു. നമ്മടെ ജില്ലയിൽ ഇത് രണ്ടാമത്തെ വർഷമാണ്‌ ബ്ലോഗ്ഗർമാർ ഒത്തുകൂടുന്നതെത്രേ! ഞാൻ ഈ ബ്ലോഗ്‌ തുടങ്ങിയിട്ട് ഒരു കൊല്ലം പോലുമായില്ല എന്നതിനാൽ എനിക്ക് പോകാൻ ഒരു പേടിയൊക്കെയുണ്ടായിരുന്നു. വലിയ ബ്ലോഗ്‌ പുലികളൊക്കെ വരുന്ന വേദിയിൽ ഞാൻ വെറുമൊരു നേഴ്സറികുട്ടിയല്ലേ? അറിയുന്ന ചില ബ്ലോഗ്ഗർമാരെ വിളിച്ചു നോക്കി, എല്ലാവർക്കും ഓരോരോ തിരക്കുകൾ. ഒടുവിൽ എന്റെ ബന്ധുവും സുഹൃത്തുമായ ശീതളിനോട് ചോദിച്ചു. അവൾ സന്തോഷപൂർവ്വം സമ്മതിച്ചു. ഭാവിയിൽ ഒരു ബ്ലോഗ്‌ തുടങ്ങാനുള്ള പരിപാടി അവൾക്കുണ്ടെന്ന് അറിഞ്ഞപ്പോൾ എനിക്കും ഉത്സാഹമായി.

അങ്ങനെ ഏപ്രിൽ 21നു രാവിലെ തിരൂർ ബസ്സിൽ കയറി. തുഞ്ചൻപറമ്പിൽ എത്തിയപ്പോൾ സമയം 11.30 ആയി. സമയം വൈകിയതിന്റെ ചെറിയ ഒരു ചമ്മലോടെയാണ് അകത്തേക്ക് കടന്നത്. വളരെ നല്ല സ്വീകരണമായിരുന്നു ലഭിച്ചത്. രജിസ്ട്രെഷൻ കഴിഞ്ഞു അതിനടുത്തു വച്ചിരുന്ന പുസ്തകങ്ങളിലൂടെ കണ്ണോടിച്ചു. ഫേസ്ബുക്കിൽ ഞാൻ തന്നെ മലബാരിസ് എന്ന ഗ്രൂപ്പിൽ പരസ്യം കൊടുത്ത പടന്നക്കാരന്റെ പുസ്തകം കണ്ണിൽപ്പെട്ടു. അന്ന് കവർ ഫോട്ടോ കണ്ടപ്പോൾ ഞാൻ കരുതിയത് കുറച്ചു കട്ടിയുള്ള പുസ്തകമാണെന്നായിരുന്നു. പക്ഷെ നേരിൽ കണ്ടപ്പോൾ ചെറുതായി പോയെന്നു തോന്നി.

അകത്തു പുസ്തകപ്രകാശനം നടക്കുന്നു. പുറത്തു തന്നെ നിന്ന ഞങ്ങൾക്ക് ലീല ചേച്ചി പുസ്തകങ്ങളെ പരിചയപ്പെടുത്തി തന്നു. അത് കഴിഞ്ഞപ്പോഴേക്കും ചായക്കുള്ള ഇടവേളയായി. ആദ്യമായി തുഞ്ചൻപറമ്പിൽ എത്തിയ എനിക്ക് ശീതൾ അവിടുത്തെ ഓരോ സ്ഥലവും കാണിച്ചു തന്നു. ആയിരത്തോളം വർഷം പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങൾ ഉള്ള അവിടുത്തെ വായനശാലയിൽ പക്ഷെ കറന്റ്‌ പോയതിനാൽ ചുമ്മാ നടന്നു കാണാൻ പോലും കഴിഞ്ഞില്ല.

സ്ഥലം കണ്ടു തിരിച്ചു സംഗമം നടക്കുന്ന സ്ഥലത്തേക്ക് എത്തിയപ്പോൾ ഓരോ ഗ്ലാസ്‌ ചായയുമായി ഓരോരുത്തരും തമ്മിൽ പരിചയപ്പെടുകയാണ്. ബന്ധുക്കളുടെ വിവാഹത്തിന് പോയാൽ കേൾക്കുന്ന ഒരു ചോദ്യമാണ് "എന്താ ഇല്ലപ്പേര്?"! അത് പോലെ ഇവിടെ "എന്താ ബ്ലോഗിന്റെ പേര്?" എന്നാണു എല്ലാവർക്കും അറിയേണ്ടത്. ബെന്ജിയെട്ടനും മണ്ടൂസനും വിഡ്ഢിമാനും റിയാസ്ക്കയും റോബിനും സംഗീതുമെല്ലാം അരുണേട്ടനും വന്നു പരിചയപ്പെട്ടു. ചിലരെ ഫേസ്ബുക്കിൽ കണ്ടു മനസ്സിലായി. മറ്റു ചിലർ ഫോട്ടോഷോപ്പിന്റെ അതിപ്രസരമുള്ള ചിത്രങ്ങൾ എഫ്ബിയിൽ ഇട്ടതിനാൽ മനസ്സിലാകാൻ നന്നേ വിഷമിച്ചു.

"അറിയോ" കണ്ണടയിട്ട ഒരാൾ വന്നു ചോദിച്ചു. "ഇതെന്തൊരു ചോദ്യം, ഡോക്ടറല്ലേ?" സ്വന്തം ബ്ലോഗ്‌ ലിങ്ക്, കഷായം കൊടുക്കുന്നതിനേക്കാൾ ആത്മാർത്ഥതയോടെ ആളുകൾക്ക് കൊടുക്കുന്ന അബ്സർക്കയുടെ ചോദ്യത്തിന് വേഗം തന്നെ ഞാൻ ഉത്തരം കൊടുത്തു. എങ്കിലും എനിക്കും കിട്ടി ആ മഹാന്റെ ഒരു വിസിറ്റിംഗ് കാർഡ്‌. എല്ലാവരും സ്വയം പരിചയപ്പെടുത്തണമെന്ന് സംഗമത്തിന്റെ ഭാരവാഹിയായ ജയേട്ടൻ പറഞ്ഞപ്പോൾ എന്നെ കുറിച്ചും ബ്ലോഗിനെക്കുറിച്ചും രണ്ടു വരിയിൽ ഞാനും പറഞ്ഞു. തിരിച്ചു വന്നു കസേരയിൽ ഇരിക്കുമ്പോൾ അബ്സർക്കയുടെ കമന്റ്‌ "നിന്റെ ഇംഗ്ലീഷ് ബ്ലോഗ്‌ Voice of a Village Girl എന്നത് മലയാളത്തിൽ ഒരു പട്ടിക്കാട് പെണ്ണിന്റെ നാക്ക് എന്ന് മലയാളത്തിൽ പറയായിരുന്നു"! പട്ടിക്കാടൊക്കെ ഇന്ന് പട്ടണമായി എന്ന് പറയാൻ തോന്നിയെങ്കിലും മിണ്ടാതെയിരുന്നു."ചേച്ചിക്ക് എന്നെ മനസ്സിലായില്ലേ? ഞാനാ ചേച്ചിക്ക് എന്റെ ഓരോ ബ്ലോഗ്‌ പോസ്റ്റും ഫേസ്ബുക്കിൽ മെസ്സേജ് അയക്കുന്നത്" രാഗേഷ് ആ ഒരു ആമുഖത്തിൽ തുടങ്ങിയ ഞങ്ങളുടെ സംസാരം വൈകുന്നേരം മടങ്ങുന്നത് വരെ തുടർന്നു. അകന്നബന്ധുവാണെങ്കിലും ഇത് വരെ പരിചയപ്പെട്ടിട്ടില്ലാത്ത പ്രസന്നയേടത്തിയെയും കണ്ടു. എല്ലാവരുടെയും പരിചയപ്പെടലിനു ശേഷം ഗ്രൂപ്പ്‌ ഫോട്ടോ എടുത്തു. റിയാസ്ക്ക അഴകിയ രാവണനിലെ വേദനിക്കുന്ന കോടീശ്വരൻ നിർമാതാവ് ശങ്കർ ദാസിനെ പോലെ തന്റെ ചാനലിന്റെ ക്യാമറമാന് നിർദേശങ്ങൾ നൽകി കൊണ്ടിരുന്നു. ഒറ്റ ഫ്രെയിമിൽ ഒതുക്കാൻ ഫോട്ടോഗ്രാഫർമാർ നന്നേ കഷ്ടപ്പെട്ടു. വീണ്ടും അൽപ്പം നർമ്മസല്ലാപത്തിനു ശേഷം എല്ലാവരും ഊട്ടുപുരയിലേക്ക്‌...
സസ്യാഹരിയായതിനാൽ പലപ്പോഴും പരിപാടികളിൽ പങ്കെടുത്തു ഞാൻ വിശന്ന വയറുമായി ആതിഥേയനു ഒരു പുഞ്ചിരിയുമായി മടങ്ങാറാണുള്ളത്. ഇത്തവണ പക്ഷെ വിഭവസമൃദ്ധമായ സദ്യയാണ് ലഭിച്ചത്. എന്റെ മുൻപിലിരുന്നു ഭക്ഷണം കഴിച്ച ജയേട്ടൻ കുരുന്നു ബ്ലോഗ്ഗർമാരായ അബിദ്നും ഇന്ചൂരാനും മാംസാഹാരം ദിവസവും കഴിക്കുന്നതിലെ ദോഷങ്ങൾ വിവരിക്കുന്നുണ്ടായിരുന്നു. ഊണ് കഴിഞ്ഞു വീണ്ടും കത്തിയടി. പത്രക്കാരൻ, പൈമ, ജിനീഷ്, അംജദ്ക്ക എന്നിവരെ പരിചയപ്പെട്ടു.

ഉച്ചക്ക് ശേഷം ബ്ലോഗും ഭാഷയും എങ്ങനെ മെച്ചപ്പെടുത്താമെന്നു ചർച്ച നടന്നു. ചർച്ചയ്ക്കിടയിൽ ബൂലോകം.കോം എന്ന സൈറ്റിനെതിരെ ബ്ലോഗ്ഗർമാർ ആഞ്ഞടിച്ചു. ഈ മീറ്റ്‌ ഒരു പ്രഹസനമാണെന്നു വരെ പറഞ്ഞു പോസ്റ്റുകൾ എഴുതിയ സൈറ്റിനെ ഒരേ സ്വരത്തിൽ എല്ലാവരും വിമർശിച്ചു. അതിനിടക്കാണ്‌ ഒരു ഫോട്ടോഗ്രാഫർ ഞങ്ങളെ പല പോസുകളിൽ ഇരുന്നെടുക്കുന്നത് ശ്രദ്ധിച്ചത്. മലയാളി എന്ന പേരിൽ അറിയപ്പെടുന്ന ബ്ലോഗ്ഗർ ആയിരുന്നത്. അദ്ദേഹം ജോലിയെടുക്കുന്ന പത്രത്തിന് വേണ്ടി ഒരു വാർത്ത‍ എഴുതി കൊടുക്കാമെന്നു ഞാനെറ്റെങ്കിലും എഴുതി തുടങ്ങിയപ്പോഴാണ് എന്റെ പത്രഭാഷ ഒന്നൂടെ മൂർച്ച കൂട്ടാൻ സമയമായിയെന്നു ഞാൻ തിരിച്ചറിഞ്ഞത്. ബൈലൈൻ കിട്ടുമെന്ന വ്യാമോഹത്താൽ എന്തെല്ലാമോ കുറിച്ചിടുമ്പോൾ മനസ്സിൽ എന്റെ ഭാഷയെക്കുറിച്ച് ഒരു സംശയം ഉണ്ടായിരുന്നു. സംഭവം സത്യമായി, എഡിറ്റർമാർ ആ റിപ്പോർട്ട്‌ ചവറ്റു കൊട്ടയിലെക്കെറിഞ്ഞു.

എന്തൊക്കെയാണെങ്കിലും ഈ ബ്ലോഗ്‌ മീറ്റ്‌ ഒരുപാടു നല്ല സുഹൃത്തുക്കളെ നേരിൽ കാണാൻ സഹായിച്ചു. ഊണ് കഴിക്കുമ്പോൾ പപ്പടം തന്നാൽ നിന്റെ ബ്ലോഗിന് ഇന്ന് തന്നെ രണ്ടു കമന്റ്‌ ഇടുമെന്നൊക്കെ പറയുന്ന തമാശകൾ ഈ കൂട്ടായ്മയിൽ മാത്രം കേൾക്കുന്നവയാണ്. നല്ല ജോലിയുണ്ടെങ്കിൽ രൂപേച്ചിക്ക് കൊടുക്കണമെന്ന് പലരും എനിക്ക് വേണ്ടി ശുപാർശ ചെയ്യുന്നത് കണ്ടു.അപരിചിതത്വം തീരെയില്ലാതെ എത്രയോ കാലം മുൻപേ സൗഹൃദമുള്ളവരെ പോലെ ഞങ്ങൾ സംസാരിച്ചു. പലരും അവരുടെ പ്രണയകഥകൾ വരെ എന്നോട് പറഞ്ഞു. 

പണ്ട് മനോരമയിൽ ഇന്റെർന്ഷിപ്പ് ചെയ്യുമ്പോൾ പ്രസ്‌ ക്ലബ്ബിൽ മാധ്യമപ്രവർത്തകർ തമ്മിൽ ന്യൂസ്‌ റിപ്പോർട്ടുകളെ വിശകലനം ചെയ്യുന്നതും വിമർശിക്കുന്നതും അഭിനന്ദിക്കുന്നതും കാണാറുണ്ടായിരുന്നു. ഇവിടെയത് പോലെ പുതിയ ബ്ലോഗ്‌ പോസ്റ്റുകളെ കുറിച്ചുള്ള ചർച്ചകൾ ചെറുസംഘങ്ങൾ നടത്തുന്നത് കണ്ടു. കടുകട്ടി വാക്കുകൾ വായിക്കാനും എഴുതാനും ഇഷ്ടപ്പെടാത്ത എന്നെപ്പോലെ ഒരുപാടുപേരുണ്ടെന്നു ഞാൻ അറിഞ്ഞു. 

സമയം മൂന്നു കഴിഞ്ഞു. സംഗീതിനോടും രാഗേഷിനോടും പലതവണ യാത്ര പറഞ്ഞു പിന്നീടും സംസാരം തുടർന്നപ്പോൾ അവർ ചോദിച്ചു, "ചേച്ചിക്ക് പോവാൻ തോന്നുന്നില്ലല്ലേ?"! അവർ  പറഞ്ഞത് സത്യമാണ്. പക്ഷെ സാബു കൊട്ടോട്ടി യോഗം കഴിഞ്ഞെന്നു പറഞ്ഞാൽ പോകാതിരിക്കാൻ വയ്യല്ലോ... ഗ്രൂപ്പ്‌ ഫോട്ടോയിൽ ഞാൻ ഇല്ല, ബഷീർക്കയെ (വള്ളിക്കുന്ന്) പരിചയപ്പെടാനായില്ല, സജീവേട്ടനെ കൊണ്ട് എന്റെ കാർട്ടൂണ്‍ വരപ്പിക്കാനായില്ല എന്നിങ്ങനെ ചില്ലറ വിഷമങ്ങളോടെയും സൗഹൃദത്തിന്റെ വലിയ ഒരു ലോകം നേരിൽ കണ്ടതിന്റെ അളവറ്റ സന്തോഷത്തോടെയും ഞാൻ തുഞ്ചൻപറമ്പിനോട് വീണ്ടും കാണാമെന്നു യാത്ര പറഞ്ഞിറങ്ങി. 

സംഗമത്തിന്റെ ഭാരവാഹികളോടുള്ള നന്ദി പ്രസംഗത്തോട്‌ കൂടി ഞാൻ ഈ പോസ്റ്റ് നിർത്തുന്നു... എല്ലാവർക്കും നന്ദി നമസ്കാരം! 

(പേരുകൾ ഓർമ്മിക്കാൻ ഞാൻ വളരെ പുറകോട്ടാണെന്നതിനാൽ പലരെയും വിട്ടു പോയിട്ടുണ്ട്. എന്നെ തല്ലരുതമ്മാവാ ഞാൻ നന്നാവില്ല. പോരാത്തതിനു തുടക്കത്തിലേ പ്രാർത്ഥന ഫലിച്ചില്ല. രാവിലെ എഴുതി തുടങ്ങിയ പോസ്റ്റ്‌ കറന്റ്‌ കട്ടുകൾ കൊണ്ട് രാത്രിയാണ്‌ അവസാനിച്ചത്. എല്ലാത്തിനും ക്ഷമ)

ചിത്രങ്ങൾക്ക് കടപ്പാട് : മലയാളി 

154 comments:

 1. ഒരേ മീറ്റിന്റെ വ്യത്യസ്ത ആംഗിളുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ വായിക്കാന്‍ രസമുണ്ട്... പിന്നെ "ചേച്ചീ" എന്ന് വിളിച്ചത് മറന്നു അല്ലേ... നന്നായി :)

  ശങ്കര്‍ദാസ് പ്രയോഗം കലക്കി...
  എന്തായാലും ലിങ്ക് വാങ്ങാന്‍ ഉള്ള ഭാഗ്യം ഉണ്ടായല്ലോ.. ഇങ്ങടെ പുണ്യം... ജന്മ സുകൃതം ... :D

  ReplyDelete
  Replies
  1. മറന്നിട്ടോന്നുമില്ല... എല്ലാം താങ്കളെ പറ്റി എഴുതി ഇതൊരു വണ്‍ മാൻ ഷോ പോസ്റ്റ്‌ ആക്കണ്ട എന്ന് കരുതി

   Delete
  2. ജന്മസുകൃതംApril 23, 2013 at 1:20 PM

   ജന്മ സുകൃതം എന്റെ ബ്ലോഗാ....ഞങ്ങളുടെ ജിലുവിന്റെ പുസ്തകം പ്രകാശനം നടത്താൻ കാണിച്ച സത്മനസ്സിനു നന്ദി...കെട്ടൊ...

   Delete
  3. താങ്കളുടെ കമന്റിനു നന്ദി സുഹൃത്തേ

   Delete
 2. അവിടെയും പലതും പറയാതെ ബാക്കി വെച്ചല്ലേ ? :) .

  ReplyDelete
  Replies
  1. എന്തൊക്കെയോ പറയാതെ അവിടെയും ബാക്കി വച്ചു !!!

   Delete
 3. പപ്പടം തന്നാല്‍ കമന്റ്‌ തരാം എന്ന് പറഞ്ഞ പാവം ബ്ലോഗ്ഗര്‍ ആരാണ് ?? ആരോടാണ് പറഞ്ഞത് എന്നും വ്യക്തമാക്കുക.. :p
  ഈ അവലോകനവും കലക്കി ട്ടോ.. ന്നാലും മ്മടെ ന്യൂസ്‌ ചവറ്റു കുട്ടയില്‍ വീഴുംന്നു നോം നിരീച്ചില്ല .. :D

  ReplyDelete
  Replies
  1. പപ്പടം തന്നാല്‍ കമന്റ്‌ തരാം എന്ന് പറഞ്ഞ മഹാൻ നേരിട്ട് വന്നു കമന്റ്‌ ചെയ്തോട്ടെ എന്ന് കരുതി... എനിക്ക് ആ ന്യൂസ് ഇങ്ങനെയൊക്കെയേ ആവുള്ളു എന്ന് തോന്നിയിരുന്നു

   Delete
 4. നല്ല അവലോകനം... തുഞ്ചത്തുളവായ മീറ്റില്‍ പറയാതെ ബാക്കി വച്ചത് അടുത്ത പോസ്റ്റില്‍ പ്രതീക്ഷിക്കുന്നു. ആശംസകള്‍...

  ReplyDelete
  Replies
  1. ഇനിയും വലിച്ചു നീട്ടണ്ട എന്ന് കരുതിയാണ് വേഗം അവസാനിപ്പിച്ചത്. ആശംസകൾക്ക് നന്ദി ബെന്ജിയേട്ടാ

   Delete
 5. Roopz നന്നായി ആസ്വദിച്ചു വായിച്ചു !!!!

  ReplyDelete
  Replies
  1. നന്ദി പടന്നക്കാരൻ... അടുത്ത മീറ്റിൽ താങ്കളെ കാണാം എന്ന് പ്രതീക്ഷിക്കുന്നു

   Delete
 6. ഈ പോസ്റ്റിന്റെ സുഖം ആ വാർത്തക്കുണ്ടായിരുന്നെങ്കിൽ... :(

  ഉം... സാരല്യ,
  പേരുകൾ ഓർക്കാൻ പുറകിലാണെങ്കിലും നോമിനെ ഓർത്തൂലോ! ഭേഷായി!! :)

  ►ബന്ധുക്കളുടെ വിവാഹത്തിന് പോയാൽ കേൾക്കുന്ന ഒരു ചോദ്യമാണ് "എന്താ ഇല്ലപ്പേര്?"! അത് പോലെ ഇവിടെ "എന്താ ബ്ലോഗിന്റെ പേര്?" എന്നാണു എല്ലാവർക്കും അറിയേണ്ടത്.◄

  സത്യം!

  ReplyDelete
  Replies
  1. തട്ടികൂട്ടി ഒരു ന്യൂസ്‌ ഉണ്ടാക്കിയതിനു എനിക്ക് കിട്ടിയ പണിയാണെന്ന് കരുതിയാൽ മതി...പിന്നെ തിരൂർ മീറ്റിനു വന്ന എല്ലാവരും താങ്കളെയും താങ്കളുടെ ചിത്രങ്ങളെയും ഓർക്കും

   Delete
 7. രൂപ, ബ്ലോഗ് മീറ്റിന്റെ അവലോകനത്തിനു നല്ല രൂപം!
  രൂപ മുടക്കിവന്നവര്‍ക്ക് രൂപ മുതലായി അല്ലേ...? :)
  രൂപ പറഞ്ഞതുപോലെ കുറേ നല്ല സൗഹൃദങ്ങള്‍ രൂപപ്പെട്ടു..:)
  ഇനി അടുത്തകൊല്ലം തുഞ്ചന്‍പറമ്പില്‍ കൂടാനുള്ള കരട് രൂപം ഇപ്പോള്‍ തന്നെ രൂപപ്പെടുത്താം. രൂപക്കാശംസകള്‍.. (Y)

  ReplyDelete
  Replies
  1. ഹഹഹ... നന്ദി റിയാസ്ക്ക, ക്ഷമിക്കണം ശങ്കർ ദാസ്‌

   Delete
  2. ഹ ഹ റിയാസെ...രൂപ വിട്ടുള്ള കളി ഇല്ലല്ലെ...

   Delete
 8. പറയാതെ ബാക്കി വെച്ച.........രൂപക്കാശംസകള്‍.

  ReplyDelete
  Replies
  1. നന്ദി ജലീലിക്ക

   Delete
 9. എനിയ്ക്കു പങ്കെടുക്കാന്‍ പറ്റിയില്ല . ഇതു ചതിയായി പോയി

  ReplyDelete
  Replies
  1. സാരമില്ല... അടുത്ത മീറ്റിൽ തീർച്ചയായും പങ്കെടുക്കു

   Delete
 10. ഞമ്മക്ക് പരിചയപ്പെടാനായില്ല.
  പരിചയപ്പെടണമെന്ന് കരിതിയപ്പോഴേക്കും സമയം കഴിഞ്ഞുപോയി...
  പോസ്്റ്റ് നന്നായി.

  ReplyDelete
  Replies
  1. ഇൻ ഷാ അള്ളാ! ഇനിയത്തെ സംഗമത്തിൽ എന്തായാലും പരിചയപ്പെടാം

   Delete
 11. ലളിതവും രസകരവുമായ വിവരണം. അബ്സാര്‍ ഡോക്ടറുടെ കുറുപ്പടിയും വായിച്ചിരുന്നു. രണ്ടുമായപ്പോള്‍ മീറ്റില്‍ പങ്കെടുത്ത പ്രതീതിയായി. ആശംസകള്‍, ബ്ലോഗിനും ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കാന്‍ പറ്റിയതിനും

  ReplyDelete
 12. ശങ്കര്‍ദാസ്

  ഹാഹഹ......അതങ്ങിഷ്ടപ്പെട്ടു കേട്ടോ

  ReplyDelete
  Replies
  1. സത്യമായും ആ ഒരു ഗമയിലാണ് ആ മനുഷ്യൻ ഇരിക്കുന്നുണ്ടായിരുന്നത്

   Delete
 13. തുഞ്ചൻപറമ്പിലെ ബ്ലോഗ്ഗർ മീറ്റിനെക്കുറിച്ച് ആദ്യം വായിക്കാനായത് ഇവിടെയാണ്‌ .വളരെ ലളിതമായി സരസമായി കാര്യങ്ങള്‍ പറഞ്ഞു -നന്ദി.

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ

   Delete
 14. മറ്റു ചിലർ ഫോട്ടോഷോപ്പിന്റെ അതിപ്രസരമുള്ള ചിത്രങ്ങൾ എഫ്ബിയിൽ ഇട്ടതിനാൽ മനസ്സിലാകാൻ നന്നേ വിഷമിച്ചു.

  good narration and writing caliber.

  ReplyDelete
  Replies
  1. ഞാൻ പറഞ്ഞത് ആരെങ്കിലുമായി സാദൃശ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ് ;)

   Delete
 15. ബ്ലോഗ്‌ മീറ്റ് ഒരു വന്‍ വിജയം ആയിരുന്നു എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം....

  ReplyDelete
  Replies
  1. നന്ദി നീര്‍വിളാകന്‍

   Delete
 16. eni ennenkilum oru meettil ningaleyokek kaanaam enna pratheekshayode.. :(

  ReplyDelete
  Replies
  1. വിഷമിക്കാതെ സന്തോഷത്തോടെ പറയു അസിൻ... ഞങ്ങളും താങ്കളെ കാണാൻ കാത്തിരിക്കുന്നു

   Delete
 17. ഇത് വായിച്ചപ്പോള്‍ പങ്കെടുത്തവരോടൊക്കെ ഒരു ചെറിയ അസൂയ തോന്നുന്നുണ്ടോ എന്നൊരു സംശയം...

  ReplyDelete
  Replies
  1. അസൂയ ഉണ്ടായോ മുബി? ഈ വാശിക്ക് അടുത്തതിൽ എന്തായാലും പങ്കെടുത്തു ഒരു പോസ്റ്റ്‌ എഴുതിക്കോളു

   Delete
 18. ഇപ്പോള്‍ മുഴുവന്‍ കേട്ടു

  ReplyDelete
  Replies
  1. സന്തോഷം വി പി അഹമ്മദ്

   Delete
 19. രസകരമായ വിവരണം.
  അഭിനന്ദനങ്ങൾ!
  എല്ലാവരും ഉഷാറായി പുതിയപോസ്റ്റുകൾ പെരുക്കട്ടെ!

  ReplyDelete
  Replies
  1. ഈ പരിപാടി സംഘടിപ്പിച്ച താങ്കളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഞാനും കാത്തിരിക്കുന്നു മറ്റുള്ളവരുടെ പോസ്റ്റുകൾക്കായി :)

   Delete
 20. valare nannayirikkunnu... njanum meetil undayirunnu ennoru pratheethi... ella vivaranavum kanda pole :)

  ReplyDelete
  Replies
  1. ഉടൻ ഒരു മലയാളം ബ്ലോഗ്‌ തുടങ്ങു... അഞ്ജലിക്കും കൂടാം അടുത്ത മീറ്റിനു

   Delete
  2. malayalam blog thudangan dhairyamillathathinal athinu muthirunnila... :) ennengilum oru meetil koodam enna pratheekshayil nilkunnu :)

   Delete
 21. വായിച്ചു രസിച്ചു..

  വേദനിക്കുന്ന കോടീശ്വരൻ... ഹ ഹ

  ReplyDelete
  Replies
  1. ഹിഹിഹി... മിക്കവാറും വേദനിക്കുന്ന കോടീശ്വരന്റെ കയ്യിൽ നിന്ന് എനിക്ക് ഒരു പണി കിട്ടും

   Delete
 22. ഒരുമിച്ചു സൗഹൃദം പങ്കിടുന്നവർ അറിയാതെ പോയ ഓരോ രസകരമായ മുഹൂര്ത്തങ്ങളും പിന്നീട് വായിക്കുന്നത് കൊണ്ടാവാം മീറ്റ്‌ കഴിയുമ്പോൾ അതിന്റെ മധുരം മനസ്സിൽ കൂടുതൽ അനുഭവപ്പെടുക ശേഷമുള്ള പോസ്റ്റുകൾ വായിക്കുമ്പോഴാണ് ..

  പരിചിത മുഖങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത് , പക്ഷെ പലരെയും ആദ്യമായിട്ടാണ് കാണുന്നതും .. അത് തന്നെയാണ് ബ്ലോഗ്‌ മീറ്റുകളുടെ മുഖ്യ സന്തോഷവും .. ഇനിയും ബ്ലോഗ്‌ മീറ്റുകളും അതിന്റെ ബാക്കി പത്രമായി അനുഭവ വിവരണങ്ങള്ക്ക് പുറമേ മികച്ച ബ്ലോഗ്‌ പോസ്റ്റുകളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ....

  ReplyDelete
 23. പങ്കെടുത്തവരോടൊക്കെ ഒരു ചെറിയ അസൂയ തോന്നുന്നു...........

  ReplyDelete
  Replies
  1. നന്നായി... അത് കൊണ്ട് അടുത്ത മീറ്റിനു വരുമല്ലോ

   Delete
 24. എന്റെ മുൻ മീറ്റുകളിൽ നിന്ന് വ്യത്യസ്തമായി കുറേ പുതിയ് മുഖങ്ങളാണ് കണ്ടത്....മീറ്റ് നന്നായി...ഇനിയും മീറ്റുകൾ നടക്കട്ടെ...

  ReplyDelete
  Replies
  1. ഞാൻ തന്നെ പുതുമുഖം ആയതിനാൽ എല്ലാവരെയും ഞാൻ ആദ്യമായാണ് കാണുന്നത് !

   Delete
 25. താങ്ക്സ് ഈ പങ്കു വെക്കലിനു

  ReplyDelete
  Replies
  1. താങ്കളെ കാണണമെന്ന് വളരെ ആഗ്രഹിച്ചിരുന്നു മൂസാക്ക. വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി

   Delete
 26. മറ്റു ചിലർ ഫോട്ടോഷോപ്പിന്റെ അതിപ്രസരമുള്ള ചിത്രങ്ങൾ എഫ്ബിയിൽ ഇട്ടതിനാൽ മനസ്സിലാകാൻ നന്നേ വിഷമിച്ചു.

  ഹി ഹി ഹീ , അങ്ങനെ രൂപചേച്ചിയും പലരുടെയും തനിസ്വരൂപം കണ്ടു ഞെട്ടി എന്നര്‍ത്ഥം ..

  ReplyDelete
  Replies
  1. ഭയങ്കരമായ ഞെട്ടലായിരുന്നു അത്

   Delete
 27. വായിച്ചു. മീറ്റിന്റെ ഒരേകദേശ രൂപം കിട്ടി രൂപാ... 

  ReplyDelete
  Replies
  1. ഇങ്ങനെയൊക്കെ കേൾക്കുന്നത് തന്നെ സന്തോഷമാണ്

   Delete
 28. ന്നാലും രൂപേ....

  എനിക്ക് വരാന്‍ പറ്റീലല്ലോ.....

  ആ..അടുത്ത മീറ്റില്‍ ആവട്ടെ.....എല്ലാരേം കാണാം എന്ന് വിചാരിക്കുന്നു!!! :)

  മീറ്റ്‌ വന്‍ വിജയമായതില്‍ സന്തോഷിക്കുന്നു!!!!

  ReplyDelete
  Replies
  1. അടുത്ത മീറ്റിൽ താങ്കളെയും കാണാൻ കഴിയുമെന്നു വിശ്വസിക്കട്ടെ

   Delete
 29. പ്രൊഫൈൽ ചിത്രത്തിലെ ഫോട്ടോഷോപ്പിന്റെ അതിപ്രസരം ആരെ ഉദ്ദേശിച്ചാണ് പറഞ്ഞത്?... ഗർ ർ

  ReplyDelete
  Replies
  1. ഹിഹിഹി... മനസ്സിലായല്ലേ

   Delete
 30. എന്റെ നാട്ടില്‍ നടന്ന രണ്ടാമത്തെ മീറ്റിനും പങ്കെടുക്കാന്‍ കഴിയാത്ത വിഷമത്തില്‍ ഒരു പാവം 'നരകക്കോഴി'.
  shaisma.com

  ReplyDelete
  Replies
  1. കഷ്ടം തന്നെ ഇസ്മായില്‍ കുറുമ്പടി

   Delete
 31. ഇതൊരു വലിയ മിസ്സിങ്ങാണ് ഇതൊക്കെ വായിച്ച് ഇപ്പൊ ഇരിക്കുക ഹല്ലാതെ എന്ത് ചെയ്യാൻ...................

  ReplyDelete
  Replies
  1. സത്യം ഷാജു... ഇതിനു പോയില്ലെങ്കിൽ എനിക്കും വല്ലാത്ത മിസ്സിംഗ്‌ ആയിരുന്നേനെ

   Delete
 32. സ്വ. ലേ യുടെ റിപ്പോർട്ട് നന്നായിരിക്കുന്നു

  ReplyDelete
  Replies
  1. ഹഹഹ... നന്ദി രഘുജി

   Delete
 33. roopz... തകര്‍ത്തെടി...അഭിനന്ദനാര്‍ഹം !

  വിവരണ ത്വരയുണ്ട്, കവിത്വം ,വാക്കിന്‍റെ സ്ഫുടത - നിന്‍റെ നാക്കിന്‍റെയും , പിന്നെ സാഹിത്യ ചീളുകളുടെ അപഗ്രഥനം, കുറച്ചെവിടെയോ നോസ്ടാല്‍ജിക്ക് ഇമോഷന്‍ കൂടെ ചേര്‍ത്താല്‍ ചീറി :).

  ഇതിനു മുന്പ് രണ്ടു തവണയാണ് ഞാന്‍ തുഞ്ചന്‍ പറമ്പില്‍ വന്നത്. ഒന്ന് :
  സുഗതകുമാരി ടീച്ചര്‍, മുകുന്ദന്‍ സാര്‍ , കെ.ജി .ശങ്കരപിള്ള ,മഹാ കവി, ആലംകോട് ലീല കൃഷ്ണന്‍ , അക്കിത്തം എന്നിവരോടൊപ്പം ലഭിച്ച കവി വിരുന്ന്‍.

  മറ്റൊന്ന് : ബ്ലെസ്സി , മറ്റു ചില സ്ക്രിപ് എഴുത്തുകാരോടൊപ്പം കിട്ടിയ ഒരു പ്രോഗ്രാം.

  ഇത് മൂന്നാമത്. സമയം വൈകിയതിനാല്‍ ഞാന്‍ നിശബ്ധനാകേണ്ടി വന്നു. എങ്കിലും പലരെയും കണ്ടു.

  ഒന്ന് മാത്രം ശ്രദ്ധയില്‍ പെട്ടു - അശ്ലീലത ഇല്ലാതെ , സ്വന്തം വീട് പോലെ ഒരു ഇ- കൂട്ടായ്മക്ക് ബ്ലോഗ്‌ എഴുത്തുകാര്‍ കഴിഞ്ഞേ സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ മറ്റൊരു ഇടമുള്ളൂ എന്ന സത്യം.
  മനസ്സില്‍ തോന്നിയ അശ്ലീലങ്ങളും കള്ള് കുടിച്ചത് കേമത്തവും ആന തൊട്ടതു അഹങ്കാരവുമാക്കുന്ന ഗൂഗിള്‍ പ്ലസ് ജനങളുടെ ഉപയോഗം കുറയാന്‍ മുകളില്‍ പറഞ്ഞത് തന്നെ കാരണം, പിന്നെ പൊങ്ങച്ചം , താന്‍ എന്ന ഭാവം, തന്‍റെ കഴിവ് , മറ്റുള്ളവനെ താഴ്ത്തി കെട്ടുക- ഇത്തരം കാര്യങ്ങള്‍ക്ക് നമ്മള്‍ കേരളീയര്‍ വളരെ മുന്‍പിലാണ് :)
  അതിനാല്‍ ഫെയിസ്ബുക്ക് ആ രീതിയില്‍ പോകുന്നു.

  എന്നാല്‍ മലയാളം - സാഹിത്യം - നേര് - വര - കല - എഴുത്ത് - ഇവയൊക്കെ പ്രത്സഹിപ്പികാന്‍ ഒരേ ഒരു നല്ല ഇടം - ഇത് മാത്രം-- അന്നും ഇന്നും...
  നല്ലൊരു ബ്ലോഗ്ഗര്‍ ആകുക. ബ്ലോഗ്‌ അനുഭവങ്ങള്‍ പങ്കു വക്കുക.

  ഏതൊരു പെണ്‍കുട്ടിക്കും യാതൊരു പേടിയുമില്ലാതെ ബ്ലോഗ്‌ സൌഹൃദം തുടങ്ങാമെന്നും.
  നല്ല ഇലക്ട്രോണിക് പേജ് എന്ന മികവില്‍ മലയാളം ബ്ലോഗ്‌ എപ്പോഴും നിലകൊള്ളും എന്ന ആത്മ വിശ്വാസവുമുണ്ട്.  മീറ്റില്‍ വന്നവര്‍ക്കും - വരാന്‍ ആഗ്രഹിച്ചവര്‍ക്കും - അടുത്ത മീറ്റില്‍ വരാന്‍ ശ്രമിക്കുന്നവര്‍ക്കും എന്‍റെ ആശംസകള്‍ ! :)
  ReplyDelete
  Replies
  1. ഇത്രയും വലിയ ഒരു അഭിപ്രായത്തിനു നന്ദി. തീർച്ചയായും അശ്ലീലത ഒട്ടുമില്ലാതെ തികച്ചും സൗഹൃദം മാത്രം ആഗ്രഹിക്കുന്നവരുടെ ഒരു കൂട്ടായ്മയായിരുന്നു തിരൂർ മീറ്റ്‌

   Delete
 34. ആശംസകൾ..നന്നായി എഴുതി..

  ReplyDelete
 35. നല്ലൊരു പോസ്റ്റ്....ഇത്രയും എങ്കിലും മുഖ്യധാര മാധ്യമങ്ങള്‍ എഴുതി ഇരുന്നെങ്കില്‍ ... കൂട്ടായ്മകള്‍ വളരട്ടെ..ബ്ലോഗ്‌ ഉലകം വിളയട്ടെ...

  ReplyDelete
  Replies
  1. ഞാൻ ഒരു മാധ്യമത്തിൽ കയറട്ടെ, എന്നിട്ട് ഭാവിയിലെ മീറ്റുകളെക്കുറിച്ച് ഞാൻ എഴുതാം

   Delete
  2. ഒരു ദൃശ്യമാധ്യമം ബ്ലോഗര്‍മാര്‍ക്കൊപ്പമുണ്ടെന്നത് വിസ്മരിക്കരുത്... :(

   Delete
 36. ഞാന്‍ പലരെയും പരിചയ പെടാതെ ബാക്കി വച്ചു.
  പരിചയപെട്ടു പരിചയപെട്ടു ചുമ്മാ തുഞ്ചന്‍ പറമ്പ് കാണാന്‍ വന്ന ഒരാളെയും പോയി പരിചയപെട്ടു...

  എന്‍റെ ബ്ലോഗും, ഫേസ്ബുക്കിലെ പേരും ഒക്കെ പറഞ്ഞപ്പോള്‍ പുള്ളി കാരന്‍ പറയുവാ...."ഞാന്‍ നിങ്ങള്‍ ഉദ്ദേശിച്ച ആളു അല്ലാന്നു"

  ReplyDelete
  Replies
  1. നിനക്ക് വട്ടാണെന്ന് അയാളു കരുതാൻ സാധ്യതയുണ്ട് :)

   Delete
  2. ഹഹഹ... ) അത് കലക്കി. ചിരിക്കാന്‍ വയ്യെടാ:)
   പാവം പുള്ളി പേടിച്ചു പോയ് കാണും


   കാട്ടുകോഴിക്ക് എന്ത് ചങ്കരാന്തി .. കാററ് കൊള്ളാന്‍ വന്ന പുള്ളിക്ക് എന്ത് ബ്ലോഗ്‌ :)

   പുള്ളിക്ക് എന്ത് വെള്ളരിക്കാ പട്ടണം :).. സൌത്ത് ഇന്ത്യയിലെ ഏക അന്ഗീകൃത ബ്ലോഗ്‌ ആണെന്നൊക്കെ നീ വച്ച് കീറിയിട്ടുണ്ടാകും അല്ലേ ?... പാവം ആ മനുഷ്യന്‍.. ഏതു നേരത്താണോ അങ്ങോട്ട്‌ വരാന്‍ തോന്നിയത് ..ഹെഹെ


   Delete
 37. രൂപാജി ...എഴുത്ത് നന്നായി
  ആദ്യം എനിക്കും ഒരു പേടി ഉണ്ടാര്ന്നൂ
  കുറെ നാളായി എഴുതാത്തത് കൊണ്ട്
  ആര്ക്കും എന്നെ പരിചയം ഉണ്ടാവില്ലന്നു
  കരുതി ..,,ന്നാലും മനീഷ് മന്ന്,കുട്ടി മാഷ്
  സതീശാൻ ,മഹേഷ്‌ ,രാകേഷ് ,മനോരാജ്
  മനു ..പ്രസന്ന ചേച്ചി .ശിവകാമി ചേച്ചി ..പിന്നെ രൂപാജിയും അങ്ങനെ അങ്ങനെ ...
  ഒരു പാട് സ്നേഹ സംഭാഷണങ്ങൾ .....

  പിന്നെ ഒരു വിഷമം ഉണ്ട് ....നമ്മടെ ചോപ്ര സാബിനെ പരിചയപെടാൻ പറ്റിയില്ല എന്നത്

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ... വീണ്ടുമൊരു മീറ്റിൽ അദ്ധേഹത്തെ കാണാം എന്ന് പ്രതീക്ഷിക്കാം

   Delete
 38. തുഞ്ചൻ പറമ്പിൽ നിന്നും ഒരു പാട് ദൂരമായതിനാൽ
  ഈ മഹാ സംഭവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.
  രൂപയുടെ പോസ്റ്റ്‌ വായിച്ചപ്പോൾ എല്ലാം മുൻപിൽ കണ്ട പോലെയായി.
  നന്നായി വരട്ടെ.
  www.muttayitherublogspot.com

  ReplyDelete
  Replies
  1. അടുത്ത മീറ്റിനു ദൂരം പ്രശ്നമാക്കാതെ താങ്കൾ വരുമെന്ന് കരുതട്ടെ

   Delete
 39. Replies
  1. നന്ദി ആറങ്ങോട്ടുകര മുഹമ്മദ്‌

   Delete
 40. വരാന്‍ പറ്റിയില്ല ...നല്ല ഒരു ചടങ്ങ് നഷ്ട്ടപെട്ടു

  ReplyDelete
  Replies
  1. ഇനി വരുന്ന സംഗമങ്ങളിൽ പങ്കു കൊള്ളാൻ കഴിയട്ടെ

   Delete
 41. പിഴവുകൾ തീർത്ത് നല്ലൊരു സംഗമം വാഗ്ദാനം ചെയ്യുന്നു. മീറ്റിൽ പങ്കെടുത്തതിനും സദ്യ കഴിച്ചതിനും പ്രത്യേക ആശംസകൾ... അടുത്ത മീറ്റുവരെ പോസ്റ്റുകൾ എഴുതി അറുമദിക്കാൻ ആഹ്വാനം ചെയ്തുകൊള്ളുന്നൂ.....

  ReplyDelete
  Replies
  1. പിഴവുകളുണ്ടോയെന്നു എനിക്കറിയില്ല, കാരണം ഇത് എന്റെ ആദ്യത്തെ മീറ്റ്‌ ആണ്. ഇത്രയും നല്ല ഒരു സംഗമം ഒരുക്കി തന്നതിനും അതിലൂടെ ഒരുപാട് സുഹൃത്തുക്കളെ സമ്മാനിച്ചതിനും താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി!

   Delete
 42. പങ്കെടുക്കാൻ കഴിയാത്ത എനിക്ക്, അവിടെ നടന്നത് ദൃശ്യരൂപത്തിൽ മനസ്സിൽ തെളിഞ്ഞു !
  മിസ്സ്‌ പണ്ണിട്ടെ .. :-( അടുത്ത തവണ എനിക്കും വരണം എന്നുണ്ട് .. എന്റെ ബ്ലോഗ്‌ ഏതാ എന്ന് ചോദിച്ചെന്നെ ആരും നാണം കെടുത്തരുത്, പറയാൻ കൊള്ളാവുന്നൊരു ബ്ലോഗ്‌ പോലും ഇല്ലാത്ത ഓട്ടകാലണയാണ് ഞാൻ ! :-/

  ഇനി അബ്സാര്ക്കാടെ ബ്ലോഗിലോട്ട് ചെല്ലട്ടെ.. നേരല്ല്യാ എല്ല്ലാടതും ഓടിയെത്താൻ ഈ ഞാൻ തന്നെ വേണ്ടേ ;-)

  ReplyDelete
  Replies
  1. ഈ തിരക്കിനിടയിൽ ഓടിയെത്തി വായിച്ചതിനു താങ്ക്സ്ണ്ടിഷ്ടാ, വേഗം അടുത്ത ബ്ലോഗിലേക്ക് ഓടിക്കോളു... നന്ദി തൃശൂർക്കാരാ...

   Delete
 43. നന്നായി പറഞ്ഞു...

  ആശംസകള്‍..

  ReplyDelete
  Replies
  1. ആശംസകൾക്ക് നന്ദി സമീരൻ

   Delete
 44. രൂപ.... നന്നായിട്ടുണ്ട്, ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ

   Delete
 45. നല്ല വിവരണം ..

  മീറ്റ്‌ സമയത്ത് ഇല്ലാതെ പോയതിൽ നല്ല വിഷമം. ഡോ . ജയന്റെ ഉത്സാഹത്തിൽ 2010 ജൂലായിൽ എറണാകുളത് കൂടിയതിന്റെ ഓർമ്മകൾ ഇപ്പോഴും വിട്ടുപൊയിട്ടില്ല.


  സാധാരണ പ്രവാസികൾ അവധിക്കു എത്തുന്ന ജൂണ്‍ ജൂലയ്‌ ഓഗസ്റ്റ് മാസങ്ങളിൽ മീറ്റ്‌ ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു. .

  ReplyDelete
  Replies
  1. ഇനി ആ സമയങ്ങളിൽ വയ്ക്കുമെന്ന് പ്രതീക്ഷിക്കാം.നന്ദി വില്ലേജ്മാന്‍

   Delete
 46. കലക്കിയിട്ടുണ്ട്.... നല്ല കുറിപ്പ്...

  ReplyDelete
  Replies
  1. വായിച്ചതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും സന്തോഷം

   Delete
 47. മീറ്റുകള്‍ എന്നും ഹൃദ്യമായ അനുഭവങ്ങളാണ് എനിക്ക്.. ഇക്കുറി പല കാരണങ്ങള്‍ കൊണ്ടും രൂപയുള്‍പ്പെടെയുള്ള ഒട്ടേറെ പേരെ പരിചയപ്പെടുവാനും കുറേപ്പേരോട് പരിചയം പുതുക്കുവാനും കഴിഞ്ഞില്ല.. അതില്‍ വിഷമമുണ്ടെങ്കിലും ഒരു ദിവസം എല്ലാവരോടും ഒപ്പം ചേരാന്‍ കഴിഞ്ഞതിന്റെ സന്തോഷം മറച്ചുവെക്കുന്നില്ല.

  ReplyDelete
  Replies
  1. സത്യം... എനിക്കും പലരെയും പരിചയപ്പെടാൻ കഴിഞ്ഞില്ല. അടുത്ത് തന്നെ വീണ്ടും കാണാം എന്ന് വിശ്വസിക്കാം

   Delete
 48. നേരിട്ട് പരിചയപ്പെടാൻ കഴിയാതെ പോയതിൽ ക്ഷമിക്കണം. ഒട്ടനവധി പേരോട് അങ്ങനെ നേരിൽ വൺ റ്റു വൺ സംസാരം നടന്നിട്ടില്ല.

  ReplyDelete
  Replies
  1. ഞാൻ താങ്കളെ ദൂരെ വച്ച് കണ്ടിരുന്നു. അടുത്ത് വന്നു പരിചയപ്പെടാൻ കഴിഞ്ഞില്ല

   Delete
 49. ഫേസ്ബുക്ക് വഴി മീറ്റിന്‍റെ ഫോട്ടോസ് കണ്ടിരുന്നു. ഈ വിവരണംകൂടി വായിച്ചപ്പോള്‍ നേരില്‍ കണ്ടതുപോലെ ഒരു ഏകദേശരൂപം കിട്ടി. നന്നായി വിവരിച്ചു. ആശംസകള്‍

  ReplyDelete
  Replies
  1. അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി ഇലഞ്ഞിപൂക്കള്‍

   Delete
 50. കൂടിയവർ .. കൂടാൻ പറ്റാത്തവർ .

  ഇനി അടുത്ത അവസരം നോക്കാം .

  നന്നായി

  ReplyDelete
  Replies
  1. തീർച്ചയായും ചെറുവാടി

   Delete
 51. ങീ .. ങീ .. എനിക്കിതു വായിച്ചു വന്നപ്പോൾ , അസൂയ , കുശുമ്പ് എന്താണെന്നൊക്കെ അനുഭവിച്ചറിയാൻ സാധിച്ചു ,.. ശ്ശെ ,, ഞങ്ങള്ക്ക് ഇതിൽ പങ്കെടുക്കാൻ പറ്റാത്തത് കൊണ്ട് ഇങ്ങിനോക്കെയെ പറയാൻ പറ്റൂ .. നിങ്ങ ഒക്കെ വല്യ വല്യ ടീംസ് .. നമ്മ പാവങ്ങൾ .. പക്ഷെ ഞങ്ങ നോക്കിക്കോ അബുധാബീൽ ഇതിലും വല്യ മീറ്റ് ഉണ്ടാക്കി കഴിക്കും .. ശേ നടത്തും .. നോക്കിക്കോ .. ചലന്ജ് .. ചെക്ക് .. അപ്പുക്കുട്ടാ ചെക്ക് ..

  ഒരു പിടി ആശംസകൾ .. ങീ ങീ ..

  ReplyDelete
  Replies
  1. കരയണ്ട പ്രവീണ്‍ജി... അടുത്ത മീറ്റിൽ കാണാം

   Delete
 52. വിവരണം നന്നായിട്ടുണ്ട്. മീറ്റില്‍ വച്ച് പരിജയപെടാന്‍ (പലരേയും) കഴിഞ്ഞില്ല. അടുത്ത മീറ്റിൽ വീണ്ടും പരിചയപെടാമെന്ന പ്രതീക്ഷയോടെ ആശംസകള്‍...

  ReplyDelete
  Replies
  1. അങ്ങനെ തന്നെയാവട്ടെ റെജി

   Delete
 53. കണ്ടും കേട്ടും വായിച്ചും ഞാനും ആഘോഷിയ്ക്കുന്നൂ..
  സ്നേഹം രൂപാ..സന്തോഷം തോന്നുന്നൂ..
  നന്ദി ട്ടൊ, നല്ലോരു അനുഭവം പങ്കുവെച്ചതിൽ..!

  ReplyDelete
  Replies
  1. ടീച്ചര്‍ അവിടിരുന്നോ :)

   Delete
  2. ഈ വാക്കുകൾക്കു നന്ദി. ഞാൻ വർഷിണി ചേച്ചിയെ മീറ്റിൽ പ്രതീക്ഷിച്ചു

   Delete
 54. അപ്പൊ പത്രക്കാരി ആയിരുന്നല്ലേ? അതെനിക്ക് മനസ്സിലായില്ല. പോസ്റ്റ്‌ നന്നായി എഴുതി. പത്രക്കാരൻ ഇപ്പോളും മീറ്റ്‌ പോസ്റ്റ്‌ന്റെ പണിപ്പുരയിൽ ആണ്. ഉടൻ വരും

  ReplyDelete
  Replies
  1. ഹഹഹ പത്രക്കാരി ആയിട്ടില്ല... എന്തായാലും താങ്കളുടെ ബ്ലോഗ്‌ പോസ്റ്റ്‌ ഉടൻ പ്രതീക്ഷിക്കുന്നു

   Delete
 55. എന്നെ കണ്ടില്ലേ അപ്പോൾ?? ഓ ഞാൻ അരൂപനായിരുന്നല്ലോ അപ്പോൾ അവിടെ ല്ലെ??

  ReplyDelete
  Replies
  1. കണ്ടില്ല... പക്ഷെ അടുത്ത മീറ്റിൽ അരൂപൻ ആവരുത് കേട്ടോ

   Delete
 56. Replies
  1. വരാമെന്ന് പറഞ്ഞ് പറ്റിച്ചു അല്ലെ ?

   Delete
  2. നന്ദി കുമാരന്‍

   Delete
 57. താങ്കൾ മാത്രമല്ല ഒരുപാട് പേരെ മീറ്റ്‌ കഴിഞ്ഞതിനു ശേഷമാണ് മീറ്റിയ വിവരം അറിഞ്ഞത് ...!!

  ReplyDelete
  Replies
  1. ഹഹഹ അങ്ങനെയും സംഭവിച്ചോ?

   Delete
  2. പിന്നല്ലതെ... നിങ്ങടെ നേരെ പുറകിൽ മഞ്ഞ കുപ്പായം ഇട്ട് ഞാൻ ഇരുന്നിരുന്നെത്രെ....

   Delete
 58. വിവരണം നന്നായി. തുഞ്ചന്‍പറമ്പിലുള്ളവര്‍ ബ്ലോഗുകളെ ശ്രദ്ധിക്കാന്‍ തുടങ്ങി എന്നതു സന്തോഷകരമായ കാര്യം.

  ReplyDelete
  Replies
  1. നന്ദി മോഹന്‍ പുത്തന്‍‌ചിറ

   Delete
 59. നല്ല വിവരണം രൂപാ. കാണാൻ സാധിച്ചതിൽ സന്തോഷം.. ഈ മീറ്റ് മുടങ്ങരുതെന്ന നിർബന്ധം ഉണ്ടായിരുന്നു എനിക്ക്... സന്തോഷം പകർന്ന അപൂർവ്വം സന്ദർഭങ്ങളിൽ ഒന്ന്.. നന്ദി ഈ കുറിപ്പിന്..

  ReplyDelete
  Replies
  1. താങ്കളുടെ ഈ വാക്കുകൾ കേൾക്കുന്നതിൽ സന്തോഷം

   Delete
 60. ഭംഗിയായി എഴുതിയിട്ടുള്ള ഈ വിവരണം വായിച്ച് സന്തോഷിക്കുന്നു. പങ്കെടുക്കാന്‍ സാധിക്കാഞ്ഞതില്‍ വലിയ വിഷമമുണ്ട്...

  ReplyDelete
  Replies
  1. അടുത്ത മീറ്റിൽ പങ്കെടുക്കാൻ പറ്റുമോ എന്ന് നോക്കു എച്ചുമ്മക്കുട്ടി

   Delete
 61. Sundhara nimishangal ...veendum orma peduthiyathinu nandhi. ...

  ReplyDelete
  Replies
  1. നന്ദി അഷ്‌റഫ്‌

   Delete
 62. അങ്ങനെ വീണ്ടും ഒരു ബ്ലോഗ് മീറ്റ് കഴിഞ്ഞു... ഇതിലൊന്നും പങ്കെടുക്കുവാൻ ഞങ്ങൾ പ്രവാസികൾക്ക് ഒരിക്കലും പറ്റുന്നില്ലല്ലോ എന്ന സന്താപം മാത്രം...

  വിവരണം നന്നായീട്ടോ...

  ReplyDelete
  Replies
  1. ആശംസകൾക്ക് നന്ദി വിനുവേട്ടാ

   Delete
 63. നന്നായി നല്ലവണ്ണം എഴുത്തി.ഇപ്പോള്‍ തോന്നുന്നു ബ്ലോഗ് മീറ്റിന് വരാംമായിരുന്നുവെന്ന്.

  ReplyDelete
  Replies
  1. നന്ദി അമന്‍. തീര്‍ച്ചയായും വരാത്തത് ഒരു നഷ്ടം തന്നെയാണ്

   Delete
 64. സജീവേട്ടനെക്കൊണ്ട് വരപ്പിക്കാതിരുന്നത് ഒരു നഷ്ടമാണ്. അത് എപ്പോഴും സാധിക്കുന്നതല്ല. കിട്ടിയാല്‍ കിട്ടിയിടത്ത് വെച്ച് പിടിക്കണമായിരുന്നു. ഇനി അടുത്ത തവണ നോക്കാം. ശങ്കര്‍ദാസ്.....പാവം റിയാസ്.
  നന്നായി എഴുതി.

  ReplyDelete
  Replies
  1. ഹഹഹ... അടുത്ത തവണ എന്തായാലും വരപ്പിക്കും. നന്ദി പട്ടേപ്പാടം റാംജി

   Delete
 65. അടുത്ത സംഗമം എന്നാ ..ചിന്നബ്ലോഗര്‍ ആയ എനിക്കും അവിടെവന്നോന്നു ബ്ലോഗാമല്ലോ പരിച്ചയപെടാമല്ലോ

  ReplyDelete
  Replies
  1. തീര്‍ച്ചയായും രാഹുല്‍

   Delete
  2. മലപുറത്ത് അടുത്ത മീറ്റ്‌ എന്നാ ?

   Delete
  3. കൊട്ടോട്ടിയോടു ചോദിക്കൂ

   Delete
 66. രൂപാ, ബ്ലോഗേഴ്സ് മീറ്റില്‍ വരാന്‍ ഒന്നും എനിക്ക് ഒരിക്കലും കഴിയില്ല. പ്രത്യേകിച്ചും ഞാന്‍ കേരളത്തിനു പുറത്തായതുകൊണ്ട്. പക്ഷെ, ഇത് വായിച്ചപ്പോള്‍ ഞാനവിടെ എത്തിയതായും, പലരെയും നേരിട്ട് പരിചയപ്പെട്ടതായും ഒക്കെ തോന്നി.
  വെറുതെയീ മോഹങ്ങള്‍ എന്നറിഞ്ഞിട്ടും ഞാന്‍ മോഹിച്ചുപോയി, എന്നെങ്കിലും ഒരു ബ്ലോഗ്‌ മീറ്റിനു ഞാനും!!!!!!!!!!!!!

  ReplyDelete
  Replies
  1. ഒരിക്കല്‍ കേരളത്തില്‍ വരൂ... ബ്ലോഗ്‌ മീറ്റിനായി വന്നാലും അതില്‍ വലിയ നഷ്ടമൊന്നുമില്ല.ഒരു പറ്റം നല്ല സുഹൃത്തുക്കളുമായാകും മടങ്ങുന്നത് എന്നെനിക്കു ഉറപ്പുണ്ട്

   Delete
 67. അങ്ങിനെ രൂപയുടെ ഈ ആലേഖനത്തിലൂടെ
  രൂപപ്പെടുത്തിയ ഈ ബൂലോഗ സംഗമത്തിന്റെ
  രൂപഭംഗികളും ആസ്വദിച്ചു വായിച്ചു കേട്ടൊ

  ReplyDelete
  Replies
  1. നന്ദി മുരളി ഏട്ടാ

   Delete