1.3.13

നിന്‍ കുഞ്ഞനിയത്തി



ഒരമ്മ പെറ്റ മക്കളല്ല,
ഒരു കൂരക്കു കീഴിലല്ല,
കുടുംബവേരുകള്‍ ഇല്ല,
എങ്കിലുമെന്‍ സഹോദരന്‍!

രക്തബന്ധം അല്ലെങ്കില്‍
മറ്റൊരു വ്യാഖ്യാനം!
പരിമിതികള്‍ തീര്‍ത്തു
സമൂഹത്തിന്‍ കണ്ണുകള്‍.

എന്‍റെയൊരു വിളി മതി
എവിടെയും മറുപടിയുറപ്പ്.
ഒരുകെട്ടു കഥകളുമായി
വായാടികളാകും ഞങ്ങള്‍.

കാലിടറുമ്പോള്‍ കൈത്താങ്ങ്
കരളലിയുമ്പോള്‍ കനിവായി,
സ്നേഹത്തിന്‍ ഉറവിടമായി
നന്മയെഴും ജ്യേഷ്ഠനായി!

നഷ്ടപ്പെടാന്‍ എനിക്ക് വയ്യ
നിന്‍ സാന്ത്വനസ്പര്‍ശം.
മരിക്കും വരെ ജീവിക്കണം
നിന്‍ കുഞ്ഞനിയത്തിയായി!

26 comments:

  1. oru sahodaranay kodikkunna hridyamulla enikk ee varikalude arthavum vyapthavum sherikku manasilakkan kazhiyunnu :) manoharam

    ReplyDelete
  2. നന്ദി അഞ്ജലി

    ReplyDelete
  3. എനിക്കും ഉണ്ട് ഇങ്ങനെ ഒരു സഹോദരന്‍..... ..,ആ സഹോദരനു വേണ്ടി ഈ കവിതയില്‍ കൂടുതല്‍ ഒന്നും തന്നെ എനിക്ക് കൊടുക്കാന്‍ ഇല്ല..വളരെ നന്നായിരിക്കുന്നു ...

    ReplyDelete
    Replies
    1. ഈ സ്നേഹത്തിനു നന്ദി ദീപ

      Delete
  4. നന്മയുള്ള,മഹത്വമുള്ള

    നല്ല ഒരു കവിത...

    അനുമോദനങ്ങള്‍......................,.....

    ReplyDelete
    Replies
    1. ഈ പ്രോത്സാഹനത്തിനു നന്ദി

      Delete
  5. കവിതയില്‍ കൊറച്ചും കൂടി കവിതയാവാം....
    നല്ല ആശയം

    ReplyDelete
    Replies
    1. എനിക്കും തോന്നി ദിലീപെട്ടാ! ചിലപ്പോള്‍ വല്ലാതെ ഇഷ്ടപ്പെട്ടവയെക്കുറിച്ച് എഴുതുന്നത് പ്രയാസമാകും. അതാണ് ഇവിടെയും സംഭവിച്ചത്

      Delete
    2. സത്യം.....
      അപ്പൊ എന്ത് ചെയ്യണമെന്നറിയ്വോ, അതിങ്ങിനെ മനസ്സില്‍ കൊണ്ട് നടക്കണം. അല്ല, ഉറിയിട്ടു വെക്കണം. എന്നിട്ട് കൊറച്ചു ദിവസം കഴിഞ്ഞാല്‍, അതെടുത്തു കലക്കണം. അതായത് എഴുതി എഴുതി കടയണം. കീറിക്കീറി കളയണം. കലക്കി കഴിഞ്ഞാല്‍ തെളിയാന്‍ വെക്കണം. അപ്പൊ എന്താ എഴുതേണ്ടതെന്ന് സ്വയം തോന്നും. അപ്പൊ എഴുതിയാല്‍ മതി....

      ഇതൊക്കെ ഐഡിയല്‍ സെനാരിയോ ആണ് ട്ടോ.... ഞാന്‍ വായില്‍ തോന്നിയത് എഴുതാറാ പതിവ്. പക്ഷെ അത്ര ഇഷ്ടപ്പെട്ടതിനെ കുറിച്ച് എഴുതണേനു മുന്പ് കൊറച്ച് ആലോചിക്കാറുണ്ട്.

      Delete
    3. ഈ കവിത പെട്ടന്നുണ്ടായതാണ് എന്നൊന്നും പറയാന്‍ കഴിയില്ല, എന്നാലും ദിവസങ്ങളുടെ പഴക്കമെ ഉള്ളു!
      ഇതിപ്പോള്‍ ഇത്രയും പേര്‍ കണ്ടതല്ലേ... അത് കൊണ്ട് ഡിലീറ്റ് ചെയ്യുന്നത് ശരിയല്ല... അടുത്തത് മുതല്‍ ഞാന്‍ അങ്ങനെ ചെയ്യാം!

      Delete
  6. കാലിടറുമ്പോള്‍ കൈത്താങ്ങ്
    കരളലിയുമ്പോള്‍ കനിവായി,
    സ്നേഹത്തിന്‍ ഉറവിടമായി
    നന്മയെഴും ജ്യേഷ്ഠനായി!

    മറ്റൊന്നും പറയാൻ ഈ വരിയോളമിനിയൊന്നുമില്ല............

    ReplyDelete
    Replies
    1. നന്ദി ഷാജു അത്താണിക്കല്‍

      Delete
  7. കവിയുടെ അനുഭവം വായനക്കാരന്റേതുകൂടിയാകുമ്പോൾ കവിത വിജയിക്കുന്നു. ('ഒരുകെട്ട് കഥകൾ' എന്നതിന് 'ഒരു കെട്ടു കഥകൾ' എന്നെഴുതിയാൽ ആശയക്കുഴപ്പമുണ്ടാകും.)

    ReplyDelete
    Replies
    1. തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി സുഹൃത്തേ ... ഇപ്പോള്‍ തന്നെ തിരുത്താം

      Delete
  8. നന്മയുടെയും സ്നേഹത്തിന്റെയും മണമുള്ള കവിത ..ചില വരികള് ഒരുപാടു ഇഷ്ടപ്പെട്ടു ..ആശംസകള്‍

    ReplyDelete
    Replies
    1. ഈ വാക്കുകള്‍ക്ക് നന്ദി

      Delete
  9. സ്നേഹത്തിന്റെ മണം പൊഴിയുന്ന വരികള്‍... ആശംസകള്‍

    ReplyDelete
  10. നന്മ മാത്രം.....
    സ്നേഹം മാത്രം....

    ReplyDelete
    Replies
    1. ഈ സ്നേഹത്തിനു നന്ദി

      Delete
  11. നന്നായിരിക്കുന്നു, ആശയം ...:)

    ReplyDelete
    Replies
    1. നന്ദി അനിലേട്ടാ

      Delete
  12. എന്‍റെ അനിയത്തിമാരെ ഓര്‍മ്മ വന്നു. അവര്‍ക്ക് എന്നും ഒരു തണലാവാന്‍ എനിക്ക് കഴിയണേ എന്ന് പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
    Replies
    1. താങ്കള്‍ക്കും സഹോദരിമാര്‍ക്കും നന്‍മ വരട്ടെ...!

      Delete
  13. ഇത് വായിച്ചപ്പോള്‍ എന്‍റെ കുഞ്ഞിപെങ്ങളോടുള്ള സ്നേഹം വീണ്ടും കൂടുകയാണ് ചെയ്തത് ..വളരെ നന്ദി

    ReplyDelete
    Replies
    1. നല്ല കാര്യം രാഹുല്‍

      Delete