5.12.12

ഉച്ചമയക്കത്തിനിടയില്‍...

"ഭൂതനാഥ സദാനന്ദ
സര്‍വ്വഭൂത ദയാപര
രക്ഷ രക്ഷ മഹാബാഹോ
 
ശാസ്തേ തുഭ്യം നമോ നമ:"

അടുത്തുള്ള ഗ്രാമക്ഷേത്രത്തിലെ അഖണ്ഡനാമയജ്ഞത്തിലെ പ്രാര്‍ത്ഥനമന്ത്രങ്ങള്‍ ശ്രദ്ധിച്ചു ഞാനങ്ങനെ കിടന്നു. വൃശ്ചികമാസത്തിലെ ഉച്ചനേരങ്ങള്‍ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. രാവിലത്തെ തണുപ്പിനു ശമനമേകുന്ന ഭൂമിയിലെ ഇളം ചൂടും നീലവര്‍ണ്ണമണിഞ്ഞ ആകാശവും ആസ്വദിച്ചങ്ങനെ കിടക്കുന്നത് എന്‍റെ ഇഷ്ടവിനോദങ്ങളില്‍ ഒന്നാണ്. റോഡിലൂടെ പായുന്ന ബൈക്കിന്റെയും മറ്റു വാഹനങ്ങളുടെയും ഒച്ചയും നിലമ്പൂര്‍-ഷൊര്‍ണൂര്‍ വണ്ടിയൂടെ ശബ്ദവും കിളികളുടെ
കളകളാരവവുമെല്ലാം ഉച്ചമയക്കത്തിന് താരാട്ടു പാടി.


(മോഡല്‍: എന്‍റെ ഏട്ടന്റെ മകള്‍ അംഗിത)

ചെറുപ്പകാലത്ത് എനിക്ക് വീട്ടുകാരുടെയാരുടേയും ഉച്ചക്കുള്ള ഉറക്കം ഇഷ്ടമല്ലായിരുന്നു. സ്കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ അധികവും ഞങ്ങള്‍ തറവാട്ടിലാകും. വെയിലാറുന്നത് വരെ ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ വല്ല "ഇന്‍ഡോര്‍ ഗെയിംസ്" കളിച്ചിരിക്കുകയാണ് അന്നത്തെ പരിപാടി. മുതിര്‍ന്നവര്‍ എല്ലാവരുമൊന്നും ഉറങ്ങാറില്ല. എങ്കിലും അടുക്കളപണി കഴിഞ്ഞു അമ്മയും ചെറിയമ്മമാരും ചെറിയ ഒരു പൂച്ചയുറക്കം നടത്താറുണ്ട്. അച്ഛനും അപ്ഫന്‍മാരും ചിലപ്പോള്‍ ഉറങ്ങുകയോ അല്ലെങ്കില്‍ കൃഷിക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയോ ആവും. മുത്തശ്ശി നാരായണീയമോ ഭാഗവതമോ വായിക്കുകയാകും. ഞങ്ങളെ സഹായിക്കാന്‍ വരുന്ന സ്ത്രീകള്‍ ഉച്ചവിശ്രമവും അതിനിടയ്ക്ക് നാട്ടിലെ വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്യും. അവര്‍ പറയുന്ന കഥകളിലെ കഥാപാത്രങ്ങള്‍ എനിക്ക് അജ്ഞാതരാണെങ്കിലും ആ കഥകള്‍ കേള്‍ക്കാന്‍ ഞാന്‍ ഇടയ്ക്കു പോയി ഇരിക്കാറുണ്ട്. തൊടിയില്‍ കെട്ടിയ പശുക്കളും കിടാങ്ങളും രാവിലെ കഴിച്ച ഭക്ഷണം അയവിറക്കി കൊണ്ട് കിടക്കും. എല്ലാവരുടെയും സംരക്ഷണം ഏറ്റെടുത്തു കൊണ്ട് റാണി ജാഗരൂകയായി തന്‍റെ കൂട്ടില്‍ അക്ഷമയോടെ നില്‍ക്കാറുണ്ട്.

ഇതൊക്കെ ഒരിക്കലും തിരിച്ചു കിട്ടാത്ത മധുരമുള്ള പഴയ കഥകള്‍. പുതിയ സ്വപ്‌നങ്ങള്‍ കാണാനായി
ഇപ്പോള്‍ ഞാനും ഒരു ഉച്ചമയക്കത്തിലേക്ക്..!

35 comments:

  1. നല്ല ഓർമ്മകൾ
    ഒന്ന് വിസദമാക്കി എഴുതായിരുന്നില്ലേ ?
    ആശംസകൾ.

    ReplyDelete
    Replies
    1. ഒരുപാട് നീട്ടിയാല്‍ ബോറടിക്കും എന്ന് കരുതി. എന്തായാലും നന്ദി മണ്ടു

      Delete
  2. സ്വപ്‌നങ്ങള്‍ കാണാനായി ഇപ്പോള്‍ ഞാനും ഒരു ഉച്ചമയക്കത്തിലേക്ക്..!
    ങ്ഹൂം...ആശ നടന്നത് തന്നെ.

    ഉച്ചമയക്കത്തില്‍ സ്വപ്നങ്ങള്‍ കാണുകയില്ലെന്ന് ഡോക്ടര്‍ വിസ്കിയേവ്സ്കി പറഞ്ഞിട്ടുണ്ട്

    ReplyDelete
    Replies
    1. ആരൊക്കെ പറഞ്ഞാലും ഇന്നത്തെ ഉച്ചമയക്കത്തിലും ഞാന്‍ സ്വപ്നം കണ്ടു അജിത്തെട്ടാ

      Delete
  3. ഒരു പൂച്ചയുറക്കം പോലെ പെട്ടെന്ന് തീര്‍ന്നു...

    ReplyDelete
    Replies
    1. പിന്നീട് ഒരിക്കല്‍ വിശദമായി എഴുതാം മുബി

      Delete
  4. ഉച്ചയുറക്കം കഴിഞ്ഞു വായിച്ചു കേട്ടോ

    ReplyDelete
  5. നിലമ്പൂര്‍-ഷൊര്‍ണൂര്‍ വണ്ടി പാതി വഴിയിൽ ഓഫായപോലെ!

    ReplyDelete
    Replies
    1. അതെന്താ അങ്ങനെ? ഇപ്പോഴും ഓടുന്നുണ്ടല്ലോ!

      Delete
  6. ഉച്ച മയക്കം ജീവിതത്തിന്റെ ഉച്ചയില്‍ നഷ്ടപ്പെട്ട ഒരു പാവം ഹതഭാഗ്യന് ഇത് വായിക്കുമ്പോള്‍ വല്ലാത്ത സങ്കടം വരുന്നുണ്ട്...

    ആ ഹതഭാഗ്യന്‍ ആരാണെന്ന് ചോദിക്കരുത്...

    ReplyDelete
    Replies
    1. ഇല്ല, ചോദിക്കുന്നില്ല. എന്തായാലും ഈ വഴി വന്നതിനു നന്ദി

      Delete
  7. നല്ലൊരു മയക്കം ല്ല്യെ...
    കൊല്ലാംകെട്ടോ ഛെ കൊള്ളാം കേട്ടോ !
    പക്ഷെ ന്യിക്ക് ഉച്ചമയക്കം അത്ര പഥ്യംല്ല്യാ..
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
    Replies
    1. ഇനിയും ശീലിക്കാന്‍ സമയമുണ്ട് സുഹൃത്തേ

      Delete
  8. "പഠനം ദുഖമാണ് ഉണ്ണി ഉറക്കല്ലോ സുഖപ്രദം" എന്ന് ക്ലാസ്സ്‌ മുറിയിലെ ബഞ്ചിലിരുന്നു കവി- ത രചിച്ചത് ഓര്‍മ.

    ReplyDelete
    Replies
    1. ഹിഹിഹി...നല്ല കവിത

      Delete
  9. രാത്രി ഉറക്കമിലച്ചിരിന്നു ഉച്ചമയക്കം വായിച്ചു.. :).. കൊള്ളാം.. ഉച്ചമയക്കത്തിലും സ്വപ്നം കാണും (അജിതെട്ടനും കൂടിയാ... )

    ReplyDelete
    Replies
    1. നന്ദി മനോജ്കുമാര്‍

      Delete
  10. ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം......ആത്മാവിന്‍ നഷ്ട സുഗന്ധം.....നന്നായിരികുന്നു രൂപ .....ആശംസകള്‍ ....

    ReplyDelete
  11. മൂബി പറഞ്ഞതുപോലെ ..ഒരു പൂച്ചയുറക്കം പോലെ പെട്ടെന്ന് തീര്‍ന്നു...

    ReplyDelete
    Replies
    1. വലിച്ചു നീട്ടി കുംഭകര്‍ണ്ണസേവ ആക്കണ്ട എന്ന് കരുതി

      Delete
  12. "ഭൂതനാഥ സദാനന്ദ
    സര്‍വ്വഭൂത ദയാപര
    രക്ഷ രക്ഷ മഹാബാഹോ ശാസ്തേ തുഭ്യം നമോ നമ:"

    ഇത് എന്റെ വീടിന്റെ അപ്പുറത്തുള്ള അമ്പലത്തിൽ നിന്നും ഞാൻ ചെറുപ്പം തൊട്ടേ കേൾക്കാറുള്ളത്, പക്ഷെ ഞാൻ കേട്ടിരുന്നത് ഇങ്ങനെയണ്,

    "ഭൂതനാഥ സദാനന്ദ
    സര്‍വ്വഭൂത ദയാപര
    രക്ഷ രക്ഷ മഹാബാഹോ കാക്കേം മ്പൂച്ചേ (പൂച്ചേം) നമ:"

    പിന്നീട് എന്റെ സുഹൃത്തും അടൂത്ത് വീട്ടുകാരുമായ രമ്യയും രജീഷുമാണ് ഇത് ഇങ്ങനെയാണെന്ന് തിരുത്തി തന്നത്, അന്ന് ഹാരിസും റിയാസും ചിരിച്ച് എന്നെ തല്ലി ..പുറം പൊളിച്ചു, ഹിഹിഹിഹി

    ReplyDelete
    Replies
    1. ഹിഹിഹി...അങ്ങനെയും ഒരു സംഭവം ഉണ്ടോ? എന്തായാലും ഇവിടെ ആ ഓര്‍മ്മകള്‍ പങ്കു വച്ചതിനു നന്ദി

      Delete
  13. എന്റെ ബാല്യത്തിലേക്കൊന്ന് ഞാന്‍ തിരിഞ്ഞുനോക്കി. പഴമയുടെ ഉച്ചയുറക്കങ്ങള്‍ അയല്‍പ്പക്കങ്ങളില്‍ പോയി കളിക്കാനുള്ള സ്വാതന്ത്ര്യങ്ങളായിരുന്നു.

    ReplyDelete
    Replies
    1. കുസൃതികള്‍ക്ക് പറ്റിയ സമയമായിരുന്നു ഉച്ചനേരം അല്ലെ തുമ്പി!

      Delete
  14. ചെറുപ്പത്തിലെ ഓരോ ഓര്‍മ്മകള്‍, അത് ചെറുതായാലും വലുതായാലും, പറയാനും കേള്‍ക്കാനും ഒരു വല്ലാത്ത സുഖമാണ്.
    ഒരു പത്തു മിനിറ്റു ഉച്ചയുറക്കം, അതെനിക്കും പതിവാണ്.

    ReplyDelete
  15. എനിക്കീ ഉച്ച ഉറക്കം പ്രശ്നമാ, അഥവാ ഉറങ്ങിയാ രാത്രി ഉറക്കം പോയിക്കിട്ടും , പിറ്റേ ദിവസം കൊളമാകും.. മധുരസ്മരണകൾ കൊള്ളാം

    ReplyDelete
  16. ഇവിടെ ഉച്ചയായി ഇത് വായിച്ചപ്പോള്‍ ഉറക്കവും വരുന്നു

    ആശംസകള്‍

    ReplyDelete
    Replies
    1. സുഖനിദ്ര ആശംസിക്കുന്നു...നന്ദി ഗോപന്‍

      Delete