19.11.12

ഞമ്മടെ ബണ്ടി

"ഞമ്മടെ ബണ്ടില് ഇന്ന് ആള് കൊറവാണല്ലോ!" ഞങ്ങളുടെ നാട്ടില്‍ ആരെങ്കിലും ഇങ്ങനെ പറയുന്നത് കേട്ടാല്‍ വല്ല ബസ്‌ മുതലാളിയുമാകും ഈ ഡയലോഗ് അടിക്കുന്നത് എന്ന് നിങ്ങള്‍ തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ ആ സാധു മനുഷ്യന്‍ ഉദ്ദേശിക്കുന്നത് നിലമ്പൂര്‍-ഷൊര്‍ണൂര്‍ ട്രെയിന്‍ ആണ്. ആ വണ്ടി കടന്നു പോകുന്നത് അധികവും ഗ്രാമപ്രദേശങ്ങളിലൂടെയാണ്. ട്രെയിന്‍ ടു പാകിസ്താന്‍ എന്ന നോവലിലെ പോലെ പലപ്പോഴും ഗ്രാമങ്ങളിലെ ദിനചര്യകള്‍ ഈ വണ്ടിയെ ആശ്രയിച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ ഈ വണ്ടിക്കു ഒരു അപകടവും സംഭവിക്കാതെ കടന്നു പോകാന്‍ നാട്ടുകാര്‍ ആത്മാര്‍ഥമായി ശ്രമിക്കാറുണ്ട്. "വണ്ടി" എന്നതുകൊണ്ട് ഞാന്‍ ഒരൊറ്റ ട്രെയിന്‍ അല്ല ഉദേശിച്ചത്, ഈ റൂട്ടില്‍ ഓടുന്ന ആറു വണ്ടികള്‍ ഉണ്ട്. ബ്രിട്ടിഷുകാരുടെ കാലത്ത് നിര്‍മിച്ച ഈ പാതയും റെയില്‍വേ സ്റ്റേഷനുകളും ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായവയിലോന്നാണ് എന്ന് സഞ്ചാരികള്‍ സാക് ഷ്യപ്പെടുത്തുന്നു.
നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ ഏറെ കാത്തിരിപ്പിനു ശേഷം അവതരിച്ച ട്രെയിന്‍ ആണ് രാജ്യറാണി. ഷൊര്‍ണുരില്‍ വച്ച് അമൃത എക്സ്പ്രസ്സുമായി യോജിപ്പിച്ച് തിരുവനന്തപുരം വരെ ഈ ഗ്രാമീണരെ എത്തിക്കുന്ന വണ്ടിയാണ് രാജ്യറാണി. എനിക്ക് ആ അവതാരത്തെ ദര്‍ശിക്കാനായതും യാത്ര ചെയ്യാന്‍ അവസരം കിട്ടിയതും ഈയടുത്താണ്. രാത്രി ഒന്‍പതു മണിയോടടുത്ത് വാണിയമ്പലം എന്ന ഞങ്ങളുടെ കൊച്ചു സ്റ്റേഷനില്‍ രാജ്യറാണി എത്തി. കയറിയ ഉടന്‍ വണ്ടി യാത്ര തുടങ്ങി. ഒഴിഞ്ഞ കമ്പാര്‍ട്ട്മെന്റ് യാത്രയ്ക്കിടയില്‍ പതുക്കെ നിറഞ്ഞു തുടങ്ങി. പലപ്പോഴും രാജ്യറാണിയില്‍ യാത്ര ചെയ്യുന്നവരില്‍ ഭൂരിപക്ഷം പേരും രാഷ്ട്രീയസാമൂഹികരംഗത്തെ പ്രമുഖര്‍ ആയിരിക്കും. ഖദര്‍ ഇട്ട ഒരു നേതാവിനോട് അച്ഛന്‍ കുശലം പറയുന്നത് കണ്ടു. വണ്ടി പതുക്കെ ഷൊര്‍ണൂരില്‍ എത്തി. അവിടെ ഒരു മണിക്കൂറിലധികം വിശ്രമം ഉണ്ട്.

രാജ്യറാണി തന്‍റെ കൂട്ടുകാരിയായ അമൃതയെ കാത്തുകിടക്കുന്നതിനിടയില്‍ യാത്രക്കാര്‍ ഭക്ഷണപൊതികള്‍ തുറന്നു അത്താഴത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. "ബരീന്‍...ബസണം കയ്ക്കാം!" എതിര്‍വശത്തുള്ള സീറ്റിലെ ഒരു കൂട്ടം മദ്ധ്യവയസ്കര്‍ കൂടെയിരിക്കുന്ന തിരുവനന്തപുരം സ്വദേശികളായ ദമ്പതികള്‍ക്ക് നേരെ ഭക്ഷണപൊതി നീട്ടിക്കൊണ്ട് പറഞ്ഞു. കഴിക്കണോ എന്ന ചോദിക്കുന്നതിനു പകരം തങ്ങളുടെ അത്താഴത്തിന്റെ ഒരു പങ്കു കൊടുക്കുന്ന മലബാര്‍ സംസ്കാരം കണ്ടു മനസ്സ് നിറഞ്ഞു സ്നേഹത്തോടെ അവര്‍ നിരസിച്ചു.

കൂട്ടുകാരിയുടെ കൈകോര്‍ത്തു രാജ്യറാണി പതുക്കെ നീങ്ങി തുടങ്ങി. ലൈറ്റുകള്‍ അണച്ച് എല്ലാവരും ഉറങ്ങാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.ഞാന്‍ മുകളിലെ ബെര്‍ത്തില്‍ കയറി ഉറങ്ങാന്‍ കിടന്നു. എന്തോ ഉറക്കം വരുന്നില്ല! "തൃശൂര്‍ സ്റ്റേഷന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു." എന്ന് അനൌണ്‍സ്മെന്റ് കേട്ടപ്പോള്‍ ഞാന്‍ പതുക്കെ താഴേക്ക്‌ ഇറങ്ങി. ഞാന്‍ ഏറെ സ്നേഹിക്കുന്ന പലതും സമ്മാനിച്ച ആ നാടിനെ രാത്രിയുടെ മനോഹരിതയില്‍ കാണാനുള്ള ആഗ്രഹത്താല്‍ താഴേക്ക്‌ ഇറങ്ങിയപ്പോഴേക്കും വണ്ടി വിട്ടിരുന്നു. ഒരു ബിന്ദുവിനു ചുറ്റും കറങ്ങുന്ന ഒരു പട്ടണമാണ് തൃശൂര്‍. പലരെയും പോലെ എന്നെയും ഒരുപാട് ചുറ്റിച്ചിട്ടുന്ടെങ്കിലും ആ നാട് ഇന്നുമെനിക്ക്‌ ഉത്തരം തരാത്ത ഒരു ചോദ്യമായി നില്ക്കുന്നു. മഴയില്‍ കുതിര്‍ന്ന ഒരു യാത്രയുടെ ഓര്‍മകളുമായി ചുമ്മാ ഒരു നാടിനെ മാത്രം വര്‍ണിച്ചു അവസാനിപ്പിക്കാന്‍ ഉദ്ധേശമില്ലാത്തതുകൊണ്ട് വീണ്ടും മുന്നോട്ട്!

താഴെ ഇറങ്ങിയപ്പോള്‍ അച്ഛന്‍ ഉറങ്ങാതെ ഇരിക്കുന്നത് കണ്ടു. അച്ഛനെ മുകളിലെ ബെര്‍ത്തിലേക്ക് പറഞ്ഞു വിട്ടു ഞാന്‍ പുറത്തേക്കു നോക്കിയിരുന്നു. പെണ്ണ് എന്നാ നിലയില്‍ പലപ്പോഴും രാത്രി യാത്ര നിഷിദ്ധമായതുകൊണ്ടാണോ എന്തോ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. മഞ്ഞിന്‍ പുക മൂടി നില്‍ക്കുന്ന വയലുകളും പറമ്പുകളും കഴിഞ്ഞു വണ്ടി വലിയവലിയ കെട്ടിടങ്ങള്‍ക്കിടയിലൂടെ യാത്ര തുടര്‍ന്നു. ഇടയ്ക്ക് ഞങ്ങള്‍ക്കിറങ്ങേണ്ട സ്ഥലം എത്തിയവേളയില്‍ ഞങ്ങളോട് യാത്ര പറഞ്ഞു രാജ്യറാണി നീങ്ങി.

കേരളത്തിന്‍റെ തലസ്ഥാനത്ത് രാജ്യറാണി യാത്ര അവസാനിപ്പിക്കുമ്പോള്‍ ഒരുപാട് വന്‍നഗരങ്ങളില്‍ നിന്നുമുള്ള തീവണ്ടികള്‍ പുച്ഛത്തോടെ അവളെ നോക്കുമ്പോള്‍  അവള്‍ പറഞ്ഞേക്കാം, 'ഞാന്‍ ഗ്രാമത്തില്‍ നിന്നും വരുന്ന വണ്ടി ആണ്. നിങ്ങളുടെയത്ര നാടുകള്‍ കണ്ടിട്ടില്ല. പക്ഷെ നിങ്ങളാരെക്കാളുമധികം സ്നേഹം എനിക്ക് ലഭിക്കുന്നു. എനിക്ക് അപകടം പിണയാത്തിരിക്കാന്‍ ഒരു സമൂഹം മുഴുവന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങളോട് വാദിക്കാന്‍ എനിക്ക് സമയം ഇല്ല. എനിക്കിപ്പോള്‍ ഉറങ്ങിയാലെ കണ്ണിലെണ്ണ ഒഴിച്ച് എന്നെ കാത്തിരിക്കുന്ന ആ ഗ്രാമങ്ങളിലൂടെ ഇന്ന് രാത്രി യാത്ര ചെയ്യാനാവൂ."


(ഇംഗ്ലീഷില്‍ നിലമ്പുര്‍-ഷൊര്‍ണൂര്‍ വണ്ടിയെ പറ്റി രണ്ടു വര്‍ഷം മുന്‍പ് വിശദമായി എഴുതിയതാണ്. അതുകൊണ്ട് തന്നെയാണ് ഈ പോസ്റ്റില്‍ വീണ്ടും ആവര്‍ത്തിക്കാതെ ചുരുക്കി കളഞ്ഞത്. ഇംഗ്ലീഷ് പോസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യു)

52 comments:

  1. ഗ്രാമത്തില്‍ നിന്ന് വരുന്ന വണ്ടിയുടെ മനോഗതം അവതരിപ്പിച്ചത് രസമായി

    സ്റ്റേഷന്‍ അടുക്കുമ്പോള്‍ അനൌണ്‍സ് മെന്റ് ഒക്കെയുണ്ടോ ഇപ്പോള്‍? പുരോഗമിച്ചുപോയല്ലോ..!!!

    ReplyDelete
    Replies
    1. അനൌണ്‍സ് മെന്റ് ഉള്ളത് തൃശ്ശൂരില്‍ ആണ്. ഞങ്ങളുടെ നാട്ടില്‍ ബെല്ലടിയാണ് അറിയിപ്പ് സംവിധാനം.

      Delete
  2. രാജ്യറാണിയെ കുറിച്ച് പറഞ്ഞത് ഇഷ്ടായിട്ടോ... ട്രെയിന്‍ യാത്രകള്‍ എനിക്കും ഏറെ ഇഷ്ടമാണ്.

    ReplyDelete
  3. chechi...kollam..nannyi ezhuthiyitundu.. vayichirikkan kowthukamundu :)

    ReplyDelete
  4. നല്ല രസമാണ് ദീപ്സിന്റെ നാട്ടു വര്‍ത്തമാനങ്ങളും രാജ്യരാണിയുടെ ചിന്തയും വായിക്കാന്‍...

    തുടരുക പ്രയാണം..

    ആശംസകളോടെ ...!

    ReplyDelete
    Replies
    1. ആശംസകള്‍ക്ക് നന്ദി...ഞാന്‍ ദീപ്സ്‌ അല്ല രൂപ്സ് ആണ്

      Delete
  5. നുമ്മളെ നാണ്ടിനെ ഇങ്ങനെ എഴുതി തരുന്നതിന്ന് നന്ദി.....
    അ ബണ്ടി ഞമ്മളെ അയലോക്കത്തൂടെല്ലെ പോകുന്നത് ഹല്ല പിന്നെ

    ReplyDelete
    Replies
    1. ഹിഹിഹി...അതെ! ഈ വാക്കുകള്‍ക്കു നന്ദി

      Delete
  6. നന്നായിട്ടുണ്ട്...
    ഈ വഴി യാത്ര ചെയ്തിട്ടില്ലിതുവരെയും...
    ഈ പാതയുമായി എനിക്കാകെയുള്ള ബന്ധം നാട്ടീന്നു നിലമ്പൂര്‍ക്കോ മറ്റോ പൊകുമ്പോള്‍ രണ്ടിടത്ത് റെയില്‍വേ ക്രോസ്സിങ്ങിനായി കാത്ത് കിടന്നതു മാത്രാ...
    ആ പിന്നെ ഒരിക്കല്‍ അങ്ങാടിപ്പുറത്ത് വന്നപ്പോള്‍ ഇവിടെയാ ‘കൃഷണഗ്ഗുഡിലെ‘ കുറേ സീനുകള്‍ എടുത്തത് ന്ന് ആരോ പറഞ്ഞപ്പോള്‍ ആ സ്റ്റേഷനൊന്ന് കണ്ടതും.

    ട്രയിന്‍ യാത്ര ഒരു കാലത്ത് നിത്യവുമുണ്ടായിരുന്നു...
    നേരം വെളുത്താല്‍ പാസഞ്ചറോ , അല്ലെങ്കില്‍ എക്സിക്യൂട്ടീവോ പിടിക്കാന്‍ പട്ടാമ്പിയിലേക്കോടിയിരുന്നത് ഓര്‍മ്മിപ്പിച്ചു ഈ കുറിപ്പ്
    ഇനിയും എഴുതൂ... ആശംസകള്‍..

    ReplyDelete
    Replies
    1. ഇനിയും വരാം നിലമ്പുരേക്ക്...സമയം തീരെ വയ്കിയിട്ടില്ല സമീരന്‍

      Delete
  7. നിലംബൂര്‍ ഷൊര്‍ണൂര്‍ തീവണ്ടി ഞമ്മളെ വണ്ടിയാ
    എന്റെ വീടിന്റെ പടിഞ്ഞാര്‍ രണ്ടു കിലോ മീറ്റര്‍ അകലെ ആണ് ഈ റെയില്‍ കടന്നു പോകുന്നത്
    എന്റെ ബാല്യത്തില്‍ രാവിലെയും വൈകുന്നേരവും രണ്ടു ട്രെയിന്‍ മാത്രമേ ഉണ്ടായിരുന്നൊള്ളൂ
    അന്ന് രാവിലെ പാടത്ത് ജോലിക്ക് ഇറങ്ങുന്നവര്‍ പത്തു മണിക്ക് കഞ്ഞി കുടിക്കാന്‍ കയറുന്നത്തും
    വൈകീട്ട് ജോലി നിര്‍ത്തി പോരുന്നത്തും ഈ വണ്ടികളുടെ കൂവലിനെ അനുസരിച്ചായിരുന്നു
    അന്നൊക്കെ ആ കൂവല്‍ വെക്തമായി കേള്‍ക്കുകയും ചെയ്തിരിന്നു ഇന്ന് ജന സാന്ദ്രതയും വാഹന ങ്ങളുടെ
    ശബ്ദവും കൂടിയത് കൊണ്ടാണോ എന്തോ ഇന്ന് കൂവല്‍ കേള്‍ക്കാറില്ല
    ഈ വെക്കേഷന്‍ നാട്ടില്‍ പോയപ്പോളും ഞാനും മോളും ചുമ്മാ തീവണ്ടിയില്‍ കേറി ഷൊര്‍ ണൂറില്‍ പോയി തിരിച്ചു വന്നു.
    അതും ഈ വണ്ടിയോടുള്ള ഒരു ഇഷ്ടം ആണ്

    ReplyDelete
    Replies
    1. ഗൃഹാതുരത്വം ഇടയ്ക്ക് തീവണ്ടിയുടെ രൂപത്തിലും വരും അല്ലെ മൂസാക്ക!

      Delete
  8. തീവണ്ടിയുടെ മനോഗതം നന്നായിട്ടുണ്ട്.. യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന ഒരാലെന്നത് കൊണ്ട് തീവണ്ടിയുടെ മനസിലൂടെ ഞാനും സഞ്ചരിച്ചിട്ടുണ്ട് മുമ്പ്.. ഇഷ്ടപ്പെട്ടു.. ആശംസകള്‍..

    ReplyDelete
  9. ഇതെന്റെ വീടിന്റെ തൊട്ടു മുന്ബിലൂടെ കടന്നു പോകുന്ന വണ്ടിയാണ്‌ . കുട്ടിക്കാല ഓര്‍മകളില്‍ ആദ്യം കടന്നു വരുന്ന ഒരു വില്ലനാണ് എനിക്കീ വണ്ടി . പ്രാഥമിക വിദ്യാഭ്യാസം തേടി സ്കൂളില്‍ പോയിത്തുടങ്ങിയ സമയത്ത് എനിക്കീ വണ്ടിയെ എത്രമാത്രം പേടി ആയിരുന്നെന്നോ ? സ്കൂളിലേക്കും തിരിച്ചുമുള്ള കാല്‍ നട യാത്ര, ഇദ്ദേഹത്തിന്റെ സഞ്ചാര പാതയിലൂടെ, അതും ഇദ്ദേഹത്തിന്റെ സമയത്തും .എന്നും വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ എന്റെ ഉമ്മ തന്നിരുന്ന ഉപദേശം ഞാന്‍ ഓര്‍ക്കുന്നു " വണ്ടി വരുന്നത് ശ്രദ്ധിക്കണം ". ഒരിക്കല്‍ നിലമ്പൂര്‍ ഭാഗത്ത്‌ പാളം പണി നടക്കുന്ന കാലത്ത്‌ ഞങ്ങള്‍ സ്കൂള്‍ വിട്ടു വരുമ്പോള്‍ ഒരു കൂറ്റന്‍ ട്രെയിന്‍ അപ്രതീക്ഷിതമായി വന്നത്,ഞങ്ങള്‍ കൂട്ടത്തോടെ ഓടിയത്‌ ,ഏതൊക്കെയോ യന്ത്രങ്ങള്‍ കയറ്റി വന്ന ആ കൂറ്റന്‍ ട്രെയിന്‍ ഏതോ ഭീകര ജീവിയെ പോലെയാണ് എനിക്കനുഭവപ്പെട്ടത് , അന്നനുഭവപ്പെട്ട ആ നെഞ്ചിടിപ്പ്‌ .....

    ReplyDelete
    Replies
    1. ചെറുപ്പത്തില്‍ എനിക്കും ട്രെയിന്‍ പേടി ആയിരുന്നു നിയാസ് തൊടികപ്പുലം

      Delete
  10. നല്ലൊരു എഴുത്ത് ട്രെയിനിന്റെ രൂപത്തില്‍...,,,,ട്രെയിനില്‍ പോകുമ്പോള്‍ വഴിവക്കില്‍ സൈക്കിളിലും മറ്റും രാവിലെ പോകുന്നവര്‍, അതൊക്കെ കാണുന്ന രസം അത് വേറെ തന്നെ ആണ് അല്ലെ?..

    ReplyDelete
    Replies
    1. തീര്‍ച്ചയായും...ചെറുപ്പത്തില്‍ ട്രെയിനിനു നേരെ ഞാന്‍ കൈ വീശി കാണിക്കാറുണ്ടായിരുന്നു

      Delete
  11. എന്നും കൌതുകമാണ് ട്രെയിന്‍ യാത്രകള്‍
    പക്ഷെ കൂടുതല്‍ യാത്ര ചെയ്തിട്ടില്ല ...
    രസകരമായ വിവരണം .. ആസ്വദിച്ചു വായിച്ചു ആശംസകള്‍....

    ReplyDelete
    Replies
    1. ആശംസകള്‍ക്ക് നന്ദി ഷെലീര്‍ അലി

      Delete
  12. മഞ്ചേരിക്കാരന്‍ ആണ്....
    ഈ ട്രെയിന്‍ ന്റെ വളരെ അടുത്ത കൂട്ടുകാരനും...കൊച്ചു കുട്ടിയായപ്പോള്‍ ട്രെയിനില്‍ കയറാനുള്ള ആഗ്രഹം കാരണം വാശി പിടിച്ചു കരഞ്ഞപ്പോള്‍ ഒരിക്കല്‍ ഉപ്പ അങ്ങാടിപ്പുറത്ത്‌ നിന്നും നിലംബുരിലേക്ക് ഈ ട്രൈനിലങ്ങു കൊണ്ട് പോയി..മഞ്ചേരിയില്‍ നിന്നും അന്ഗാടിപ്പുരത്തെക്ക് ബസ്സിനു പോകാനുള്ള ദൂരമേ മഞ്ചേരി ടു നിലംബൂര്‍ ഉള്ളൂ എങ്കിലും...അന്ന് മുതല്‍ ഞങ്ങള്‍ വല്ല്യ ചെങ്ങായിമാരായി..
    അടുത്ത വീട്ടിലെ ഞാന്‍ "അമ്മ" എന്ന് വിളിക്കുന്ന ചേച്ചി പറഞ്ഞു തരാരുള്ള കഥകളില്‍ ഒന്ന് അവരുടെ വീട് ഇപ്പോള്‍ FDI GODOWN നില്‍ക്കുന്ന സ്ഥലത്താണ് എന്നറിഞ്ഞപ്പോള്‍, റെയില്‍വേ ആ സ്ഥലം അവരില്‍ നിന്നും acquire ചെയ്തതാണ് എന്നറിഞ്ഞപ്പോള്‍ ആ ട്രെയിനിനോടും അങ്ങാടിപ്പുറം സ്റ്റേഷന്‍ ഓടും വീണ്ടും കൌതുകവും അടുപ്പവുമായി...
    വലിയ തിരക്കും ബഹളത്തിനുമിടക്ക് നടക്കുന്ന സിനിമാ ഷൂട്ടിംഗ് എന്ന "മഹാ സംഭവം" അത്ഭുതത്തോടെ നോക്കി നിന്നതും അറിയാതെ മുമ്പില്‍ പെട്ട ജയറാം നു ഷേക്ക്‌ ഹാന്‍ഡ്‌ കൊടുക്കാന്‍ കഴിഞ്ഞത് വല്യ പോസോടെ നാട്ടിലും സ്കൂളിലും ഒക്കെ പറഞ്ഞു നടക്കാന്‍ കഴിഞ്ഞതും ഈ ട്രെയിനിനെയും അങ്ങാടിപ്പുറം സ്റ്റേഷന്‍ യും "മ്മടെ സ്വന്തം" ആക്കി...

    പിന്നെയും ഒരുപാട് യാത്രകള്‍...,...ഷോര്‍നൂറിലേക്ക്, നിലംബുരിലേക്ക്, തുവ്വൂരിലേക്ക്..ഒക്കെ..

    ഇടയ്ക്കിടെ നാല് വര്‍ഷത്തെ പെരിന്തല്‍മണ്ണ പഠന കാലത്തിനിടെ പതിനായിരം വട്ടം 'ഗേറ്റ് അടവ്" എന്ന കുറുമ്പ് കാരണം ഞങ്ങള്‍ തമ്മില്‍ പിണങ്ങി...
    പിന്നെ..ഒരു കുഞ്ഞു പ്രണയം ഉണ്ടായപ്പോള്‍ 'അവള്‍' വന്നിറങ്ങാറുള്ള വണ്ടി ആയി, അവളെ കാത്തിരിക്കാനുള്ള സ്റ്റേഷന്‍ ആയി...അപ്പോള്‍ പിന്നെങ്ങനെ പിണങ്ങാനാകും..വീണ്ടും കൂട്ടുകാരായി..

    ഇപ്പൊ...എന്റെ ഉമ്മാക്ക് ഒരു കുഞ്ഞു വലിയ അസുഖമുണ്ടായപ്പോള്‍, അതിനു മാസം തോറുമുള്ള യാത്രക്ക് "രാജ റാണി" എന്ന പേരില്‍ തിരുവന്തപുരം വരെ നീട്ടിയോടി, എ.സി. കോച്ചില്‍ ഉമ്മയെ സൗജന്യമായി കൊണ്ട് പോയിക്കൊട്നിരിക്കുന്ന "മ്മടെ വണ്ടി" എന്ന എന്റെ ഏറ്റവും അടുപ്പമുള്ള സുഹ്രുത്ത്, ഏതപകടത്തിലും കൂടെയുണ്ട് എന്ന് വീണ്ടും തെളിയിച്ചു..

    മുറിച്ചു മാറ്റാനാവാത്ത അത്ര അടുപ്പം ഞങ്ങള്‍ തമ്മില്‍...,..
    അതൊന്നു എഴുതുവാന്‍ ഓര്‍മ്മിപ്പിച്ചതിനു, പ്രേരിപ്പിച്ചതിന് നന്ദി Roopz.. :)

    ReplyDelete
    Replies
    1. എല്ലാവര്‍ക്കും ഓരോരോ ഓര്‍മ്മകള്‍ സമ്മാനിച്ച്‌ ആ വണ്ടി പ്രയാണം തുടരട്ടെ!

      Delete
  13. നന്നായി രൂപ... തൃശ്ശൂര് എന്ത് ഉത്തരമാണ് പറയാന്‍ ബാക്കി വച്ചത്? തൃശൂര്‍ക്കാരന്‍ ആയതിന്റെ ഒരു ജിജ്ഞാസയാണ് ട്ടോ.

    ReplyDelete
    Replies
    1. നന്ദി പ്രദീപ്‌... എന്തുകൊണ്ട് ആ നാട്ടില്‍ വരുന്ന ആളുകളെ വട്ടം കറക്കുന്നു എന്നതാണ് ചോദ്യം!

      Delete
  14. നല്ല പോസ്റ്റ്.
    ട്രെയിനിന്റെ മനസ്സ് വായിച്ചൂല്ലോ

    ReplyDelete
    Replies
    1. നന്ദി റോസാപൂക്കള്‍

      Delete
  15. ഈ വെക്കേഷന് ഈ ട്രെയിനിലൊരു നിലമ്പൂര്‍ യാത്ര മനസ്സിലുണ്ട്..

    നല്ല പോസ്റ്റ്

    ReplyDelete
    Replies
    1. നല്ല തീരുമാനം. നല്ലൊരു യാത്ര ആശംസിക്കുന്നു

      Delete
  16. നന്നായിട്ടുണ്ട്. ചിത്രം മനോഹരം. കുറച്ചുകൂടി ചിത്രങ്ങളിടാമായിരുന്നു.
    കൊച്ചുകാര്യങ്ങളെ മനോഹരമായി വികസിപ്പിക്കുന്ന ഈ മിടുക്കിന് അഭിനന്ദനങ്ങൾ!

    ReplyDelete
    Replies
    1. ചിത്രങ്ങള്‍ വാരി വിതറിയാല്‍ എന്റെ വാക്കുകളെ ആരും ശ്രധിക്കില്ലേ എന്നൊരു കുശുമ്പ് കൊണ്ടാണ് ഞാന്‍ ഫോട്ടോസ് കുറച്ചത്

      Delete
    2. if chithrangal is more, cheeramulak will say that "vaakkukal should be more". Cheramulak said me so. hihi

      Delete
  17. നിലമ്പൂര്‍ -ഷോര്‍ണൂര്‍ ട്രയിന്‍ യാത്ര ചെയ്തത് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ,ചുമ്മാ ഒരു രസത്തിനു നിലമ്പൂര്‍ നിന്നും ഷോര്‍ണൂര്‍ വരെ പോയി മടങ്ങി ,എന്നാല്‍ ആ യാത്ര സമ്മാനിച്ച ഗ്രാമ ഭംഗി ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നു,, ഒന്നും കൂടി അതൊക്കെ ഓര്‍ക്കാന്‍ സാധിച്ചു ഈ പോസ്റ്റില്‍ കൂടി ,

    ReplyDelete
    Replies
    1. നന്ദി... താങ്കളെ ഞങ്ങളുടെ നാട് രസിപ്പിച്ചു എന്നറിഞ്ഞതില്‍ സന്തോഷം

      Delete
  18. കുറച്ചുകൂടി ആകാമായിരുന്നു ഗ്രാമത്തിന്റെ സ്നേഹം സ്വീകരിച്ചുകൊണ്ടുള്ള തീവണ്ടിയുടെ കൂകിപ്പയാല്‍
    ചിത്രവും നന്നായി.

    ReplyDelete
    Replies
    1. നന്ദി പട്ടേപ്പാടം റാംജി...ഇംഗ്ലീഷില്‍ ആദ്യമേ ഒരു പോസ്റ്റ്‌ ഇട്ടതു കൊണ്ടാണ് മടിച്ചിയായ ഞാന്‍ ഈ പോസ്റ്റ്‌ ചുരുക്കിയത്.

      Delete
  19. പറയാതെ ബാക്കി വെക്കുന്ന കൂട്ടുകാരി... ഞാനും ഇപ്പറഞ്ഞ തീവണ്ടിയുടെ ഒരു സ്നേഹിതയാണ്.... സ്നേഹം കൂടാന്‍ കാരണം ഇപ്പറഞ്ഞ തീവണ്ടി കൂക്കി കൂക്കി പോകുന്ന ഗ്രാമങ്ങളുടെ പച്ചപ്പ്‌ കണ്ടിട്ടാണ്... എന്‍റെ വീട്ടിലേക്കുള്ള തീവണ്ടി സ്റ്റോപ്പ്‌ അങ്ങാടിപ്പുറമാണ്.. ആ സ്റ്റേഷന് തന്നെയുണ്ട് ഒരു ഭംഗി...കുറെ തേക്കുകളുടെ നടുവില്‍ ഒന്ന്..അങ്ങനെ ഓരോ സ്റ്റേഷനും രസമുള്ളത് തന്നെ... എന്തേ പകുതി വെച്ച് നിര്‍ത്തി കളഞ്ഞത്..?
    ഇനിയും പറയാതെ ബാക്കി വെക്കാനാ? വായിക്കാന്‍ നല്ല രസമുണ്ട്..

    ReplyDelete
    Replies
    1. നന്ദി... പറഞ്ഞു വലുതാക്കിയാല്‍ എല്ലാവര്‍ക്കും മടുക്കും. അത് കൊണ്ട് പറയാതെ കുറച്ചു ബാക്കി വച്ചു..!

      Delete
  20. കൊള്ളാം... ഗ്രാമത്തിന്‍റെ ട്രെയിനിന് ഗ്രാമീണ നിഷ്കളങ്കത നല്‍കിയ ലേഖനം. പിന്നെ എനിക്ക് ട്രെയിനിന്‍റെ ഫ്രണ്ട്ഷിപ്‌ ബോധിച്ചു. കൂട്ടുകാരി അമൃത!!! പിന്നെ എന്ത് ചോദ്യത്തിന് ആണ് തൃശൂര്‍ നിന്നും ഉത്രം ലഭിക്കാത്തത്?

    ReplyDelete
    Replies
    1. നന്ദി വിഗ്നേഷ്... ഒരു ബിന്ദുവിനു ചുറ്റും എന്തിനു ഇങ്ങനെ കറക്കുന്നു എന്നൊരു ചോദ്യം!

      Delete
  21. ഞാനുമൊരു തീവണ്ടി യാത്ര ചെയ്തു.

    ReplyDelete
    Replies
    1. തുമ്പിയുടെ യാത്ര നന്നായിരുന്നു എന്ന് പ്രതീക്ഷിക്കുന്നു.

      Delete
  22. നന്നായിരിക്കുന്നു. അവസാന ഭാഗത്തെ തീവണ്ടിയുടെ ഭാവം താങ്കളുടേത് തന്നെയല്ലേ?

    ReplyDelete
    Replies
    1. വേണമെങ്കില്‍ അങ്ങനെയും വ്യാഖ്യാനിക്കാം സൂര്യന്‍.

      Delete
  23. ഞമ്മടെ ബണ്ടി വിശേഷങ്ങൾ ഇഷ്ടപ്പെട്ടു....

    ഈ വണ്ടി തന്നെയല്ലേ അങ്ങാടിപ്പുറത്തൂടെ പോകുന്നത് രൂപേ... ബ്രിട്ടീഷുകാർക്ക് നിലമ്പൂർ കാടുകളിൽ നിന്ന് തേക്ക് കടത്താൻ വേണ്ടി ഉണ്ടാക്കിയതാണ് ഈ പാത എന്ന് കേട്ടിട്ടുണ്ട് ..ശരിയാണോ?

    ReplyDelete
    Replies
    1. ഈ വണ്ടി തന്നെയാണ് അങ്ങടിപുറത്തൂടെയും ഓടുന്നത്. ബ്രിട്ടീഷ്‌ തേക്ക് നടാനും കടത്താനുമാണ് ഈ വഴി ഉപയോഗിച്ചത്. പക്ഷെ അങ്ങനെ ഒരു സംഭവം ഇല്ലായിരുന്നെങ്കില്‍ ഇന്ന് എനിക്ക് ഈ പോസ്റ്റ്‌ ഇടാന്‍ കഴിയില്ലായിരുന്നു.

      Delete
  24. Whenever i do THEEVANDI YATHRA alone, I used to talk with THEEVANDI. THEEAVANDI used to be much more VAACHAALAN than any one else.

    ReplyDelete
  25. good job... We vaniyambalance proud OU...

    Best Wishes,
    Vaniyambalam.com

    ReplyDelete
  26. കുറച്ചു ദൂരമെങ്കിലും ആസ്വദിച്ചൊരു യാത്രയെ പറ്റി . നന്നായി രൂപ

    ReplyDelete