രാവിലെ കൊതുകുകളുടെ സംഘഗാനം കേട്ടാണ് ഉണര്‍ന്നത്. പവര്‍ കട്ട് രാത്രി
കുടുംബാംഗങ്ങളോടൊത്ത് വെടി പറയാനുള്ള സമയമാണെങ്കില്‍ രാവിലെ
എഴുന്നേല്‍ക്കാനുള്ള അലാറം ആണ്, പ്രത്യേകിച്ച് ആറു മണിക്കുള്ളത്! ഏതായാലും
ഉണര്‍ന്നു. എഴുത്തുകുത്ത് പണികളൊക്കെ ഇന്നലെ ചെയ്തു തീര്‍ത്തത് കൊണ്ട്
ഇന്ന് പറയാതെ ബാക്കി വച്ചത് അല്‍പ്പം പറഞ്ഞേക്കാം എന്ന് കരുതി.
നാട്
ഉണര്‍ന്നു വരുന്നതേ ഉള്ളു. അമ്പലത്തിലെ സുപ്രഭാതവും പള്ളിയിലെ ബാങ്കു
വിളിയും എല്ലാം പതിവ് ശബ്ദങ്ങളായതുകൊണ്ട് വീണ്ടും വര്‍ണ്ണിക്കുന്നില്ല.
വൃശ്ചികത്തിന്റെ ആലസ്യത്തില്‍ ഉറങ്ങുന്ന നാട് കരിമ്പടം നീക്കി പുറത്ത്
ഉണര്‍ന്നെഴുന്നേല്‍ക്കുന്നതേ ഉള്ളു. പതിവ് തെറ്റിക്കാതെ ട്രെയിനിന്‍റെ
ശബ്ദവും ടിപ്പര്‍ ലോറികളുടെ ഇരമ്പലും കേള്‍ക്കുന്നു. ഇടയ്ക്ക് ആരുടെയോ
മരണവിവരം അറിയിച്ചു കൊണ്ട് ഒരു ജീപ്പും വീടിനു മുന്‍പിലൂടെ കടന്നു പോയി.
ശോ!
ഇതാണ് എന്‍റെയൊരു കാര്യം, പറയാന്‍ വന്നത് പറയാതെ വേറെ എന്തൊക്കെയോ എഴുതി
കൊണ്ടിരിക്കുന്നു. നൂറു കൂട്ടുകാരെ കിട്ടിയതിന്‍റെ സന്തോഷം കൊണ്ട് ഇവിടെ
ഒരു കൃതജ്ഞത പോസ്റ്റ് ആണ് ഞാന്‍ ഉദേശിച്ചത്. എന്നാല്‍ നമുക്ക്
കാര്യപരിപാടിയിലേക്ക് കടക്കാം. നൂറ് എന്ന അക്കം വന്‍ സംഭവമാണ് എന്ന്
എല്ലാവരും പറയുന്നു. ക്രിക്കറ്റ് മാച്ചിലൊക്കെ "ഓന് സെഞ്ച്വറി
ഇല്ലാത്തോണ്ട് ഓനെ പൊറത്താക്കണം" എന്നൊക്കെ ടൈയും കൊട്ടും ഇട്ട പഴയ
കളിക്കാര്‍ പറയുന്നത് കേള്‍ക്കാം. 90 റണ്‍ കഴിഞ്ഞാല്‍ വല്ലാതെ ടെന്‍ഷന്‍
അടിക്കുന്ന കളിക്കാരെ കാണാം. ഒരു സിക്സും ഫോറും അടിച്ചു വേഗം 100
തികയ്കുന്ന സേവാഗിനെ പോലത്തെ കിറുക്കന്‍മാരും ഉണ്ട്.
വീണ്ടും ഞാന്‍
എന്തൊക്കെയോ പറയുന്നു. ഇനി കുറച്ചു ഗൌരവക്കാരി ആവട്ടെ! പണ്ടേന്‍റെ ഇംഗ്ലീഷ്
ബ്ലോഗില്‍ 50 ഫോളോവേഴ്സ് ആയപ്പോഴേക്കും ഇനി എന്ന് 100 ആകും എന്ന
ആധിയിലായിരുന്നു. വോയിസ് ഓഫ് എ വില്ലജ് ഗേള്‍ എന്ന ബ്ലോഗും അതിലെ ചില
പോസ്റ്റുകളും ഒരു അഭിമാനപ്രശ്നം എന്ന നിലയില്‍ നിലനിര്‍ത്തി പോരുന്നതാണ്.
"ഈ പൈങ്കിളി ബ്ലോഗൊക്കെ ആര് വായിക്കാനാ?" എന്ന് എന്നെയും ഞാന്‍ പ്രതിനിധാനം
ചെയ്യുന്ന ഗ്രാമീണരെയും പരിഹസിക്കുന്നവര്‍ക്കുള്ള മറുപടി ആണ് വില്ലജ്
ഗേളിന്റെ മുന്നേറ്റം. അതിനു വേണ്ടി ഞാന്‍ പരമാവധി ശ്രമിച്ചു.
ഒടുവില്‍
ഇംഗ്ലീഷില്‍ മാത്രം ചിന്തിക്കാന്‍ തുടങ്ങി എന്ന യാഥാര്‍ത്ഥ്യത്തോടൊപ്പം
പരസ്യവും സ്വയം പ്രശംസയും മടുത്തപ്പോള്‍ "തറവാട്ടി"ലേക്ക് മടങ്ങി.
മാതൃഭാഷയോടുള്ള അമിതസ്നേഹമെന്നോന്നും പറഞ്ഞു ഞാന്‍ ഈ മടക്കത്തെ
നാടകീയമാക്കുന്നില്ല. എങ്കിലും നാം അധികം പുറംമോടികള്‍ ഒന്നുമില്ലാതെ
പെരുമാറുന്നതും സംസാരിക്കുന്നതും മാതൃഭാഷയില്‍ ആണ്.
പറയാതെ ബാക്കി
വച്ചത് എന്ന പേര് പോലെ തന്നെ എഴുതാന്‍ എനിക്ക് തോന്നുമ്പോള്‍ മാത്രമേ
ഇവിടെ പുതിയ പോസ്റ്റുകള്‍ പതിപ്പിക്കാറുള്ളൂ. ഇംഗ്ലീഷ് ബ്ലോഗിന്
വിഭിന്നമായി ആരെയും ഇവിടെ നിര്‍ബന്ധപൂര്‍വം ഫോളോ
ചെയ്യാന്‍ ആവശ്യപ്പെടാറില്ല. എന്നിട്ടും കുറച്ചു പരിചിതമുഖങ്ങളെ ഇവിടെ
കാണാറുമുണ്ട്. ഇതിനൊക്കെ പുറമേ മലയാളം ബ്ലോഗേഴ്സ് എന്ന ഫേസ്ബുക്ക്
ഗ്രൂപ്പ് തരുന്ന പ്രോത്സാഹനമാണ് എന്നെ വീണ്ടും എഴുതാന്‍ പ്രേരിപ്പിച്ചു
കൊണ്ടേയിരിക്കുന്നത്.
പെണ്ണെഴുത്തിന് വായനക്കാര്‍ കൂടുമെന്ന്
ഇതിനിടയില്‍ ആരോ പറഞ്ഞു. ഫെമിനിസം തലയ്ക്കു പിടിച്ച ഒരു കാലം ഈ
എഴുത്തുകാരിക്കും ഉണ്ടായിരുന്നു. ആ രീതിയില്‍ നോക്കിയാല്‍ ഇത് ഒരു
പ്രശംസാവാചകമായെടുക്കം. പക്ഷെ ആ മഹാന്‍ പരിഹാസരൂപേണയാണ് പറഞ്ഞത്.
മലയാളത്തിലെ പ്രശസ്തമായ ഭൂരിപക്ഷം ബ്ലോഗുകളും പുരുഷന്മാരുടെതാണ് എന്ന്
അദ്ദേഹത്തിന് അറിയില്ലെന്ന് തോന്നുന്നു.
ഞാന്‍ ഒരിക്കലും ഒരു നല്ല
വായനക്കാരി അല്ല. ഒരുപാടു പോസ്റ്റുകള്‍ ഒന്നും ഞാന്‍ വായിക്കാറും ഇല്ല.
അതുകൊണ്ട് തന്നെ എന്‍റെ ഭാഷ അത്ര കേമമല്ലെന്നുള്ള തിരിച്ചറിവും
എനിക്കുണ്ട്. എന്നിട്ടും ഈ ബ്ലോഗ് തുടങ്ങി അഞ്ചു മാസത്തിനുള്ളില്‍ നൂറു കൂട്ടുകാര്‍ എന്നെ പിന്തുണക്കാന്‍ എത്തി.
മിക്കവാറും പേരെ ഞാന്‍ നേരിട്ട് പരിചയം ഇല്ല. നന്ദി എന്ന ഒറ്റവാക്കില്‍
നിങ്ങളോടുള്ള എന്റെ കടപ്പാട് പറഞ്ഞു തീര്‍ക്കാന്‍ കഴിയുമോ? ഈ സ്നേഹവും
പ്രോത്സാഹനവും പ്രാര്‍ത്ഥനയും എന്നും കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയില്‍
നിര്‍ത്തട്ടെ!
:) വളരൂ ...വാനോളം
ReplyDeleteനന്ദി അനാമിക
Deleteഇത് തുടരുക
ReplyDeleteനന്ദി ഷാജു അത്താണിക്കല്‍
Deleteതുടരൂ..... :)
ReplyDeleteനന്ദി ലി ബി
Delete>>പെണ്ണെഴുത്തിന് വായനക്കാര്‍ കൂടുമെന്ന് ഇതിനിടയില്‍ ആരോ പറഞ്ഞു. ഫെമിനിസം തലയ്ക്കു പിടിച്ച ഒരു കാലം ഈ എഴുത്തുകാരിക്കും ഉണ്ടായിരുന്നു. ആ രീതിയില്‍ നോക്കിയാല്‍ ഇത് ഒരു പ്രശംസാവാചകമായെടുക്കം. പക്ഷെ ആ മഹാന്‍ പരിഹാസരൂപേണയാണ് പറഞ്ഞത്. മലയാളത്തിലെ പ്രശസ്തമായ ഭൂരിപക്ഷം ബ്ലോഗുകളും പുരുഷന്മാരുടെതാണ് എന്ന് അദ്ദേഹത്തിന് അറിയില്ലെന്ന് തോന്നുന്നു.<<
ReplyDeleteസത്യമല്ലേ രൂപ ?അതൊരു പരിഹാസമായി എടുക്കണോ.... പെണ്ണുങ്ങള്‍ എത്ര മോശം പോസ്ടിട്ടലും അതിനെ ഉദാത്തം എന്നൊക്കെ പറഞ്ഞു പുകഴ്ത്താന്‍ കുറേപേര്‍ ഉണ്ടാകും . ഈ മഹാന്മാര്‍ മറ്റു പോസ്റ്റുകളില്‍ എത്തി നോക്കാരുപോലും ഇല്ല എന്നതും കൂടി കൂട്ടി വായിക്കണം. എല്ലാ പോസ്റ്റുകളിലും കമന്റിടാന്‍ ഒന്നും എല്ലാവര്ക്കും പല കാരണങ്ങളാലും പറ്റിയില്ല എന്ന് വരും. പക്ഷെ ഇക്കൂട്ടരെ കാണണനെമെങ്കില്‍ ഏതെങ്കിലും പെന്‍ ബ്ലോഗര്‍മാരുടെ ബ്ലോഗില്‍ മാത്രം പോയാലെ പറ്റു ..
സെഞ്ച്വറി അടിച്ചതിനു ആശംസകള്‍.
നന്ദി വില്ലേജ്മാന്‍... താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ
Deleteനൂറൊന്നും പോര ന്‍റെ കുട്യെ! ഞ്ഞും മുന്നിക്ക് പോട്ടെ വണ്ടി!
ReplyDeleteഇത് തീരെ ചെറിയ അക്കമാണെന്ന് എനിക്കറിയാം പ്രവീണ്‍. എങ്കിലും ഇരുന്നിട്ട് കാലു നീട്ടുന്നതല്ലേ അതിന്റെ ഒരു ശരി!
Deleteആശംസകള്‍ രൂപാ...
ReplyDeleteഇനിയുമിനിയും ഉയരങ്ങളില്‍ എത്തട്ടെ!!! ഭാവുകങ്ങള്‍!!! നേരുന്നു!
ReplyDeleteനന്ദി നിഷേടത്തി
Deleteആശംസകള്‍
ReplyDeleteഎന്നാലും വില്ലേജ്‌മാന്‍ ഈ കൊട്ട് ഞങ്ങള്‍ക്കിട്ടു വേണമായിരുന്നോ :(
സത്യം...!
Deleteനൂറ് തികച്ചല്ലോ? ഇനിയും വളരട്ടെ... വായിച്ച് വളരട്ടെ
ReplyDeleteആശംസകൾ രൂപ
എന്താ പറഞ്ഞെ ..എന്താ പറഞ്ഞെ..
ReplyDeleteഅവസാനത്തെ ആ അക്കം ....
ആ അതെന്നെ ..... അടിച്ചു മോളെ...അടിച്ചു
ങേ ങേ ......
ആശംസകള്‍
അസ്രുസ്