20.12.12

ഞാനും കുറിക്കട്ടെ


ഞാനൊരു ശിശു
ഇതെന്‍ ആദ്യ സ്വരം.
തെറ്റുകളുണ്ടെങ്കില്‍
ക്ഷമിച്ചീടുക!

പറയാന്‍ ബാക്കി വച്ചും
പറയാതെ ബാക്കി വച്ചും
എന്‍റെ ശബ്ദമിടറിയും
കൈകള്‍ വിറച്ചും!

ആരെയും ഉണര്‍ത്താതെ
നിലാവിന്‍റെ കുളിര്‍മയില്‍
ഞാനും കുറിക്കട്ടെ
നാലു വരി കവിത!

34 comments:

  1. നാല് വരി എന്ന് പറഞ്ഞിട്ടിതിപ്പം പന്ത്രണ്ടു വരിയുണ്ടല്ലോ ?

    ReplyDelete
    Replies
    1. എഴുതി വന്നപ്പോള്‍ എണ്ണം തെറ്റി പോയതാണ്...!

      Delete
  2. സംഗീത് പറഞ്ഞ പോലെ ഇത് ഇപ്പോള്‍ മൂന്നു വട്ടം നാല് വരികള്‍ ഉണ്ടല്ലോ....

    ഡിസംബര്‍ ആയതോണ്ട് നിലാവിനിപ്പോ ചെറിയ കുളിര്‍മ്മ ഉണ്ടാവും അത് സത്യാ .... അപ്പൊ ധൈര്യായി കുറിച്ചോളൂ... ആശംസകള്

    ReplyDelete
  3. നാലാക്കുന്നതെന്തിന്...നാല്പത് വരികള് വരെ ധൈര്യമായി കുറിച്ചോളൂ...എല്ലാ ഭാവുകങ്ങളും

    ReplyDelete
    Replies
    1. ഈ വാക്കുകള്‍ക്കു നന്ദി അനു

      Delete
  4. ഞാനും കുറിക്കെട്ടെ ..
    ഇമ്മിണി നല്ലൊരു
    ആശംസ ...
    അസ്രുസ്

    ReplyDelete
    Replies
    1. ഈ ആശംസകള്‍ക്കു നന്ദി അസ്രു

      Delete
  5. അങ്ങിനെ അങ്ങ് പോരട്ടെ ... :) തട്ടാതെ തടയാതെ അനര്‍ഗളം പ്രവഹിക്കട്ടെ ... :)

    ReplyDelete
    Replies
    1. നിങ്ങളുടെയൊക്കെ പ്രോത്സാഹനമാണ് എന്റെ ധൈര്യം. നന്ദി ചേച്ചി!

      Delete
  6. പറയാന്‍ ബാക്കി വച്ചും
    പറയാതെ ബാക്കി വച്ചും- എഴുതിത്തെളിയൂ.
    ആശംസകള്‍

    ReplyDelete
  7. Replies
    1. ബാക്കി എഴുതാം...ഇത് ആദ്യത്തെ ശ്രമം മാത്രമാണ്

      Delete
  8. കുഞ്ഞിന്റെ ആദ്യ കരച്ചില്‍ കൊള്ളാട്ടോ...!

    ReplyDelete
  9. എല്ലാവരും ക്ഷമിച്ചു! ആ ആദ്യ വരികള്‍ മാറ്റിയാല്‍ കൂടുതല്‍ നന്നായി.

    ReplyDelete
    Replies
    1. ഒരുപാട് മാറ്റാന്‍ ശ്രമിച്ചു "പല്ലവി"...ആദ്യശ്രമം ആയതു കൊണ്ടാണോ എന്തോ ഒരു ധൈര്യകുറവു!

      Delete
  10. naalu varikalaanenkilum nalla varikal :)

    ReplyDelete
  11. ഗര്‍ഭ പാത്രത്തിലിരുന്നു അഭിമന്യു ചക്രവ്യൂഹം തകര്‍ക്കാന്‍ പഠിച്ചു! കളങ്കം എല്ക്കുന്നതിനു മുന്‍പ് പോരട്ടെ നിന്‍ കവിതകളും പറയ്യാതെ ബാക്കി വച്ച വരികളും!

    ReplyDelete
  12. നാല് നന്നാലായിരമാകട്ടെ

    ReplyDelete
    Replies
    1. പിന്നൊരിക്കല്‍ എഴുതാന്‍ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ

      Delete
  13. ഞാന്‍ ക്ഷമിച്ചിരിക്കുന്നു ട്ടോ .. ഹി ഹി കവിതയുടെ വരികള്‍ ഒരിത്തിരി കൂടി ആകാമായിരുന്നു

    ReplyDelete
    Replies
    1. ഒരിക്കല്‍ ഞാനും വല്യ കവിത എഴുതും

      Delete