17.8.12

ഈശ്വരന്‍ ഉണ്ട്... വെള്ളം പോലെ!

കറുത്ത ഫ്രെയിം ഉള്ള കണ്ണട വച്ച തടിച്ചു ഉയരമുള്ള ഒരു ചേച്ചി എന്നോട് ചോദിച്ചു: "നിന്‍റെ മതം ഏതാണ്?"! ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന എനിക്ക് അന്ന് ജാതിയും മതവും എന്താണെന്നു അറിയില്ലായിരുന്നു. പക്ഷെ ആ ചേച്ചിയുടെ രൂപവും ഭാവവും എന്നെ പേടിപ്പിച്ചു. അതുകൊണ്ട് ഉത്തരം തന്നിലെങ്കില്‍ ആ ചേച്ചി എന്നെ കണ്ണുരുട്ടി പേടിപ്പിക്കും എന്ന് ഞാന്‍ ഭയന്നു. ഞാന്‍ പറഞ്ഞു: "ക് വച്ച് തുടങ്ങുന്ന ഒന്നാണ്."

"ഓ! നീ ക്രിസ്ത്യാനി ആണോ?" ചേച്ചി ചോദിച്ചു. "ഉം"...രസം തോന്നിയ പേരുള്ള ആ മതം തന്നെ ആകാം എന്‍റെതു എന്ന് ഞാന്‍ വിശ്വസിച്ചു. പിന്നെ വീട്ടിലെത്തിയപ്പോള്‍ ഞാന്‍ അച്ഛനോട് ചോദിച്ചു, "അച്ഛാ നമ്മടെ മതം ഏതാണ്" എന്ന്! അച്ഛന്‍ പറഞ്ഞു തന്നെങ്കിലും ഞാന്‍ കരുതിയത് സ്കൂളില്‍ ഒന്ന് എ, ബി എന്നിങ്ങനെ ക്ലാസുകള്‍ ഉള്ള പോലെ ആകും എന്നാണ്. പിന്നീട് അതിനെപ്പറ്റി അധികം ചിന്തിച്ചതുമില്ല.



കടലാസ്സു പൂവുകള്‍ കൊണ്ട് വേലി തീര്‍ത്ത ഒരു വിദ്യാലയത്തിലെ മൂന്നാം ക്ലാസ്സിലെ കുഞ്ഞു വിദ്യാര്‍ത്ഥികളോട് ഇന്ദുമതി മിസ്സ്‌ പറഞ്ഞു തുടങ്ങി: "നമ്മള്‍ വെള്ളം എന്ന് പറയുന്നു, ഇംഗ്ലിഷ് ഭാഷ പറയുന്നവര്‍ വാട്ടര്‍ എന്നും തമിഴന്‍ തണ്ണി എന്നും ഹിന്ദിക്കാര്‍ പാനി എന്നും പറയുന്നു. പല ഭാഷയില്‍ പറയുന്നുണ്ടെങ്കിലും സാധനം ഒന്ന് തന്നെയാണ്. അത് പോലെ തന്നെയാണ് ദൈവങ്ങളുടെ കാര്യവും; നമ്മള്‍ ജീസ്സസ്, അള്ളാഹു, കൃഷ്ണന്‍ എന്നൊക്കെ പറയുമെങ്കിലും എല്ലാം ഒന്ന് തന്നെയാണ്."

ടീച്ചറുടെ ക്ലാസ്സില്‍ ഇരുന്ന ഞാന്‍ അന്ന് മനസ്സില്‍ കുറിച്ചിട്ടതാണ് എല്ലാ ദൈവങ്ങളും ഒന്നാണെന്ന്. ഇംഗ്ലിഷ് വ്യാകരണം പഠിപ്പിക്കുന്നതിനിടയില്‍ അധ്യാപികക്ക് വിഷയം പറയേണ്ട ഒരു ആവശ്യവും ഉണ്ടായിരുന്നില്ല. ഇന്ദുമതി മിസ്സ്‌ ഒരിക്കലും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല അവര്‍ പറഞ്ഞ വാക്കുകള്‍ വിദ്യാര്‍ത്ഥികളുടെ ചിന്തകളില്‍ ഇത്രത്തോളം ആഴത്തില്‍ സ്പര്‍ശിച്ചിട്ടുണ്ടാവും എന്ന യാഥാര്‍ത്ഥ്യം.
ദൈവവും ജലവും പലപേരുകളില്‍ ഉള്ള ഒരേ വസ്തുവാണെന്ന് തിരിച്ചറിഞ്ഞ ശേഷം ചരിത്രപുസ്തകം പഠിക്കുമ്പോള്‍ അത് തികച്ചും ഒരു തമാശ പോലെ ആണ് എനിക്ക് തോന്നിയത്. "എന്‍റെ ഗുരുവായുരപ്പാ", "എന്‍റെ ഈശോയെ", "ഇന്ഷ അള്ള"... ഇതില്‍ ഓരോന്നും വ്യത്യസ്തമാണെന്ന് എനിക്ക് ഒരിക്കലും തോന്നാറില്ല. ആദ്യം നാം ഓരോരുത്തരിലും ഉള്ള ഈശ്വരനെ കണ്ടെത്തണം. പരസ്പരം ബഹുമാനിക്കാനും സ്നേഹിക്കാനും എല്ലാവരും തയ്യാറാകണം.

മാഹി പള്ളിക്ക് മുന്‍പിലൂടെ ബസ്സു പോകുമ്പോള്‍ ഒരു നിമിഷം ധ്യാനനിരതയാവാനും അറബി ചാനലില്‍ ഹജ്ജ് കര്‍മങ്ങള്‍ കാണുമ്പോള്‍ ഭാഷ മനസിലായിലെങ്കിലും ബഹുമാനപൂര്‍വ്വം കാണാനും ആരും എന്നെ പഠിപ്പിച്ചതല്ല. പലപ്പോഴും ആചാരങ്ങള്‍ അറിയാത്തത് കൊണ്ട് ഞാന്‍ അമ്പലങ്ങള്‍ അല്ലാതെ മറ്റു ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാറില്ല. ഒരിക്കല്‍ ഞാന്‍ എന്‍റെ ഒരു സുഹൃത്തിനോട്‌ ചോദിച്ചിരുന്നു എന്നെ പള്ളിയില്‍ കൊണ്ടുപോകാമോ എന്ന്. സുഹൃത്തിനു താല്പര്യം ഇല്ലാത്തതു കൊണ്ട് യാത്ര നടന്നില്ല.

മനുഷ്യര്‍ ഉണ്ടാക്കുന്ന ജാതിമതങ്ങളുടെ വേലിക്കെട്ടു അതുപോലെ തന്നെ നിലനിര്‍ത്താനാണ് ബഹുഭൂരിപക്ഷം അധ്യാപകരും ശ്രമിക്കുന്നത്. തീര്‍ച്ചയായും ഇന്ദുമതി മിസ്സിനെ പോലെ ഉള്ളവരെ ആണ് ഇന്ന് ലോകത്തിനു ആവശ്യം. പിന്നീട് പലരും ദൈവങ്ങളെ പറ്റി പലതും പറഞ്ഞെങ്കിലും ഇന്നും എന്‍റെ മനസ്സില്‍ ദൈവം എന്നാല്‍ പലപേരുകളുള്ള ഒരു ശക്തി എന്നാണ് നിര്‍വചനം.

28 comments:

  1. Hey Roopa,
    Good linguistic skill. Appreciate ur effort to share ur views on God. Let me put my question straight: why u stick to the idea/concept of single god? My assumption is that you are trying to be safe or trying to be secular in acknowledging other god concepts. If u could share little more of ur understanding, then i can also share my views on the same.

    luv

    Sam

    ReplyDelete
    Replies
    1. Thanks for your comment Sam. I am not an atheist as I believe there is an ultimate power. We call it Ram, Jesus or Allah! The society has asked each religious group to pray only to a particular set of God. That is what I tried to point out. After seeing your comment I feel I should have elaborated the article a little more. May be coz I like small articles, my post also became tiny.

      Delete
    2. I never counted u among the atheists. My concern is how you arrived at the concept of single god. "God is one" only names differ?

      Delete
    3. It is simple... My teacher taught me so!

      Delete
  2. നന്നായിട്ടുണ്ട് രൂപാ.. മനസ്സിലെ നന്മ എന്നും കെടാതെ സൂക്ഷിക്കൂ.. കൂടുതല്‍ പേരിലേക്ക് പകരാനും ആകട്ടെ

    ReplyDelete
    Replies
    1. ഈ പ്രോത്സാഹനത്തിനു നന്ദി.

      Delete
  3. എന്റെ പൊന്നേ ആ കാളി കാണണ്ട...അന്നെ പച്ചക്ക് തിന്നും...പ്രവീ നീ ഒന്ന് വന്നേ ഇതുവഴി...

    ReplyDelete
    Replies
    1. അയ്യോ! എന്തൊക്കെയാ ഈ പറയുന്നത്? എനിക്കൊന്നും മനസിലാവുന്നില്ല

      Delete
  4. ഇന്നു ദൈവത്തിനെ പോലും പേടിപെടുതുന്നത് മനുഷ്യനാണ് !
    അപ്പൊ കളങ്കമില്ലാത്ത ഒരു മനസിനുടമയായാല്‍ ദൈവം നിങ്ങളെ തേടി വരും !!

    ചിതലരിക്കാത്ത അസ്രുസ് തത്ത്വം !
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  5. വളരെ നന്നായിട്ടുണ്ട് ,കൃഷ്ണന്‍ ,ജീസസ്സ്,അള്ളാഹു ....എല്ലാം ഒന്ന് ,ഏതായാലും ഒരു ശക്തിയുണ്ട്

    ReplyDelete
    Replies
    1. അതാണ് യഥാര്‍ത്ഥ്യം...ഈ വാക്കുക്കള്‍ക്ക് ഒരുപാടു നന്ദി

      Delete
  6. നിങ്ങളെ വിശ്വാസം നിങ്ങളെ രക്ഷികട്ടെ ,നല്ല എഴുത്ത്,ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി കുമ്മാട്ടി!

      Delete
  7. നല്ല പോസ്റ്റ്‌ രൂപാ...മനസ്സിലെ നന്മകള്‍ എന്നും കെടാതെ സൂക്ഷിക്കുക

    ReplyDelete
  8. മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി .....നാച്ചി

    ReplyDelete
  9. ഒരുപാട് ഇന്ദുമതി മിസ്സുമാര്‍ വേണം ഈ സമൂഹത്തിന്..
    കഷടകാലമെന്നു പറയട്ടെ, നമുക്കിടയില്‍ ഇന്നുള്ളത് ശശികല ടീച്ചര്‍മാരാണ് !!!
    http://www.youtube.com/watch?v=fNmHfck3RNY

    ReplyDelete
    Replies
    1. വേണം ഇന്ദുമതി മിസ്സുമാര്‍

      Delete
  10. നമ്മള്‍ ജീസ്സസ്, അള്ളാഹു, കൃഷ്ണന്‍ എന്നൊക്കെ പറയുമെങ്കിലും എല്ലാം ഒന്ന് തന്നെയാണ്."

    ReplyDelete
  11. തീര്‍ച്ചയായും

    ReplyDelete
  12. ചെറുപ്പം മുതലേ ഒരു ആത്മീയാന്വേഷണ കുതുകിയായിരുന്നു. പലപല പുസ്തകങ്ങള്‍ വായിച്ചും ആത്മീയാചാര്യരുടെ വചനങ്ങള്‍ കേട്ടും അവസാനം ഞാനെത്തിച്ചേര്‍ന്നത് ദൈവം ഒന്നേയുള്ളൂ എന്നാണ്. പല പേരുകളില്‍ പലവിഭാഗക്കാര്‍ ആ ശക്തിയെ സ്മരിക്കുന്നു എന്നുമാത്രം. ഇവിടെ പ്രശ്‌നമെന്തെന്നുവെച്ചാല്‍ ഓരോരുത്തരും തങ്ങളെല്ലാം ഒരേ ശക്തിയെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നറിയാതെ തങ്ങളുടെ ദൈവമാണ് മികച്ചതെന്നുപറഞ്ഞ് മറ്റുള്ളവരെ പരിഹസിക്കാനും ആക്രമിക്കാനും മുതിരുന്നു. എന്തൊരു വിരോധാഭാസം...? മതാചാര്യന്മാര്‍ ചൂണ്ടിക്കാണിച്ച ദൈവത്തെ സ്മരിക്കാതെ ആചാര്യന്മാര്‍ക്കു പിറകെ കൂടുന്നു മറ്റൊരുകൂട്ടം.. മതങ്ങളില്‍ ദൈവത്തിനായിരിക്കണം പ്രാധാന്യം.. അല്ലാതെ മതത്തിനാകരുത്...

    ReplyDelete
    Replies
    1. മതാചര്യന്മാര്‍ പറയാന്‍ മടിച്ച ഒരു കാര്യമാണ് എന്റെ അദ്ധ്യാപിക എന്നെ പഠിപ്പിച്ചത് എന്ന് ഇപ്പോള്‍ എനിക്ക് തോന്നുന്നു. നന്ദി ശ്രീ

      Delete
  13. "Being Different" എന്ന് രാജീവ്‌ മൽഹോത്ര യുടെ പുസ്തകം വായികുന്നത് ഉപകാരപ്രദമാകും .http://beingdifferentbook.com/

    ReplyDelete
  14. മറ്റുള്ളവയുടെ അഴുക്കുകള്‍ വൃത്തിയാക്കുകയും സ്വയം മലിനപ്പെടുകയും ചെയ്യുന്ന ഒന്നല്ലേ വെള്ളം...ദൈവവും അങ്ങനെയാണോ...അറിയില്ല..
    ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും മലിനപ്പെടുത്താം..
    വെള്ളമായാലും ദൈവവിശ്വാസമായാലും...

    ReplyDelete