11.8.12
ഓര്‍മചെപ്പില്‍ ഒരു കുമ്പിള്‍ വെള്ളം
ഓര്‍മ്മകളാണ് മനുഷ്യനെ ജീവിക്കാനും മരിക്കാനും പ്രേരിപ്പിക്കുന്നത്... ഈശ്വരസഹായം കൊണ്ട് എനിക്ക് ഒരു നല്ല ബാല്യകാലം ആണ് ലഭിച്ചത്. കാര്‍ട്ടൂണ്‍ ചാനലുകളുടെയും ടീവിയുടെയും അതിപ്രസരം ഇല്ലാത്ത മനോഹരമായ ഒരു കുട്ടിക്കാലം!
ചക്കയും മാങ്ങയും വയലും മഴയും നീര്‍ച്ചാലുകളും നിറം പകര്‍ന്ന എന്റെ ചെറുപ്പത്തില്‍ തറവാട്ടിലെ കുളത്തില്‍ നീന്തുന്നത് ഒരു പ്രധാന വിനോദം ആയിരുന്നു. ആണ്‍പെണ്‍ വ്യത്യാസം ഇല്ലാത്ത ആ കുട്ടികാലത്തെ വൈകുന്നേരങ്ങളില്‍ ഞാനും എന്റെ സഹോദരീസഹോദരന്മാരും അടക്കം ഒരു 8-10 പേര്‍ കുളത്തിലേക്ക് എടുത്തു ചാടും.
അമ്മയോ ചെറിയമ്മമാരോ മുത്തശ്ശിയോ വന്നു ചീത്ത പറഞ്ഞാലേ ഞങ്ങള്‍ വെള്ളത്തില്‍ നിന്ന് കയറാറുള്ളൂ. സൂര്യന്‍ അപ്പോഴേക്കും വിശ്രമത്തില്‍ ആയിക്കാണും. നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന മഴക്കാലത്തെ കുളം ഒരു ലഹരി ആയിരുന്നു. പുതിയ കുഞ്ഞു മല്‍സ്യങ്ങളോട് കിന്നാരം പറഞ്ഞും നീര്‍ക്കോലിയേയും തവളയെയും പേടിച്ചും ഉല്ലസിച്ച ആ നിമിഷങ്ങള്‍ ഇന്ന് ഓര്‍മകളാണ്...
ഇന്ന് തറവാട്ടിലെ കുളങ്ങള്‍ നിശ്ചലമായി കിടക്കുന്നു. ചില വൈകുന്നേരങ്ങളില്‍ എന്റെ ഏറ്റവും ഇളയ അനിയനും അനിയത്തിയും നീന്തിത്തുടിക്കുന്നതൊഴിച്ചാല്‍ അധികനേരവും ഓളങ്ങള്‍ ഇല്ലാതെ അനങ്ങാതെ തപസ്വികളെ പോലെ അവ കാത്തിരിക്കുന്നു, അതോ എന്നെ പോലെ അവയും പഴയ ഓര്‍മകളെ തലോലിക്കുകയാണോ?അറിയില്ല...
നാഗരികതയിലെ തിരക്കില്‍ മഴവെള്ളപാച്ചില്‍ പോലെ നമ്മള്‍ ഈ കുളങ്ങളെ സൌകര്യപൂര്‍വ്വം മറക്കുവാനും മറ്റു ചിലപ്പോള്‍ പൊങ്ങച്ചത്തിന് യോജിക്കില്ലെന്ന് സ്വയം പറയാനും തുടങ്ങുമ്പോഴും ഈ ജലാശയങ്ങള്‍ നമ്മുടെ പഴമയുടെ ഓര്‍മചെപ്പായി ഒരു കുമ്പിള്‍ വെള്ളവുമായി നമ്മെ കാത്തിരിക്കുന്നു...
Subscribe to:
Post Comments (Atom)
nice one...... write moreeee
ReplyDeleteThanks Jabir :)
ReplyDeleteതുടരുക!!എല്ലാ പിന്തുണയും...
ReplyDeleteകഴിഞ്ഞു പോയൊരു സുന്ദരമാം ബാല്യം...:)
ReplyDeleteസത്യം...മനോഹരടിനങ്ങള്‍
Deleteഓര്‍മ്മകള്‍ മായാതിരിക്കട്ടെ ...എപ്പോഴും ഓര്‍ത്ത് കൊണ്ടേ ഇരിക്കുക ..ആശംസകളോടെ
ReplyDeleteതീര്‍ച്ചയായും...
Deleteആ കുളത്തില്‍ ഒരുപാട് നേരം കളിച്ച മധുര സ്മരണ ഇന്നും മനസ്സില്‍ നിറഞ്ഞു തുളുമ്പുന്നു.. എന്റെ ഇല്ലത്തെ കുളവും ആര്‍ക്കും വേണ്ടാതെ ഒറ്റപ്പെട്ടു കിടക്കുന്നത് കാണുമ്പോള്‍ മനസ്സിന്റെ കോണില്‍ നിന്നുയരുന്ന നെടുവീര്‍പ്പ് മനപ്പൂര്‍വ്വം കേട്ടില്ലെന്നു നടിയ്ക്കും...
ReplyDeleteഎങ്കിലും മനസ്സ് വീണ്ടും മോഹിയ്ക്കും ഒരു മാത്രയെങ്കിലും ആ ബാല്യകാലം തിരിച്ചു കിട്ടിയെങ്കില്‍ വീണ്ടും ആ തെളിനീരിലെയ്ക്ക് കൂപ്പുകുത്താമായിരുന്നു എന്ന്....
PS: ആംഗലേയത്തെക്കാള്‍ മനസ്സിനെ സ്പര്‍ശിക്കുന്ന എഴുത്ത് ഇത് തന്നെ... നന്നായിരിയ്ക്കുന്നു!!
മനസ്സില്‍ ഏറ്റവും അധികം ഇഷ്ടപെടുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും മാതൃഭാഷയിലെ പറയാന്‍ കഴിയു..
Deleteനന്നായിരിക്കുന്നു സുന്ദരമായ ബാല്യം... ഇത് വായിച്ചപ്പോൾ ജിബ്രാന്റെ ഒരു വാചകം ഓർമ്മ വരുന്നു...
ReplyDelete“നിങ്ങൾ കുഞ്ഞുങ്ങളെപോലെയാവാൻ ശ്രമിച്ചുകൊള്ളൂ, പക്ഷെ അവരെ ഒരിക്കലും നിങ്ങളാവാൻ നിർബന്ധിക്കരുത് എന്തെന്നാൽ കാലം ഒരിക്കലും പിന്നോട്ടൊഴുകുന്നേയില്ല”
ബാല്യം സുന്ദരമായ ഓർമ്മകളുടെ ഒരു സാഗരമാണ്...
ആശംസകള്... ഇനിയും എഴുതൂ..
നന്ദി...ഈ മനോഹരമായ വാക്കുകള്‍ക്ക്...
Deleteകാലം ഒന്ന് തിരിഞ്ഞു കറങ്ങിയെന്കില്‍ ..ആ ബാല്യം തിരികെ കിട്ടിയെങ്കില്‍ എന്ന് മോഹിക്കാത്തവര്‍ ആരാണ്. നല്ലയെഴുത്തിനു ആശംസകള്‍
ReplyDeleteസത്യം...ഈ വാക്കുകള്‍ക്കു നന്ദി..
Deleteനല്ല ബാല്യകാലം ഒരു അനുഗ്രഹമാണ് അതിലും വലുതാണ് ആ മധുരമുള്ള ഓര്‍മ്മകള്‍ സുഖമുള്ള ഒരു വേദനയോടെ എന്നെന്നും ഓര്‍ക്കാനായി കുറിച്ച് വെയ്ക്കുക...രൂപയുടെ എഴുത്തിന്റെ മൂര്‍ച്ച കുറയുന്നു, ഒരുപക്ഷെ വളരെ നാളുകള്‍ക്കു ശേഷം മലയാളത്തില്‍ എഴുതിയത് കൊണ്ടായിരിക്കാം anyway best wishes.. keep it up..
ReplyDelete- old one
ഇവിടെയും എന്നെ അദൃശ്യനായി വന്നു പ്രോത്സാഹിപ്പിക്കുന്നതിനു നന്ദി...എന്നും വാക്കുകള്‍ക്കു ഒരേ മുര്‍ച്ച ഉണ്ടാവില്ലല്ലോ സുഹൃത്തേ!
Deleteകേരളത്തിലെ ഗ്രാമങ്ങളില്‍ ഇന്നേറ്റവും അധികം നശിച്ചു കൊണ്ടിരിക്കുന്നത് കുളങ്ങളാണത്രേ. ഭാവിയില്‍ കുട്ടികള്‍ ഇത് വായിക്കുമ്പോള്‍ ഇങ്ങനെയും കുട്ടിക്കാലമോ എന്ന് അത്ഭുതം കൂറുമായിരിക്കും ..
ReplyDeleteഇനിയത്തെ കുട്ടികള്‍ക്ക് വീഡിയോ ഗെയിം അല്ലെങ്കില്‍ ടിവി ആണ് ലോകം..
Deleteഇനിയും ഒരുപാട് ഓർമ ചെപ്പുകൾ ഈ പ്രതലത്തിൽ സുഗന്ദം വാരി വിതറട്ടെ
ReplyDeleteതാങ്കളുടെ ഈ വാക്കുകള്‍ക്കു നന്ദി..
Deleteനല്ല ഓര്‍മ്മക്കുറിപ്പ് .. മനോഹരം
ReplyDeleteആശംസകള്‍
നന്ദി... ഈ വാക്കുകള്‍ക്ക്
Deleteമധുരിക്കുന്ന ഓര്‍മ്മകള്‍.....
ReplyDeleteമധുരമുള്ള ഓര്‍മ്മകള്‍ എന്നും ജീവിതത്തിലെ മധുരിക്കുന്ന സമ്പത്താണ്
Deleteഇത്തരം നല്ല ഓര്‍മ്മകളും സന്തോഷങ്ങളും ആണ് ഇപ്പോഴും മനസ്സിന്റെ ബാല്യമായി പിടിച്ചുനിര്‍ത്തുന്നത്. ഓര്‍മ്മകളിലൂടെയെങ്കിലും പുഴയിലോ കുളത്തിലോ നീന്തി തുടിക്കാതിരിക്കാന്‍ പറ്റുമോ ഇപ്പോള്‍. ഗൃഹാതുരം നിറഞ്ഞ ഓര്‍മ്മ.
ReplyDeleteമലിനമാക്കപ്പെട്ട മനസ്സ് പോലെ അഴുക്കു നിറഞ്ഞ ജലാശയങ്ങള്‍ നിറഞ്ഞ ഒരു നാടായിരിക്കുന്നു കേരളം...
Deleteശരിയാണു, പക്ഷേ എനിക്കിപ്പഴും നീന്താനറീല്ല :(
ReplyDeleteനീന്തല്‍ പഠിക്കാന്‍ ഇനിയും വൈകിയിട്ടില്ല സുമേഷ്!
Deletenandhi ente balya kalathile chila nalla ormakale thirichu thannathinu
ReplyDeleteതാങ്കളുടെ ഈ വാക്കുകളോട് ഞാനും കടപ്പെട്ടിരിക്കുന്നു
Deleteഇന്നത്തെ കുട്ടികള്‍ക്ക് കുളത്തിലോ പുഴയിലോ ഇറങ്ങാന്‍ ഭയമാണ്..ഇറക്കാന്‍ മാതാ പിതാക്കള്‍ക്കും. പണ്ട് ആ ഭയം ഇല്ലായിരുന്നു. ഞാനൊക്കെ മണികൂരുകള്‍ പുഴയില്‍ കിടന്നു മറിഞ്ജിടുണ്ട്. അവസാനം കണ്ണൊക്കെ ചുമന്നു വിറച്ചു കയറിവരുമ്പോള്‍ കിട്ടുന്ന കട്ടന്‍ കാപ്പിയുടെ രുചി ഇന്നും നാവില്‍.
ReplyDeleteവളരെ നോസ്ടാല്ജിക് ആയ ഒരു പോസ്റ്റ്..
താങ്കളുടെ മനോഹരമായ ഓര്‍മ്മകള്‍ പങ്കു വച്ചതിനു നന്ദി
Deleteഒതുക്കമുള്ലൊരു ബ്ലോഗ്ഗ് വായിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം അറിയിക്കുന്നു ... !!
ReplyDeleteനന്ദി ഷനീബ് മൂഴിക്കല്‍.... വീണ്ടും വരിക
Delete