10.8.12
എന്തുകൊണ്ടു പറയാതെ ബാക്കി വച്ചു?
പലപ്പോഴും നാലുകെട്ടിനുള്ളിലെ വെളിച്ചത്തെയും വരിക്കചക്കയുടെ മധുരത്തെയും അന്യന്റെ ഭാഷയില്‍ വിവരിക്കാന്‍ പാടുപെടുമ്പോള്‍ മനസ്സ് എപ്പോഴും മന്ത്രികാറുണ്ട് സ്വന്തം ഭാഷയില്‍ എഴുതികൂടെ എന്ന്... അങ്ങനെയാണ് ഞാന്‍ ഈ ബ്ലോഗില്‍ എഴുതാന്‍ തുടങ്ങുന്നത്... ഇതിനര്‍ത്ഥം എന്റെ ആദ്യത്തെതു മടുത്തു എന്നല്ല... എന്നും ആദ്യതെതിനാകും അധികം മധുരം...
പക്ഷെ ഞാന്‍ ഇതില്‍ എഴുതുന്നത് ആദ്യത്തെ പോലെ ബാക്കി ഉള്ളവര്‍ക്ക് വേണ്ടി അല്ല... ഈ പേര് പോലെ ഗ്രാമീണകന്യകയില്‍ ഞാന്‍ പറയാന്‍ ബാക്കി വയ്കുന്നതാണ് ഇവിടെ എന്റെ സ്വന്തം ഭാഷയില്‍ കുറികുന്നത്..
മലയാളത്തില്‍ ഇടമുറിയാതെ എഴുതാന്‍ കഴിയും എന്നത് ഒരിക്കല്‍ എന്റെ സ്വകാര്യ അഹങ്കാരമായിരുന്നു! ആ കഴിവ് ഇന്ന് എവിടെയോ പോയിപോയിരികുന്നു... അഹങ്കാരത്തിന് വേണ്ടി അല്ലെങ്കിലും വീണ്ടും എന്നിലുള്ള ആ മലയാളഭാഷയെ പൊടി തട്ടി എടുക്കാനുള്ള ഒരു എളിയ ശ്രമം ആണ്!
Subscribe to:
Post Comments (Atom)
മാതൃ ഭാഷയോളം മാധുര്യം മറ്റൊരു ഭാഷയ്ക്കും ഇല്ലെന്നു ഞാന്‍ കരുതുന്നു... പണ്ട് കേട്ട് മറന്ന ഒരു കവിത ഓര്‍മ വരുന്നു...
ReplyDeleteഅമ്മിഞ്ഞപ്പാലൂറും ചോരിവാക്കൊണ്ടാദ്യമമ്മയെ തന്നെ വിളിച്ച കുഞ്ഞേ..
മറ്റൊരു മാതാവു കൂടിയുണ്ടെന്‍ മകനുറ്റ സ്നേഹമെകീടുവാന്‍ ...
മാതൃ ഭാഷയെ കുറിച്ചുള്ള ഈ വരികള്‍ എത്ര ശരിയാണ്...
ഈ സംരംഭവും ഏറ്റവും നല്ല രീതിയില്‍ നടക്കട്ടെ എന്ന് ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു!!!
നന്ദി...
ReplyDeleteellaa bhaavukangalum nerunnu.. :-)
ReplyDeleteസ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി...
Deleteഎല്ലാ വിധ ഭാവുകങ്ങളും ആശംസകളും നേരുന്നു..നന്നായി എഴുതാന്‍ കഴിയട്ടെ ...
ReplyDeleteതാങ്കളുടെ പ്രാര്‍ത്ഥനയ്ക്ക് നന്ദി...
Deleteവേനല്‍ പകലുകളുടെ നെടുവീര്‍പുകളില്‍ ശൈത്യത്തിന്റെ ഓര്‍മ്മകള്‍ തരുന്ന തണുപ്പ് തേടി അലയുന്നവര്‍ക്കായി നീ എഴുതുക..ശബ്ദമില്ലാത്ത സംഗീതവും ഗന്ധമില്ലാത്ത പൂക്കളും നിറഞ്ഞ ഒരു നിശയില്‍ അവരുടെ നിശ്വാസങ്ങള്‍ നിനക്ക് കൂട്ടുണ്ടാകും
ReplyDeleteപലപ്പോഴും നിന്നെ പോലെ എഴുതാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്..
Deleteഞാന്‍ മറവിയുടെ കാവല്‍കാരന്‍ മാത്രം ...എഴുതുന്ന ഭാഷ എന്നും നിന്‍റെ നിഴല് പോലെ അവകാശപെടാന്‍ കഴിയുന്ന ഒന്നായിരുന്നാല്‍ മതി ..ദിവസമെന്ന അരങ്ങിന്‍റെ തിരശീലക്കപ്പുറം ഇരിപിടങ്ങള്‍ ഒഴിയുമ്പോള്‍ ചരടുകള്‍ അഴിയുമ്പോള്‍ ചമയങ്ങള്‍ ഇല്ലാതാവുമ്പോള്‍ ഹൃദയം പറയുന്നത് കാതോര്‍കുക..അവിടെ നീ നിന്‍റെ ശൈലി കണ്ടെത്തും
Delete:)
എന്‍റെതായ ഒരു ശൈലി തേടിയുള്ള യാത്രയാണ് പറയാതെ ബാക്കി വച്ചത്...
Deleteതീര്‍ത്തും നല്ലതു ...നിന്റെ ഇംഗ്ലീഷ് ബ്ലോഗിനെകാളുമെന്തു കൊണ്ടും നല്ലതാണു ഇത് ... പാടാനും കേള്‍കാനും കാണാനും പറയാനുമൊക്കെ എന്നും ഇമ്പം സ്വന്തം ഭാഷ തന്നെ..പിന്നെ അശ്വതി പറഞ്ഞത് തീര്‍ത്തും ശരി വെക്കുന്നു
Deleteമാതൃഭാഷ എന്നും നമുക്ക് സംശയം ഇല്ലാതെ പറയാം എഴുതാം ചിന്തിക്കാം! അതിന്റെ വ്യത്യാസം എന്നുമുണ്ടാകും...
Deleterenjith ezhuthunathe pole ezhuthan agrahikkunathenthina? Orupadu lalithyamulla ennal manasil ninnum athra pettenne manju pokathathumaaya oru shyliyaane roopayudethe..Athine kurachu kanunathinode enikke abhiprayamilla....!
ReplyDeleteLalithyamulla bashayil, kooduthal aashayangal, kooduthal janagalilekke ethikkukka nissaramalla...janangal ennum 'Simplicity' yude arradhakaranenne orkkanam..
Azhikkode mashinte 'Thatwamasi' yekaal malayalikkal manasillakiyathum thiranjeduthathum basheerinte 'Poovan pazham' thanneyayirunnu...alle?
Enikke palappozhum oru madhavikutty 'touch' thonniyittunde roopayude krithikkal vayikumbol..
Thante shyli thedi yathra cheyyanamenilla..oru shyli koode thanneyunde..Bhaviyil malayalm namikkan pokunna oru ezhuthukkariyude shyli..athine valarthi eduthaal mathram mathi..
Ella Bavukangalum !
ഈശ്വരാ! അത്രക്കൊക്കെ വേണോ ചേച്ചി? ഞാന്‍ മലയാളത്തില്‍ പിച്ച വെച്ച് നടക്കാന്‍ തുടങ്ങിയിട്ടേ ഉള്ളു... മാധവികുട്ടി ഒക്കെ എനിക്ക് എത്തി പിടിക്കാന്‍ കഴിയാത്ത എത്രയോ ഉയരത്തില്‍ ആണ്!
DeleteEe paranja madhavikuttiyum picha vechu thanneyaane 'Madhavikuttiyayi' mariyathe..Avarude krithikalum athinte aashayangalum athile anubhavangalum ellam oru pakshe ammuvine ethi pidikkan pattiyittundavilla..pakshe bashayum shyliyum athu thanne..vayichu nokku ..manasilavum..
Deletenjan mathramallallo kutti ithu paranjathu..renjiyum sheri vechille? iniyum kure per ithu parayanum sheri vekkanum irikkunnu..Nalla ezhuthukkar nalla sahrdhayarum nalla manasinudamakkalumaane..angane renjiye polulla niraye kootukkar ammuvine sheri vekkumbol, ee chechi abhimaanam konde thelle ahankaariyakunnu..
Deleteഞാന്‍ വായിച്ചിടുണ്ട് നെയ്പായസവും നീര്‍മാതളവും ഒക്കെ. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഒരു ടീച്ചര്‍ എന്നെ കമല ദാസ് എന്നാ വിളിച്ചിരുന്നത് :)
Deleteഅയ്യോ ഞാന്‍ എഴുതി തുടങ്ങിയിട്ടേ ഉള്ളൂ...അഹങ്കരിക്കണോ വേണ്ടയോ എന്ന് പോലും തീരുമാനിക്കാന്‍ ആയില്ല
Delete:)
DeleteMalayalam software ithu vare aayittila..Kshamikkku sahodhari !
ReplyDeleteഅതൊന്നും സാരമില്ല...ചേച്ചിയുടെ പ്രോത്സാഹനവും പ്രാര്‍ത്ഥനയും എന്നും കൂടെ ഉണ്ടായാല്‍ മതി.
DeleteEnnum nanmakal mathram..!
Deleteഅത് മാത്രം മതി :)
Delete