3.5.13

ശപിക്കപ്പെട്ട നാമം



കാണാൻ അഴകില്ല
സ്നേഹിക്കാൻ ആരുമില്ല
ഇഷ്ടക്കേടുകൾ മാത്രം
വെറുക്കാൻ പലവകകൾ!

നീ തുലഞ്ഞു പോവട്ടെ,
ഒറ്റ തുള്ളി വെള്ളമില്ല.
എല്ലാം കേട്ട് പരിചിതം
ശാപമെൻ സ്വന്തമെന്നും!

തൊണ്ട നനയ്ക്കാൻ
ഒരിറ്റു ജലമില്ലെനിക്ക്.
വെറുക്കപ്പെട്ടവളായി
ദിനങ്ങൾ കൊഴിക്കുന്നു.

കൂടെപ്പിറപ്പിൻ പെരുമ
എന്നോടോതാൻ ചിലർ.
മഹതികൾ വരുന്നതു വരെ
കാത്തുനിൽക്കണമെത്രെ!

വ്യത്യസ്തമാം ദിശകളിൽ 
ഞാനുമെൻ സഹോദരികളും!
അവർക്ക് വഴി മാറാൻ
എരിഞ്ഞടങ്ങണം ഞാൻ.

വേദനകൾ സഹിക്കാൻ
ദൈവനിയോഗമെനിക്ക്!
ഇഷ്ടം തോന്നിയിട്ടുണ്ടോ
ഒരു വട്ടമെങ്കിലുമെന്നോട്?

പറയാതെ ബാക്കി വച്ചത്
എന്റെ പേര് വേനൽ!
നിങ്ങളും നടന്നകലുന്നുവോ
ഈ നാമം ശ്രവിച്ച മാത്രയിൽ!


മലയാളം ബ്ലോഗേഴ്സ് ഫേസ്ബുക്ക്‌ ഗ്രൂപ്പിലെ മെയ്‌ ലക്കം ഇ മഷിയില്‍ പ്രസിദ്ധീകരിച്ച എന്‍റെ കവിത

36 comments:

  1. വേനലിൽ ഒരു കുഞ്ഞു മഴപെയ്യട്ടെ, എല്ലാക്കാലവും. ശാപവാക്കുകൾ മായ്ച്ചുകളയുവാൻ മാത്രമായെങ്കിലും!

    ReplyDelete
    Replies
    1. പ്രതീക്ഷിക്കാം...

      Delete
  2. നന്ദി ഇസ്മയില്‍

    ReplyDelete
  3. നമ്മള്‍ ചെയ്യും കര്‍മങ്ങള്‍ ..വേനല്‍ എന്ത് പിഴചൂ അല്ലെ..ആശംസകള്‍ കേട്ടാ അതെന്നെ ..

    ReplyDelete
    Replies
    1. ആശംസകള്‍ക്ക് നന്ദി ആചാര്യന്‍

      Delete
  4. ഒരു ദിനം വരും ,എല്ലാം തിരിച്ചറിയുന്ന ഒരു നാള്‍,,,

    ReplyDelete
    Replies
    1. പ്രതീക്ഷകള്‍ക്ക് ഫലമുണ്ടാവട്ടെ

      Delete
  5. Replies
    1. സത്യം അരുണ്‍ രാജ്

      Delete
  6. ഞാൻ ഈ കവിത ഇ- മഷിയിൽ വായിച്ചായിരുന്നു !
    ചില വാക്കുകള മനസ്സില് വല്ലാതെതട്ടി
    ആശംസകൾ

    ReplyDelete
    Replies
    1. നന്ദി ഇടശ്ശേരിക്കാരാ

      Delete
  7. വേനലിനെ മനോഹരമായി പറഞ്ഞു രൂപ ഇ മഷിയില്‍ വായിച്ചിരുന്നു

    ReplyDelete
    Replies
    1. നന്ദി മൂസാക്കാ

      Delete
  8. പറയാതെ ബാക്കി വച്ചത്
    എന്റെ പേര് വേനൽ!

    വേനല്‍ എന്തെങ്കിലും ബാക്കിവയ്ക്കുമോ എന്തോ?!?!?

    ReplyDelete
    Replies
    1. അറിയില്ല... എങ്കിലും വേനലും ഒരു ശാപമോക്ഷം പ്രതീക്ഷിക്കുന്നുണ്ടാകും

      Delete
  9. വേനലിലും പഴുക്കുന്ന പഴങ്ങളുണ്ട്, കൃഷിയിടങ്ങളുണ്ട്.. എന്നൈട്ടും വേനൽ ബാക്കി എല്ലാ പഴിയും കേൾക്കാൻ..:)
    നന്നായി ആശംസകൾ

    ReplyDelete
    Replies
    1. താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്

      Delete
  10. കുട്ടിക്കാലത്ത് സ്കൂള്‍ അടക്കുന്നത് വേനല്ക്കാലമായതുകൊണ്ട് വേനലിനെ അന്നൊക്കെ ഇഷ്ടപ്പെട്ടിരുന്നു. ഇന്നും അതുപോലെ കുട്ടികള്‍ ഇഷ്ടപ്പെടുന്നുണ്ടാകണം.

    ReplyDelete
    Replies
    1. കാലം മാറി ഷൈജു നമ്പ്യാര്‍... ഇന്നത്തെ കുട്ടികള്‍ക്ക് വെക്കേഷന്‍ ബോറടി ആണ്

      Delete
  11. ഈ മഷിയിൽ വായിച്ചു കൊള്ളാം...........
    ആശംസകൾ

    ReplyDelete
  12. Replies
    1. അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി വിഷ്ണു

      Delete
  13. വേനലില്‍ ഒരു പാട് വൃക്ഷങ്ങളും,
    അതിലേറെ മനസ്സുകളും കരിയുന്ന പോലെ..!!

    നല്ല ഒരു മഴക്കാലത്തിനായ് ഈ വേനല്‍ക്കവിതയ്ക്ക്
    ആശംസകള്‍

    ReplyDelete
    Replies
    1. ആശംസകള്‍ക്ക് നന്ദി

      Delete
  14. Replies
    1. നന്ദി അഷ്‌റഫ്‌

      Delete
  15. സന്ദർശിക്കുക http://smakoottaaymaa.blogspot.ae/2013/01/blog-post_31.html

    ReplyDelete
  16. Replies
    1. നന്ദി സുഹൃത്തേ

      Delete
  17. പാവം വേനല്‍
    (ഒരു സീസണില്‍ ഇല്ലാതായാല്‍ അപ്പോളറിയാം)

    ReplyDelete
    Replies
    1. നന്ദി അജിത്തെട്ടാ

      Delete
  18. വേനൽ വെറുക്കപ്പെട്ടതല്ല, മഴയില്ലാതെയാകുന്നതു കൊണ്ടാണു നമുക്കങ്ങനെ തോന്നുന്നത്. മഴ മാത്രമായലോ അതും വെറുക്കപ്പെട്ടതാവില്ലേ..

    ReplyDelete