29.4.13

ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള്‍



ഒരു വിളിപ്പാടകലെ
ഒരു പുഞ്ചിരിയായി
ഏറെ കൊതിച്ചോരെന്‍
പ്രിയപ്പെട്ട ഭൂതകാലം!

എന്തിനീ പ്രതീക്ഷ
എല്ലാം അറിഞ്ഞിട്ടും?
കരയണമെന്നാകിലും
ചിരിക്കുന്നതെന്തിന്?

അശ്രുക്കളെക്കാളിഷ്ടം
മന്ദഹാസമാകയാലോ?
മഴയെക്കാള്‍ പ്രതീക്ഷ
കാര്‍മേഘം തരുന്നുവോ?

പ്രാര്‍ത്ഥിക്കുന്നു ഞാന്‍
മഴയായി പതിക്കാന്‍.
പെയ്യാന്‍ കൊതിക്കുന്നു
സ്നേഹബാഷ്പമായി !

ജീവിക്കാന്‍ മറന്നുവോ
സ്വപ്നത്തില്‍ മയങ്ങിയോ?
ചോദ്യങ്ങള്‍ വര്‍ഷിക്കട്ടെ
ഉത്തരങ്ങളിലെങ്കിലും!

18 comments:

  1. ഒരു ഏച്ചുകെട്ടല്‍ ഫീല്‍ ചെയ്യുന്നു...
    വാക്കുകളിലെ ഈണം ഇനിയും കണ്ടെത്തേണ്ടതുണ്ട്...
    ഇനിയും നന്നാക്കാം...ആശംസകള്‍...

    ReplyDelete
    Replies
    1. ശ്രദ്ധിക്കാം ദിലീപെട്ടാ... അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി

      Delete
  2. കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത് എവിടെയാണോ, അവിടേക്ക്......

    ReplyDelete
  3. കൊള്ളാം ...
    അസ്രൂസാശംസകള്‍

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി അസ്രുസ്

      Delete
  4. പറയാതെ ബാക്കിവച്ചതെന്ത്?
    ഉത്തരങ്ങള്‍!

    ReplyDelete
  5. Replies
    1. നന്ദി അനില്‍ നമ്പൂതിരിപ്പാട്

      Delete
  6. മഴയെക്കാള്‍ പ്രതീക്ഷ
    കാര്‍മേഘം തരുന്നുവോ?
    ആവോ !

    ReplyDelete
    Replies
    1. ആവോ! അങ്ങനെ ആയേക്കും അല്ലേ സിദ്ധിക്കിക്ക

      Delete
  7. വരികളില്‍ ഒന്ന് കൂടി ക്രമീകരണം നടത്തിയാല്‍ ഒന്ന് കൂടി നന്നാകുമെന്നു തോന്നുന്നു .

    ReplyDelete
    Replies
    1. അടുത്തതില്‍ കൂടുതല്‍ ശ്രദ്ധിക്കാം ഫൈസല്‍ ബാബു

      Delete
  8. സ്വപ്നങ്ങളിൽ മയങ്ങി ജീവിക്കാൻ മറക്കരുത്...കൂടുതൽ എഴുതൂ..പ്രതീക്ഷ നൽകുന്ന രചനാരീതി..

    ReplyDelete
    Replies
    1. പ്രോത്സാഹനത്തിനു നന്ദി നവാസ് ഷംസുദ്ധീൻ

      Delete
  9. yuo should read your poem again and again. then editing will come automatically. some lines are really poetic. but the flow is missing somewhere.

    ReplyDelete