ഭൂമിതൻ മനോഹാരിത
പൂർണ്ണതയിൽ കാണാൻ
ഇരുട്ടിനെ മറയ്ക്കാൻ
നിലാവ് വരണം പോൽ!
പൗർണ്ണമിയിലുമെന്തിനു
ഓരോ രശ്മിയിലുമായി
ഞാൻ ദർശിക്കുന്നെന്നും
മഹാസൂര്യതേജസ്സിനെ!
അർക്കന്റെ ആർജവത്തിൽ
തിങ്കൾ അലിയുമ്പോൾ,
പൂർണ്ണവും അർദ്ധവും
ഇടയിൽ അമാവാസിയും!
സ്തുതിപദങ്ങൾ ചന്ദ്രന്
ശാപവാക്കുകൾ സൂര്യന്.
എങ്കിലും ആ ശക്തിയിൽ
എല്ലാം പ്രതിബിംബങ്ങൾ!
വണങ്ങുവാൻ കഴിയുന്നില്ല
വേറൊരു രൂപങ്ങളെയും,
എൻ മുന്നിലെ വെളിച്ചം
അസ്തമിക്കില്ലൊരിക്കലും.
കറുത്തിരുണ്ട ആകാശം
നിശബ്ദതയിൽ ലോകവും
ഒരു നല്ല പ്രഭാതത്തിനായി
ഞാനും കാത്തിരിക്കട്ടെ!
നല്ല പ്രഭാതങ്ങള്‍ക്ക് വംശനാശമായി ഇനി കാത്തിരിക്കാം.
ReplyDeleteസ്നേഹത്തിനു നന്ദി കാത്തി
Deleteഒരു നല്ല പ്രഭാതത്തിനായി ഞാനും ശുഭപ്രതീക്ഷയോടെ ...
ReplyDeleteനന്ദി ഫൈസല്‍ ബാബു
Deleteഒരു നല്ല പ്രഭാതത്തിനായി ഞാനും ശുഭപ്രതീക്ഷയോടെ കാത്തിരിക്കട്ടെ...
ReplyDeleteആശംസകൾ
http://rakponnus.blogspot.ae/2013/03/blog-post.html
ഈ വഴിയും വരുമെന്ന് ശുഭപ്രതീക്ഷയോടെ കാത്തിരിക്കട്ടെ...
നന്ദി സുഹൃത്തേ... താങ്കളുടെ ബ്ലോഗിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്
Deleteകറുത്തിരുണ്ട ആകാശം
ReplyDeleteനിശബ്ദതയിൽ ലോകവും
ഒരു നല്ല പ്രഭാതത്തിനായി
ഞാനും കാത്തിരിക്കട്ടെ......
ആശംസകള്‍....
ആശംസകൾക്ക് നന്ദി
Deleteഭൂമിതൻ മനോഹാരിത
ReplyDeleteപൂർണ്ണതയിൽ കാണാൻ
ആര്‍ക്ക് സാധിയ്ക്കും?
രാത്രി നിലാവിനെ നോക്കിയാൽ മതി എന്നാണ് എല്ലാവരും പറയുന്നത്
Deleteഎൻ മുന്നിലെ വെളിച്ചം
ReplyDeleteഅസ്തമിക്കില്ലൊരിക്കലും.
അസ്തമിക്കില്ലൊരിക്കലും :)
Deleteപ്രതീക്ഷയാണ് മനുഷ്യനെ ജീവിപ്പിക്കുന്ന ഒരു ഘടകം
ReplyDeleteസത്യം ആബിദ് അലി
Deleteഞാനും കാത്തിരിക്കുന്നു >.>>>>.>>>>.....>
ReplyDeletehttp://velliricapattanam.blogspot.in/2013/03/blog-post.html
ഈ വാക്കുകൾക്കു നന്ദി ... താങ്കളുടെയും ബ്ലോഗ് വായിച്ചു കേട്ടോ
Deleteപ്രതീക്ഷ....!!!
ReplyDeleteപ്രതീക്ഷ മാത്രം !!!
Deleteകാത്തിരിക്കുന്നു ഞാനും..............
ReplyDeleteനന്ദി നിതീഷ്
Deleteഅർക്കന്റെ ആർജവത്തിൽ
ReplyDeleteതിങ്കൾ അലിയുമ്പോൾ,
പൂർണ്ണവും അർദ്ധവും
ഇടയിൽ അമാവാസിയും
ഈ വരികൾ കവിതയിലേക്ക് ചേർന്നു നിൽക്കുന്നില്ലല്ലോ?
സൂര്യന്റെ ശക്തിയിലാണ് ചന്ദ്രൻ അമാവാസി, പൌർണമി എന്നിങ്ങനെ എല്ലാം കാണപ്പെടുന്നത് എന്നാണ് ഞാൻ ഉദേശിച്ചത്. അഭിപ്രായത്തിനു നന്ദി സുഹൃത്തേ!
Deleteകാത്തിരിപ്പ് സഫലമാകട്ടെ
ReplyDeleteആശംസകൾ
നന്ദി രഘു മേനോൻജി
Deleteകാത്തിരിപ്പിനു ഫലമുണ്ടാകട്ടെ.
ReplyDeleteപ്രാർത്ഥനകൾക്ക് നന്ദി
Deleteആശയം മനസ്സിലായി..കവിത വിലയിരുത്താൻ ഞാൻ പോരാ..
ReplyDeleteഈ വിലയിരുത്തൽ തന്നെ വലിയ കാര്യമാണ് വിഡ്ഢിമാൻ
Deleteആശംസാസ് ...
ReplyDeleteകൊള്ളാം
ആശംസകൾക്ക് നന്ദി ഡോക്ടർ
Deleteസഫലമാകട്ടെ പ്രതീക്ഷകൾ ....
ReplyDeleteനന്ദി സുഹൃത്തേ
Deleteനേരത്തെ വായിച്ച് പോയിരുന്നു..കവിതയ്ക്ക് ആസ്വാദനകുറിപ്പെഴുതാൻ വലിയ മടിയാ.
ReplyDeleteഇനിയുമെഴുതൂ ..ആശംസകൾ..
സാരമില്ല നവാസ് ... ആശംസകൾക്ക് നന്ദി
Deleteപ്രതീക്ഷകളോടെ കാത്തിരിയ്ക്കാം
ReplyDeleteനന്ദി ശ്രീ...
Deleteപ്രതീക്ഷിക്കുക
ReplyDeleteതീർച്ചയായും ഷാജു...
Deleteഒരു നല്ല പ്രഭാതത്തിനായി
ReplyDeleteഞാനും കാത്തിരിക്കട്ടെ......
നന്ദി സുഹൃത്തേ...
Deleteആശംസകൾ
ReplyDeleteകൊള്ളാം
സ്നേഹത്തിനു നന്ദി
Deleteശുഭപ്രതീക്ഷയോടെ....ഞാനും.
ReplyDeleteആശംസകൾ ...
നന്ദി ദീപു
Deleteപ്രതീക്ഷയുടെ ആകാശം വിശാലമാണ്, അതിന്റെ സാധ്യതകൾ ആരായുന്ന ജീവിതമോ ഏറെ ആഴമുള്ളതും. എത്തിപ്പിടിക്കാൻ ഉയരവും കുഴിച്ചെടുക്കാൻ ആഴവും എല്ലാവർക്കുമെന്നപൊലെ നമുക്കുണ്ട്. വേണ്ടത്, അതിന് പ്രേരിപ്പിക്കുന്ന സ്നേഹമാണ്. എല്ലാത്തിനോടുമുള്ള സ്നേഹം. അവിടെ സൂര്യനും ദൈന്യ ജീവിതത്തിലേക്ക് വെട്ടമുതിർക്കും. നല്ല നല്ല വാക്കുകളാൽ മനോഹരമാക്കിയ കവിതക്കഭിനന്ദനം
ReplyDeleteനന്ദി നാമൂസ്
Deleteവണങ്ങുവാൻ കഴിയുന്നില്ല
ReplyDeleteവേറൊരു രൂപങ്ങളെയും,
എൻ മുന്നിലെ വെളിച്ചം
അസ്തമിക്കില്ലൊരിക്കലും.
സൂര്യനെപ്പോലെ കത്തുന്ന കവിമനസ്സ് ഞാൻ ഈ വരികളിൽ കാണുന്നു. ആശംസകൾ by ഭാസ്കരൻ ഉണ്ണിത്താൻ ശശീന്ദ്രകുമാർ
നന്ദി ഭാസ്കരൻ ഉണ്ണിത്താൻ ശശീന്ദ്രകുമാർ
Deleteവണങ്ങുവാൻ കഴിയുന്നില്ല
ReplyDeleteവേറൊരു രൂപങ്ങളെയും,
എൻ മുന്നിലെ വെളിച്ചം
അസ്തമിക്കില്ലൊരിക്കലും.
രൂപയുടെ രൂപം ഒപ്പമുള്ളതുകൊണ്ടാകാാം ..അല്ലേ
തീര്‍ച്ചയായും !!!
Delete