ശബ്ദിക്കുന്ന മനസ്സ്
ചലിക്കാത്ത ചുണ്ടുകള്‍
ഞാന്‍ മൂടി വെയ്ക്കുന്നു
എന്നെയും വാക്കുകളെയും!
നീറി പുകയുന്ന ഓര്‍മ്മകള്‍
വിസ്മൃതിയൊരു സ്വപ്നം!
വരണ്ടുണങ്ങിയ ഭൂമിപോല്‍
കണ്ണീരുണങ്ങിയ നയനങ്ങള്‍.
എനിക്ക് സുഖം തന്നെ
എല്ലാം ശുഭം തന്നെ
കേള്‍ക്കേണ്ട വാക്കുകള്‍
നിങ്ങളോട് പറയാനെളുപ്പം.
മദ്യമോ പുകവലിയോ
ഒന്നുമെനിക്കില്ലയെന്നാലും
ഒരു മായാലോകത്തിന്‍
ലഹരിക്കടിമ ഞാന്‍!
ഉന്മത്തതയില്‍ ആറാടി
ദിനങ്ങള്‍ കൊഴിയുമ്പോള്‍
ചിന്തകളൊക്കെ ഹോമിച്ചു
ഞാനെന്ന വികാരജീവി!
തിരിഞ്ഞു നോക്കാന്‍ പേടി
മാന്ത്രികലോകം വെടിയാനും
എനിക്ക് ഞാന്‍ ആവണ്ട
പ്രതിബിംബം മാത്രം മതി!
എന്‍റെ കാര്യം വിട്ടേക്കു
നിങ്ങള്‍ സുഖമായിരിക്കൂ
മുഖംമൂടി അഴിഞ്ഞില്ലെങ്കില്‍
എന്‍ മുഖം പുഞ്ചിരിക്കും!
പറഞ്ഞതൊക്കെ ശരി
ReplyDeleteഎന്നാലും ചിന്ത
"തിരിഞ്ഞു നോക്കാന്‍ പേടി
മാന്ത്രികലോകം വെടിയാനും
എനിക്ക് ഞാന്‍ ആവണ്ട
പ്രതിബിംബം മാത്രം മതി!"
ഇതൊക്കെ തന്നെ.
അങ്ങനെയും ചില ചിന്തകള്‍... നന്ദി പട്ടേപ്പാടം റാംജി
Deleteനിങ്ങള്‍ സുഖമായിരിയ്ക്കൂ.......
ReplyDeleteഏറെ കാലത്തിനു ശേഷം ഈ വഴി വന്നതിനും ആശംസകള്‍ അറിയിച്ചതിനും നന്ദി അജിത്തെട്ടാ
Deleteഎന്‍റെ കാര്യം വിട്ടേക്കു
ReplyDeleteനിങ്ങള്‍ സുഖമായിരിക്കൂ
മുഖംമൂടി അഴിഞ്ഞിലെങ്കില്‍
എന്‍ മുഖം പുഞ്ചിരിക്കും!...
ആ മുഖം മൂടിയെങ്കിലും
അഴിയാതിരിക്കട്ടെ :)
പ്രഹസനമെങ്കിലും
തെളിയുന്നത് ചിരി മാത്രമാവട്ടെ....
പ്രിയമുള്ളവര്‍ക്ക് സന്തോഷിക്കുവാനെങ്കിലും...
നല്ല വരികള്‍ക്ക് ആശംസകള്‍
പ്രിയമുള്ളവരുടെ സന്തോഷത്തിനാണ് നമ്മില്‍ പലരും ജീവിക്കുന്നത് തന്നെ... നന്ദി ഷലീര്‍ അലി
Delete"മുഖംമൂടി അഴിഞ്ഞിലെങ്കില്‍
ReplyDeleteഎന്‍ മുഖം പുഞ്ചിരിക്കും!"
പുഞ്ചിരിയെങ്കിലും ബാക്കി നില്‍ക്കട്ടെ..
ആശംസകള്‍ രൂപാ
ദൈവം കനിയട്ടെ... നന്ദി മുബീ
Deleteനിങ്ങള്‍ സുഖമായിരിക്കൂ..........
ReplyDeleteനല്ല വരികള്‍ക്ക് ആശംസകള്‍
ആശംസകൾക്ക് നന്ദി
Deleteമറ്റുള്ളവരുടെ സുഖം നോക്കി നമ്മള്‍ ജീവിക്കാതെ ഇരിക്കുന്നു.നമ്മള്‍ക്കുവേണ്ടിയും പലരും ..ആശംസകള്‍
ReplyDeleteതീർച്ചയായും...! നന്ദി പ്രമോദേട്ടാ
Deleteമനോഹരമായ കവിത. അഭിനന്ദനങ്ങള്‍
ReplyDeleteഈ പ്രോത്സാഹനത്തിനു നന്ദി ശ്രീക്കുട്ടന്‍
Deleteപുഞ്ചിരിയോടെ...വരികളെല്ലാം നന്നായിരിക്കുന്നു.
ReplyDeleteനന്ദി കാത്തി
Deleteനല്ല എഴുത്ത്
ReplyDeleteവരികളും കൊള്ളാം
ഈ വാക്കുകൾക്ക് നന്ദി ഷാജു
Deleteകവിത ഇഷ്ടമായി.
ReplyDeleteതികച്ചും വ്യത്യസ്തമായി തോന്നി.
നന്ദി ജോസെലെറ്റ് ജോസഫ്
Deleteമുഖം മൂടി വെച്ച് ആണെങ്കിലും മുഖത്ത് ചിരി മാത്രം കാണിക്കുക ,പ്രിയപ്പെട്ടവര്ക്ക് വേണ്ടി എങ്കിലും ...
ReplyDeleteഒരു വ്യത്യസ്തമായ കവിത,,,ആശംസകൾ
തീർച്ചയായും...ആശംസകൾക്ക് നന്ദി
Delete