5.3.13

എന്‍റെ ജല്പനങ്ങള്‍

 
ഞാന്‍ പതുക്കെ കണ്ണുകള്‍ തുറന്നു. തികച്ചും അപരിചിതമായ ഒരു അന്തരീക്ഷമായിരുന്നു എനിക്ക് ആ സ്ഥലം. പച്ചയും വെള്ളയും നിറമണിഞ്ഞ ചുമരും ഒരു കട്ടിലും ചുറ്റും കുറെ ആളുകളും! അവര്‍ തന്നെത്തന്നെ നോക്കിയിരിക്കുന്നു. ആ മുഖങ്ങള്‍ ഒന്നും തന്നെ തനിക്കു പരിചയമില്ല. ഇവരൊക്കെ എന്താ എന്നെ നോക്കിയിരിക്കുന്നത്? അവരുടെ നോട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ പുറത്തേക്കു കണ്ണോടിച്ചു.

പകലാണെങ്കിലും  ആകാശം ഇരുണ്ടിരിക്കുന്നു. മഴക്കുള്ള പുറപ്പാടാണെന്നു തോന്നുന്നു. എങ്കിലും ഞാന്‍ എങ്ങനെ ഇവിടെ എത്തി? എനിക്ക് എന്ത് സംഭവിച്ചു? കണ്‍പോളകള്‍ക്ക് വല്ലാത്ത കനം തോന്നുന്നുവെങ്കിലും ഉറങ്ങാന്‍ കഴിയുന്നില്ല. പെട്ടന്ന് ഒരു ഇടിമിന്നല്‍ എന്‍റെ നേര്‍ക്ക്‌ വന്നു. ഞാന്‍ പേടിച്ചു ചെവി പൊത്തി. "അയ്യേ! ഇങ്ങനെ പേടിച്ചാലോ?" ആരോ എന്‍റെ അടുത്ത് നിന്ന് പറയുന്ന പോലെ തോന്നി. കിടക്കയ്ക്കരികില്‍ ഒരു സുമുഖനായ ചെറുപ്പക്കാരന്‍. "എന്നെ മനസ്സിലായോ?" അവന്‍ എന്‍റെ സമീപം വന്നിരുന്നു ചോദിച്ചു. ഇവനെന്താ ഇങ്ങനെ ചോദിക്കുന്നത്?

"നിനക്കെന്താ അങ്ങനെ ഒരു സംശയം? എന്‍റെ സ്വപ്നങ്ങള്‍ക്ക് എന്നും നിന്‍റെ രൂപവും ഗന്ധവുമായിരുന്നു." ഞാന്‍ അവനെ നോക്കി പറഞ്ഞു. ഇങ്ങനെയുള്ള സംസാരങ്ങള്‍ അവനു ഇഷ്ടമല്ലായിരുന്നു. എന്നെ വഴക്ക് പറയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചുവെങ്കിലും അത് സംഭവിച്ചില്ല. മറുപടി ഒരു ചിരിയില്‍ ഒതുക്കി അവന്‍ എന്നെ തന്നെ നോക്കി ഇരുന്നു. അവന്‍റെ ചിരി പലപ്പോഴും എനിക്ക് ഒരു ആശ്വാസമാണ്. എല്ലാം ശരിയാകും എന്നൊരു ശുഭാപ്തി വിശ്വാസം ആ പുഞ്ചിരി എനിക്ക് സമ്മാനിക്കാറുണ്ട്.

"ഇത് ഏതാ സ്ഥലം? ഞാന്‍ എങ്ങനെയാ ഇവിടെ എത്തിയത്? എന്നെ എന്തിനാ ഇവരൊക്കെ ഇങ്ങനെ നോക്കിയിരിക്കുന്നത്?" സംശയങ്ങള്‍ ഞാന്‍ എപ്പോഴും അവനോടാണ് ചോദിക്കാറുള്ളത്. "നീ ഇപ്പൊ അതൊന്നും ആലോചിക്കണ്ട. നല്ല കുട്ടിയായി ഇവിടെ കിടന്നോ!" അവന്‍ അങ്ങനെയാണ്, ഒന്നും വ്യക്തമായി പറയാറില്ല.

"അല്ലെങ്കിലും എനിക്കറിയാം നീ ഒന്നും പറയില്ലെന്ന്! നീ എങ്ങനെ ഇവിടെ എത്തി? നിനക്കിന്നു ജോലി ഇല്ലേ?" ഉത്തരങ്ങള്‍ കിട്ടില്ലെന്നറിഞ്ഞിട്ടും ഞാന്‍ പിന്നെയും ചോദിച്ചു. അവനു ദൂരെ ഒരു സ്ഥലത്താണ് ജോലി, നിന്ന് തിരിയാന്‍ സമയമില്ല എന്നൊക്കെയാണ് എന്നും പറയാറുള്ളത്. "ഞാന്‍ പറഞ്ഞിട്ടില്ലേ നിനക്ക് ഒരു ആവശ്യം വരുമ്പോള്‍ ഞാന്‍ എവിടെയാണെങ്കിലും എത്തുമെന്ന്!" എന്‍റെ കൈ പിടിച്ചു കൊണ്ട് അവന്‍ പറഞ്ഞു. അവന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ? ഓര്‍മ്മ വരുന്നേ ഇല്ല! വാക്കുകള്‍ കൊണ്ട് മായ കാണിക്കാന്‍ പണ്ടേ അവന്‍ മിടുക്കനാണ്. ചിലപ്പോള്‍ ഈ പറഞ്ഞത് ശുദ്ധനുണയാകും. അവന്‍റെ നുണകള്‍ വിശ്വസിക്കാന്‍ ഞാന്‍ മാത്രമേ തയ്യാറാവുള്ളൂ.

പുറത്തെ മഴയുടെ ശക്തി കൂടി വരികയാണ്‌. ക്യാമറയുടെ ഫ്ലാഷ് പോലെ മിന്നലും, ചെവി പൊട്ടുമാറുച്ചത്തില്‍ ഇടിമുഴക്കവും ഉണ്ട്. അവന്‍ അടുത്തുള്ളതുകൊണ്ട് പേടി തോന്നിയില്ല. അവന്‍ ഇത്ര അടുത്ത് വന്നിരുന്നിട്ട് കാലമേറെയായി. "ഞാന്‍ വരുമ്പോള്‍ ഒരു സുന്ദരിയെ കണ്ടു. എന്താ ഭംഗി, നോക്കി നിന്ന് പോയി!" ഒരു കുസൃതി ചിരിയോടെ അവന്‍ പറഞ്ഞു. കാണുന്ന പെണ്ണുങ്ങളെയൊക്കെ വായ്നോക്കി അവരുടെ ഭംഗി എന്‍റെ  അടുത്ത് വിവരിക്കലാണ് അവന്‍റെ ഇഷ്ടവിനോദങ്ങളിലൊന്ന്. അവന്‍ ഓരോരുത്തരെ വര്‍ണ്ണിക്കുമ്പോഴും ഞാന്‍ മുഖം വീര്‍പ്പിക്കണം.അപ്പോള്‍ അവന്‍ പറയും 'നിന്‍റെ മുഖം ദേഷ്യം വരുമ്പോള്‍ കാണാന്‍ നല്ല ഭംഗിയാണ്'.

ഇനി ഒരിക്കലും എന്നെ കാണില്ല എന്ന് പറഞ്ഞിട്ട് അവന്‍ എന്തിനാ എന്‍റെ അടുത്തേക്ക് വീണ്ടും വന്നത്? ഇങ്ങോട്ട് വരുമ്പോള്‍ ആരും അവനെ എതിര്‍ത്തില്ലേ? എന്നോടുള്ള ദേഷ്യമൊക്കെ മാറിയോ? അല്ല,ഞാന്‍ അവനോടല്ലേ ദേഷ്യം കാണിക്കേണ്ടത്! എന്നെ ഏതോ അഗാധഗര്‍ത്തത്തിലേക്ക് തള്ളിയിട്ടു അവന്‍ ഓടി രക്ഷപ്പെട്ടില്ലേ! പിന്നെ എന്ത് സംഭവിച്ചു? ഒന്നും ഓര്‍മ്മ വരുന്നില്ല. പക്ഷെ എനിക്ക് അവനോടു ദേഷ്യമില്ല. അതെന്താ അങ്ങനെ എന്ന് ചോദിച്ചാല്‍ ഉത്തരമില്ല.

എന്തൊക്കെയോ പറയണമെന്നുണ്ട്, പക്ഷെ ശരീരം വല്ലാതെ തളര്‍ന്നിരിക്കുന്നു. "എണ്ണീക്ക്, നമുക്ക് പുറത്ത് ഒന്ന് നടന്നിട്ട് വരാം." അവന്‍റെ ശബ്ദം! "വയ്യ... " ഞാന്‍ ദയനീയമായി മറുപടി പറഞ്ഞു. "എന്നാല്‍ ഞാന്‍ പോകുന്നു" അതും പറഞ്ഞു അവന്‍ അപ്രത്യക്ഷനായി.

"അയ്യോ പോവല്ലേ!" ഞാന്‍ അലറി വിളിച്ചു. എന്നെ  ഇവിടെ കുറെ അപരിചിതരുടെ നടുവിലാക്കി അവന്‍ എങ്ങോട്ടാ പോയത്? എപ്പോഴും കൂടെ ഉണ്ടാവുമെന്ന് പറഞ്ഞിട്ട് ഒരു ചെറിയ കാര്യത്തിന് എന്തിനാ പിണങ്ങിയത്. "ഞാന്‍ പിന്നെയും ഒറ്റക്കായി." സങ്കടം സഹിക്കാതെ ഞാന്‍ വിങ്ങി പൊട്ടി.

"നീയെന്താ കുട്ടി ഇങ്ങനെയൊക്കെ പറയുന്നത്? ഞാന്‍ നിന്‍റെ അമ്മയല്ലേ! പിന്നെ കുറെ ബന്ധുക്കളും ഇവിടെ തന്നെ ഉണ്ടല്ലോ. നീയരോടാ ഈ ഒറ്റയ്ക്ക് പറയുന്നത്. എന്റീശ്വരാ ഈ കുട്ടിടെ മനസ്സ് വേഗം ശരിയാക്കി തരണേ. " എന്‍റെ അടുത്തിരുന്നു ഒരു സ്ത്രീ വിലപിക്കുന്നു. അപ്പോഴും എന്‍റെ കണ്ണുകളും വിരലുകളും  ആരെയോ തിരഞ്ഞു കൊണ്ടിരുന്നു. 



(ആദ്യമായി ഒരു ചെറുകഥ എഴുതാന്‍ ശ്രമം നടത്തിയതാണ്. പോരായ്മകള്‍ നിങ്ങള്‍ ചൂണ്ടി കാണിക്കുമെന്നു വിശ്വസിക്കട്ടെ!)

45 comments:

  1. കൊള്ളാട്ടോ ... ആദ്യ കഥ മോശമായില്ല .......

    നന്നായി എഴുതി

    ReplyDelete
  2. നന്നായിട്ടുണ്ട്ട്ടോ ഇനിയും എഴുതുക,ആശംസകള്‍

    ReplyDelete
    Replies
    1. ആശംസകള്‍ക്ക് നന്ദി

      Delete
  3. aadya katha moshamaayillya tto.... Nannayittund :)

    ReplyDelete
    Replies
    1. അഭിപ്രായം അറിയിച്ചതിനു നന്ദി

      Delete
  4. സശ്രദ്ധം മുന്നോട്ട്........

    ReplyDelete
  5. ആദ്യ കഥ തരക്കേടില്ലാതെ തന്നെ എഴുതി. ആശംസകള്‍

    ReplyDelete
    Replies
    1. ഈ സ്നേഹത്തിനു നന്ദി

      Delete
  6. കൈയ്യൊതുക്കമുണ്ട്.
    പക്ഷെ അവൻ ആരാണെന്ന് വ്യക്തമായില്ല. സ്വപ്നകാമുകൻ ?

    ReplyDelete
    Replies
    1. നന്ദി... ഭ്രാന്തിയല്ലേ, അങ്ങനെയാക്കിയ ആള്‍ സ്വപ്നത്തില്‍ വന്നുവെന്ന് അനുമാനിക്കാം

      Delete
  7. കൊള്ളാം...
    ആദ്യത്തെ സംരഭം മികച്ചത് തന്നെ..
    വീണ്ടും പരിശ്രമിക്കുക... കൂടുതല്‍ നാന്നാക്കാനും ശ്രമിക്കുക

    ReplyDelete
  8. കഥ നന്നായി, അടുത്തത് കൂടുതല്‍ നന്നാക്കും എന്ന് വിശ്വസിക്കുന്നു.

    ReplyDelete
    Replies
    1. ഞാന്‍ ശ്രമിക്കാം ശ്രീജിത്ത്‌...

      Delete
  9. തുടക്കം പിഴച്ചില്ല... എഴുതിക്കോളൂട്ടോ

    ആശംസകള്‍

    ReplyDelete
    Replies
    1. ആശംസകള്‍ക്ക് നന്ദി കൂട്ടുകാരി

      Delete
  10. ആദ്യ ശ്രമം വിജയത്തോട് അടുത്ത് നില്‍ക്കുന്നു ...ഇനിം ഒരുപാടു എഴുതാന്‍ കഴിയട്ടെ ..ആശംസകള്‍ ..

    ReplyDelete
  11. ഇനിയും ഇനിയും എഴുതി എഴുതി നാളൊരു കഥാ
    കാരിയാവട്ടെ എന്നാശംസിക്കുന്നു

    ReplyDelete
    Replies
    1. സ്നേഹത്തിനും ആശംസകള്‍ക്കും നന്ദി സുഹൃത്തേ

      Delete
  12. പ്രഥമ കഥ നിലവാരം പുലര്‍ത്തി. ആശംസകള്‍...

    ReplyDelete
    Replies
    1. നന്ദി റിയാസ്ക്ക

      Delete
  13. ആദ്യശ്രമം നന്നായിട്ടുണ്ട്..എന്തായിരിക്കും എന്ന മുള്‍മുന അതവസാനം വരെ നിലനിര്‍ത്തി.

    ReplyDelete
    Replies
    1. ഇങ്ങനെയുള്ള വാക്കുകള്‍ എനിക്കും സന്തോഷം പകരുന്നു കാത്തി

      Delete
  14. തീര്‍ച്ചയായും ഒരു നല്ല കഥാകാരി ഈ എഴുത്തില്‍ ഒളിഞ്ഞു കിടപ്പുണ്ട് ... ആശംസകള്‍

    ReplyDelete
    Replies
    1. ഈ വാക്കുകള്‍ തീര്‍ച്ചയായും എനിക്ക് ഒരു പ്രോത്സാഹനം തന്നെയാണ്.

      Delete
  15. Good start and all the best wishes Roopa!!!

    ReplyDelete
  16. ഒരു സ്വപനം അല്ലെങ്കില്‍ ഒരു ഗന്ധര്‍വ്വ പ്രണയം ഈ തരത്തിലുള്ള ഒരു വായന
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി നാട്ടുകാരാ

      Delete
  17. ആദ്യ ശ്രമം നന്നായിട്ടുണ്ട്... ചെറുതെങ്കിലും ഉടനീളം ഒരു വൈകാരികത നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്.. ഇനിയും എഴുതൂ... വരാം വായിക്കാന്‍.. ,.. :)
    ആശംസകള്‍...,..

    ReplyDelete
    Replies
    1. ഈ പ്രോത്സാഹനത്തിനു നന്ദി മനോജ്‌ കുമാര്‍

      Delete
  18. ആദ്യകഥയാണ് ല്ലേ ! നന്നായിട്ടുണ്ട് ട്ടോ

    ReplyDelete
    Replies
    1. നന്ദി കൊച്ചു മോള്‍

      Delete
  19. രൂപാ, കഥ നന്നായിട്ടുണ്ട്, ആശംസകള്‍

    ReplyDelete
    Replies
    1. ഈ സ്നേഹത്തിനു നന്ദി അനിത

      Delete
  20. ഒരു ഗന്ധര്‍വ ഗന്ധം തോന്നിയെങ്കിലും ഒടുക്കം ജല്പനങ്ങള്‍ മാത്രമാക്കി നിര്‍ത്തിയല്ലേ.. പ്രഥമകഥയല്ലേ ... നന്നായിട്ടുണ്ട് എന്ന് പറഞ്ഞേക്കാം .... :D

    നന്നായിട്ടുണ്ട് ട്ടോ ..

    ReplyDelete
    Replies
    1. ആദ്യത്തെ കഥയായത്‌ കൊണ്ട് നല്ലത് എന്ന് പറയുന്നു എന്ന ആശയം ഇഷ്ടപ്പെട്ടിലെങ്കിലും, ഈ പ്രോത്സാഹനത്തിനും സ്നേഹത്തിനും നന്ദി :D

      Delete
  21. കയ്യടക്കമുള്ള എഴുത്ത് ,,തീരെ ചെറുതായി പോയോ എന്ന് തോന്നി ,,,ഇനിയും കൂടുതല്‍ എഴുതൂ ചേച്ചി ,,ആശംസകള്‍

    ReplyDelete
    Replies
    1. ഞാന്‍ ചെറുകഥ വലുതാക്കി എഴുതാന്‍ പഠിച്ചു വരുന്നേയുള്ളൂ... എന്തായാലും ഈ സ്നേഹത്തിനു നന്ദി രാകേഷ്

      Delete
  22. ആദ്യ സംരഭാമാണെന്നു തോന്നുകയില്ല
    തെളിയട്ടെ

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ...

      Delete