4.2.13

ഞാനിതാ വീണ്ടും



എഴുതാനറിയാതെ
വിവരിക്കാനറിയാതെ
ശബ്ദിക്കാനാകാതെ
ഞാന്‍ തരിച്ചിരുന്നു!

എന്നെ നോക്കി ചിരിച്ചു
ഈ സ്വാര്‍ത്ഥലോകം!
വിതുമ്പാനാകാതെ
ഞാന്‍ വിറച്ചു പോയി.

എന്‍ വാക്കുകള്‍
എങ്ങോ പോയ്‌ മറഞ്ഞു.
മായുന്ന സ്വപ്‌നങ്ങള്‍
മറയുന്ന ചിന്തകള്‍!

ഞാന്‍ മനസ്സിലോതി
എനിക്കാവില്ല ലോകമേ!
യവനികയ്ക്കുളില്‍ നിന്ന്
പിന്നെയും കണ്ണോടിച്ചു!

"ഇനിയും നീ എഴുതുക
നിന്‍റെ ദിനം വിദൂരമല്ല"
ഒരു പരിചിതശബ്ദം,
സുഹൃത്തെന്നു വിളിപ്പേര്!

തുടങ്ങാന്‍ ഒടുങ്ങണം
എഴുതി തെളിയണം.
തിരശീല മാറ്റി
ഞാനിതാ വീണ്ടും!

50 comments:

  1. എഴുതി തെളിയണം.... :)

    ReplyDelete
    Replies
    1. നന്ദി ദിലീപേട്ടാ

      Delete
  2. 25*
    "ഇനിയും നീ എഴുതുക
    നിന്‍റെ ദിനം വിദൂരമല്ല"
    ആശംസകള്‍

    ReplyDelete
    Replies
    1. പ്രാര്‍ത്ഥനകള്‍ക്ക് നന്ദി...

      Delete
  3. എയുതി എയുതി തിരശീലക്കുള്ളില്‍ നിന്ന് പുറത്ത് വരട്ടെ
    എയുത്തിന്റെ ബാല്യത്തില്‍ പരിചിത മുഖങ്ങളിലെ ഈ ചിരി നിനക്ക് ഊര്ജമാവട്ടെ

    ReplyDelete
  4. "ഇനിയും നീ എഴുതുക
    നിന്‍റെ ദിനം വിദൂരമല്ല"

    ReplyDelete
  5. എന്നിട്ട് തുടങ്ങിയോ? എങ്കില്‍ നിര്‍ത്താതിരിക്കുക!
    ആശംസകള്‍.
    അനിത

    ReplyDelete
    Replies
    1. ആശംസകള്‍ക്കു നന്ദി അനിത

      Delete
  6. തിരശീല മാറ്റി വരൂ യവനിക വീഴും മുന്‍പേ പറയാനുള്ളത് പറഞ്ഞു തന്നെ തീര്‍ക്കൂ....

    ആശംസകള്

    ReplyDelete
    Replies
    1. നന്ദി റൈനി ഡ്രീംസ്

      Delete
  7. എന്നാല്‍ പിന്നെ തുടങ്ങിക്കോളൂ.. എല്ലാ വിധ ആശംസകളും..

    ReplyDelete
    Replies
    1. തീര്‍ച്ചയായും...നന്ദി ജെഫു

      Delete
  8. Replies
    1. ഈ വാക്കുകള്‍ക്ക് നന്ദി ഷാജു അത്താണിക്കല്‍

      Delete
  9. അതെയതെ, എഴുതിക്കൊണ്ടേയിരിയ്ക്കുക... ആശംസകള്‍!

    ReplyDelete
  10. ഇനിയും നീ എഴുതുക
    നിന്‍റെ ദിനം വിദൂരമല്ല"
    ഒരു പരിചിതശബ്ദം,
    സുഹൃത്തെന്നു വിളിപ്പേര്!

    ഇതുതന്നെയേ എനിക്കും പറയാനുള്ളൂ.!
    ആശംസകൾ.

    ReplyDelete
    Replies
    1. ആശംസകള്‍ക്ക് നന്ദി

      Delete
  11. കൊള്ളാം ആശംസകള്‍ രൂപ...

    ReplyDelete
  12. വിറയ്ക്കലും തരിക്കലും മാറ്റി ,സ്വപ്നങ്ങളും ചിന്തകളും മായുന്നതിന് മുമ്പ് എഴുതിത്തുടങ്ങൂ എന്ന് പറഞ്ഞ സുഹൃത്ത് ഞാനാണ്. തുടങ്ങിക്കോളൂ...

    ReplyDelete
    Replies
    1. താങ്കള്‍ക്കും അങ്ങനെ തോന്നിയെങ്കില്‍ നന്ദി തുമ്പി

      Delete
  13. nice writtings......iniyum ezhuthuka........all the best.....

    ReplyDelete
  14. തിരശീല മാറി വരുമ്പോള്‍ അവിടെ സുസ്വാഗതം പറയാന്‍ ഞാനും.....

    ReplyDelete
  15. നിന്‍റെ ദിനം വന്നെത്തിയിട്ടില്ല; അതിനിയും വരാനിരിക്കുന്നതേയുള്ളൂ. പ്രതീക്ഷാപൂര്‍വം കാത്തിരിക്കുക. വരുംനാളുകള്‍ നിനക്കുവേണ്ടിയുള്ളതാണ്. ആശംസകള്‍

    ReplyDelete
    Replies
    1. ആശംസകള്‍ക്ക് നന്ദി

      Delete
  16. ദൂരമധികമില്ലിനി
    നേരമധികമില്ലിനി

    ReplyDelete
    Replies
    1. നന്ദി അജിത്തെട്ടാ

      Delete
  17. cheriya chinthaa shakalangale kootiyinakkee valiya chinthakal akkoooo appol akshrangalkku nalla bangiyundaakummm othiri snehathode oru kunjumayilpeely

    ReplyDelete
    Replies
    1. നന്ദി ഒരു കുഞ്ഞുമയില്‍പീലി

      Delete
  18. എഴുതുക .. അക്ഷരങ്ങള്‍ പിറക്കുന്ന ഉറവകള്‍ നിലയ്ക്കുന്നില്ല...
    നാരായങ്ങള്‍ തളരുകയുമില്ല .. കൈ വിറക്കും വരെ എഴുതുക..... ആശംസകള്‍

    ReplyDelete
    Replies
    1. ആശംസകള്‍ക്ക് നന്ദി

      Delete

  19. പ്രചോദനമാകുവാന്‍ ഒരു സുഹൃദ് മൊഴി.........

    അവഗണിക്കാതെ എഴുതി തുടങ്ങുക.ചിത്രം. മനോഹരം!

    ആശംസകള്‍ !

    ശുഭദിനം !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. ഈ സ്നേഹത്തിനു നന്ദി

      Delete
  20. ലോകം സ്വാർഥമാണെന്ന മുൻധാരണ ആണെങ്കിൽ പിന്നെ എന്തെഴുതിയിട്ടും പറഞ്ഞിട്ടുമെന്ത്??

    സ്വാർഥരെ നിസ്വാർഥത കൊണ്ട് "പൊറുതി മുട്ടിക്കുക" ... ലോകം പിന്നാലെ വരും... സൗഹൃദവും !

    ReplyDelete
  21. തിരശീല മാറ്റി പുറത്തുവരുക ...സുഹൃത്തിന്റെ വാക്ക് പോലെ .ഇനിയും ഒരുപാടു എഴുതുക ..ആശംസകള്‍

    ReplyDelete
    Replies
    1. ഈ സ്നേഹത്തിനു നന്ദി

      Delete
  22. "Forget all the rules,
    Forget about being published,
    Write for yourself and enjoy writing"

    വാക്കുകൾ Melinda Haynes പറഞ്ഞത്.
    എഴുതുക... അക്ഷരങ്ങൾ കൂട്ടിനുണ്ടാകും.

    ReplyDelete
  23. തുടങ്ങിക്കോളൂ.. എല്ലാ വിധ ആശംസകളും..

    ReplyDelete
    Replies
    1. ഈ പ്രോത്സാഹനത്തിനു നന്ദി

      Delete
  24. തുടങ്ങാൻ ഒടുങ്ങണമെന്നില്ല.
    തിരശ്ശീല മാറ്റിയ സ്ഥിതിക്ക്
    തുടങ്ങിക്കോളൂ നർത്തനം.

    ReplyDelete