21.2.13

വന്നോ ആ ടെലിഗ്രാം?

മരണമെന്നത് നമ്മെ വിഷമിപ്പിക്കുന്ന ഒരു സത്യമാണ്. നമ്മുടെ പ്രിയപ്പെട്ടവര്‍ ഇനിയില്ലയെന്ന യാഥാര്‍ത്ഥ്യം പലപ്പോഴും അംഗീകരിക്കാന്‍ നമുക്ക് കഴിയാറില്ല. അത് കൊണ്ട് തന്നെ മരണവീട് ശോകമൂകമാകും. ആറു വര്‍ഷം മുന്‍പ് എന്‍റെ വല്യച്ചന്‍ (അമ്മയുടെ അച്ഛന്‍) മരിച്ചപ്പോഴും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. പക്ഷെ അദ്ദേഹം മരിച്ചപ്പോഴാണ് ഞങ്ങള്‍ വീട്ടുകാര്‍ അദ്ദേഹം ജനങ്ങളുടെ ഇടയില്‍ ഇത്രയധികം പ്രിയപ്പെട്ടവനാണെന്നറിയുന്നത്. ഒരിക്കലും അദ്ദേഹം തന്‍റെ പ്രശസ്തിയെക്കുറിച്ച് ഒരു സൂചന പോലും നല്‍കിയില്ല.

വല്യച്ചന്‍റെ ഭൗതികശരീരത്തിനു അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കോളേജില്‍ നിന്നും ഞാന്‍ അമ്മാവന്റെ വീട്ടില്‍ എത്തിയപ്പോള്‍ എനിക്ക് കാണാനായത് ഒരു ജനസാഗരത്തെയാണ്. സമൂഹത്തിന്‍റെ നാനതുറകളില്‍പ്പെട്ട ഒരുപാട് പേര്‍ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ തടിച്ചു കൂടിയിരുന്നു. അതില്‍ രാഷ്ട്രീയക്കാരും സാമൂഹികപ്രവര്‍ത്തകരും മുതല്‍ കൂലി തൊഴിലാളികള്‍ വരെയുണ്ട്. പിറ്റേന്ന് പത്രങ്ങളൊക്കെ വലിയ വാര്‍ത്തയാക്കി അദ്ദേഹത്തിന്റെ മരണവാര്‍ത്ത കൊടുത്തു. കേരള സീനിയര്‍ സിറ്റിസന്‍ ഫോറം എന്ന വയോജനസംഘടനയുടെ സ്ഥാപക പ്രസിഡണ്ട്‌ എന്നതോടൊപ്പം പത്രത്തിലെ സ്ഥിരം എഴുത്തുക്കാരന്‍ എന്ന രീതിയിലും മാതൃഭൂമി എഡിറ്റോറിയല്‍ എഴുതി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

സംസ്കാരം കഴിഞ്ഞു നാട്ടുകാരും, അടുത്ത ദിനം രാവിലെ ബന്ധുക്കളും പോയി കഴിഞ്ഞപ്പോള്‍ അമ്മയുടെ ഓഫീസില്‍ നിന്ന് ഒരു ഫോണ്‍ വിളി, "ഞങ്ങള്‍ അങ്ങോട്ട്‌ ഒരു കമ്പി അയച്ചിടുണ്ട്!"... ഔദ്യോഗിക അനുശോചനം എന്ന രീതിയില്‍ ടെലിഗ്രാം അയച്ചുവെന്നാണ് അവര്‍ ഉദേശിച്ചത്. കമ്പിയെന്നാലെന്താണെന്നു പലര്‍ക്കും ഇനി അറിയണമെന്നില്ല. 




അമ്മ കമ്പിയുടെ കാര്യം എന്നോട് സൂചിപ്പിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് പഴയ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് പടങ്ങളിലെ രംഗങ്ങളാണ്.  പോസ്റ്റ്‌ മാനിനു പിന്നാലെ ഒരു ജാഥക്കുള്ള ആളുകള്‍ ഒരു വീടിനു മുന്‍പിലെത്തുന്നതും വിറയാര്‍ന്ന കൈകളോടെ കമ്പി വാങ്ങി വായിച്ചു നെഞ്ചത്തടിച്ചു കരയുകയും ചെയ്യുന്ന വികാരനിര്‍ഭരമായ ദൃശ്യങ്ങള്‍ ഓര്‍ത്തു.

കമ്പി അയക്കുന്നത് വിവരം പെട്ടന്ന് അറിയിക്കാനാണ്. മന്ത്രിമാരടക്കം എല്ലാവരും ഫോണിലൂടെയാണ്  അമ്മാവന്മാരെ അനുശോചനങ്ങള്‍ അറിയിക്കുന്നത്. അടുത്ത പ്രഭാതത്തിലും കമ്പി വന്നില്ല. എല്ലാ ദിവസവും അമ്മയുടെ ഓഫീസില്‍ നിന്ന് വിളിച്ചു അന്വേഷിക്കും, "കമ്പി കിട്ടിയോ?"... ഇല്ലെന്നു പറഞ്ഞു അമ്മ ഫോണ്‍ വെക്കും. ഏതാണ്ട് ഒരാഴ്ച്ച ഇതേ കലാപരിപാടി തുടര്‍ന്നു.

ഒടുവില്‍ ആ ദിനം വന്നെത്തി! 7-8 ദിവസത്തിന് ശേഷം, പോസ്റ്റ്‌ മാന്‍ 'കമ്പിയുമായി' വന്നു. ഞങ്ങള്‍ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരുന്ന ആ കമ്പി ഒപ്പിട്ടു വാങ്ങിയ ശേഷം അമ്മ എനിക്ക് കാണിച്ചു തന്നു. ഒരു കൊച്ചു കടലാസ്സില്‍ ഒറ്റ വരിയില്‍ അനുശോചനം അറിയിക്കുന്നുവെന്നാണ് അതിലെ ഉള്ളടക്കം.

ടെലിഗ്രാം തന്നു പോസ്റ്റ്‌ മാന്‍ പോയപ്പോള്‍ അമ്മ ഒരു നെടുവീര്‍പ്പോടെ പറഞ്ഞു, " ഹോ! അങ്ങനെ കമ്പി കിട്ടി." മരണവീടാണെന്നു മറന്നു ഒരു നിമിഷം ആ വീട്ടില്‍ പൊട്ടിച്ചിരി ഉയര്‍ന്നു!
 

39 comments:

  1. " ഹോ! അങ്ങനെ കമ്പി കിട്ടി." മരണവീടാണെന്നു മറന്നു ഒരു നി
    മിഷം ആ വീട്ടില്‍ പൊട്ടിച്ചിരി ഉയര്‍ന്നു!

    കൊള്ളാം കേട്ടോ

    ReplyDelete
    Replies
    1. നന്ദി അജിത്തെട്ടാ

      Delete
  2. കാത്തിരുന്ന കമ്പിയുണര്‍ത്തിയ ചിരി കൊള്ളാം... ഇനിയുള്ള കാലം കമ്പിയ്ക്കായി കാത്തിരിക്കേണ്ടല്ലോ... ആശംസകള്‍.

    ReplyDelete
    Replies
    1. ഈ വാക്കുകള്‍ക്കു നന്ദി

      Delete
  3. ഒരിക്കല്‍ അദ്ദേഹത്തിന്‍റെ ഫോട്ടോ തെറ്റായി ചരമ വാര്‍ത്തയില്‍ വന്നിരുന്നു എന്ന്‍ ചെറിയമ്മ പറഞ്ഞ കാര്യം ഞാന്‍ ഓര്‍ക്കാറുണ്ട് - അദ്ദേഹം തന്നെ രാവിലെ വിളിച്ചു പറഞ്ഞത്രേ പത്രം കണ്ടിട്ട് പേടിക്കേണ്ട, ഞാന്‍ ഇവിടെ തന്നെയുണ്ടെന്ന്... ഈ കമ്പിക്കഥ കേട്ടപ്പോള്‍ അത് ഓര്‍മ വന്നു...

    കമ്പിയിലെ ഉള്ളടക്കം എന്തായിരുന്നു? 100? (My deepest condolence)

    ReplyDelete
  4. എന്നാലും ആ കമ്പി വന്നൂല്ലൊ
    കൊള്ളാം

    ReplyDelete
    Replies
    1. വന്നു വന്നു...നന്ദി ഷാജു അത്താണിക്കല്‍

      Delete
  5. ഒരു കമ്പി ഒക്കെ കണ്ട കാലം മറന്നു :)

    ReplyDelete
    Replies
    1. ഞാനും 6 വര്‍ഷം മുന്‍പ് കണ്ടതാണ് സോണി

      Delete
  6. വളരെ ചെറുതാക്കി പറയാന്‍ ഉദ്ദേശിച്ച കാര്യം പറയാന്‍ സാധിച്ചിട്ടുണ്ട് നമ്മളെ കൊണ്ടെന്നും സാധിക്കാത്തതും ഇതാണ്

    നന്നായിട്ടുണ്ട്

    ചാക്കോച്ചന്‍

    ReplyDelete
    Replies
    1. ആവശ്യം വരുമ്പോള്‍ പോലും എനിക്ക് വലുതാക്കി എഴുതാനേ അറിയില്ല... ഈ വഴി വന്നതിനു നന്ദി ചാക്കോച്ചന്‍

      Delete
  7. ഒടുവില്‍ എത്തീലോ.... :)

    ReplyDelete
  8. കമ്പിയടിക്കും ഉണ്ടായിരുന്നു ഒരു കാലം

    ReplyDelete
    Replies
    1. തീര്‍ച്ചയായും ഒരു കാലം ഉണ്ടായിരുന്നു റോസാപൂക്കള്‍

      Delete
  9. ടെലിഗ്രാം തന്നു പോസ്റ്റ്‌ മാന്‍ പോയപ്പോള്‍ അമ്മ ഒരു നെടുവീര്‍പ്പോടെ പറഞ്ഞു, " ഹോ! അങ്ങനെ കമ്പി കിട്ടി." മരണവീടാണെന്നു മറന്നു ഒരു നിമിഷം ആ വീട്ടില്‍ പൊട്ടിച്ചിരി ഉയര്‍ന്നു! ഒരു കമ്പി കൊണ്ട് എല്ലാം മറന്നു ഒന്നു ചിരിക്കാനും കയിഞ്ഞതും .ആശംസകള്‍ ..

    ReplyDelete
  10. അവസാനം എത്തിയല്ലോ അല്ലെ? അതുമതി അതുമതി :)

    ReplyDelete
  11. അവസാനം അങ്ങനെ കമ്പി കിട്ടി..ഞാന്‍ കമ്പി കണ്ട കാലം മറന്നു ....ആശംസകള്‍.....

    ReplyDelete
    Replies
    1. മിക്കവാറും മ്യുസിയത്തില്‍ പോയാല്‍ കണ്ടേക്കാം ദീപു

      Delete
  12. ദൈവമേ, ഇത്രേം നീണ്ടുപോയ കമ്പിയോ..
    കൊള്ളാട്ടോ, കമ്പി കഥ.

    ReplyDelete
    Replies
    1. പിന്നെയും നീണ്ടു പോകും എന്നാണ് ഞങ്ങളൊക്കെ കരുതിയത്!

      Delete
  13. ഹോ !!!!!! ഭയങ്കരം തന്നെ!!!

    ReplyDelete
    Replies
    1. ഇത് എന്‍റെ സ്ഥിരം ഡയലോഗ് ആണല്ലോ ഷബീര്‍...

      Delete
  14. ഒരു ചെറുചിരിയൊടെ വായിച്ചുതീര്‍ത്തു..ഹി..ഹി..

    ReplyDelete
    Replies
    1. വായനക്കാരില്‍ ചിരി ഉണര്‍ത്താന്‍ കഴിഞ്ഞെങ്കില്‍ എന്റെ ഉദ്ദേശം സഫലമായി എന്ന് പരയം. നന്ദി!

      Delete
  15. ഒത്തിരി കാലം കൂടി ഒരു വായന..!
    എഴുത്ത് ഇഷ്ട്ടായി.കഥാമര്‍മ്മത്തിലെ നര്‍മ്മമുള്‍ക്കൊണ്ട്,ചുരുക്കെഴുത്തിന്റെ രസതന്ത്രമറിഞ്ഞ്,വായനക്കാരന്റെ മനസ്സിലേയ്ക്ക് ഒരു കമ്പിയടി..!
    ഒത്തിരിയാശംസകളോടെ..
    പുലരി

    ReplyDelete
    Replies
    1. നന്ദി പ്രഭന്‍ ക്യഷ്ണന്‍

      Delete
  16. ആഹ്‌..കൊള്ളാം.
    ബാല്യകാല സംഭവം ഓർമ്മിപ്പിച്ചു..
    ഫോൺ കമ്പികൾക്ക്‌ തകരാറുകൾ മൂലം,
    ഗൾഫിൽ നിന്നും വരുന്നൂ എന്നറിയിച്ചു കൊണ്ടുള്ള അച്ഛന്റെ സന്തോഷ വാർത്ത കമ്പി..
    നന്ദി ട്ടൊ..ആശംസകൾ..!

    ReplyDelete
    Replies
    1. ആശംസകൾക്ക്‌ നന്ദി വര്‍ഷിണി വിനോദിനി

      Delete
    2. assalayittund Roopa..inne enik vaayikaan patiyullu..

      Delete
  17. True depiction of good old days.... Liked it.

    ReplyDelete
  18. കമ്പിയില്ലാ കമ്പി അല്ലെ?അതാ താമസിച്ചത് :) നന്നായി അവതരിപ്പിച്ചു.... ആശംസകള്‍.

    ReplyDelete
  19. കലക്കി..... ഓര്‍മകളില്‍ എന്നെന്നും .... കമ്പിയില്ലാ കമ്പി ...

    ReplyDelete