അവന്‍ ഒരിക്കലും അവളെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല. പക്ഷെ അവന്റെ കണ്ണുകള്‍ അവളെ പ്രണയിക്കുന്നതായി തോന്നി. ആ നയനങ്ങള്‍ അവള്‍ക്കു ഏറെ പ്രിയപ്പെട്ടതാണ്. അവന്റെ കണ്ണുകളില്‍ നോക്കി ഇരിക്കുമ്പോള്‍ സ്വയം ഇല്ലാതാകുന്നതായി അവള്‍ക്കു അനുഭവപ്പെട്ടു.
ഒരു മഴക്കാലവും ശിഷിരകാലവും വേനലും അവര്‍ പറയാതെ പ്രണയിച്ചു. ഒരു വര്‍ഷത്തിനു ശേഷം അവളുടെ കണ്ണുകളില്‍ നോക്കി അവന്‍ ശബ്ദം താഴ്ത്തി പറഞ്ഞു, "നിനക്ക് ഏറെ പ്രിയപ്പെട്ട ഈ കണ്ണുകളെ ആരാധിക്കുന്ന ഒരുവള്‍ എനിക്കുണ്ട്. അവളാകും എന്റെ ജീവിതസഖി.പക്ഷെ നീ എന്നും എനിക്ക് ഏറ്റവും നല്ല കൂട്ടുകാരി ആണ്."
അവന്‍റെ വാക്കുകള്‍ കേട്ട് നിര്‍നിമേഷയായി അവന്‍റെ കണ്ണുകളിലേക്കു നോക്കി നില്‍ക്കാനേ അവള്‍ക്കു സാധിച്ചുള്ളൂ. അവനെ ഇന്നും അവള്‍ പ്രണയിക്കുന്നു, കാരണം ആ കണ്ണുകളെ കള്ളം പറഞ്ഞുള്ളൂ അവന്‍ എന്നും ഒരു കള്ളം പറയാത്ത മനുഷ്യൻ!
(പണ്ടൊരിക്കല്‍ മലയാളം ബ്ലോഗേഴ്സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ മിനി കഥ മത്സരത്തിനു വേണ്ടി എഴുതിയത്.)
ഗ്രൂപ്പില്‍ വായിച്ചിരുന്നു രൂപാ...
ReplyDeleteവീണ്ടും വായിച്ചതിനു നന്ദി മുബി
Deleteകള്ളം പറയാത്ത ആ മനുഷ്യന്‍ ഇന്നും ഓര്‍മ്മയുണ്ട്
ReplyDeleteവീണ്ടും വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി അജിത്തെട്ടാ
Deleteകണ്ണുകള്‍ ചതിച്ചോ? :) ഹ.. ഹ..
ReplyDeleteഹിഹിഹി...അങ്ങനെയും ഒരു കഥ
Deleteഒന്നുമെന്‍ കയ്യിലില്ല നിനക്ക് നല്‍കാന്‍ ..
ReplyDeleteമധുമാസ സൂനങ്ങളും , മഴവില്‍ നിറങ്ങളും ,
പുഞ്ചിരി വഴിയുന്ന ചുണ്ടുകളില്ല , നിന്റെ നെഞ്ചിലെ ..
പ്രേമം പിടിച്ചു വാങ്ങാന്‍ ..
മധുരമൂറുന്ന ഈ വാക്കുകള്‍ക്കു നന്ദി ജോയ്
Deleteകൊള്ളാമല്ലോ മിനിക്കഥ
ReplyDeleteഅഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി
Deleteകൊള്ളാം . നല്ല മിനിക്കഥ. @PRAVAAHINY
ReplyDeleteനന്ദി...
Deleteപ്രണയം തുടിക്കുന്ന കണ്ണുകള്‍ ആയിരുന്നു അല്ലെ അത്
ReplyDeleteകൊള്ളാം കുഞ്ഞു കഥ നല്ല കഥ
നന്ദി കൊമ്പന്
Deleteഓര്‍മ്മയുണ്ട്
ReplyDeleteവീണ്ടും വായിച്ചതിനു നന്ദി
Deleteചെറിയ കഥ കൊച്ചു കഥ
ReplyDeleteനന്ദി ഷാജു അത്താണിക്കല്‍
Deleteഒരു ചെറിയ കള്ള കഥ ല്ലേ ...ആശംസകളോടെ
ReplyDeleteഹിഹിഹി...നന്ദി പ്രവീണ്‍ ശേഖര്‍
Deleteകള്ളം കള്ളം കൊള്ളാം
ReplyDeleteനന്ദി...!
Deleteമിനിക്കഥ നന്നായി :)
ReplyDeleteഅഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി
Deleteഒരു മഴക്കാലവും ശിഷിരകാലവും വേനലും അവര്‍ പറയാതെ പ്രണയിച്ചു. ഒരു വര്‍ഷത്തിനു ശേഷം അവളുടെ കണ്ണുകളില്‍ നോക്കി അവന്‍ ശബ്ദം താഴ്ത്തി പറഞ്ഞു, "നിനക്ക് ഏറെ പ്രിയപ്പെട്ട ഈ കണ്ണുകളെ ആരാധിക്കുന്ന ഒരുവള്‍ എനിക്കുണ്ട്. അവളാകും എന്റെ ജീവിതസഖി.പക്ഷെ നീ എന്നും എനിക്ക് ഏറ്റവും നല്ല കൂട്ടുകാരി ആണ്."
ReplyDeleteഅവന്‍റെ വാക്കുകള്‍ കേട്ട് നിര്‍നിമേഷയായി അവന്‍റെ കണ്ണുകളിലേക്കു നോക്കി നില്‍ക്കാനേ അവള്‍ക്കു സാധിച്ചുള്ളൂ. അവനെ ഇന്നും അവള്‍ പ്രണയിക്കുന്നു, കാരണം ആ കണ്ണുകളെ കള്ളം പറഞ്ഞുള്ളൂ
നല്ല വരികള്‍ ....അഭിനന്ദനങള്‍ രൂപ ...
ആശംസകള്‍ക്ക് നന്ദി റസ് ല
Delete