ഈ ജന്മം എത്ര സുന്ദരം,
ഇനി എന്തിനു വേറൊന്ന്?
ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല,
എങ്കിലും എനിക്ക് വേണം!
സ്വതന്ത്രമായി നടക്കാന്‍
ഉച്ചത്തില്‍ സംസാരിക്കാന്‍,
പെണ്ണെന്നു അഭിമാനിക്കാന്‍,
വേണം പുനര്‍ജ്ജന്മം!
പൊട്ടിച്ചെറിഞ്ഞ സ്വപ്‌നങ്ങള്‍
ശപിക്കാതെ പൊഴിച്ച പുഞ്ചിരി
മായ്ക്കാന്‍ ശ്രമിക്കാതെ
മറക്കാന്‍ കഴിയാതെ!
ശബ്ദിക്കുന്ന ഈ വാക്കുകളെ
നിങ്ങള്‍ വ്യഖ്യാനിക്കൂ!
ഞാന്‍ കാണുന്ന അര്‍ത്ഥം
എന്‍റെ മാത്രം സ്വപ്നലോകം!
ഇനി എന്തിനു വേറൊന്ന്?
ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല,
എങ്കിലും എനിക്ക് വേണം!
സ്വതന്ത്രമായി നടക്കാന്‍
ഉച്ചത്തില്‍ സംസാരിക്കാന്‍,
പെണ്ണെന്നു അഭിമാനിക്കാന്‍,
വേണം പുനര്‍ജ്ജന്മം!
പൊട്ടിച്ചെറിഞ്ഞ സ്വപ്‌നങ്ങള്‍
ശപിക്കാതെ പൊഴിച്ച പുഞ്ചിരി
മായ്ക്കാന്‍ ശ്രമിക്കാതെ
മറക്കാന്‍ കഴിയാതെ!
ശബ്ദിക്കുന്ന ഈ വാക്കുകളെ
നിങ്ങള്‍ വ്യഖ്യാനിക്കൂ!
ഞാന്‍ കാണുന്ന അര്‍ത്ഥം
എന്‍റെ മാത്രം സ്വപ്നലോകം!
ഈ കവിത അവസാനം മുതല്‍ പുറകോട്ടും വായിക്കാം എന്ന് കണ്ടുപിടിച്ചു :-)
ReplyDeleteഇനി എന്തിനു വേറൊന്നു; ഈ ജന്മം എത്ര സുന്ദരം!
താങ്കള്‍ ഒരു വന്‍സംഭവം തന്നെ വിഷ്ണു!
Deleteവേണം പുനര്‍ജ്ജന്മം!
ReplyDeleteഇനി എന്തിനു വേറൊന്ന്?
നല്ല കവിത
കേവലം രണ്ടാമത്തെ കവിത മാത്രം എഴുതുന്ന ഈയുള്ളവള്‍ക്കു തരുന്ന പ്രോത്സാഹനത്തിനു നന്ദി...
Deleteഅതേ..ഇനി എന്തിനു വേറൊന്ന്?
ReplyDeleteവേണം ഇനിയും ഒന്ന്...
Deleteവാക്കുകളില്‍ അടക്കിവെച്ച രോഷം അറിയുന്നു,,,അക്ഷരങ്ങള്‍ ഉണ്ടാകട്ടെ ഇന്നും കൂടെ
ReplyDeleteനന്ദി രാകേഷ്
Deleteഅത് വേണോ.... :)
ReplyDeleteആണ് ദിനം കറുക്കുന്ന ലോകത്തിനിയും.. ?
ചെയ്യാതെ ഉപേക്ഷിച്ച ഒരുപിടി കാര്യങ്ങള്‍ക്കായി, ആണ്‍ ദിനം മാറുമെന്ന ശുഭപ്രതീക്ഷയില്‍ ഇനിയും വരണം...
Deleteകവിത ആസ്വദിയ്ക്കാന്‍ എനിയ്ക്ക് അത്ര വശമില്ല .. :P
ReplyDeleteഎന്നാലും അഭിപ്രായം പറയാം .. മുഴുവന്‍ ആശയവും മനസ്സിലായിക്കാണില്ല എനിയ്ക്ക് .. രോഷം .. ഒരു പുനര്‍ജ്ജന്മം എന്തിനു? എത്ര ജന്മങ്ങള്‍ ജനിച്ചാലും ഈ കാപാലികന്മാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലേണ്ടി വരില്ലേ .. നാട് നന്നാവട്ടെ എന്ന് പ്രാര്‍ത്തിയ്ക്കാം ..
ഇനിയും എഴുതൂ ..
അതെ...നാടും നാട്ടുക്കാരും നന്നാവട്ടെ!
Deleteഇന്‍ഡ്യയിലാണെങ്കില്‍ പുനര്‍ജനിച്ചിട്ടും കാര്യമൊന്നുമില്ലയെന്ന് തോന്നുന്നു
ReplyDeleteശുഭാപ്തി വിശ്വാസമല്ലേ നമ്മെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കേണ്ട്ത്!
Deleteഎനിയ്ക്കും വേണം പുനര്‍ജന്മം, സ്വാതന്ത്ര്യമുള്ള പെണ്ണെന്ന് അഭിമാനിക്കാന്‍ .
ReplyDeleteനന്ദി തുമ്പി
Deleteചിലതൊക്കെ അങ്ങനെയാ , ഈ വെളിച്ചമില്ലാത്തിടം എന്നും കറുപ്പിന്റെ ഇടം, പുനർജന്മമോ ഇനി രക്ഷ!
ReplyDeleteനന്ദി ഷാജു അത്താണിക്കല്‍
Deleteഇതൊരു പ്രതിഷേദമാണ് പെണ്ണായി ചുരുക്കി കളഞ്ഞ സമൂഹത്തോടുള്ള പ്രതിശേദം
ReplyDeleteതീര്‍ച്ചയായും ഇക്ക...
Deleteഇതേ ജന്മത്തില്‍ തന്നെ അഭിമാനിയ്ക്കാനുള്ളതൊക്കെ ലഭിയ്ക്കട്ടെ
ReplyDeleteകവിത കൊള്ളാം
നന്ദി ശ്രീ
Deleteമായ്കാന്‍ ശ്രമികാത്തതും മറക്കാന്‍ കഴിയാത്തതും സ്വപ്നലോകങ്ങള്‍ക്ക് തീര്ഴുതി കൊടുക്കാതെ സൂക്ഷികുക..ജന്മങ്ങളുടെ ഇടയിലെ യാത്രയുടെ പാഥേയമാണവ
ReplyDeleteഇടയ്ക്ക് സ്വപ്നങ്ങളില്‍ മാത്രം ജീവിക്കാനും ഒരു സുഖമുണ്ട് രഞ്ജിത്ത്
Deleteപ്രിയപ്പെട്ട സുഹൃത്തെ,
ReplyDeleteഇനിയുള്ള ജന്മങ്ങള്‍ വരുമ്പോള്‍ വരുന്ന പോലെ വരട്ടെ
ഇപ്പോള്‍ ഈ ജന്മം മനോഹരം
ഈ കവിത പോലെ സുന്ദരം.
സ്നേഹത്തോടെ
ഗിരീഷ്
നന്ദി ഗിരീഷ്
Deletepunarjanmamm.....veno iniyum?..aashamsakal..
ReplyDeletenandhi...!
Deleteഈ ജന്മത്തിൽ തന്നെ ആഗ്രഹിക്കുന്നത് ചെയ്യൂ. പുനർജന്മം ഉണ്ടായാൽ തന്നെ അത് മറ്റൊരാളായല്ലേ അഭിമാനിക്കാൻ കഴിയൂ!
ReplyDeleteഅങ്ങനെയും പറയാം...
Delete