പറയാതെ ബാക്കി വച്ചിട്ട് കുറെ നാളുകളായി. ഇന്നെങ്കിലും എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ ഈ ബ്ലോഗ് കാട് മൂടി പോകും. സോണി ഭട്ടതിരിപ്പാടിന്റെ അമ്മയെ കുറിച്ചുള്ള പോസ്റ്റ് എല്ലാവരും വായിച്ചോട്ടെ എന്ന് കരുതി ആയിരുന്നു ഈ മൗനം. ഞാന്‍ എന്ത് കൊണ്ട് എഴുതുന്നു, എങ്ങനെ എഴുതുന്നു എന്നൊക്കെ പലരും സംശയിക്കാറുണ്ട്! ആ ചോദ്യങ്ങള്‍ക്കൊന്നും പലപ്പോഴും എനിക്ക് ഉത്തരം പറയാന്‍ അറിയില്ല. എന്‍റെ നിശബ്ദതയെ ജാഡ എന്ന് വിളിക്കുന്നവരുമുണ്ട്.
വേറൊരു തമാശ എന്താണെന്ന് വച്ചാല്‍ എന്‍റെ എഴുത്തിന്റെ ശൈലി കമലാദാസിന്റേതു പോലെ ആണെന്ന് ചിലര്‍ പറയുന്നു! വായിച്ചിട്ട് നിങ്ങള്‍ ചിരിച്ചോ എന്നെനിക്കറിയില്ല, എങ്കിലും ഈ പേര് കുറച്ചു കാലമായി ആളുകള്‍ എന്‍റെ കൂടെ ചേര്‍ത്ത് വായിക്കുന്നു. ആദ്യമേ പറയട്ടെ കമല ദാസ് എന്ന എഴുത്തുകാരി ജനിച്ചതും ജീവിച്ചതും എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. അവര്‍ കൈ കൊണ്ടെഴുതുമ്പോള്‍ ഞാന്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ടൈപ്പ് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. വ്യാകരണപ്പിശകുകള്‍ ചൂണ്ടി കാണിക്കാന്‍ എനിക്ക് സോഫ്റ്റ്‌വെയര്‍ ഉണ്ട്. കമല ദാസ് എഴുത്തിന്റെ മാന്ത്രികത സൃഷ്ടിച്ചത് കേവലം വിരലുകളുടെയും ഭാവനയുടെയും സഹായത്തോടെ മാത്രം ആണ്.
ഗുരുവായൂരപ്പന്റെ സ്വന്തം കോളേജ് ആയ ശ്രീകൃഷ്ണ കോളേജിലെ ഇരുള്‍ മൂടിയ ഹിസ്റ്ററി ബ്ലോക്കിലെ ഇംഗ്ലീഷ് ക്ലാസ്സില്‍ വച്ചാണ് ഞാന്‍ ആദ്യമായി ആ പേര് കേള്‍ക്കുന്നത്. പാലക്കാട്ടുകാരി ഗീത ടീച്ചര്‍ കോളേജ് മാഗസിനിലെ എന്റെ കഥ വായിച്ചിട്ട് പറഞ്ഞു, "രൂപ, കഥ നന്നായിട്ടുണ്ട്. കമല ദാസിന്റെ ഒരു ശൈലി പോലെ തോന്നി വായിച്ചപ്പോള്‍..."! ആദ്യമായി ഒരു കഥ പ്രസിദ്ധീകരിച്ചു വന്നതിലെ അന്ധാളിപ്പ് വിട്ടു മാറിയിട്ടില്ലാത്ത ഞാന്‍ ആ അഭിനന്ദനം കേട്ടമാത്രയില്‍ നാണത്താല്‍ ചൂളി പോയി.
പിന്നീട് കമല ദാസിന്റെ പുസ്തകങ്ങള്‍ വായിച്ചപ്പോള്‍ അവരുടെ എഴുത്തിന്റെ മനോഹാരിത എന്നെ അത്ഭുതപ്പെടുത്തിയിടുണ്ട്. എന്ത് കൊണ്ട് പലരും എന്റെ എഴുത്തിനെ അവരേതുമായി തരതമ്യപ്പെടുത്തുന്നു എന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്....എന്തായാലും ഈ ജന്മത്തില്‍ എനിക്ക് അവരെപോലെ എഴുതാന്‍ കഴിയില്ലെന്നതാണ് ഞാന്‍ അറിയുന്ന യഥാര്‍ത്ഥ്യം.
കമല ദാസ് എന്ന "കുട്ടിയെ" ഞാന്‍ ആദ്യം അറിഞ്ഞത് പണ്ട് ദൂരദര്‍ശനില്‍ വന്നിരുന്ന "ബാല്യകാലസ്മരണകള്‍" എന്ന സീരിയലില്‍ നിന്നാണ്. ഇതേ പേരിലുള്ള അവരുടെ കഥയുടെ ചിത്രാവിഷ്കരണം ആയിരുന്നു ആ സീരിയല്‍. ചെറുപ്പത്തില്‍ മുത്തശ്ശിയുടെ കൂടെ ചിലവിട്ട ദിനങ്ങള്‍ എല്ലാം അത് പോലെ ആ കുട്ടിക്കും ഉണ്ടല്ലോ എന്ന് ഞാന്‍ ചിന്തിച്ചിരുന്നു. പക്ഷെ അവര്‍ എഴുത്തുകാരി ആണെന്നൊന്നും എനിക്ക് അന്ന് അറിയില്ലായിരുന്നു.
ഇതൊക്കെയാണെങ്കിലും കമല എനിക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരി ആണ്. നാലപ്പാട്ട് തറവാട്ടിലെ നീര്‍മാതളത്തിന്റെ ഗന്ധവും കല്‍ക്കട്ട നഗരത്തിന്‍റെ യാന്ത്രികതയും അവരുടെ വാക്കുകളിലൂടെ മിന്നിമറഞ്ഞു. നഗരത്തില്‍ ജീവിക്കുമ്പോഴും മനസ്സ് ഗ്രാമീണതയില്‍ ലയിച്ച ആ കഥാകാരി പലപ്പോഴും ഏകയായിരുന്നു. ഞാനും ചെറുപ്പത്തില്‍ പുസ്തകങ്ങള്‍ക്ക് പുറകെ പോയി കൂട്ടുകാരില്‍ നിന്ന് എപ്പോഴും അകന്നു നിന്നു. പക്ഷെ അവരെ പോലെ ഏകാന്തതയെ വാക്കുകള്‍ ആക്കി മാറ്റാനുള്ള ശേഷി എനിക്കില്ലാത്തത് കൊണ്ട് ഞാന്‍ പുസ്തകങ്ങളുടെ ലോകത്തെ ഉപേക്ഷിച്ചു. പലപ്പോഴും എഴുതാന്‍ വാക്കുകള്‍ കിട്ടാതാവുമ്പോള്‍ പുസ്തകങ്ങളെ തേടി പോകാന്‍ ഞാന്‍ പേടിക്കുന്നു. അപൂര്‍വ്വം ചില നിമിഷങ്ങളില്‍ ഞാന്‍ വായനയില്‍ മുഴുകാറുണ്ട്. വാക്കുകള്‍ കൊണ്ട് വര്‍ണ്ണം വിതറിയ മനോഹരമായ രചനകള്‍ എന്നെ പിടിച്ചിരുതാറുണ്ട്. അങ്ങനെ അവസാനമായി ആര്‍ത്തിയോടെ വായിച്ച കൃതിയാണ് "നീര്‍മാതളം പൂത്ത കാലം"...
ഇങ്ങനെ ഒരു പോസ്റ്റ് തന്നെ അധികപ്രസംഗം ആയി പോയെന്നു പലര്‍ക്കും തോന്നിയേക്കാം. എന്റെ ഉദ്ദേശവും അത് തന്നെയാണ്. കമല ദാസ് എത്രയോ ഉയരങ്ങളില്‍ എത്തിയ ഒരു പ്രതിഭയാണ്. ഞാനാകട്ടെ എന്തൊക്കെയോ കുത്തിക്കുറിക്കുന്നു എന്ന് മാത്രം! ആകാശത്ത് മേഘങ്ങള്‍ ഉരുണ്ടു കൂടുന്നു. മറ്റൊരു മഴയെ ഏറ്റുവാങ്ങാനായി ഭൂമി ഒരുങ്ങി കഴിഞ്ഞു. ഞാനും നുകരട്ടെ പുതുമണ്ണിന്റെ സുഗന്ധം...വീണ്ടും കാണാം!
" സുരയ്യ " എന്ന നക്ഷത്രത്തിനടുത്ത് നിൽക്കുവാൻ കഴിയട്ടെ,,, എന്നു ആശംസിക്കുന്നു
ReplyDeleteഈ ആശിര്‍വാദം ഏറ്റുവാങ്ങാന്‍ തന്നെ ഞാന്‍ ആളാണോ എന്നെനിക്കറിയില്ല
Deleteഅങ്ങിനെ സംഭവിക്കട്ടെ.
ReplyDeleteസംഭവിച്ചാലും ഇല്ലെങ്കിലും ഈ വാക്കുകള്‍ക്കു നന്ദി...!
Deleteരൂപ ..അങ്ങിനെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ എന്നേ ഞാന്‍ പറയൂ.താങ്കള്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ അതില്‍ മറ്റൊരാളുടെ മുഖം ആണ് തെളിയുന്നതെങ്കില്‍ (ആ മുഖം എത്ര സുന്ദരം ആയിരുന്നാല്‍ തന്നെയും ) താങ്കള്‍ക്ക് ആത്മ സംതൃപ്തി അനുഭവപ്പെടുമോ ? ഇല്ല.അതേപോലെയാണ് എഴുത്തും.താങ്കളുടെ തന്നെ ഏറ്റവും സുന്ദരമായ മുഖത്തെ പ്രതിഫലിപ്പിക്കുവാന്‍ കഴിയുന്ന കണ്ണാടിയായി താങ്കളുടെ എഴുത്തിനെ മാറ്റുവാനാണ് ശ്രമിക്കേണ്ടത് .അതിനു കഴിഞ്ഞാല്‍ അവിടെ പുതിയൊരു എഴുത്തുകാരി ഉണ്ടാവും.താങ്കളുടെ പരമാവധിയിലേക്ക് എത്തുവാനാണ് ശ്രമിക്കേണ്ടത്. കമലാ സുരയ്യയെ എത്ര ഭംഗിയായി താങ്കള്‍ അനുകരിച്ചാലും അത് അനുകരണം മാത്രമാണ്.അവിടെ താങ്കള്‍ നല്ലൊരു വീട്ടിലെ നല്ലൊരു വാടകക്കാരി മാത്രമേ ആകുന്നുള്ളൂ .ചെറുതെങ്കിലും ..സ്വന്തം വീട്ടിലെ ഉടമസ്ഥയാകുന്നതല്ലേ അതിലും മികവുറ്റത് ?
ReplyDeleteഎന്നില്‍ ഞാന്‍ ഒരിക്കലും അവരെ കണ്ടിട്ടില്ല. അവരുടെ പോലെ തുറന്നെഴുത്തിനു എനിക്ക് ധൈര്യവും ഇല്ല. ബാക്കി ഉള്ളവരാണ് എന്നില്‍ വേറെയോരാളെ കാണുന്നത്.
Deleteമറ്റൊരു കമലാദാസ് ഉണ്ടാകുമോ എന്ന് എനിക്കറിയില്ല ...എങ്കിലും ആഗ്രഹിക്കുന്നു അതുപോലെ തീക്ഷണതയോടെ,ഭയ വിഹ്വലതകള്‍ ഇല്ലാതെ തുറന്നെഴുത്ത് നടത്തുന്ന ഒരു എഴുത്ത് കാരീ ...ആ സ്വപ്ന സാക്ഷാത്കാരം രൂപയിലൂടെ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു...
ReplyDeleteഇന്നത്തെ നിലയില്‍ എനിക്ക് ഒരു തുറന്നെഴുത്തിനു താല്‍പര്യം ഇല്ല റാസ്‌ല...
Deleteആശംസകള്‍ ,
ReplyDeleteകമല സുരയ്യമാര്‍ പുനര്‍ജനിക്കട്ടെ
ശൈലികലോടുള്ള ഭ്രമം സ്വാഭാവികം , പല എഴുത്തു കാരിലും ഇത് കാണാം ,പലരും തുറന്നു പറയാറും ഉണ്ട്
എഴുത്തു തുടരുക ,ഭാവുകങ്ങള്‍
നന്ദി ബഷീര്‍...
Delete<< വ്യാകരണപ്പിശകുകള്‍ ചൂണ്ടി കാണിക്കാന്‍ എനിക്ക് സോഫ്റ്റ്‌വെയര്‍ ഉണ്ട്... >
ReplyDeleteഅക്ഷര പിശക് ചൂണ്ടിക്കാണിക്കാന്‍ ഞാനുണ്ട് .. 2 തെറ്റുണ്ട് ഒന്ന് വേഗം ശരിയാക്കിക്കേ..
അക്ഷര പിശക് ചൂണ്ടി കാണിച്ചതിന് നന്ദി സംഗീത്
Deleteപറയാതെ ബാക്കിവച്ചതുംകൂടെ എഴുതൂ....!!
ReplyDeleteഎഴുതാം അജിത്തെട്ടാ
Deleteവലിയ വലിയ എഴുത്തുകാരുമായി സാമ്യം ഉണ്ടെന്നു പറഞ്ഞു കേള്‍ക്കുന്നത് ഒരു അംഗീകാരം തന്നെ! പക്ഷെ അതോടെ നമ്മുടെ ഉത്തരവാദിത്വം കൂടും.
ReplyDeleteഅത് കൊണ്ട് തന്നെ ഇത്തരം പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യുന്നതിനു മുന്‍പ് വളരെയധികം ശ്രദ്ധിക്കണം. രൂപയുടെ എഴുത്തില്‍ സ്വതവേ കാണാറുള്ള നിഷ്കര്‍ഷയും സ്വാഭാവികതയും ഈയിടെയായി കൈവിട്ടു പോകുന്നുണ്ടോ എന്നൊരു സംശയം എനിക്ക് തോന്നുന്നു. ഈ ലേഖനം തന്നെ ഉദാഹരണം. അക്ഷരത്തെറ്റ് കൂടി വരുന്നുണ്ട്. എഴുതിയത് വായനക്കാരിലേക്ക് എത്തിക്കാന്‍ ഒരു ധൃതി കാണിച്ചിട്ടുണ്ടോ??? (ഉവ്വെന്നാണ് തോന്നിയത്).
PS: വടി കൊടുത്ത് അടി വാങ്ങി, അല്ലെ? :-)
ജോലി ഭാരം കൊണ്ടാവാം നിഷേടത്തി...
Deleteതദാസ്തു..... :)
ReplyDeleteനന്ദി
Deleteകമലാ സുരയ്യ എന്നല്ല, തന്റെ എഴുത്ത് ആരെയും പോലെ ആക്കാൻ ശ്രമിക്കരുത് രൂപ, രൂപയായി, രൂപയുടെ പേരിൽ അറിയപ്പെടട്ടെ...!
ReplyDeleteഅല്ല, പറയാൻ ഇങ്ങനെ ബാക്കി വെക്കരുത് വേഗം പറയൂ... ഹി ഹി
നന്ദി :)
Deleteഇതുവരെ വായിക്കാത്ത, അനുഭവിക്കാത്ത, തികച്ചും നവ്യമായൊരു ശൈലി വായനാലോകത്തിന് സമ്മാനിക്കാന്‍ താങ്കള്‍ക്കാവട്ടെ. ആശംസകള്‍
ReplyDeleteനന്ദി ഇലഞ്ഞിപൂക്കള്‍
Deleteതുറന്നെഴുതൂ പറയാന്‍ ഒന്നും ബാക്കി വയ്ക്കാതെ മാധവി കുട്ടിയെ പോലെ തന്നെ..ആശംസകള്‍
ReplyDeleteഎനിക്ക് മറ്റൊരു മാധവി കുട്ടി ആകേണ്ട കാത്തി...എങ്കിലും തുറന്നെഴുതാന്‍ ഞാന്‍ ശ്രമിക്കാം
Deleteരൂപയെ രൂപയായി വായിക്കാനും കാണാനും ആണ് എനിക്കിഷ്ടം, മറ്റൊരു കമലാദാസിനെ ആര്‍ക്കു വേണം!. അവര്‍ ഒന്ന് തന്നെ ധാരാളം!
ReplyDeleteതീര്‍ച്ചയായും. ഈ വാക്കുകള്‍ക്കു ഒരുപാടു നന്ദി
Deleteuragaan kidakkumbol Mobilil aanu vaayichathu ..comments nale prayaam...
ReplyDeleteAsrus
ok asrus
Deleteചിലപ്പോഴെല്ലാം ഇങ്ങനെയും എഴുതാം. ആ താരതമ്യം സന്തോഷം നല്‍കിയല്ലോ. ഇനി അത് മറന്നേക്കൂ.. എങ്കില്‍ നല്ല ഒരു എഴുത്തുകാരി ആകാം
ReplyDeleteനന്ദി നിസാരന്‍ ..
DeleteEZUTHINTE SHYLI ORUPOLAAVUNNATHU SWAABHAAVIKAM. ATHINE ORU ANUKARANAM ANENNU VISWASIKKUNA AALALLA....ANGANE ENGIL..C RADHAKRISHNANUM MT YUDE YUM EZTHUKALKKUM CHILA KADHPAATRANGALKKUM VARE OTTERE SAAMAYTKAL KANAM.. ENNITT ATH 2 UM 2 AAYI KAANAANUM AASWADICHU VAAYIKKANUM KAZHIYUNNU....ORU NALLA EZUTHUKAARIYUDE EZUTHINTE MANAM CHECHI YUDE KAYVIRALUKALKKUNDENU ARINJATHIL SANTHOSHAM.. AA OORJAM ULKKONDEZTHU.. UNNATHANGALIL ETHUM.. AASHAMSAKAL.!!! CHILA KAARYANGALIL TURANNEZTHAAAVAAM.. EEPOLUM AAVUMBOLAANU AROOCHAKAMAKUNNATHU.. NALLA REETHIYIL..HRIDYAMAAYA BHAASHAYIL ASABHYATHE SABHYAMAYI PARAYUMBOLAANU TURANNEZTHINTE NALLORU VIBHAAGAM JANANGALUM ANGEEKARIKKUNNATHU.
ReplyDeleteആളാരാണെന്ന് ആദ്യം സംശയിച്ചു. നന്ദി ശ്രുതി
Deleteസത്യമായും എനിക്ക് ചിരിയാണ് വരുന്നത് . ഒരു മനുഷ്യന് ആദ്യം ഉണ്ടാകേണ്ടത് അവനവനെക്കുറിച്ചുള്ള ധാരണയാണ് . അത്തരം ഒന്നുണ്ടായിരുനെങ്കില്‍ രൂപ ഈ പോസ്റ്റ് ഇടുമായിരുന്നില്ല . മാധവിക്കുട്ട്യെ പോലെ അവരും രൂപയെ പോലെ രൂപയും മാത്രേ കാണൂ. ഒരാളെ മറ്റൊരാളോട് ഉപമിക്കേണ്ട കാര്യമില്ല . നാം എന്നും നാം തന്നെ ആയിരിക്കുക . സ്വന്തം വ്യകതിത്വം മറ്റൊരാളുടെതുമായി വെച്ച് മാറാന്‍ ശ്രമിക്കുമ്പോള്‍ നമ്മുക്ക് നമ്മെ തന്നെ നഷ്ടമാവുകയാണ് എന്നറിയുക .
ReplyDeleteഞാന്‍ ഒരിക്കലും അവരുടെതുമായി എന്നെ ഉപമിച്ചിട്ടില്ല. ബാക്കി ഉള്ളവര്‍ ഉപമിക്കുന്നു എന്ന് പറഞ്ഞതാണ് ഈ പോസ്റ്റിലൂടെ ഞാന്‍ ചെയ്തത്. ഒരിക്കലും എനിക്ക് അവര്‍ ആകാന്‍ താല്പര്യം ഇല്ല അനാമിക
Deleteനിങ്ങൾ ആരായാലും നിങ്ങൾ നിങ്ങാളാവുകയും എഴുതുകയും ചെയ്യുക്ക, അത് നിർത്താതിരുക്കുക
ReplyDeleteആശംസകൾ
ഹിഹിഹി, രൂപേ എനിക്കും ചിരിയാണ് വന്നത്,. കമലാ ദാസിനെ അനുകരിക്കുന്നവർ നിരവധിയുണ്ട്. അത് ചില തുറന്നെഴുത്തിലൂടേയും അവരുടെ ചില ശൈലികൾ കടമെടുത്തും. രൂപ അതിന്നും ചെയ്യുന്നില്ലല്ലോ? രൂപ സ്വന്തം ശൈലി വികസിപ്പിച്ചെടുക്കുക. രൂപയെ പോലെ എന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുക. ആശംസകൾ :)
ReplyDeleteനന്ദി മോഹി
Deleteഈ കുറിപ്പിന്റെ ഉദ്ദേശം എന്താണു ??
ReplyDelete( ലേബൽ: ചൂടാവണ്ട :) )
എനിക്കും അറിയില്ല...
Delete>>>>>എന്ത് കൊണ്ട് പലരും അവരുടെ എഴുത്തിനെ എന്റേതുമായി തരതമ്യപ്പെടുത്തുന്നു എന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്.>>>>
ReplyDeleteഇതൊരു അഹങ്കാരമല്ലേ?,
"എന്ത് കൊണ്ട് പലരും എന്റെ എഴുത്തിനെ അവരേതുമായി തരതമ്യപ്പെടുത്തുന്നു എന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്...." എന്നാണോ ഉദ്ദേശിച്ചത്?
Thankalude vaakkukal kondu thanne thiruthyitund. Nandhi
Deleteഈ പോസ്റ്റ് കൊണ്ട് രൂപ എന്താ ഉദ്ദേശിച്ചത് ? “ഞാന്‍ മാധവിക്കുടി അല്ല വെറുതെ ഇങ്ങനെ ഉപമികാതെ .” “എന്നെ കണ്ടാല്‍ ചില ആംഗിള്‍ലില്‍ തനി മമൂട്ടി ആണ് എന്നാ നാട്ടുകാര്‍ പറയുന്നേ “ എന്ന് ചിലര്‍ വീമ്പു പറയും പോലെ തോന്നി . രൂപ ആയി തന്നെ മുന്നോട്ടു പോകാന്‍ കഴിയട്ടെ . നല്ല എഴുത്തുകള്‍ ഉണ്ടാക്കട്ടെ . ആശംസകള്‍ .
ReplyDeleteഈ പോസ്റ്റ് ഇട്ടു കഴിഞ്ഞപ്പോള്‍ വേണ്ടിയിരുന്നില്ല എന്ന് തോന്നി. തീര്‍ച്ചയായും അങ്ങനെ ഒരു ചുവ ഉണ്ടെങ്കില്‍ അത് എന്റെ തെറ്റാണു. പക്ഷെ ഒരിക്കലും കമല സുരയ്യയെ പോലെ ഞാന്‍ എഴുതുന്നുണ്ട് എന്ന് സ്വയം തോന്നിയിട്ടില്ല ബാക്കിയുള്ളവരുടെ തോന്നലുകളെ ഒരു ഫലിതരൂപെണേ അവതരിപ്പിക്കാന്‍ ഒരു ശ്രമം നടത്തി നോക്കുക മാത്രമാണ് ചെയ്തത്.
Delete