11.4.15

തുഞ്ചന്റെ മണ്ണിലെത്തുന്നതിനു മുമ്പത്തെ ചിന്തകള്‍



ഇന്നു വായനക്കാരില്ല, എല്ലാവരും എഴുത്തുകാരാണ്‌ - ഏപ്രില്‍ 12നു തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടക്കുന്ന ബ്ലോഗേഴ്‌സ്‌ മീറ്റിനു ക്ഷണിക്കാനായി സാബു കൊട്ടോട്ടി വിളിച്ചപ്പോള്‍ പറഞ്ഞ വാചകമാണിത്‌. സത്യമാണ്‌. രണ്ടു വര്‍ഷം മുമ്പ്‌ ഏപ്രിലിലെ ഉരുകുന്ന ചൂടില്‍ നിന്നും രക്ഷപ്പെട്ടു തുഞ്ചന്റെ മണ്ണില്‍ ഒത്തു കൂടിയപ്പോള്‍ ധാരാളം എഴുത്തുകാരും വായനക്കാരുമുണ്ടായിരുന്നു. ബ്ലോഗെഴുത്ത്‌ ഒരു കലയായും തപസ്സായും ആത്മാര്‍ഥമായി കൊണ്ടു നടക്കുന്ന പല മുഖങ്ങളെയും ഞാന്‍ അവിടെ കണ്ടു.

ഫേസ്‌ബുക്ക്‌ എന്ന മാധ്യമമില്ലെങ്കില്‍ ഞാനടക്കമുളള ബ്ലോഗര്‍മാരെ ആരും അറിയുമായിരുന്നില്ല എന്നതു വാസ്‌തവം തന്നെയാണ്‌. പക്ഷെ മലയാളം ബ്ലോഗര്‍മാര്‍ക്കിടയില്‍ ഇന്നു നിലനില്‍ക്കുന്നതു ഗ്രൂപ്പിസമെന്ന വൃത്തികെട്ട പ്രവണതയാണ്‌. ഫേസ്‌ബുക്കിലെ രണ്ടു പ്രബല ബ്ലോഗര്‍ കൂട്ടായ്‌മകള്‍ തമ്മിലുളള പ്രശ്‌നങ്ങള്‍ പലപ്പോഴും ബ്ലോഗുകളുടെ വളര്‍ച്ചയെ വല്ലാതെ ബാധിച്ചിട്ടുണ്ട്‌. തമാശയെന്തെന്നാല്‍ ഈ രണ്ടു ഗ്രൂപ്പിനും പേര്‌ ഒന്നു തന്നെയാണ്‌്‌. ഒരു കൂട്ടായ്‌മയുടെ സഹകരണമുളള പരിപാടിക്കു മറ്റൊന്നു കൂടെ കൂടില്ല. തമ്മില്‍ പരിഹാസവും പാരവെയ്‌പ്പും. ഒന്നു ചെയ്യുന്നതു പോലെ തന്നെ മറ്റേതും അനുകരിക്കും. അവരെ വിശ്വസിക്കരുതെന്നു ഇരുവരും ഉപദേശിക്കും. ഇത്തരം പ്രവണതകള്‍ ഏതൊരു പുതിയ ബ്ലോഗറേയും ചിന്താകുഴപ്പത്തിലാക്കാം. ഞാന്‍ അനുഭവസ്ഥയാണ്‌.

ആദ്യമായി കൂടിയ ബ്ലോഗ്‌ കൂട്ടായ്‌മയില്‍ നിന്നും മറ്റേ സംഘത്തെക്കുറിച്ചു മോശമായ പരാമര്‍ശങ്ങള്‍ കേട്ടു. ഞാന്‍ വിശ്വസിച്ചു. പിന്നീട്‌ മറ്റേതില്‍ പോയപ്പോഴാണ്‌ തിരിച്ചു അവര്‍ ചിന്തിക്കുന്നതും ഇതു തന്നെയാണെന്നു കണ്ടത്‌. പിന്നീടു മനസ്സിലായി രണ്ടിലും വലിയ കഴമ്പില്ലെന്ന്‌. ഇപ്പോള്‍ ഇതില്‍ രണ്ടിലും ഗൗരവപൂര്‍ണ്ണമായ ചര്‍ച്ചകള്‍ നടക്കാറില്ലെന്നതും ഖേദകരമായ ഒരു വസ്‌തുതയാണ്‌. ഒരു കൂട്ടായ്‌മ പ്രോത്സാഹിപ്പിച്ച മെബൈല്‍ ആപ്പ്‌ മറ്റവര്‍ തിരിഞ്ഞു നോക്കിയില്ല. വളരെ നല്ല ഒരു സംരംഭമായിട്ടു പോലും സഹകരണമനോഭാവമില്ലാതിരിക്കുന്നതു കാണുമ്പോള്‍ വിഷമം തോന്നും. നാളെ നടക്കുന്ന ബ്ലോഗേഴ്‌സ്‌ കൂട്ടായ്‌മയ്‌ക്കായി ഓടി നടക്കുന്നത്‌ രണ്ടാമത്തെ ഗ്രൂപ്പിലുളളവരാണ്‌ എന്ന ഒറ്റ കാരണം കൊണ്ട്‌ ആദ്യ സംഘത്തിലുളള മിക്കവരും നിസ്സഹകരണത്തിലാണ്‌.

വര്‍ഷങ്ങളായി നിര്‍ജീവമായ പല ബ്ലോഗുകളുണ്ട്‌. ഒറ്റ പോസ്‌റ്റില്‍ മരണം വരിച്ചവയുമുണ്ട്‌. ഇവയെല്ലാം പുനരുജ്ജീവിപ്പിക്കാന്‍ ഒറ്റക്കെട്ടായുളള കൂട്ടായ്‌മകള്‍ വേണം. അതിനു ഗ്രൂപ്പുകളുടെ അംഗത്വം നോക്കാതെ എല്ലാത്തിലും അഭിപ്രായം രേഖപ്പെടുത്തുന്ന അജിത്തേട്ടനെപ്പോലെയുളള വായനക്കാരും വേണം.  

58 comments:

  1. ithippo vimarshanam ennonnum parayan pattoolla.. okke ulla kaaryam thanne..

    ReplyDelete
    Replies
    1. പിന്തുണയ്ക്കു നന്ദി

      Delete
  2. രണ്ടു ഗ്രൂപ്പുകൾ എന്നു പറഞ്ഞ് അധിക്ഷേപിക്കണ്ടായിരുന്നു..ഈ ഗ്രൂപ്പുകൾക്കുള്ളിൽ വേറേയും ഗ്രൂപ്പുകളുണ്ട്!
    ചിലർ എഴുത്ത് നിർത്തി ‘ഫയങ്കര’ വായനക്കാരായി മാറും..പിന്നെ ഒടുക്കത്തെ പ്രോത്സാഹനമാണ്‌.. എല്ലായിടത്തും പോയി കമന്റിടും..പിന്നെ അവർ പതിയെ ചിലരെ മാത്രം വലിയ എഴുത്തുകാരെന്നും, എഴുത്തിന്റെ ‘മർമ്മം’ അറിഞ്ഞവരെന്നും വിളിക്കും..അങ്ങനെയവർ ഒടുങ്ങി പോവും..ഇതാണ്‌ ഇപ്പോഴത്തെ ഒരു ട്രെൻഡ്!

    ReplyDelete
    Replies
    1. ഒരേ പേരില്‍ രണ്ടു ഗ്രൂപ്പുകളേ ഉളളൂ

      Delete
  3. രണ്ട് ഗ്രൂപ്പിലും സജീവമായി നിൽക്കുന്ന പലരും ഉണ്ട്
    പക്ഷെ ഗ്രൂപ്പ്കളിൽ കര്യമായ ചർച്ച കളൊന്നും നടക്കുന്നില്ല എന്നത് സത്യം തന്നെ ...
    പലർക്കും സമയമില്ല അതു തന്നെ കാരണം

    ReplyDelete
    Replies
    1. അതും ഒരു കാരണമാണ്‌

      Delete
    2. എന്തിനു വേണ്ടിയുള്ള ചർച്ചയാണു???

      Delete
  4. സമൂഹത്തിലെ എല്ലാ രംഗത്തുള്ള പോരായ്മകളും ബ്ലോഗ്‌ രംഗത്തും കാണാതെ തരമില്ല. അതിനാല്‍ യാഥാര്‍ഥ്യം കണ്ടറിഞ്ഞ് പരമാവധി യോജിപ്പോടെ പോവുകയാണ് കരണീയം

    ReplyDelete
    Replies
    1. സത്യം ഇസ്മായില്‍ ഇക്ക

      Delete
  5. മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് ബ്ലോഗുകളുടെ വളര്‍ച്ചയെ എങ്ങിനെയാണ് പ്രതികൂലമായി ബാധിച്ചത് എന്ന് അറിയാന്‍ ആഗ്രഹം ഉണ്ട്.

    മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ ഇടപെടല്‍ മൂലം വല്ല ബ്ലോഗര്‍മാരും എഴുത്ത് നിര്‍ത്തിയോ ? അതോ ബ്ലോഗിനെ പരിപോഷിപ്പിക്കുന്ന വല്ലതിനേയും വിമര്‍ശിച്ചോ മറ്റോ രീതിയിലോ കുളമാക്കിയോ ? അങ്ങിനെ ഉണ്ടെങ്കില്‍ പ്രസ്തുത സംഭവം ഒന്ന് വിശദീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

    പിന്നെ രണ്ടു ഗ്രൂപ്പിനും ഒരേ പേരല്ല ഉള്ളത്. ഞാന്‍ അംഗം ആയ ഗ്രൂപ്പിന്റെ പേര് "മലയാളം ബ്ലോഗേഴ്സ്" എന്നാണ്. എന്നാല്‍ ഞാന്‍ അംഗം അല്ലാത്ത ഗ്രൂപ്പിന്റെ പേര് "മലയാളം ബ്ലോഗേര്‍സ്" എന്നും 'ഴ്" എന്നതും 'ര്‍' എന്നതും ഒന്നല്ലല്ലോ !! :)

    മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് എന്തിനൊക്കെയാണ് പാര വെച്ചത് എന്നൊന്ന് അക്കമിട്ടു പറയുക. കാടടച്ച് വെടി വെക്കുന്ന ശൈലിയില്‍ പറഞ്ഞതുകൊണ്ടായില്ലല്ലോ !!

    "മറ്റവരെ വിശ്വസിക്കരുത്" എന്ന് മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ ഏത് പ്രതിനിധിയാണ് താങ്കളോട് പറഞ്ഞത് ? അത് വ്യക്തമാക്കുക.

    ഒരു കൂട്ടര്‍ അവരെ പിന്തുണക്കുന്നവരുടെ ബ്ലോഗുകള്‍ മാത്രം ഉള്‍പ്പെടുത്തി ആപ്പ് ഇറക്കിയപ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കാന്‍ മലയാളം ബ്ലോഗേഴ്സ് സ്വന്തം നിലക്ക് ശ്രമിച്ചിട്ടില്ല എന്നത് ശരിയാണ്. എന്നാല്‍ ആ ആപ്പുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ മറ്റുള്ളവര്‍ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ ഇട്ടപ്പോള്‍ അത്തരം പോസ്റ്റുകള്‍ ഇടാന്‍ പാടില്ല എന്നോ, ഡിലീറ്റ് ചെയ്യും എന്ന് പറയുകയോ ഡിലീറ്റ് ചെയ്യുകയോ മലയാളം ബ്ലോഗേഴ്സ് അഡ്മിന്‍സ് ചെയ്തിട്ടില്ല.
    മാത്രമല്ല ആ ആപ്പിനെ നിരുല്‍സാഹപ്പെടുത്തുന്ന പോസ്റ്റുകളും മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ ഇടുകയോ അത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയോ ചെയ്തിട്ടില്ല.

    മേല്‍ പറഞ്ഞവക്ക് വിരുദ്ധമായി വല്ലതും മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട് എങ്കില്‍ അക്കാര്യം വസ്തുതാപരമായി ചൂണ്ടിക്കാണിക്കുവാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

    ReplyDelete
    Replies
    1. ഞാന്‍ ഓരോന്നായി ഉത്തരം പറയാം:

      1. പുതിയ എഴുത്തുകാര്‍ക്കു കണ്‍ഫ്യൂഷനാണ് ഏതു ഗ്രൂപ്പില്‍ ചേരണമെന്നത്. ഒന്നില്‍ ചേര്‍ന്നതിനെ മറ്റു ഗ്രൂപ്പിലുളളവര്‍ പ്രോത്സാഹിപ്പിക്കില്ലേ എന്നു സംശയിക്കുന്നവരെ എനിക്കറിയാം.

      2. എഴുത്ത് നിര്‍ത്തിയതായി ഞാന്‍ പറഞ്ഞില്ലല്ലോ. ഗ്രൂപ്പു കളി ബ്ലോഗിന്റെ നാശത്തിലേക്കേ വഴിവെയ്ക്കൂവെന്നു ആദ്യ കാല ബ്ലോഗര്‍മാരില്‍ ചിലര്‍ തന്നെ സമ്മതിക്കുന്നുണ്ട്.

      3. ഗ്രൂപ്പുകളുടെ പേരു ഞാന്‍ പോസ്റ്റില്‍ ഇട്ടിട്ടില്ല. അതിനാല്‍ തന്നെ താങ്കള്‍ പേരു പറഞ്ഞതില്‍ എന്റെ പ്രതിഷേധം അറിയിക്കുന്നു. ഇംഗ്ലീഷില്‍ രണ്ടും ഒന്നായി തന്നെയാ വായിക്കുന്നത്.

      4. പാരവെയ്ക്കുന്ന തരത്തിലുളള ഒളിയമ്പുകള്‍ പണ്ടു ഇരു ഗ്രൂപ്പിലും സജീവമായിരുന്നു. ഇപ്പോള്‍ രണ്ടിലും ചര്‍ച്ചകള്‍ കുറവായതിനാല്‍ വല്ലാതെ കാണാറില്ല.

      5. ആരാണ് പറഞ്ഞതെന്നു പറയാന്‍ ബുദ്ധിമുട്ടുണ്ട്. പലരും എന്നു തന്നെ പറയേണ്ടി വരും. പേരു പറയുന്നില്ല.

      6. പക്ഷെ മറ്റേ ഗ്രൂപ്പില്‍ നിന്നുളളവരുടെ ആരുടെ പേരും ഇതില്‍ കണ്ടില്ല. നടക്കുന്ന എല്ലാ കഥകളും പറയാന്‍ എനിക്കു മടിയുണ്ട്. അതിനാല്‍ കൂടുതല്‍ പറയുന്നില്ല.

      7. ബ്ലോഗര്‍ ആയിട്ടല്ല, ഒരു ഗ്രൂപ്പിന്റെ പ്രതിനിധി മാത്രമായിട്ടാണ് താങ്കള്‍ പോലും മറുപടി പറഞ്ഞത്. അതു തന്നെ ഗ്രൂപ്പിസത്തിന്റെ ഉദാഹരണം.

      Delete

    2. 1. പുതിയ എഴുത്തുകാര്‍ക്കു കണ്‍ഫ്യൂഷനാണ് ഏതു ഗ്രൂപ്പില്‍ ചേരണമെന്നത്. ഒന്നില്‍ ചേര്‍ന്നതിനെ മറ്റു ഗ്രൂപ്പിലുളളവര്‍ പ്രോത്സാഹിപ്പിക്കില്ലേ എന്നു സംശയിക്കുന്നവരെ എനിക്കറിയാം.

      ##
      അങ്ങിനെ ഒരു വ്യക്തി സംശയിക്കുന്നു എങ്കില്‍ അതിനു ഗ്രൂപ്പ് എന്ത് പിഴച്ചു. ഒരാളുടെ സംശയ രോഗങ്ങളുടെ ഉത്തരവാദിത്വം ഗ്രൂപ്പിന്റെ തലയില്‍ വെച്ച് കെട്ടാന്‍ കഴിയുമോ ??

      @@

      2. എഴുത്ത് നിര്‍ത്തിയതായി ഞാന്‍ പറഞ്ഞില്ലല്ലോ. ഗ്രൂപ്പു കളി ബ്ലോഗിന്റെ നാശത്തിലേക്കേ വഴിവെയ്ക്കൂവെന്നു ആദ്യ കാല ബ്ലോഗര്‍മാരില്‍ ചിലര്‍ തന്നെ സമ്മതിക്കുന്നുണ്ട്.

      ##

      ആദ്യ കാല ചില ബ്ലോഗ്ഗര്‍മാര്‍ സമ്മതിച്ചു എന്ന് വച്ചാല്‍ അത് വസ്തുതാപരമായി ശരിയാണ് എന്ന് വരുമോ ? ആദ്യ കാല ചില ബ്ലോഗ്ഗര്‍മാര്‍ ഇത് സമ്മതിക്കാതെയും ഇരിക്കുന്നില്ലേ ?

      ആദ്യകാല ബ്ലോഗര്‍മാരുടെ അഭിപ്രായം പറയാതെ വസ്തുതാപരമായി ഉണ്ടായ സംഭവം വല്ലതും നിങ്ങള്‍ക്ക് ചൂണ്ടി കാണിക്കാന്‍ ഉണ്ടോ ??

      @@

      3. ഗ്രൂപ്പുകളുടെ പേരു ഞാന്‍ പോസ്റ്റില്‍ ഇട്ടിട്ടില്ല. അതിനാല്‍ തന്നെ താങ്കള്‍ പേരു പറഞ്ഞതില്‍ എന്റെ പ്രതിഷേധം അറിയിക്കുന്നു. ഇംഗ്ലീഷില്‍ രണ്ടും ഒന്നായി തന്നെയാ വായിക്കുന്നത്.

      ##

      നിങ്ങള്‍ ഗ്രൂപ്പുകളെ കുറിച്ച് പറയുമ്പോള്‍ തന്നെ അത് ഏതാണ് എന്ന് മനസ്സിലാക്കി കൊടുക്കാനും ആ തെറ്റ് ചൂണ്ടിക്കാണിക്കാനും എനിക്കും സ്വാതന്ത്ര്യം ഇല്ലേ ?

      പിന്നെ മലയാളം ബ്ലോഗര്‍മാരുടെ ഗ്രൂപ്പ് ഇംഗ്ലീഷില്‍ എങ്ങിനെ വായിക്കും എന്നതിനേക്കാള്‍ പ്രസക്തം മലയാളത്തില്‍ എങ്ങിനെ വായിക്കും എന്നതല്ലേ ? പ്രത്യേകിച്ച് ഗ്രൂപ്പിന്റെ പേര് ഗ്രൂപ്പില്‍ എഴുതിയിരിക്കുന്നത് മലയാളത്തില്‍ ആകുമ്പോള്‍ ??

      പേര് പറയാതെ നിങ്ങള്‍ രണ്ടു ഗ്രൂപ്പിനും ഒരേ പേരാണ് എന്ന് പറഞ്ഞതിലെ തെറ്റ് എനിക്ക് ചൂണ്ടികാണിക്കാന്‍ കഴിയില്ലല്ലോ.

      @@

      4. പാരവെയ്ക്കുന്ന തരത്തിലുളള ഒളിയമ്പുകള്‍ പണ്ടു ഇരു ഗ്രൂപ്പിലും സജീവമായിരുന്നു. ഇപ്പോള്‍ രണ്ടിലും ചര്‍ച്ചകള്‍ കുറവായതിനാല്‍ വല്ലാതെ കാണാറില്ല.

      ##

      മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് എന്തിനൊക്കെയാണ് പാര വെച്ചത് എന്നൊന്ന് അക്കമിട്ടു പറയുക. അത് പറയാതെ ഒഴിഞ്ഞു മാറുന്നതില്‍ എന്തര്‍ത്ഥം ആണ് ഉള്ളത് ?? ആ കാര്യം ചൂണ്ടി കാണിച്ചാല്‍ അല്ലേ അത് പാരയാണോ, വസ്തുതാപരമാണോ എന്നൊക്കെ വിശകലനം നടത്താന്‍ കഴിയൂ ??

      @@

      5. ആരാണ് പറഞ്ഞതെന്നു പറയാന്‍ ബുദ്ധിമുട്ടുണ്ട്. പലരും എന്നു തന്നെ പറയേണ്ടി വരും. പേരു പറയുന്നില്ല.

      @@

      ഇത് ഒരു ഒഴിഞ്ഞു മാറലാണ്. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ പേര് പറയാന്‍ കഴിയില്ല എങ്കില്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാതിരിക്കുക. അല്ലാതെ വെറുതെ പുകമറ സൃഷ്ടിച്ച് തെറ്റിധാരണകള്‍ ഉണ്ടാക്കരുത്.

      @@

      6. പക്ഷെ മറ്റേ ഗ്രൂപ്പില്‍ നിന്നുളളവരുടെ ആരുടെ പേരും ഇതില്‍ കണ്ടില്ല. നടക്കുന്ന എല്ലാ കഥകളും പറയാന്‍ എനിക്കു മടിയുണ്ട്. അതിനാല്‍ കൂടുതല്‍ പറയുന്നില്ല.

      ##
      ഒരു കൂട്ടര്‍ അവരെ പിന്തുണക്കുന്നവരുടെ ബ്ലോഗുകള്‍ മാത്രം ഉള്‍പ്പെടുത്തി ആപ്പ് ഇറക്കിയപ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കാന്‍ മലയാളം ബ്ലോഗേഴ്സ് സ്വന്തം നിലക്ക് ശ്രമിച്ചിട്ടില്ല എന്നത് ശരിയാണ്. എന്നാല്‍ ആ ആപ്പുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ മറ്റുള്ളവര്‍ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ ഇട്ടപ്പോള്‍ അത്തരം പോസ്റ്റുകള്‍ ഇടാന്‍ പാടില്ല എന്നോ, ഡിലീറ്റ് ചെയ്യും എന്ന് പറയുകയോ ഡിലീറ്റ് ചെയ്യുകയോ മലയാളം ബ്ലോഗേഴ്സ് അഡ്മിന്‍സ് ചെയ്തിട്ടില്ല.
      മാത്രമല്ല ആ ആപ്പിനെ നിരുല്‍സാഹപ്പെടുത്തുന്ന പോസ്റ്റുകളും മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ ഇടുകയോ അത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയോ ചെയ്തിട്ടില്ല.

      എന്ന് ഞാന്‍ പറഞ്ഞതിന് നിങ്ങള്‍ നല്‍കിയ മറുപടി എന്താണ് ??
      നിങ്ങള്‍ നല്‍കിയ മറുപടി എനിക്ക് മനസ്സിലായില്ല. ഒന്ന് വ്യക്തമാക്കുമോ ??

      @@

      7. ബ്ലോഗര്‍ ആയിട്ടല്ല, ഒരു ഗ്രൂപ്പിന്റെ പ്രതിനിധി മാത്രമായിട്ടാണ് താങ്കള്‍ പോലും മറുപടി പറഞ്ഞത്. അതു തന്നെ ഗ്രൂപ്പിസത്തിന്റെ ഉദാഹരണം.

      ##
      ഹഹഹ.. ഒരു ബ്ലോഗ്ഗര്‍ ആവാതെ ഒരു ബ്ലോഗ്‌ ഗ്രൂപ്പിന്റെ പ്രതിനിധി ആകാന്‍ കഴിയുമോ ? ഞാന്‍ ഒരു ബ്ലോഗ്‌ ഗ്രൂപ്പിന്റെ പ്രതിനിധിആയി സംസാരിച്ചു എങ്കില്‍ നിങ്ങള്‍ ആദ്യം മനസ്സിലാക്കേണ്ടത് ഞാന്‍ ഒരു ബ്ലോഗര്‍ ആണ് എന്നതാണ്. ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട വിഷയം നിങ്ങള്‍ പറയുമ്പോള്‍ ഞാന്‍ ഒരു ബ്ലോഗര്‍ ഗ്രൂപ്പിന്റെ പ്രതിനിധിയായി സംസാരിക്കുന്നതില്‍ എന്താണ് തെറ്റ് ഉള്ളത് ??

      ഞാന്‍ സംസാരിച്ചതില്‍ / പറഞ്ഞതില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കുകയല്ലേ നിങ്ങള്‍ ചെയ്യേണ്ടത് ? അത് ചെയ്യാതെ പ്രതിനിധിയാണ് മറ്റെതാണ് എന്നൊക്കെ പറയുന്നതില്‍ എന്ത് അര്‍ഥം ആണ് ഉള്ളത് എന്നൊന്ന് സ്വയം ചിന്തിച്ച് നോക്കൂ !!

      @@
      @@
      മേല്‍ പറഞ്ഞവക്ക് വിരുദ്ധമായി വല്ലതും മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട് എങ്കില്‍ അക്കാര്യം വസ്തുതാപരമായി ചൂണ്ടിക്കാണിക്കുവാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. - ഇത് ചൂണ്ടിക്കാണിക്കുവാന്‍ എന്തുകൊണ്ട് നിങ്ങള്‍ തയ്യാരാവുന്നില്ല ??

      Delete
  6. ഗ്രൂപ്പ് പ്രവര്‍ത്തനം ബ്ലോഗിന്റെയോ ബ്ലോഗേര്‍സിന്റെയോ വളര്‍ച്ചയെ ബാധിച്ചു എന്ന് പറയുന്നതില്‍ ഒരു യുക്തിയും കാണുന്നില്ല. എഴുതാന്‍ മടിയും, ഫേസ് ബുക്ക് പോലുള്ള പോപ്പുലര്‍ സ്റ്റേജുകളില്‍ പെട്ടെന്നാകര്‍ഷിക്കപ്പെടുന്നതും, എഴുതിയിട്ടെന്ത് കാര്യം എന്ന നിരാശ ഉണ്ടാകുന്നതും ജീവിതത്തിന്റെ തിരക്കുകളില്‍ ബ്ലോഗെഴുത്തിന് സമയം ഒതുക്കാന്‍ പറ്റാത്തതും ചില സന്ദര്‍ഭങ്ങളില്‍ റൈറ്റേര്‍സ് ബ്ലോക്കും മറ്റു ചിലപ്പോള്‍ തനിക്ക് എഴുതാനുള്ള പ്രതിഭയൊന്നുമില്ലെന്ന് സ്വയം നിശ്ചയിക്കുന്നതും, ചിലര്‍ ആരാധ്യരായ മറ്റെഴുത്തുകാരുടെ എഴുത്ത് കണ്ടിട്ട് ഇതുപോലെയൊന്നും എഴുതാന്‍ കഴിയുന്നില്ലെങ്കില്‍ എഴുതാതിരിക്കയാണ് നല്ലതെന്ന് ചിന്തിക്കുന്നതും, ഒക്കെ കാരണമായിപ്പറയാം. (മേല്‍പ്പറഞ്ഞ കാരണങ്ങളൊക്കെ പലരും എന്നോട് നേരിട്ടും ചാറ്റ് വഴിയും ഒക്കെ പറഞ്ഞിട്ടുള്ള കാരണങ്ങളാണ്.)

    ഗ്രൂപ്പിസമാണ് ഞാന്‍ എഴുതാതിരിക്കാന്‍ കാരണം എന്ന് ഇതുവരെ ആരും പറഞ്ഞ് കേട്ടിട്ടില്ല

    ReplyDelete
    Replies
    1. എസ്. ഇതാണ് ശരിയായ കാരണം.ഇത് മനസ്സിലാക്കാതെ ബ്ലോഗിന്റെ മോശം സമയത്തിന്റെ ഉത്തരവാദിത്വം ഗ്രൂപ്പിന്റെ തലയില്‍ കേട്ടിവെക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്.

      Delete
    2. "വര്‍ഷങ്ങളായി നിര്‍ജീവമായ പല ബ്ലോഗുകളുണ്ട്‌. ഒറ്റ പോസ്‌റ്റില്‍ മരണം വരിച്ചവയുമുണ്ട്‌. ഇവയെല്ലാം പുനരുജ്ജീവിപ്പിക്കാന്‍ ഒറ്റക്കെട്ടായുളള കൂട്ടായ്‌മകള്‍ വേണം. അതിനു ഗ്രൂപ്പുകളുടെ അംഗത്വം നോക്കാതെ എല്ലാത്തിലും അഭിപ്രായം രേഖപ്പെടുത്തുന്ന അജിത്തേട്ടനെപ്പോലെയുളള വായനക്കാരും വേണം. "

      ഇതില്‍ ഗ്രൂപ്പിസത്തെ ഞാന്‍ വിമര്‍ശിച്ചില്ല. പക്ഷെ ഒരുമ വേണമെന്നു മാത്രമേ പറഞ്ഞുളളൂ. മനസ്സിലാകുന്നവര്‍ക്കു മനസ്സിലാക്കാം

      Delete
    3. ഇതില്‍ ഗ്രൂപ്പിസത്തെ ഞാന്‍ വിമര്‍ശിച്ചില്ല.

      ##
      ഹഹഹഹഹ.... പിന്നെ എന്തിനെയാണ് വിമര്‍ശിച്ചത് ? ഈ പോസ്റ്റ്‌ ശരിക്ക് ഒന്ന് വായിച്ച് നോക്കൂ... :P

      Delete
  7. ശ്രീ.അജിത്ത് പറഞ്ഞ കാര്യങ്ങൾ ബ്ലോഗെഴുത്തിലെ മാന്ദ്യത്തിന്റെ കാരണങ്ങളിൽ ചെന്ന് തൊടുന്നു. എഴുത്ത് തികച്ചും വ്യക്തിനിഷ്ഠമായ കർമ്മം ആയിരിക്കെ ഗ്രൂപ്പുകളികളൊന്നും അതിനെ ബാധിക്കേണ്ടതില്ല. ഉൽപ്പന്നത്തിന്റെ മികവ് നിർമ്മാതാവിന്റെ തികവിൽ മാത്രം അധിഷ്ഠിതമാണ്.

    ReplyDelete
  8. ആരംഭകാലം മുതൽ ഈ മേഖലയെ അടുത്തുനിന്ന് നിരീക്ഷിക്കുന്ന ആളെന്ന നിലയിൽ ഇവിടെ പ്രകടിപ്പിച്ച ആശയങ്ങൾ എഴുത്തുകാരിയുടെ ഏകപക്ഷീയമായ ഉൾക്കാഴ്ച മാത്രമാണെന്നു പറഞ്ഞുകൊള്ളട്ടെ. വിമർശനങ്ങൾ ആവാം . പക്ഷേ ഒരു പൊതു പ്രശ്നത്തെ മുൻനിർത്തി വിമർശിക്കുമ്പോൾ കുറച്ചെങ്കിലും വസ്തുനിഷ്ഠമാവാൻ ശ്രമിക്കേണ്ടതുണ്ട്. വസ്തുതകളെ മുൻനിർത്തിയുള്ള നിരീക്ഷണങ്ങളിലൂടെയുള്ള നിഗമനങ്ങളാണ് ഇവിടെ വേണ്ടിയിരുന്നത്. അല്ലാതെ തന്റേതായ എന്തെങ്കിലും വൈയക്തിക കാഴ്ചപ്പാടിൽ നിന്നുണ്ടാവുന്ന കേവലമായ ഉൾക്കാഴ്ചയിൽ നിന്ന് സാമാന്യവൽക്കരിച്ച് പറയുന്നത് ശരിയാണോ എന്ന് സ്വയം ചിന്തിക്കുക. കാടടച്ച് വെടിവെക്കാൻ വളരെ എളുപ്പമാണ്. പക്ഷേ നിരപരാധികളാവും പലപ്പോഴും അതിന്റെ ഇരകളായി മാറുന്നത്.......

    ReplyDelete
    Replies
    1. അതാണ്‌ അതിന്റെ ശരി. (y) (y) (y)

      Delete
  9. ഗ്രൂപ്പ് പ്രവര്‍ത്തനം കൊണ്ട് ബ്ലോഗ്‌ തകര്‍ന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല , എല്ലാ ഗ്രൂപ്പ്കളും നിലകൊള്ള്ന്നത് വായനയെയും എഴുത്തിനെയും പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി മാത്രമാണ് എന്നാണു എന്റെ വിശ്വാസം . ഇരു ഗ്രൂപ്പിലും പെടാതെ ബ്ലോഗ്‌ ഇന്നും സജീവമായി നില നില്‍ക്കുന്ന എത്രയോ ബ്ലോഗുകള്‍ ഉദാഹരിക്കാന്‍ കഴിയും ,, ഇവിടെ പ്രശ്നം അതല്ല എഫ് ബി യുടെ പെട്ടന്നുള്ള പോസ്റ്റ്‌ റെസ്പോന്സും , ജന സ്വീകാര്യതയും ബ്ലോഗിനെ സാരമായി ബാധിച്ചു എന്നത് ഒരു സത്യമാണ് ,എത്ര ഇല്ല എന്ന് പറഞ്ഞാലും ബ്ലോഗില്‍ അഭിപ്രായം പറയുന്നത് ബ്ലോഗര്‍മാര്‍ മാത്രമാണ് . വായനക്കാര്‍ പുറമേ നിന്നും വരുന്നു നിഷേധിക്കുന്നില്ല .. ഗ്രൂപ്പ്കള്‍ സജീവമായി നിലനിന്ന സമയത്താണ് അച്ചടി മാധ്യമങ്ങളെ വെല്ലുന്ന രണ്ടു ഓണ്‍ലൈന്‍ മാഗസിനുകള്‍ വന്നിരുന്നത് ... ഇതില്‍ ഒരിടത്തും ഗ്രൂപ്പ് വാക്താവ് അല്ലങ്കില്‍ ഗ്രൂപ്പ് മെമ്പര്‍ എന്ന കാരണം പറഞ്ഞു അവരുടെ രചനകള്‍ മാറ്റി വെച്ച് എന്ന് എനിക്ക് തോന്നുന്നില്ല.. വായനാശാല ആപ്പ് സ്വതന്ത്ര മൊബൈല്‍ ആപ് ആണ് . ഇപ്പോഴും അത് വര്‍ക്ക് ചെയ്യുന്നു . ഒരു ഗ്രൂപ്പില്‍ അതിനു മികച്ച പിന്തുണ കിട്ടിയപ്പോള്‍ മറ്റു ഗ്രൂപ്പില്‍ നിന്നും ഒരു വിമര്‍ശനവും അതിലെ ഒരു പങ്കാളി എന്ന നിലയില്‍ എനിക്ക് ഉണ്ടായിട്ടില്ല . രൂപ യടക്കം തന്ന സഹകരണം ഒരിക്കലും ,മറക്കാന്‍ കഴിയില്ല ,, ഗ്രൂപ്പ് വ്യതാസമില്ലാതെ ഇപ്പോഴും അതില്‍ പുതിയ ബ്ലോഗുകള്‍ അപ്ടേറ്റ്‌ ചെയ്യുന്നു ,,, എന്തായാലും ഒരു നല്ല തുടക്കത്തിനാവട്ടേ ഈ ചര്‍ച്ച . ആശംസകള്‍ .

    ReplyDelete
  10. ഗ്രൂപ്പിസം ബ്ലോഗിനേയോ ബ്ലോഗ്‌ വായനയെയോ കാര്യമായി സ്വാധീനീച്ചിട്ടില്ല, ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാം അത് അവരുടെ മാനസികപ്രശ്നം എന്ന് കരുതിയാല്‍ മതി..
    ഗ്രൂപ്പിസം യഥാര്‍ത്ഥത്തില്‍ പണി കൊടുത്തത് പല ചര്‍ച്ചകളിലും സജീവമായി പങ്കെടുത്ത അംഗങ്ങള്‍ക്കാണെന്നുള്ളതാണ് സത്യം. അവരാരും ഇപ്പൊ ഗ്രൂപ്പില്‍ സജീവമല്ലല്ലോ. പല ചര്‍ച്ചകള്‍ക്കുമുള്ള വെടിമരുന്നുകള്‍ ഇപ്പോഴും ഗ്രൂപ്പില്‍ പലരും ഇടുന്നുണ്ട്.. ഈ എഴുതുന്ന ഞാനടക്കം പലരും തിരിഞ്ഞു നോക്കാറില്ല.. വിഷയത്തിന്റെ ഗൌരവം ചോര്‍ന്നു പോകുന്നത് മുതല്‍ വ്യക്തിപരമായ അധിക്ഷേപിക്കലുകള്‍ വരെ നടക്കുന്നു..
    പക്ഷെ ബ്ലോഗ്‌ ഇപ്പോഴും ഒരു സ്വതന്ത്ര മാധ്യമമാണ്.

    ReplyDelete
  11. അറിയുമായിരുന്നില്ല ഗ്രൂപ്പിസം!
    ചര്‍ച്ച നല്ലതിനാവട്ടെ.
    ആശംസകള്‍

    ReplyDelete
  12. പോസ്റ്റില്‍ പറഞ്ഞതില്‍ ചിലതിനോടൊക്കെ യോജിക്കുന്നു .. anyway , ഗ്രൂപ്പുണ്ടോ ഇല്ലെയോ എന്നൊന്നും രണ്ടിലുമുള്ള എന്നെപ്പോലെ കുറെ ആളുകള്‍ ശ്രദ്ധിക്കാറില്ല ... അപൂര്‍വ്വം ചില വ്യക്തികള്‍ മാത്രമാകും ഇപ്പോഴും അതിനെ ക്കുറിച്ച് വേവലാതിപ്പെടുന്നത് എന്ന് തോന്നുന്നു .. എല്ലാരും ഒരുമിക്കാന്‍ എന്തേലും ദാര്‍ശനികമായോ രാഷ്ട്രീയമായോ പ്രശ്നങ്ങള്‍ ഉണ്ടെന്നും തോന്നുന്നില്ല

    ReplyDelete
  13. ഈ രണ്ടു ഗ്രൂപ്പിലും അംഗം എന്നാ നിലയിൽ പറയട്ടെ ..ഈ രണ്ടു കൂട്ടമകളും ബ്ലോഗ്‌ എഴുത്തിന്റെ പ്രോത്സാഹിപ്പിക്കുക എന്നാ ഉദ്ദേശത്തോടെ തന്നെ ആണ് .നമ്മുടെ പോസ്റ്റുകൾ ശ്രദ്ധിക്കപ്പെടാൻ രണ്ടു ഗ്രൂപ്പിലും കാരണമാകുന്നു എന്നാണു വിശ്വാസം ..

    .രണ്ടിലും ഉള്ള പല അംഗങ്ങളുമായി സംവാദിക്കാറുള്ള ഒരാൾ എന്നാ നിലക്ക് , പരസ്പരം മോശമാണ് എന്ന് ഇന്നേ വരെ ഒരാളും എന്നോട് പറഞ്ഞിട്ടില്ല എന്ന് എനിക്ക് പറയാൻ കഴിയും . അതിന്റെ ആവശ്യം എന്താണ് ? വ്യക്തിപരമായ വിദ്വേഷങ്ങൾ ഉണ്ടാവാം .. അത് ഗ്രൂപ്പിൽ ഇല്ലാത്തവർ തമ്മിലും ഉണ്ടാവാരുണ്ടല്ലോ ...

    ഗൌരവ പൂർണമായി ചർച്ചകൾ നടത്താറില്ല എന്ന് താങ്കൾ പറഞ്ഞു ..താങ്കൾ ഏതെങ്കിലും ത്രെഡ് അങ്ങനെ ഒന്ന് പോസ്റ്റ്‌ ചെയ്തിട്ടുണ്ടോ ? അല്ലെങ്കിൽ ഗൌരവ പൂർണമായ ചർച്ചകളിൽ താങ്കൾ പങ്കെടുത്തിട്ടുണ്ടോ ? ഈ വിഷയത്തിൽ താങ്കളുടെ സംഭാവന എന്താണ് എന്നറിയാൻ ആഗ്രഹം ഉണ്ട് ..

    ReplyDelete
  14. മേല്‍പ്പറഞ്ഞ ഗ്രൂപ്പുകള്‍ എന്തെന്ന് പോലും അറിയാത്ത ഇപ്പോഴും സജീവമായി ബ്ലോഗ്‌ എഴുതുന്ന എത്രെയോ പേര് ഉണ്ടെന്ന് രൂപയ്ക്ക് അറിയുമോ?
    ഗൌരവമായി എഴുത്തിനെ കാണുന്നവര്‍, തങ്ങളുടെ ആശയങ്ങള്‍ പ്രകടിപ്പിക്കുന്ന, മാധ്യമമായി സ്വന്തം നിലപാടായി എഴുത്തിനെ ഉപയോഗപ്പെടുത്തുന്നവര്‍ ഒക്കെ ബ്ലോഗിലുണ്ട്. ഫേസ്ബുക്ക് കൂട്ടായ്മയില്‍ എത്തിപ്പെട്ടതുകൊണ്ട് ഇതിലേതെങ്കിലുമോ/രണ്ടുമോ നിങ്ങളെ കൂടുതല്‍ അറിയപ്പെടാന്‍ മാത്രമല്ലേ സഹായിച്ചിട്ടുള്ളൂ? ആളുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നേരമ്പോക്കിന് ഇഷ്ടംപോലെ അവസരങ്ങള്‍ ഉള്ള ഈ കാലത്ത് ഓണ്‍ലൈന്‍ വായനയോടുള്ള താത്പര്യം പലര്‍ക്കും കുറഞ്ഞിട്ടുണ്ടാവും. എഴുതണോ വേണമോ എന്ന്‍ ഒരു ബ്ലോഗര്‍ തീരുമാനിക്കുന്ന പോലെ വായിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തര്‍ക്കുമുണ്ട്. ഫേസ്ബുക്കില്‍ സജീവമായ ബ്ലോഗ്‌ അംഗങ്ങളില്‍ ഭൂരിപക്ഷവും രണ്ടു മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിലും ഉള്ളവരാണ്. ഓരോരുത്തര്‍ക്കും കൂടുതല്‍ താത്പര്യമെന്ന് തോന്നുന്ന ഇടങ്ങളില്‍ അവര്‍ കൂട്ടുകൂടുന്നു. ചര്‍ച്ച ചെയ്യുന്നു. ഇതില്‍ നിന്നെല്ലാം അകന്നു മാറി നിന്നിട്ട്
    എന്നെ എല്ലാവരും വായിക്കണം. എനിക്ക് മറ്റുള്ളവരെ വായിക്കാന്‍ സമയമില്ല എന്ന് പറയുന്നതിനോട് സഹതാപം തോന്നുന്നു. വെറും സൌഹൃദങ്ങള്‍ക്ക് അപ്പുറമുള്ള ആത്മാര്‍ത്ഥത എഴുത്തിനോടുണ്ടെങ്കില്‍ ഇത്തരം കഴമ്പില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുമെന്ന് തോന്നുന്നില്ല.

    ReplyDelete
  15. ഞാനും ഇന്നത്തെ മീറ്റിന്റെ ഒരു സംഘാടകൻ തന്നെയായിരുന്നു. ബ്ലോഗൊക്കെ പൂട്ടിയെങ്കിലും തുഞ്ചത്തെ രണ്ടു മുൻ മീറ്റുകളുടെയും സഹസംഘാടകൻ എന്ന നിലയിൽ കൊട്ടോട്ടി വിളിച്ചപ്പോൾ കൂടെ കൂടിയെന്നു മാത്രം. എങ്കിലും മീറ്റ്‌ നടത്താനുള്ള ഹാൾ, ശബ്ദം, ഭക്ഷണം എന്നിവയെല്ലാം അഡ്വാൻസ്‌ പണമടച്ച്‌ ബുക്ക്‌ ചെയ്തതു ഞാനാണു. അതീ കൂട്ടായ്മയോടും ആദ്യമായി ഈ കൂട്ടായ്മയിലെത്തിച്ച കൊട്ടോട്ടിയോടുമുള്ള സ്നേഹം കൊണ്ടു മാത്രം. മറ്റു കുറേ തിരക്കുള്ളതുകൊണ്ട്‌ എനിക്കു ആക്റ്റീവ്‌ ആയി മുന്നിൽ നിൽക്കാൻ കഴിയില്ലെന്നു പറഞ്ഞ്‌ അണിയറയിൽ ഒതുങ്ങിയതാണു. എന്തായാലും ഇതിനെങ്ങനെയോ ഒരു ഗ്രൂപ്പ്‌ പരിവേഷം വന്നു എന്നു തന്നെ തോന്നുന്നു. ആളു കുറയാൻ അതൊരു പക്ഷെ കാരണമായിരിക്കും, അറിയില്ല. സമീപകാലത്തെ ബ്ലോഗ്‌ പൊളിറ്റിക്സും പുതിയ ബ്ലോഗർമ്മാരെയുമൊന്നും എനിക്കറിയാത്തതുകൊണ്ട്‌ അത്‌ ഉറപ്പിച്ച്‌ പറയാൻ ഞാനാളല്ല. 120 പേർ വരുമെന്ന ലിസ്റ്റ്‌ കണ്ട്‌ എല്ലാം സംഘടിപ്പിച്ച്‌ ഒടുവിൽ 6750 രൂപ എനിക്കും 1000 രൂപ കൊട്ടോട്ടിക്കും നഷ്ടമായെന്നെനിക്കറിയാം. അതേതെങ്കിലും ഗ്രൂപ്പിന്റെ കണക്കിൽ വരുമോ എന്നെനിക്കറിയില്ല.
    ഞാൻ ഈ രണ്ടു ഗ്രൂപ്പിലും അംഗമാണു. (ആയിരുന്നു. പുറത്താക്കിയോ എന്നറിയില്ല. തമ്മിലടി കാണാൻ താൽപര്യമില്ലാത്തതുകൊണ്ട്‌ എവിടെയും കയറാറില്ല), എനിക്കു ഗ്രൂപ്പൊക്കെ വെറും കോപ്പാണു. ഈ ഗ്രൂപ്പൊക്കെ വരുന്നതിനു മുൻപും ഫേസ്ബുക്ക്‌ തന്നെ വരുന്നതിനു മുൻപും ഇവിടെ ബ്ലോഗ്‌ എഴുത്തും വായനയും ഉണ്ടായിരുന്നു.
    ഈ ബ്ലോഗർമ്മാർ എന്നത്‌ എഴുതുന്ന കുറച്ചു പേർ മാത്രമാണു. അല്ലാതെ അത്ര വലിയ മഹാസംഭവങ്ങളൊന്നുമല്ല. എഴിതുക വായിക്കുക എന്നതിനപ്പുറം ബ്ലോഗിൽ മയെന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് എനിക്കു തോന്നുന്നില്ല. അതുകൊണ്ടു തന്നെ ഇനിയൊരു മീറ്റിന്റെ സംഘാടനത്തിനും ഞാനില്ല.
    എന്റെ ബ്ലോഗ്‌ ഇവിടെതന്നെ കാണും. ഞാനും

    ReplyDelete
  16. ബ്ലോഗര്‍മാര്‍ ഒരൊറ്റ ഗ്രൂപ്പായി നില്‍ക്കുന്നതാണ് നല്ലത്. ബ്ലോഗെഴുത്തിന്റെ നന്മക്ക് അതാണ്‌ അഭികാമ്യം.

    ReplyDelete
  17. പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ രൂപയോട് ഞാൻ സംസാരിച്ചിട്ടുണ്ടെന്നത് സത്യം തന്നെയാണ്. അതു മലയാളം ബ്ലോഗേർസ് ഗ്രൂപ്പായാലും മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പായാലും മറ്റേതെങ്കിലും ഗ്രൂപ്പായാലും എനിക്ക് ഒരുപോലെ തന്നെയാണ്. ഈ ഗ്രൂപ്പുകളൊക്കെ ബ്ലോഗിലല്ല ഫേസ്ബുക്കിലാണെന്നതുതന്നെ കാരണം. അതുകൊണ്ടുതന്നെ സ്വാഭാവികമായും ചർച്ചകൾ നടക്കുന്നതും (അതു നല്ലതായാലും ചീത്തയായാലും) ഫേസ്ബുക്കിലാണ്. അവ രണ്ടും രണ്ടുപണിയാണല്ലോ എടുക്കുന്നത്. സൃഷ്ടികൾ മറ്റുള്ളവർക്ക് എളുപ്പത്തിൽ കണ്ടുപിടിക്കാൻ കാലങ്ങൾക്കു ശേഷം പോലും ബ്ലോഗിലാണ് സൗകര്യമെന്നാണ് എന്റെ അഭിപ്രായം.

    ബ്ലോഗർമാരുടെ ഏതു ഫേസ്‌ബുക്ക് ഗ്രൂപ്പാണെങ്കിലും പരമാവധി ബ്ലോഗുകൾ സമയകാലമനുസരിച്ചു വായിച്ചു കമന്റെഴുതട്ടെ, പ്രത്യേകിച്ചു പുതിയ ബ്ലോഗർമാരുടെ. വല്ലപ്പോഴും ചില്ലറ മത്സരങ്ങൾ ഗ്രൂപ്പിലുള്ളോർക്കു വേണ്ടിയോ അല്ലാതെയോ നടത്തിയും ഗ്രൂപ്പുകൾ തമ്മിൽ അനാരോഗ്യകരമായ മത്സരങ്ങൾ സൃഷ്ടിച്ചുമല്ല ബ്ലോഗു വളർത്തേണ്ടത്. പോസ്റ്റെഴുതിയും വായിച്ചും കമന്റെഴുതിയുമാണ്. അത് ബ്ലോഗിൽത്തന്നെ ചെയ്യണം.

    ഒരു അടിസ്ഥാനവുമില്ലാതെ എന്നെ വ്യക്തിപരമായി ആക്ഷേപച്ച് ഗ്രൂപ്പിൽ പോസ്റ്റിറക്കിയ മലയാളം ബ്ലോഗേർസ് ഗ്രൂപ്പിലെ ഒരു മെമ്പറുടെ നടപടിയിൽ ഗ്രൂപ്പ് മുതലാളി(മാർ) ഒരക്ഷരം‌പോലും മിണ്ടാത്തതിനാൽ മനം നൊന്ത് അന്ന് ഗ്രൂപ്പിൽ നിന്നു പടിയിറങ്ങുകയും അതിനു കാരണക്കാരനായ ബ്ലോഗറുമായുള്ള ബന്ധം വേണ്ടെന്നു വെക്കുകയും ചെയ്തതൊഴിച്ച്. ബൂലോകത്ത് ഒരു ബ്ലോഗറുമായും എനിക്ക് സൗഹൃദമല്ലാതെ ഒന്നുമില്ല. കൊട്ടോട്ടിക്ക് ഒരു ഗ്രൂപ്പിനോടും ചായ്‌വ് കൂടുതലോ കുറവോ ഇല്ല. സുഹൃത്തുക്കളൊക്കെ ഏതു ഗ്രൂപ്പുകാരാണെന്ന് അന്വേഷിക്കാറുമില്ല. ഇന്നുവരെ മീറ്റിനു കൂടെ കൂട്ടിയവർ ഏതു ഗ്രൂപ്പാണെന്നോ, ഏതു പാർട്ടിയാണെന്നോ ഏതെങ്കിലും വിഭാഗമാണെന്നോ നോക്കിയിട്ടുമില്ല. കൂടെ കൂടുന്നവർ അവരെ കൂട്ടും. സൗഹൃദങ്ങളും ബ്ലോഗെഴുത്തും വായനയും വർദ്ധിക്കട്ടെ. അതില്ലാതെ ഗ്രൂപ്പുമാത്രം വളർന്നാൽ അതിന് യാതൊരു പ്രസക്തിയുമില്ല.

    ഇത് എന്റെ അഭിപ്രായമാണ് ഇതുസംബന്ധിച്ച് കൂടുതൽ തലപുണ്ണാക്കാൻ ഞാനില്ല.

    ReplyDelete
  18. @@

    ഇതാണ് 'തുണീപ്പറിച്ചടി' എന്ന് പറയുന്നത്.
    കണ്ണൂരാന്‍ ഒരു മാഞ്ഞാണത്തെ ഗ്രൂപ്പിന്റെം പിന്‍ബലത്തിലല്ല ബ്ലോഗ് തുടങ്ങിയതും ബ്ലോഗില്‍ തുടര്‍ന്നതും. നൌഷാദ് അകംബാടത്തിന്റെ കീഴില്‍ രൂപപ്പെട്ട 'മ' ഗ്രൂപ്പില്‍ ഗഹനമായ ചര്‍ച്ചകളും നേരമ്പോക്കുകളും ഉണ്ടായിരുന്നു.
    അവിടെ ഒരു മണ്ടന്‍ രമേശ്‌ വന്നതോടെ അതിന്റെ 'ഗുളം' തോണ്ടി.
    അതില്‍ തല്ലുണ്ടാക്കി പുറത്തേക്കു എറിയപ്പെട്ട വ്യാജ ചേകവന്മാര്‍ ചേര്‍ന്നുണ്ടാക്കിയ 'മറ്റേടത്തെ' ഗ്രൂപ്പ് ചില സ്ത്രീലമ്പടന്‍മാരുടെ ഒരു കൂട്ടായ്മയായിട്ടാണ് അറിയപ്പെട്ടത്. 'എന്നെ പീഡിപ്പിച്ചേ'ന്നും പറഞ്ഞു ചില ഉണ്ണിയാര്ച്ചകള്‍ ബഹളം വെച്ചപ്പോഴാണ് 'അതീവ രഹസ്യങ്ങള്‍' അങ്ങാടിപ്പാട്ടായത്. തുടക്കത്തില്‍ അഡ്മിന്‍ സ്ഥാനത്ത് ഉണ്ടായിരുന്ന എനിക്ക് ചിലരുടെ തന്തക്കു വിളിച്ചു ഇറങ്ങിപ്പോകേണ്ടി വന്നു.

    അംഗങ്ങളുടെ ബ്ലോഗില്‍ ഗ്രൂപ്പിന്റെ 'ലോഹോ' പ്രദര്‍ശിപ്പിക്കണമത്രേ! (Logo എന്നും പറയും. ഹി ഹീ) പാവപ്പെട്ട പട്ടിണി ബ്ലോഗര്‍മാര്‍ ലോഗോ വെക്കും. എന്നാല്‍ ഉണ്ട ചോറിനു നന്ദിയില്ലാത്ത അഡ്മിന്‍മാരില്‍ ഒരു എമ്പോക്കിയും അവന്റെ ബ്ലോഗില്‍ പോയി അഭിപ്രായം പറയില്ല. അതെ സമയം കൂട്ടത്തില്‍ ഉള്ളവന്റെ കുണ്ടി ചൊറിയാന്‍ കോപ്പന്മാര്‍ മത്സരിക്കും. പെണ്ണിന്റെ ബ്ലോഗില്‍ ചെന്ന് മലര്‍ന്നു കിടക്കും. ഇതാണ് ഗ്രൂപ്പ് കൊണ്ട് 'മല്യാലം' ബ്ലോഗിന് ഉണ്ടായ നേട്ടം.

    ഒരുവന്‍ ബ്ലോഗില്‍ പോസ്റ്റിട്ടാല്‍ 'ലവന്‍' മറ്റേ ബ്ലോഗിലെ അംഗം ആണെന്ന് പറഞ്ഞു നിരുല്‍സാഹപ്പെടുത്തും. ഒരുതരത്തില്‍ ബ്ലോഗിനെ നശിപ്പിക്കാന്‍ മറ്റേടത്തെ ഗ്രൂപ്പ് നിമിത്തമായി എന്നതാണ് സത്യം. ഇക്കാരണത്താല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ആ ഗ്രൂപ്പില്‍ കൂറ പെറ്റുകിടക്കുകയാണ്. ആളും അനക്കവുമില്ല. പത്താളെ നയിക്കാന്‍ പതിനാലു അഡ്മിന്‍ മൊയന്തന്മാര്‍.
    എന്തായാലും ബ്ലോഗിന്റെയും മീറ്റിന്റെയും നാശത്തിനു ഗ്രൂപ്പുകള്‍ ഹേതുവായി എന്നറിയുന്നതില്‍ സന്തോഷം.

    കൊല്ലപ്പെട്ട ബൂലോകത്തിനു ആദരാഞ്ജലികള്‍. കൊലചെയ്ത ശുംഭന്‍മാരുടെ നെഞ്ചത്ത്‌ റീത്ത്. ഈ പോസ്റ്റിട്ട ഫൂലന്‍ ദേവിക്ക് സ്ത്രോത്രം. ഹാലേലുയ്യാ!!

    **




    ReplyDelete
  19. വായിച്ചു. പലേടത്തും യോജിപ്പും ചിലയിടങ്ങളിൽ വിയോജിപ്പുമുണ്ട്. പറയാനേറെയുണ്ട്, എന്നാൽ ഇപ്പോൾ ബ്ലോഗിൽ സജീവമല്ലാത്തതിനാൽ ബ്ലോഗർ എന്ന നിലയിൽ സംസാരിക്കാൻ ഒരു മടി. എന്നാൽ താമസിയാതെ ബ്ലോഗിലേക്ക് മടങ്ങുമ്പോൾ ( വിശ്വഹിന്ദു പരിഷത്തിന്റെ അല്ലാത്ത ഒരു വാപ്പസി, ബ്ലോഗ് വാപ്പസി) ഇത്തരം കാര്യങ്ങളിൽ സംസാരിക്കുന്നതാണ്...

    ReplyDelete
  20. ഇരുഗ്രൂപ്പിലും ഉണ്ട്. തുല്യദൂരം. പുതിയൊരു ഗ്രൂപ്പ് ഉണ്ടായാൽ അതിലും ഉണ്ടായിരിക്കും. ഞാനായിട്ട് പുതിയ ഗ്രൂപ്പ് ഉണ്ടാക്കുകയുമില്ല. :)

    ReplyDelete
  21. Not interested in groupisam..... So totally inactive both from groups and blogs..... :)

    ReplyDelete
  22. (ബ്ലോഗ്‌) എഴുതാനും വായിക്കാനും ഗ്രൂപും വേണ്ട ഗ്രൂപിസവും വേണ്ട. ഉണ്ടെങ്കില്‍ അത് മൈന്റ് ചെയ്യുകയും വേണ്ട. ഈ മലയാളക്കരയിലെ 'തനിമലയാളി'യുടെ ഉണങ്ങി ചുരുണ്ട മസ്തിഷ്കത്തില്‍ ഒതുങ്ങുന്നതല്ല ബ്ലോഗ്‌. അതിന്റെ വ്യാപ്തിയും അംഗീകാരവും മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ ഇനിയും ബ്ലോഗുകള്‍ വായിക്കും എഴുതും.

    ReplyDelete
  23. കാര്യം കാരണാഹ സ്വാഹ ...നന്നായി വരും ! :)
    ആശംസകളോടെ
    asrus

    ReplyDelete
  24. പലരും ബ്ലോഗ്‌ എഴുതാത്തത് കൊണ്ടും വായിക്കാതിരിക്കുനതും ആണ് ബ്ലോഗിന്റെ ഇപ്പോഴത്തെ മരവിപ്പിന് കാരണം വേറെ ഒന്നും അല്ല. നഷ്ടം നമ്മുക്ക് തന്നെ ..ഓരോരുത്തര്ക്കും തന്നെ

    ReplyDelete
  25. മീറ്റിനു സാമ്പത്തിക നഷ്ടം ഉണ്ടാവാൻ കാരണം ഒരു പരിധിവരെ അത്‌ സ്വയം വരുത്തി വെച്ചതാണ്‌. ആളെണ്ണം 250 രൂപ വാങ്ങാം എന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ തലവരിയിൽ നിന്ന് ഒഴിവാക്കാം എന്നും പണം ബാക്കി വന്നാൽ അത്‌ മീറ്റിൽ പങ്കെടുക്കുന്ന സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന വല്ലവർക്കും നൽകാം എന്നും സംഖ്യ തികയാതെ വന്നാൽ അത്‌ സംഘാടകർക്കിടയിൽ ഷയർ ചെയ്യാം എന്നും തുഞ്ചൻ പരമ്പിൽ ഞാനും, കൊട്ടോട്ടിയും, മുനീറും കൂടി കൂടിയ യോഗത്തിൽ തീരുമാനിച്ചിരുന്നു.

    ആർ.കെ. ഇവിടെ എന്ത്‌ തീരുമാനം എടുത്താലും അതിനോട്‌ യോജിക്കും എന്നും കൊട്ടോട്ടി പറഞ്ഞിരുന്നു.

    അതിന്റെ അടിസ്ഥാനത്തിലാണ്‌ തുഞ്ചൻ ബ്ലോഗിൽ തലവരി 250 ആയി കാണിച്ച്‌ പോസ്റ്റ്‌ ഇടുകയും ചെയ്തത്‌.

    എന്നാൽ ആ തീരുമാനം പിന്നീട്‌ അട്ടിമറിക്കപ്പെട്ടു.

    പിന്നെ കൊട്ടോട്ടി എന്നോട്‌ പറഞ്ഞത്‌ 200 രൂപ മതി എന്നും, ബാക്കി ആർ.കെ യും കൊട്ടോട്ടിയും ഷയർ ചെയ്യും, നിങ്ങൾ അതിനെ കുറിച്ച്‌ ചിന്തിക്കേണ്ടതില്ല എന്നും ആണ്‌. ലാഭം ആണെങ്കിലും നഷ്ടം ആണെങ്കിലും കണക്ക്‌ ആരേയും ബോധിപ്പിക്കുകയില്ല എന്നും മുൻ മീറ്റുകളിൾ ലാഭവും നഷ്ടവും ഉണ്ടായപ്പോൾ ആരേയും ബോധ്യപ്പെടുത്തിയിട്ടില്ല എന്നും കൊട്ടോട്ടി പറഞ്ഞു.
    അപ്പോൾ തന്നെ ഇത്‌ പണി ചോദിച്ച്‌ വാങ്ങുകയാണ്‌ എന്ന് ഞാൻ പറഞ്ഞിരുന്നു.

    മീറ്റിന്റെ അന്ന് രാവിലെ പോലും പലരുമായും തലവരിയെ കുറിച്ച്‌ ഞാൻ സംസാരിക്കുകയുണ്ടായി. അതിൽ ഭൂരി പക്ഷവും പറഞ്ഞത്‌ 250 മാന്യമായ സംഖ്യ ആണ്‌ എന്നാണ്‌.
    2011 മീറ്റിൽ 250 ആണ്‌ വാങ്ങിയിരുന്നത്‌ എന്നും ഇപ്പോൾ എല്ലാറ്റിനും വിലക്കയറ്റം ഉണ്ടായ സാഹചര്യത്തിൽ 250 ഒട്ടും അധികമല്ല എന്നും പലരും പറഞ്ഞു.

    പിന്നെ 100 പേർക്കുള്ള ഭക്ഷണം ഓർഡർ ചെയ്യാം എന്നായിരുന്നു ആദ്യം ഉണ്ടാക്കിയ ധാരണ. എന്നാൽ മീറ്റിന്റെ തലേ ദിവസം രാത്രി അറിഞ്ഞത്‌ 120 പേർക്ക്‌ ഭക്ഷണം ഓർഡർ ചെയ്തിട്ടുണ്ട്‌ എന്നാണ്‌.

    പിന്നെ ഇനി മീറ്റിന്റെ സംഘാടനത്തിൽ ഞാൻ ഉണ്ടായത്‌ കൊണ്ടാണ്‌ ആളുകൾ കുറഞ്ഞത്‌ എന്ന് വരുത്തി തീർത്ത്‌ വല്ലവർക്കും എന്റെ നെഞ്ചത്തോട്ട്‌ പൊങ്കാല ഇടാൻ ആഗ്രഹം ഉണ്ടെങ്കിൽ അവർക്ക്‌ ഒരു കാര്യം പറഞ്ഞു തരാം.

    ഞാൻ സംഘാടനത്തിന്റെ ഭാഗം ആവണം എന്ന് കൊട്ടോട്ടി പറഞ്ഞപ്പോൾ തന്നെ എന്റെ പേര്‌ കാണുമ്പോൾ ചിലർക്ക്‌ കലിപ്പ്‌ ഇളകും എന്നും മീറ്റ്‌ ബഹിഷ്കരണം ഉണ്ടാവും എന്നും ഞാൻ പറഞ്ഞിരുന്നു. അതുകൊണ്ട്‌ ഞാൻ അതിനില്ല എന്നും എന്നെക്കൊണ്ട്‌ ചെയ്യാൻ കഴിയുന്ന സഹായങ്ങൾ ചെയ്ത്‌ തരാം എന്നും ഞാൻ പറഞ്ഞിരുന്നു.

    എന്നാൽ അബ്സർ ഉള്ളതിന്റെ പേരിൽ വല്ലവരും മീറ്റിനു വരുന്നില്ല എങ്കിൽ വരണ്ട എന്നും അതിനൊക്കെ സൗകര്യം ഉള്ളവർ വന്നാൽ മതി എന്നും കൊട്ടോട്ടി പറഞ്ഞു. തുടർന്നുണ്ടായ നിർബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഞാൻ സംഘാടക വേഷം കെട്ടിയത്‌. അല്ലാതെ ഞാൻ എന്നെ സംഘാടകനാക്കൂ എന്ന് അങ്ങോട്ട്‌ പോയി ആവശ്യപ്പെട്ടതല്ല.

    എന്തായാലും ഇനി എന്റേയും മലയാളം ബ്ലോഗേഴ്സ്‌ എന്ന ഞങ്ങളുടെ ഗ്രൂപ്പിന്റെയും സജീവ സാന്നിധ്യം കൊണ്ടാണ്‌ മീറ്റിൽ നഷ്ടം ഉണ്ടായതായി വല്ലവരും കരുതുന്നുണ്ട്‌ എങ്കിൽ അതിനെ ഞാൻ പൂർണ്ണമായി സ്വാഗതം ചെയ്യുന്നു. അതു മൂലം മീറ്റിനു ഉണ്ടായി എന്ന് പറയപ്പെടുന്ന 7750 (കൊട്ടോട്ടി - 1000 + ആർ കെ - 6750 ) രൂപയുടെ നഷ്ടം പൂർണ്ണമായി വഹിക്കാൻ ഞാൻ തയ്യാറാണ്‌. മറ്റു സംഘാടകരുടെ ഷയറുകൾ അതിനു ആവശ്യമില്ല.

    മലയാളം ബ്ലോഗേഴ്സ്‌ ഗ്രൂപ്പിന്റെ അഡ്മിൻ എന്ന നിലയിലും ആ ഗ്രൂപ്പിന്റെ പ്രതിനിധി എന്ന നിലയിലും ആയിരിക്കും ഞാൻ ആ നഷ്ടം എറ്റെടുക്കുക എന്ന് കൂടി അറിയിക്കട്ടെ.

    പാതി വഴിയിൽ ഒളിച്ചോടുന്നവരല്ല മലയാളം ബ്ലോഗേഴ്സ്‌ ഗ്രൂപ്പ്‌.

    ReplyDelete
    Replies
    1. ഹഹ... അത്‌ പോലും മുഖത്ത്‌ നോക്കി പറയാനുള്ള ചങ്കൂറ്റം കണ്ണൂരിയന്മാർക്കില്ലേ !!

      എന്തായാലും അനോണി ഹഹ... അത്‌ പോലും മുഖത്ത്‌ നോക്കി പറയാനുള്ള ചങ്കൂറ്റം കണ്ണൂരിയന്മാർക്കില്ലേ !!

      എന്തായാലും അനോണി കാട്ടത്തേക്കാൾ ബെസ്റ്റാ ഡോഗൻ കാട്ടം. ഒരു വ്യക്തിത്വം ഉള്ള കാട്ടം ആണല്ലൊ !! കാട്ടത്തേക്കാൾ ബെസ്റ്റാ ഡോഗൻ കാട്ടം. ഒരു വ്യക്തിത്വം ഉള്ള കാട്ടം ആണല്ലൊ !!

      Delete
    2. കണ്ണൂരാന്റെ ചങ്കൂറ്റവും നെഞ്ചുറപ്പും നീ അടക്കമുള്ള മറ്റേടത്തെ മൈഗുണാശന്മാര്‍ കണ്ടതാണ്. അത് നീ അളക്കണ്ട. നിന്നെ കുറിച്ച് പറയണമെങ്കില്‍ എനിക്ക് അനോണിയുടെ മൂടുപടം ആവശ്യമില്ല. നിന്റെ സാന്നിദ്ധ്യം 90% പേരും വെറുക്കുന്നു. അത് മനസിലാക്കാതെ നീ ബ്ലോഗിന് വേണ്ടി ത്യാഗം സഹിച്ച സേനാനിയായി നടിക്കുന്നു.
      ഞാനല്ല ഡോഗ് കാട്ടം. അത് പേരില്‍ ചേര്‍ത്ത നീയാണ് അത്. അതല്ലേ നിന്റെ പേരില്‍ നീ തന്നെ അണിഞ്ഞ 'ഡോ'!
      മുറിവയ്ദ്യനു കാര്യം മനസിലായിക്കാണും എന്ന് വിശ്വസിക്കുന്നു.

      Delete
    3. ഹഹഹ.. കണ്ണൂരാനെ !! കണ്ണൂരിയന്‍ എന്ന് പറഞ്ഞപ്പോഴേക്കും അത് കണ്ണൂരാന്‍ അങ്ങ് ഏറ്റെടുത്തല്ലോ !! കൊള്ളാം !!

      എന്റെ സാന്നിധ്യം വെറുക്കുന്നവരുടെ എണ്ണം കണക്കാന്‍ അങ്ങ് ഉപയോഗിച്ച യന്ത്രം ഒന്ന് തന്നിരുന്നു എങ്കില്‍ അങ്ങയെ സ്നേഹിക്കുന്നവരുടെ കണക്ക് ഒന്ന് എടുത്ത് നോക്കാമായിരുന്നു. അതൊന്നു കടം തര്വോ കണ്ണൂരാനേ !!??

      Delete
  26. B/ഒഎബിApril 13, 2015 at 2:28 PM
    ഇങ്ങനെയൊക്കെ ഗ്രൂപ്പുണ്ടെന്ന് ഞാനിപ്പഴാ അറിയുന്നത്.

    ഞാൻ ബ്ലോഗിൽ സജീവമാകാത്തത് ; ഒന്ന് ഇടക്ക് കുറച്ച് കാലം എഴുതാൻ സൗകര്യം ഇല്ലായിരുന്നു.

    പിന്നെ എഴുതാൻ തുടങ്ങിയപ്പോൾ പഴയ ചങ്ങായ്മാരധികവും എഴുത്ത് നിർത്തി .

    ആ സമയം ' ഞാനൊരു ബ്ലോഗറാണ് ' എന്നറിയപ്പെടണമെന്ന വിജാരത്തോടെ
    (സ്വന്തം ഫോട്ടോ വ്യക്തമായി പതിച്ചും, ശരിയായ നാമവും സ്ഥലവും അഡ്രസും ഒക്കെ കാണിക്കൽ വളരെ കുറവായിരുന്നു പഴയ കാല ബ്ലോഗർമാർ ) എഴുതാൻ തുടങ്ങുകയും കമന്റുകൾ 100 ലധികം ലഭിക്കാൻ തുടങ്ങിയവർ ഞാൻ വലിയ എഴുത്തുകാരനായി എന്നഹങ്കരിച്ച് മറ്റുള്ളലരെ തിരിഞ്ഞ് നോക്കാതിരിക്കയും
    ചെയ്തൂ.
    എന്നാൽ വന്ന വഴി മറക്കാത്ത ചിലർ (കണ്ണൂരാൻ, പട്ടേപാടം, വാഴക്കോടൻ, ശ്രീ, ബിലാത്തിപട്ടണം, എച്ച്മുട്ടി, കുഞ്ഞൂസ്, കുഞ്ഞൻ, ഇസ്മയിൽ കുറു : പിന്നെ അജിദ് , ഉസ്മാൻ പള്ളി: അങ്ങനെ കുറേ പേരുകൾ ഇനിയുമുണ്ട്) വലിയവനെന്നോ ചെറിയവനെന്നോ നോക്കാതെ നല്ല എഴുത്തിനെ പ്രോല്സാഹിപ്പിച്ചു.

    ചില മണ്ടന്മാർ അപ്പോഴും
    ' ജ്ജ് പുല്യാ ടാ/ ടീ' എന്ന മരമണ്ടന്മാരുടെ പുകഴ്ത്തലുകൾ കേട്ട് എന്ത് ചവറെഴുതിയാലും കമന്റ് ന്റെ മേലെ കേറി കമന്റിട്ട് ' ഞാനോന്റെ ആളാ' എന്നറിയിക്കാനായി മാത്രം അവരുടെ മാത്രം പിറകെ കൂടി .

    ഇതൊക്കെ കണ്ട് കമന്റിന് 'തെണ്ടാത്ത'
    നല്ല എഴുത്തുകാർ പിറകോട്ടടിച്ചു. പിന്നെ കൂടുതൽ തല പുണ്ണാക്കാക്കാതെ രണ്ട് വരി എഫ് ബീല് കുറിച്ചാൽ കിട്ടുന്ന കമന്റീൽ അവർ വിശപ്പടക്കാൻ തുടങ്ങി.
    ഇനിയും ബ്ലോഗിന് ഒരു സൂവർണ്ണ കാലം വരുമെന്ന പ്രതീക്ഷയോടെ

    ReplyDelete
  27. സത്യത്തിൽ ഇങ്ങനെ രണ്ട് ഗ്രൂപ്പുണ്ടെന്ന് അറിയുന്നത് തന്നെ ഇപ്പോഴാ........... ബ്ലോഗ് മീറ്റിനു വരണം എന്ന് ശ്രീ.Sabu Kottotty എന്നെ വിളിച്ചിരുന്നു, ശാരീരിക പ്രശ്നമാണെന്നകാരണം ഞാൻ വ്യക്തമാക്കുകയും ചെയ്തു.... ഇങ്ങനെയൊക്കെ പുകിലുണ്ടെന്ന് ഇപ്പോൾ അറിഞ്ഞപ്പോൾ വല്ലാത്ത പ്രയാസം തോന്നി. ഒരു ബ്ലോഗർ “ഞാൻ കമ്പിക്കഥ” എഴുതുന്ന ആളാണെന്ന് വിളിച്ചപ്പോൾ പോലും ഉണ്ടാകാത്ത വേദന......... ഇനിയും ബ്ലോഗിന് ഒരു സൂവർണ്ണ കാലം വരുമെന്ന പ്രതീക്ഷയോടെ.............

    ReplyDelete
  28. എന്റെ നിഗമനം ശരിയാണെങ്കിൽ ബ്ലോഗിൽ ഒരു ഗ്രൂപ്പും ഇല്ല. ഫെയ്സ് ബുക്കിലാണ്‌ നിരവധി ഗ്രൂപ്പുകളുള്ളത്‌. തുഞ്ചൻപറമ്പിൽ 12/4 ന്‌ നടന്നത്‌ ബ്ലോഗ്ഗർ സംഗമമാണെന്നു മനസ്സിലാക്കുന്നു. പിന്നെന്തിനു സംഗമം സമരമാക്കുന്നു സുഹൃത്തുക്കളേ?

    ReplyDelete
  29. ചിരി ചിരിയോ ഈ ബ്ലോഗിന്റെ കാര്യത്തിൽ ഊക്കൻ ചിരിയോ

    ReplyDelete
  30. ഇതിലെ അനോണി കമന്റ് ഇട്ടതു കണ്ണൂരാന്‍ എന്ന ഞാനല്ല. ഈ കള്ളമൈരന്‍ പന്നിക്കാട്ടം ലാട വയ്ദ്യന്‍ അതും എന്‍റെ പേരില്‍ ഇടുന്നു. എടോ കോപ്പിലെ തെണ്ടീ, പറയാനുള്ളത് നിന്നോടായാലും നിന്നെ ഉണ്ടാക്കിയവനോടായാലും ഞാനത് മുഖത്ത് നോക്കി പറയും. പറഞ്ഞിട്ടുമുണ്ട്. അതിവിടെ ബ്ലോഗില്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്.

    ആ അനോണി പറഞ്ഞതില്‍ എന്താണ് തെറ്റ്! നിന്റെ മോന്ത കണ്ടാല്‍ ബ്ലോഗിനെ ഇഷ്ടമുള്ളവര്‍കൂടി വരില്ല. അതെങ്കിലും മനസിലാക്കൂ ശുംഭാ.
    എടാ പുല്ലേ, എവിടെയെങ്കിലും അനോണി കമന്റ് കണ്ടാല്‍ അതെന്റെ പേരില്‍ നീ ഇടാന്‍ തുടങ്ങിയിട്ട് കാലം കുറെയായല്ലോ. അനോണി കമന്റ് ഇടാന്‍ നിന്നെ ഉണ്ടാക്കിയവനല്ലെടാ എന്നെ ഉണ്ടാക്കിയത്.

    എന്ന്, മുഹമ്മദ്‌ യാസീന്‍
    ദുബായ്.

    ReplyDelete
    Replies
    1. ഹഹഹഹഹഹ....
      സ്വന്തമായ ഒരു മോന്ത കാണിക്കാന്‍ കഴിയാതെ അന്യന്റെ മോന്തയും ഇട്ടു നടക്കുന്നവനാണ് മറ്റുള്ളവരുടെ മോന്തയുടെ കാര്യം പറയുന്നത്...

      ഒന്ന് പോ മോനേ ചെള്ള് ചെക്കാ !

      അനോണിയെ പോയി നല്ലവണ്ണം സപ്പോര്‍ട്ട് ചെയ്യ്‌...അതിനു മറക്കേണ്ടാ :D


      Delete
    2. പിന്നെ കണ്ണൂരാനെ പോലെ തെറി പറഞ്ഞു നടക്കുവാനും ആ നിലവാരത്തില്‍ സംസാരിക്കുവാനും എനിക്ക് കഴിയില്ല. കാരണം നിങ്ങള്‍ തന്നെ പറഞ്ഞു - "നിന്നെ ഉണ്ടാക്കിയവനല്ലെടാ എന്നെ ഉണ്ടാക്കിയത്."

      Delete
  31. ചർച്ചകൾ കാട് കയറുമ്പോൾ തന്റെ ഭാഗം ന്യായീകരിക്കാനുള്ള ശ്രമത്തിനിടയിൽ വാശിയും വൈരാഗ്യവും ഉൽപ്പാദിക്കപ്പെടുന്നു. ബ്ലോഗ് മീറ്റ് കഴിഞ്ഞ ഈ വേളയിൽ മുകളിൽ കമന്റിട്ടവർ മറന്ന് പോയ ഒരു വിഷയമുണ്ട്. 12-4-2015ൽ നടന്ന മൂന്നാം തുഞ്ചൻ പറമ്പ് ബ്ലോഗ് മീറ്റ് വിജയമോ പരാജയമോ എന്ന അഭിപ്രായം. ഗ്രൂപിനതീതമായി അതിൽ പങ്കെടുത്തവർ ധാരാളം. ഒരു ഗ്രൂപ്പിലും പക്ഷം കാണിക്കാതെ ബൂലോഗത്ത് സജീവമായി നിൽക്കുന്ന ഈയുള്ളവനെ പോലെ ധാരാളം പേർ ---ഗ്രൂപ് രഹിതർ---പങ്കെടുത്ത ആ മീറ്റ് 80 ന് മേൽ ബ്ലോഗറന്മാരുടെ സാന്നിദ്ധ്യത്താൽ വിജയം തന്നെ ആയിരുന്നു എന്നത് നിസ്തർക്കമായ വസ്തുത തന്നെയാണ്. ഈ പോസ്റ്റ്കാരിയായ മാന്യ സഹോദരിയും വന്നിരുന്നു,എല്ലാവരുമായി സൗഹ്ർദം പങ്കിടുകയും ചെയ്തു. കൊട്ടോട്ടിയും ഉണ്ടായിരുന്നു, അബ്സറും ഉണ്ടായിരുന്നു, ഡോക്റ്റർ ആർ.കെ. തിരൂരും ഉണ്ടായിരുന്നു. എല്ലാവരും ഒന്നിച്ചിരുന്നു, അവരവരുടെ വ്യക്തിത്വത്തിന്റെ വിവരണവും പറയാതെ മനസിൽ കുടിയിരുത്തിയവയിൽ അൽപ്പം ചില വാക്കുകളും അവതരിപ്പിച്ച് അടുത്ത ആൾക്ക് സ്ഥലം ഒഴിഞ്ഞ് കൊടുത്ത് ഉച്ചവരെ സന്തോഷമായി കഴിച്ച്കൂട്ടി. ഇതിനിടയിൽ കാപ്പി കുടിച്ചു, സദ്യ ഉണ്ടു. സൊറ പറഞ്ഞു. ഫോട്ടോ എടുത്തു, പരിചയം പുതുക്കി, ഉച്ച കഴിഞ്ഞ് ആരോഗ്യപരമായ ചർച്ചകൾ നടത്തി ഇനി എന്ത് വേണം ഒരു മീറ്റിൽ...ഇതെല്ലാം ചൂണ്ടി കാണിക്കാതെ വെറുതെ ഒരു മാങ്ങാ അണ്ടി മുമ്പിൽ വെച്ച് ഈ അണ്ടി ആണാണോ പെണ്ണാണോ എന്ന് ചുമ്മാ തർക്കം ഉണ്ടാക്കിയേക്കുക...എന്തിനാ ചങ്ങാതിമാരേ! ആവശ്യമില്ലാത്ത തർക്ക, ഗ്രൂപ്പിക്കുകയോ ഗ്രൂപ്പില്ലാതിരിക്കുകയോ എന്ത് കുന്ത്രാണ്ടവും ആകട്ടെ... നമ്മൾ ബ്ലോഗ് എഴുതുന്നുണ്ടോ എന്നത് നോക്കിയാൽ മതിയല്ലോ. നിങ്ങൾ ഗ്രൂപ്പില്ലാ തിരുന്നപ്പോൾ പണ്ട് എഴുതിയിട്ടില്ലേ? ഗൂഗ്ല് അമ്മച്ചി നിങ്ങൾ എഴുതിയത് പ്രസിദ്ധീകരിച്ചിട്ടില്ലേ? ഗ്രൂപ്പുണ്ടാക്കുകയോ വീണ്ടും വീണ്ടും പിളർത്തുകയോ എന്തോ ഇഷ്ടമുള്ളവരൊക്കെ ചെയ്യട്ടെ. എതിർഭാഗത്തിന്റെ പരിപാടികൾ തകർക്കാൻ നോക്കരുതെന്ന് മാത്രം. എല്ലാവരും തകർക്കപ്പെടാതെ വളർത്തപ്പെടട്ടെ....അങ്ങിനെ ബൂലോഗം നന്നായി അഭിവൃദ്ധിപ്പെടട്ടെ,....അത്രമാത്രം....

    ReplyDelete
  32. അബ്സാര്‍ ഡോഗെ, ഡോ ആർ കെ തിരൂർ നിന്റെ ഗ്രൂപ്പില്‍ ഇട്ടതു നോക്കുക: നിന്റെ മുഖമടച്ചുള്ള അദ്ധേഹത്തിന്റെ മറുപടിയാണിത്. അയാളോട് കളിക്കണ്ട. നിന്നെപ്പോലെ നയവഞ്ചകനല്ല.

    സംഘാടകൻ ഇതുവരെ ചെലവായതിനെക്കുറിച്ചൊന്നും ചോദിക്കാതിരുന്നാൽ പറയപ്പെടുന്നതായൊക്കെ തോന്നും. ഞാനൊരു ഗ്രൂപ്പിനെയും കണ്ടല്ല, കൊട്ടോട്ടിയോടുള്ള ബന്ധത്തിന്റെയും കഴിഞ്ഞ രണ്ടു തുഞ്ചൻ മീറ്റിലും പിന്നിൽ പ്രവർത്തിച്ചതികൊണ്ടും മാത്രമാണു. കൊട്ടോട്ടിയല്ലാതെ ഒരാളും എന്നോടീ കാര്യത്തിനു ബന്ധപ്പെട്ടിട്ടും ഇല്ല. ഇതിന്റെ പേരിൽ കണക്കു പറയാനോ പണം തിരിച്ചു തരാനോ ഞാൻ ആരോടും ആവശ്യപ്പെട്ടിട്ടും ഇല്ല. ഞാനങ്ങു സഹിച്ചു. എത്ര പണം വെറുതെ പോകുന്നു. ഇനി ഇതിന്റെ പേരിൽ സ്വയം സഹിച്ചോളും എന്ന് പറഞ്ഞു ആരും വലിയ ഉദാരമനസ്കരാവണ്ട. എങ്കിൽ പിന്നെ തുഞ്ചൻ പറമ്പിൽ വന്നു പോയപ്പോൾ ആ അഡ്വാൻസ്‌ 9250 അങ്ങോട്ടടക്കാമായിരുന്നല്ലോ. ഞാൻ പിറ്റേന്നു പോയി അടക്കാൻ കാക്കണമായിരുന്നോ? പിന്നെ പറയപ്പെടുന്ന നഷ്ടം എന്നെഴുതിയ നിലക്ക്‌ എനിക്കു വന്ന ചെലവു പറഞ്ഞേക്കാം.
    ഭക്ഷണം : 120 × 100 = 12000.00
    ഹാൾ + ഊട്ടുപുര + ഡോർമ്മിറ്ററി = 9250.00 (500 തിരിച്ചു കിട്ടേണ്ട സെക്യൂരിറ്റി ആണു. ജനറേറ്റർ ഉപയോഗിച്ചതുകൊണ്ട്‌ അതു തിരിച്ചു കിട്ടില്ലെന്നറിഞ്ഞു)
    ശബ്ദം = 2300.00
    പിന്നെ കൊട്ടോട്ടിക്ക്‌ ബാഡ്ജും ഫ്ലെക്സും എല്ലാം അടക്കം 1000 രൂപക്കടുത്തും പത്രസമ്മേളനത്തിനു 600 രൂപയും ആയെന്നറിഞ്ഞു. ആകെ പിരിഞ്ഞുകിട്ടിയ രജിസ്റ്റ്രേഷ്ൺ ഫീസ്‌ 16300 എന്റെ കയ്യിൽ കിട്ടിയിരുന്നു. ബാക്കി എത്ര നഷ്ടം എന്ന് പറയപ്പെടാം എന്ന് സംഘാടകൻ കണക്കാക്കിക്കോളൂ. എനിക്കിനി ഇതിൽ കൂടുതൽ സംസാരിക്കാനൊന്നുമില്ല. ആ നഷ്ടം ഞാൻ സഹിച്ചു. പക്ഷെ കൊട്ടോട്ടി അങ്ങനെ നഷ്ടം സഹിക്കാവുന്ന അവസ്ഥയിലല്ല ഇപ്പോൾ. അതു തിരിച്ചു കൊടുക്കാൻ കഴിഞ്ഞാൽ നല്ലത്‌. ഇനി എന്നെ ടാഗ്‌ ചെയ്ത്‌ വിളിച്ച്‌ ബുദ്ധിമുട്ടിക്കണ്ടാ. ചർച്ചക്ക്‌ താൽപര്യമില്ല

    ReplyDelete
    Replies
    1. അതിനു കൊടുത്ത മറുപടി കണ്ണു കുഞ്ഞന് ആരും മെസേജ് ചെയ്ത് തന്നില്ലേ ? അതോ വ്യാജ പ്രൊഫൈലില്‍ നിന്ന് നോക്കിയപ്പോള്‍ കണ്ടില്ലേ ? ഇല്ലെങ്കില്‍ ഇതാ വായിച്ചോ കുഞ്ഞോനേ....
      ##
      ചിലവ് ഉണ്ടാകും എന്ന് കരുതിയാണ് വരുമാനത്തെ കുറിച്ച് പറഞ്ഞത്. അത് ഉള്‍ക്കൊള്ളാന്‍ തയ്യാറാവാതെ അത് ഞങ്ങള്‍ നോക്കും അതിനെ കുറിച്ച് ചിന്തിക്കേണ്ട എന്ന് പറഞ്ഞപ്പോള്‍ പിന്നെ അതിനെ കുറിച്ച് ചിന്തിക്കുന്നതില്‍ അര്‍ഥം ഇല്ല എന്ന് എനിക്കും തോന്നി.

      നിങ്ങള്‍ സ്വയം സഹിച്ചത് കൊണ്ട് തന്നെയാവും അല്ലേ രൂപയുടെ ബ്ലോഗില്‍ മീറ്റ്‌ നഷ്ടത്തെ കുറിച്ച് കമന്റ് ഇട്ടത് ?? കൂടെ ഗ്രൂപ്പിന് ഒരു കൊട്ടും !! അതുവഴിയാണല്ലോ മീറ്റ്‌ നഷ്ടം ആയിരുന്നു എന്ന് പുറം ലോകം അറിഞ്ഞത്.

      പിന്നെ സംഘാടകന്‍ എന്ന നിലയില്‍ എന്നില്‍ ഉണ്ടായിരുന്ന ദൌത്യം മീറ്റിന്റെ ഓണ്‍ ലൈന്‍ പബ്ലിസിറ്റിയും ബ്ലോഗ്‌ മാനെജിങ്ങും ആയിരുന്നു. ഇത് ഞാന്‍ എന്നാല്‍ കഴിയുന്ന വിധം ചെയ്തു. ഞാനും നിങ്ങളും നേരിട്ട് ബന്ധപ്പെട്ടില്ല. കൊട്ടോട്ടിയില്‍ നിന്നാണ് ഞാന്‍ നിങ്ങളുടെ നിലപാടുകള്‍ അറിഞ്ഞത്. മീറ്റിന്റെ മുന്നേ നമ്മള്‍ പരസ്പരം ഈ വിഷയത്തില്‍ കണ്ടിട്ടുപോലും ഇല്ലല്ലോ. ഹാള്‍ ബുക്ക് ചെയ്യുന്ന കാര്യവും, ഭക്ഷണ കാര്യവും നിങ്ങള്‍ നോക്കും എന്നതാണ് കൊട്ടോട്ടിയില്‍ നിന്നും ഞാന്‍ അറിഞ്ഞത്.

      പിന്നെ ഇത്രയും പറഞ്ഞത് ഉദാര മനസ്ക്കത കാണിക്കാന്‍ അല്ല. ഗ്രൂപ്പിനെ താങ്ങിക്കൊണ്ടും മീറ്റിന്റെ നഷ്ടകണക്കുകള്‍ ചിലയിടങ്ങളില്‍ കണ്ടപ്പോള്‍ പറഞ്ഞതാണ്.

      ഈ വിഷയം സംഘാടകര്‍ക്കിടയില്‍ ഒന്ന് ചര്‍ച്ചക്ക് വെക്കുന്നതിനു പകരം പൊതു വേദികളില്‍ പറയുമ്പോള്‍ പിന്നെ പൊതുവേദികളില്‍ തന്നെ ടാഗ് ചെയ്ത് വിളിക്കുകയല്ലാതെ വേറെ മാര്‍ഗം ഇല്ല ചങ്ങാതീ !

      Delete
  33. ഇപ്പോള്‍ രൂപക്ക് ഒരു കാര്യം മനസ്സിലായില്ലേ ? ബ്ലോഗില്‍ നാല്പത് അന്‍പത് കമന്റുകള്‍ വരണം എങ്കില്‍ ഗ്രൂപ്പ് ഇടപെടണം എന്ന്. നിങ്ങളുടെ മറ്റു പോസ്റ്റുകളില്‍ എത്ര കമന്റുകള്‍ വന്നിട്ടുണ്ട് എന്നൊന്ന് നോക്കൂ. :p

    എന്നിട്ട് ഒന്ന് ചിന്തിച്ച് നോക്കൂ !! ഈ പോസ്റ്റിനു കിട്ടിയ വ്യൂവേഴ്സിന്റെ എണ്ണവും മറ്റു പോസ്റ്റുകളുടെ വ്യൂവേഴ്സിന്റെ എണ്ണവും ഒന്ന് താരതമ്യം ചെയ്ത് നോക്കൂ.!!

    ReplyDelete
  34. കമന്റു ചെയ്ത എല്ലാവര്‍ക്കും നന്ദി. ആര്‍ക്കും സ്വന്തം പേരില്‍ വന്നു അഭിപ്രായം രേഖപ്പെടുത്തുന്നതിനോട് എനിക്ക് എതിര്‍പ്പില്ല, സഭ്യമായ ഭാഷയിലാണെങ്കില്‍. ഒരു സ്ത്രീയുടെ ബ്ലോഗിലാണ് വന്നു അശ്ലീലം പറയുന്നതെന്നു പോലും മറക്കുന്നവരോട് അറപ്പു തോന്നുന്നു. തികച്ചും നല്ല ഉദേശത്തോടെയാണ് ഞാന്‍ ഈ പോസ്റ്റ് ഇട്ടത്. മുകളില്‍ പറഞ്ഞ രണ്ടു ഗ്രൂപ്പുകളിലും ഞാന്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട് ഇതിന്റെ ലിങ്ക്.

    ഫേസ്ബുക്ക് ഒരു പബ്ലിസിറ്റി മാധ്യമമാണ്, സമ്മതിച്ചു. പക്ഷെ ഇംഗ്ലീഷിലെ ബ്ലോഗില്‍ എനിക്കു പ്രചാരം കിട്ടിയത് കേവലം സോഷ്യല്‍ മീഡിയ വഴിയല്ല. മറ്റു ബ്ലോഗര്‍മാരുടെ രചനകള്‍ വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയിട്ടാണ്. സ്ഥിരമായി എഴുതിയാലും വായിച്ചാലും ബ്ലോഗ് മെച്ചപ്പെടുത്താം.

    ബ്ലോഗ് മീറ്റ് തകര്‍ന്നെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ആളെണ്ണം കുറഞ്ഞു. അതിനു ഓരോരുത്തര്‍ക്കും വ്യക്തിപരമായ കാരണങ്ങള്‍ കാണും. പക്ഷെ ഗ്രൂപ്പിന്റെ പേരു പറഞ്ഞ് തല്ലു കൂടുന്നതു കാണുമ്പോള്‍ വിഷമം തോന്നുന്നു. വിശാലമായ ഒരു ലോകം നമുക്കു മുമ്പിലുണ്ട്. അവിടെ കാണുന്നതെല്ലാം കുറിയ്ക്കൂ. നല്ല വായനയുണ്ടാകട്ടെ, എഴുത്തും സൗഹൃദവും.

    ReplyDelete

  35. ഞാനിപ്പോഴാണ് ഈ പോസ്റ്റ്‌ കണ്ടത്‌.മലയാളം ബ്ലോഗർമാർക്കിടക്ക്‌ ഗ്രൂപ്പുകളി ഉണ്ടെന്ന് ആശ്ചര്യത്തോടെ മനസിലാക്കി.

    8 മാസമേ ആയുള്ളൂ ഞാൻ ബ്ലോഗ്‌ വായിക്കാൻ തുടങ്ങിയിട്ട്‌.ബ്ലോഗിൽ എഴുതാൻ തുടങ്ങിയിട്ട്‌ കഷ്ടിച്ച്‌ നാലു മാസവും.ആറോ ,ഏഴോ പോസ്റ്റുകളും ചെയ്തു.സുനിൽ എം എസിന്റെ വൈശാഖപൗർണ്ണമിയിൽ തുടങ്ങിയ വായന ഇതാ ഈ കമന്റ്‌ വരെ എത്തി നിൽക്കുന്നു.

    എന്റെ ആദ്യ പോസ്റ്റിൽ കമന്റ്‌ ചെയ്തത്‌ അരീക്കോടൻ മാഷ്‌ ആണ്.അത്രയും സീനിയർ ആയ ബ്ലോഗർ എന്റെ ഇത്തിരിക്കുഞ്ഞൻ പോസ്റ്റിൽ കമന്റ്‌ ചെയ്തപ്പോൾ‌ സത്യത്തിൽ ഞാൻ കരഞ്ഞത്‌ പോലെയായി.

    സതീശ്‌ മാക്കോത്ത്‌ ആണ് എനിക്ക്‌ ഒരു മറുപടി തന്ന ആദ്യ ബ്ലോഗർ.എന്റെ എഫ്‌ ബി ഫ്രണ്ടായ ആദ്യ ബ്ലോഗർ.

    പിന്നെ എന്നെ ഞെട്ടിച്ചത്‌ കണ്ണൂരാൻ ആണ്.ആർക്കും അസൂയ ഉണ്ടാക്കുന്ന രീതിയിൽ വിരലിലെണ്ണാവുന്ന പോസ്റ്റുകൾ മാത്രം ചെയ്ത കണ്ണൂരാൻ ആണ് എന്റെ പോസ്റ്റുകളിലെ തെറ്റുകൾ പറഞ്ഞു തരികയും തിരുത്തുകയും ചെയ്തത്‌.കണ്ണൂരാൻ ഏതെങ്കിലും ഗ്രൂപ്പുകളിലെ അംഗമാണോ എന്നെനിക്കറിയില്ല.

    ദുബായിൽ നിന്നും ഈയിടെ വന്ന ഒരു കൂട്ടുകാരനോട്‌ ഞാൻ പറഞ്ഞു.നിന്നെ ഞാൻ ബ്ലോഗിലിടുമെടാ ഉവ്വേ എന്ന്.അപ്പൊൾ അവൻ പറഞ്ഞ മറുപടി ഇതാണ്.കൊച്ചുപുസ്തകം ഡൗൺലോഡ്‌ ചെയ്യുന്ന സൈറ്റ്‌ അല്ലേടാ ഈ ബ്ലോഗ്‌ എന്ന്.

    ഒരു സംശയം ചോദിച്ചാൽ പറഞ്ഞ്‌ തരാൻ പോലും തൊട്ടടുത്ത താലൂക്കുകളിൽ പോലും ഒരു ബ്ലോഗർ ഇല്ലായെന്ന് 2006മുതലുള്ള മിക്കവാറും എല്ലാ ബ്ലോഗുകളിലും കയറി കുറഞ്ഞ നാളുകൾ കൊണ്ട്‌ 3000 ഇൽ അധികം കമന്റുകൾ നിക്ഷേപിച്ച ആളെന്ന നിലയിൽ മനസിലായി.

    പിറന്ന പടി കിടന്നിരുന്ന എന്റെ ബ്ലോഗ്‌ ഡിസൈൻ ചെയ്തു തന്നത്‌ ഫൈസൽ ബാബു ചേട്ടൻ ആണ്.യാതൊരു പരിചയവുമില്ലാത്ത ഒരു ബ്ലോഗ്‌ നിരക്ഷരനായ എനിക്കെന്റെ ബ്ലോഗിൽ എന്തെങ്കിലും എഴുതി വലക്കകത്തോട്ട്‌ നിക്ഷേപിക്കാനുള്ള ധൈര്യം തന്നത്‌ ഫൈസൽ ചേട്ടൻ ആണ്.

    എച്മുവോട്‌ ഉലകത്തിൽ എഴുതുന്ന കലച്ചേച്ചി എന്റെ മെയിലിനു മറുപടി അയച്ചത്‌ ഇപ്പോളും സ്വപ്നമായി തോന്നുന്നു.എന്റെ ബ്ലോഗിൽ വന്നിരുന്നതായും പറഞ്ഞു.കൂടാതെ എന്നെ ഞെട്ടിച്ച്‌ കൊണ്ട്‌ അവരുടെ പ്രസിദ്ധീകരിച്ച ബുക്ക്‌ അയച്ച്‌ തരാമെന്ന് പറഞ്ഞ്‌ എന്റെ അഡ്രസ്സും വാങ്ങി.സ്വപ്നമായിരുന്നോ അത്‌!!!!!?

    എതിരൻ കതിരവൻ,വിശാലമനസ്കൻ എന്നിവർ എനിക്ക്‌ മറുപടി തന്നത്‌ ബ്ലോഗിങ്ങിനോടുള്ള താത്പര്യം മൂലമല്ലെ?

    ലൈവ്‌ ബ്ലോഗിന്റെ ലിങ്ക്‌ അയച്ച്‌ തന്ന് സഹായിക്കുന്ന പുതിയ ബ്ലോഗർമ്മാർ എഴുത്തിനോടും വായനയോടുമുള്ള അധ്യധികമായ താത്പര്യം മൂലമല്ലേ അങ്ങനെ ചെയ്യുന്നത്‌ ?

    ഈ കമന്റുകൾ വായിച്ചാൽ സങ്കടം വരും.വായന തന്നെ മരിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത്‌ ഉള്ള വായനക്കാരേ കൂടി കളയാനേ ഈ തമ്മിലടി കൊണ്ട്‌ കഴിയൂ.

    വായനക്കാരനെ പ്രതീക്ഷിച്ച്‌ ബ്ലോഗുകൾ ചെയ്യുമ്പോൾ ബ്ലോഗർക്ക്‌ വരുമാനം ലഭിക്കുന്നില്ലല്ലോ?അങ്ങനെ വരുമാനം ലഭിക്കുന്നവർ ഉണ്ടാകും.ലക്ഷക്കണക്കിനു പേർ വായിക്കുന്ന അച്ചടിമാധ്യമങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ബ്ലോഗ്‌ വായിക്കുന്നത്‌ 500പേർ എങ്കിലും കാണുമോ.?

    ഇപ്പോഴും എഴുതുന്ന ലൈവ്‌ ബ്ലോഗേഴ്സിനെ പ്രോത്സാഹിപ്പിക്കയല്ലേ ഇപ്പോൾ ബ്ലോഗിൽ സജീവമല്ലാത്തവർ ചെയ്യേണ്ടത്‌?

    ഇങ്ങനെയൊക്കെ പറയാൻ നീ ആരാടാ കൂവേ എന്നു ചോദിക്കല്ലേ പ്ലീസ്‌!!!എഴുത്തിനേക്കാളറെ വായനയെ ഇഷ്ടപ്പെടുന്ന ഒരു സാധാരണ വായനക്കാരൻ മാത്രം.ഫേസ്ബുക്കിൽ 20000 ഇൽ അധികം ലൈക്കുകളുള്ള 3രാഷ്ട്രീയ പേജുകളും,15000ഇൽ അധികം അംഗങ്ങളുള്ള 2 രാഷ്ട്രീയ ഗ്രൂപ്പുകളും;6000ഇൽ അധികം അംഗങ്ങളുള്ള 2ജ്യോതിഷ ഗ്രൂപ്പുകളും കൈകാര്യം ചെയ്തിരുന്ന ഞാൻ അതു മടുത്താണു ബ്ലോഗിൽ വന്നത്‌.പട പേടിച്ച്‌ പന്തളത്ത്‌ ചെന്ന പോലെ.ഹാ ഹാ ഹാാാ!!!
    ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ ഇടിച്ച്‌ കയറാൻ പാട്‌ പെടുകയും,കയറിക്കഴിഞ്ഞാൽ പുറകേ വരുന്നവരെ കയറ്റാതിരിക്കുകയും ചെയ്യുന്ന ശരാശരി യാത്രക്കാരേപ്പോലെ ആകാതെ ബ്ലോഗ്‌ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാൻ എല്ല ബ്ലോഗേഴ്സും തയ്യാറായിരുന്നെങ്കിൽ!!!!!

    ReplyDelete
  36. തുഞ്ചന്‍ പറമ്പില്‍ ഞാൻ കണ്ടത് മലയാളത്തിലെ ചില എഴുത്തുകാരെയാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം...... അവിടെ ഗ്രൂപ്പിസം ഉണ്ടായിരുന്നൂ എന്നത് ഈ നിമിഷം വരെ അറില്ലായിരുന്നു...... എനിക്ക് പറയാനുള്ളത് ഒന്ന് മാത്രം ഗ്രൂപ്പിലല്ല ബ്ലോഗിലാണ് കാര്യം..... ചുരുക്കത്തില്‍ ഗ്രൂപ്പ് നിങ്ങള്‍ക്കും.....ബ്ലോഗ് നമ്മള്‍ക്കും......

    ReplyDelete
  37. എന്തരോ എന്തോ.. ബ്ലോഗർ ആണെന്ന് പോലും എല്ലാരും മറന്ന് പോകുന്നോ..??

    ReplyDelete