തീരെ വയ്യ. ശരീരം മുഴുവന്‍ ഒരു വിറ. നല്ല ക്ഷീണം- രോഗി ക്ഷീണിച്ച കണ്ണുകളോടെ പറഞ്ഞു തുടങ്ങി. എല്ലാം അനുഭാവപൂര്‍വം കേട്ട ഡോക്ടര്‍ അകത്തേക്കു പോയി. ഒരു വലിയ മരുന്നു ലിസ്‌റ്റോ അല്ലെങ്കില്‍ വീട്ടില്‍ ചെലവാവാതെയിരിക്കുന്ന സാമ്പിളുകളോ പ്രതീക്ഷിച്ചിരുന്ന രോഗി ഡോക്ടറെ കണ്ടു ഞെട്ടി. കൈയില്‍ ഒരു നാരങ്ങ.
വീട്ടില്‍ ഉണ്ടായതാണ്. ഇതു പിഴിഞ്ഞു കുടിച്ചാല്‍ മതി. എല്ലാം മാറിക്കോളും - ഡോക്ടര്‍ നാരങ്ങ നീട്ടി കൊണ്ട് രോഗിയോടു പറഞ്ഞു. രണ്ടു പേരുടെയും മുഖത്തു പുഞ്ചിരി.
ഈ ഡോക്ടര്‍ പ്രകൃതിചികിത്സകയൊന്നുമല്ല, ഒന്നാന്തരം എം.ബി.ബി.എസുകാരി. വീടിനടുത്തുളള ഇവരെ ഞങ്ങള്‍ അയല്‍ക്കാര്‍ ഡോക്ടറാന്റി എന്നാണു വിളിക്കുന്നത്. മരുന്നു കഴിയുന്നതും കുറച്ചേ കൊടുക്കാറുളളൂ. നാട്ടുവൈദ്യത്തിലാണ് വിശ്വാസം. നാരങ്ങയും നെല്ലിക്കയും കഞ്ഞിയും പയറുമെല്ലാം മരുന്നുകളാണ്.
എന്തു കൊണ്ടു ഈ നല്ല കാര്യം വാര്‍ത്തയായി കൊടുക്കുന്നില്ലയെന്ന ചോദ്യത്തിനു ഡോക്ടറാന്റിക്കു ഉത്തരമുണ്ട്: ഞാന്‍ ഒരു മെഡിക്കല്‍ സംഘടനയുടെ ആജീവനാന്ത അംഗമാണ്. അതു കൊണ്ട് സംഘടനയെ മറികടന്നു വാര്‍ത്ത കൊടുക്കുന്നതു ശരിയല്ല.
പുറത്തിറങ്ങുമ്പോള്‍ ഒരു കെട്ടു കരുവേപ്പിലയുമായി ഒരു വയോധിക കാത്തു നില്‍ക്കുന്നു. മകളുടെ അസുഖത്തെക്കുറിച്ചു ആവലാതിപ്പെടുന്നു. 'പേടിക്കണ്ട താത്ത... കഞ്ഞിവെളളം ഉപ്പിട്ടു കുടിക്കാന്‍ പറ മോളോട്. പിന്നെ എന്നെ വിശ്വസിച്ചാല്‍ മാത്രം മതി.'
നാട്ടുവൈദ്യം മോശമല്ല
ReplyDeleteഅത് കൊള്ളാലോ....
ReplyDeleteകൊള്ളാലോ ഈ ഡോക്ട്ടറാന്റി .
ReplyDeleteമരുന്നിനേക്കാള്‍ വിശ്വാസം വൈദ്യനോടാണ് വേണ്ടത്.........
ReplyDeleteനമ്മുടെ തൊടിയില്‍ തന്നെയുണ്ടായിരുന്നു പല മരുന്നുകളും...
ReplyDeleteപഴയകാല നാട്ടുവൈദ്യന്മാരെ ഓര്‍ത്തുപോയി!
ReplyDeleteആശംസകള്‍
കൊള്ളാം.!!!കല്ലുരുക്കി എന്നൊരു നാട്ടുമരുന്ന് അന്വേഷിക്കാൻ ഇനി സ്ഥലം ബാക്കിയില്ല.
ReplyDeleteഇതെവിടെക്കിട്ടും?
ReplyDelete