25.10.12

അപരിചിതനായ മറഡോണ


മലപ്പുറം ജില്ലയില്‍ ജനിച്ച ഒരാള്‍ക്കും ഫുട്ബോള്‍ എന്ന കളി എന്താണെന്നു അറിയാതിരിക്കാന്‍ വഴി ഇല്ല. രാത്രികളില്‍ സെവന്‍സ് മേളകളുടെ ബഹളങ്ങളില്‍ മുഴുകാത്ത ഗ്രാമങ്ങള്‍ ഈ ജില്ലയില്‍ ഇല്ല എന്ന് തന്നെ പറയാം. പ്രാണവായു പോലെ ഇവിടെയുള്ളവര്‍ കാല്‍പന്തു കളിയെ സ്നേഹിക്കുന്നു. ഓര്‍മ്മ വച്ച കാലം മുതല്‍ ബ്രസീല്‍ ആണോ അര്‍ജന്റിനയാണോ കേമന്മാര്‍ എന്ന സ്ഥിരം പോര്‍വിളികളും വേള്‍ഡ്കപ്പിനെക്കള്‍ വലിയ കപ്പുകളും പല രാജ്യങ്ങളിലെ ടീമുകള്‍ക്ക് ആശംസ നേരുന്ന ഫ്ലക്സുകളും കണ്ടാണ്‌ ഞാന്‍ വളര്‍ന്നത്. അത് കൊണ്ട് തന്നെ മറഡോണ കേരളത്തില്‍ വരുന്നുണ്ട് എന്ന വാര്‍ത്ത എല്ലാ മലയാളികളെയും പോലെ ഞാനും ആവേശത്തോടെയാണ് ശ്രവിച്ചത്.

നവമാധ്യമങ്ങളും ചാനലുകളും പത്രങ്ങളും പൊടിപ്പും തൊങ്ങലും വച്ച് ഫുട്ബോള്‍ മാന്ത്രികന്‍റെ വരവിനെ വര്‍ണ്ണിച്ചു. "ദൈവം സ്വന്തം നാട്ടില്‍ " എന്ന് വരെ പേരിട്ട പല ഫീച്ചറുകള്‍ക്കും അസാധ്യമായ ജനപ്രീതി ലഭിച്ചു. സത്യം പറഞ്ഞാല്‍ മറഡോണ ജനിച്ചത്‌ മുതല്‍ പല കാര്യങ്ങളും ഞാനും അറിഞ്ഞത് ഈ പരിപാടികളില്‍ കൂടെ ആയിരുന്നു. അങ്ങനെ കാത്തുകാത്തു വിജയദശമിക്ക് വിദ്യ പോലും ആരംഭിക്കാന്‍ നില്‍ക്കാതെ പലരും ടിവിയുടെ മുന്‍പില്‍ ഇരിപ്പായി. കണ്ണൂരിലെ കഥയാണെങ്കില്‍ പറയുകയും വേണ്ട. തലേ ദിവസം മുതല്‍ ദൈവദര്‍ശനത്തിനായി ഹെലിപാഡ് മുതല്‍ അദ്ദേഹം താമസിക്കുന്ന ഹോട്ടല്‍ വരെ ആളുകളുടെ നീണ്ട നിര ആയിരുന്നു. 

വിജയദശമിയുടെ അന്ന് രാവിലെ ഒന്‍പതു മണിക്ക് എന്റെ അനിയന്‍ ടിവി വച്ചിട്ട് പറഞ്ഞു, "ദാ.. പരിപാടി തുടങ്ങി"...! അയ്യോ ദൈവദര്‍ശനം മുടക്കണ്ട എന്ന് കരുതി ഞാനും എന്റെ വീട്ടുകാരും ടിവിക്ക് മുന്‍പില്‍ ഇരിപ്പുറപ്പിച്ചു. ചാനലുകള്‍ മാറ്റി കളിക്കുന്നതിനിടയ്ക്കു ഒരു റിപ്പോര്‍ട്ടര്‍ അലറി വിളിച്ചു പറഞ്ഞു, "മറഡോണ എത്തി പോയി"! ഇതെന്താ നേരത്തെ ആണോ എന്ന് ചിന്തിച്ചപ്പോഴേക്കും മനസ്സിലായി, ആ പാവം മനുഷ്യന്‍ പ്രേക്ഷകരില്‍ ആവേശം വാരി വിതറാനുള്ള തത്രപാടില്‍ ഇടയ്ക്ക് കയറി വന്ന ഡ്യുപ്പ് ചേട്ടനെ കണ്ടു ചാടി കയറി പറഞ്ഞതാണെന്ന്!


വീണ്ടും കാത്തിരിപ്പ്‌. പതിനൊന്നു മണിക്ക് ശേഷം ദൈവം ഹെലികോപ്ടറില്‍ നിന്ന് മണ്ണിലെക്കിറങ്ങി. ആകാശത്ത് നിന്ന് ഭൂമിയിലേക്ക്‌ പന്തുകള്‍ വര്‍ഷിക്കുന്ന കലാപ്രകടനം ഉണ്ടാകും എന്ന് കരുതിയെങ്കിലും അതൊന്നും സംഭവിച്ചില്ല. ഭക്തര്‍ പ്രതീക്ഷിക്കുന്നതെല്ലാം ദൈവത്തിനു തരാന്‍ കഴിയില്ലല്ലോ, പ്രത്യേകിച്ച് ഇസെഡ് കാറ്റഗറി സുരക്ഷ ഉള്ളപ്പോള്‍! മലയാളി "മങ്കന്‍" ആയി മുണ്ടും വെളുത്ത കസവ് ഷര്‍ട്ടും ഉടുത്തു വരും എന്ന് കരുതി നോക്കിയപ്പോള്‍ ഒരു വര്‍ക്ക്‌ഷോപ്പ് തൊഴിലാളിയുടെ യുണിഫോം പോലെ ഒരു വേഷത്തില്‍ യഥാര്‍ത്ഥ മറഡോണ. അല്ലേലും മുണ്ടൊക്കെ ഉടുത്തു തുള്ളിച്ചാടാന്‍ വലിയ പണി ആണ്! അതും ക്ഷമിച്ചു.മന്ത്രിപുംഗവന്മാരും രാഷ്ട്രീയക്കാരും കേരളത്തിലെ പാവം കുറച്ചു ഫുട്ബോളു താരങ്ങളും പിന്നെ രഞ്ജിനി ഹരിദാസും മറഡോണയെ വാരി പുണര്‍ന്നു. ഇതിനിടയ്ക്ക് നമ്മടെ ഐ എം വിജയനുമായി പന്ത് ഹെഡ് ചെയ്തു കളിച്ച ദൈവത്തിനു അവസാനം തോല്‍വി സമ്മതിക്കേണ്ടി വന്നു. ഒരു സ്പാനിഷ്‌ നാടന്‍ പാട്ടും മൈക്കിലൂടെ എന്തൊക്കെയോ വിളിച്ചു പറയലും പിറന്നാള്‍ കേക്ക് മുറിക്കലും കഴിഞ്ഞു മറഡോണ മടങ്ങി.

"ഹോ അത് കഴിഞ്ഞു കിട്ടി." മറഡോണയുടെ കണ്ണൂരിലെ പ്രകടനം അവസാനിച്ചപ്പോള്‍ എനിക്ക് മനസ്സില്‍ അങ്ങനെയാണ് തോന്നിയത്. വെറും ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് മറഡോണ എന്ന താരത്തെ കൊണ്ട് വന്നതിലൂടെ മന്ത്രിമാരുടെ താമസം മുതല്‍ ഗതാഗതനിയന്ത്രണം വരെ വരുത്തി ജനങ്ങള്‍ക്കും സര്‍ക്കാരിനും നഷ്‌ടമായ ധനത്തിന്റെയും സമയത്തിന്റെയും കണക്കു ആര് നികത്തും? മറഡോണ വരുന്നതു വരെയുള്ള ആ വേദിയിലെ സമയം കൊല്ലാനുള്ള പരിപാടികള്‍ പോലും വലിയ പ്രാധാന്യത്തോടെ തത്സമയം സംപ്രേക്ഷണം ചെയ്തു പ്രേക്ഷകരെ വിഡ്ഢികള്‍ ആക്കുന്ന ചാനലുകളുടെ രാഷ്ട്രീയം എന്താണ്? ദിവസങ്ങളുടെ അധ്വാനത്തിന്റെ ഫലമായി അവിടെ എത്തി ചേര്‍ന്ന ജനങ്ങളോട് ഒരു നന്ദി വാക്ക് എങ്കിലും പറയാന്‍ മറഡോണയോട് ജ്വല്ലറി ഉടമ എന്ത് കൊണ്ട് നിര്‍ബന്ധിച്ചില്ല? "ഞാന്‍ കേരളത്തെ സ്നേഹിക്കുന്നു" എന്ന ഒറ്റവാക്യത്തില്‍ ഒതുക്കിയത് എന്ത് കൊണ്ട്? ഒരു മണിക്കൂറോളം ദൈവം കാണികളെ ത്രസിപ്പിക്കും എന്ന് പറഞ്ഞു അരമണിക്കൂര്‍ കൊണ്ട് പരിപാടി അവസാനിപ്പിച്ചത് വെയിലിന്റെ കാഠിന്യം കൊണ്ടാണെന്ന് ന്യായികരിക്കുന്ന അധികൃതര്‍ മറഡോണ വെയിലത്ത് മുളച്ച ഒരു താരമാണെന്ന് എന്ത് കൊണ്ട് മറന്നു? ഇങ്ങനെ ഒരുപാടു ചോദ്യങ്ങള്‍ ബാക്കി വച്ച് അര്ജന്റീനിയന്‍ താരം ഇന്നലെ മടങ്ങി.


എല്ലാം കഴിയുമ്പോള്‍ ഈയുള്ളവള്‍ മനസ്സിലാക്കുന്നു, ഞാന്‍ ആരാധിച്ചത് ഈ മറഡോണയെ അല്ല! കോര്‍ട്ടില്‍ എതിരാളികള്‍ക്ക് പന്ത് കൊടുക്കാതെ ഗോള്‍പോസ്റ്റിലേക്ക് ഓടി കയറുന്ന, കളികളത്തിനു പുറത്ത് അടിച്ചമര്‍ത്തപ്പെട്ടവന്  വേണ്ടി ശബ്ദം ഉയര്‍ത്തുന്ന ധീരനായ ഒരു പോരാളിയാണ് മറഡോണ എന്നാണ് ഞാന്‍ അറിഞ്ഞിട്ടുള്ളത്. അത് കൊണ്ട് തന്നെ പട്ടിണിപാവങ്ങളുടെ കണ്ണീരു വീഴാന്‍ മാത്രം ഉരുക്കിയ മഞ്ഞലോഹത്തിന് വേണ്ടി വേദിയില്‍ ഒരു ലഹരിക്കടിമപ്പെട്ടവനെപ്പോലെ ഉറഞ്ഞു തുള്ളിയ ഈ കളിപ്പാവ എനിക്ക് തീര്‍ത്തും അപരിചിതന്‍ ആണ്.

34 comments:

  1. "കളികളത്തിനു പുറത്ത് അടിച്ചമര്‍ത്തപ്പെട്ടവന് വേണ്ടി ശബ്ദം ഉയര്‍ത്തുന്ന ധീരനായ ഒരു പോരാളിയാണ് മറഡോണ എന്നാണ് ഞാന്‍ അറിഞ്ഞിട്ടുള്ളത് "

    ReplyDelete
  2. maradona paranjo ninnodu tvku munpil irikan..maradona paranjo njan mundum uduthu varum ennu..publicitiku vendi media sambavam kozhippikkunnathu enganeyulla ethu parupadiyilum sadarana anu..athinu maradonaye kuttam paranjittu karyamilla..

    ReplyDelete
    Replies
    1. താങ്കള്‍ പറഞ്ഞതും സത്യം തന്നെ

      Delete
  3. എല്ലാം കഴിയുമ്പോള്‍ ഈയുള്ളവള്‍ മനസ്സിലാക്കുന്നു, ഞാന്‍ ആരാധിച്ചത് ഈ മറഡോണയെ അല്ല! കോര്‍ട്ടില്‍ എതിരാളികള്‍ക്ക് പന്ത് കൊടുക്കാതെ ഗോള്‍പോസ്റ്റിലേക്ക് ഓടി കയറുന്ന, കളികളത്തിനു പുറത്ത് അടിച്ചമര്‍ത്തപ്പെട്ടവന് വേണ്ടി ശബ്ദം ഉയര്‍ത്തുന്ന ധീരനായ ഒരു പോരാളിയാണ് മറഡോണ എന്നാണ് ഞാന്‍ അറിഞ്ഞിട്ടുള്ളത്.

    കല്ലിലും മണ്ണിലും മരത്തിലും ശൂലത്തിലും മുടിയിലും ചോരയിലും ദൈവത്തെ കാണുന്നവരുടെ നാട്ടിൽ ഇങ്ങനൊരു ശബ്ദം ബ്ലോഗ്ഗിലൂടെ വന്നത് കുറ്റം പറയാൻ കഴിയില്ല. ഇതല്ല ഇതിലപ്പുറം വരും. അങ്ങനെ നമുക്ക് ദൈവം ന്നാൽ ഫോട്ടോയിൽ കാണുന്ന ആ രൂപമായി ആരാധിക്കാം.
    ആശംസകൾ.

    ReplyDelete
    Replies
    1. ബ്ലോഗ്‌ പോസ്റ്റ്‌ ഇടുമ്പോള്‍ ആളുകള്‍ എങ്ങനെ പ്രതികരിക്കും എന്ന് ഒരു സംശയം ഉണ്ടായിരുന്നു. ഇപ്പോള്‍ അത് മാറിയിരിക്കുന്നു.നന്ദി മണ്ടൂസന്‍

      Delete
  4. നാട്ടില്‍ ഇല്ലാത്തോണ്ട് ഈ വക മാമാങ്കം ഒന്നും കാണാന്‍ പറ്റുന്നില്ല.
    എന്തായാലും പുള്ളിയെ കാണാന്‍ നാട്ടുകാര്‍ക്ക്‌ ഭാഗ്യമുണ്ടായല്ലോ.

    ReplyDelete
    Replies
    1. സത്യം ശ്രീജിത്ത്‌

      Delete
  5. ഇതൊരു പബ്ലിസിറ്റി സ്ടണ്ട് അല്ലെ രൂപ.
    പിന്നെ ഇന്ത്യയില്‍ സ്വര്‍ണം കണ്ണീരു വീഴിക്കുന്ന ഐറ്റം ആണെന്ന് പാവം അര്‍ജന്റീനക്കാരന്‍ എങ്ങനെ അറിയാനാണ്. എന്നാലും അരമണിക്കൂറ് പരിപാടിയില്‍ അല്‍പ്പം കമ്പോസ്ട് ആയി പെരുമാരാമയിരുന്നു. പോട്ടെ സാരമില്ല. എനിക്ക് സന്തോഷം തോന്നുന്നത് ഐ എം വിജയന് മരഡോനയെ കാണാന്‍ അവസരം ഉണ്ടായതില്‍ ആണ്. ഒരു കാര്യം എനിക്കും തോന്നി, പുള്ളിക്കാരന്‍ ഒരു നാല് ലാര്‍ജ് അടിച്ച പോലായിരുന്നു പെരുമാറ്റം.

    ReplyDelete
    Replies
    1. ഹിഹിഹി....ഞാന്‍ മാത്രമല്ല ദൈവത്തിന്റെ ഉന്മാദത്തെ സംശയിക്കുന്നത് അല്ലെ? നന്ദി പ്രശാന്ത്‌

      Delete
  6. മറഡോണ...

    മാറണോടാ....???!!

    ReplyDelete
  7. കഴിഞ്ഞ ഉലക കപ്പില്‍ മികവുറ്റ പല കളികരെക്കാളും ഹീറോ ആയി വിലസിയ അല്ലെനിക്ല്‍ അല്നഗനെ തന്നെയിരുന്ന മറഡോണ ഇങ്ങനെ സ്വന്തം മാര്കറ്റ്‌ ഇടിച്ചു കളയരുതായിരുന്നു..എന്റെയൊക്കെ മനസ്സിലും ഇയാളുടെ മാര്‍ക്കറ്റ്‌ വല്ലാണ്ട് ഇടിഞ്ഞു..അത് പോലെ തന്നെയായിരിക്കും എല്ലാവര്ക്കും....

    ReplyDelete
    Replies
    1. താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്

      Delete
  8. membadiyayi nalla Cingar kudichirunnu Maradonee.....
    courtesy : Mathrubhumi newspaper.


    enthaylum thikachum nalla vimarshnathmakamaya ezhuthu,...

    ReplyDelete
  9. kaaanan patiyillayrunnu daivathinte varavum pokkum...daivathinte palataram mukhangalalle.......daivathin vikrithikal..:)

    maradona yekond oru vaakku parayaan petta paadu innathe patrathil sibi malayil nte parasya shooting ne kurichezuthiya colm thilund...thaarathinte varavu maadyamangalkkeppozhum ulsavamaanu..mukkal bhagam prekshakar prateekshikkunnathum athaanu thaanum..

    ReplyDelete
    Replies
    1. ഈ വാക്കുകള്‍ക്കു നന്ദി

      Delete
  10. ha ha..kalakki..ippol njanum parayunnu ee ullavan araadhiche ee maradonaye alla...

    ReplyDelete
    Replies
    1. ഒരാളെയെങ്കിലും മാറ്റി എടുക്കാന്‍ കഴിഞ്ഞല്ലോ...!

      Delete
  11. "കളികളത്തിനു പുറത്ത് അടിച്ചമര്‍ത്തപ്പെട്ടവന് വേണ്ടി ശബ്ദം ഉയര്‍ത്തുന്ന ധീരനായ ഒരു പോരാളിയാണ് മറഡോണ എന്നാണ് ഞാന്‍ അറിഞ്ഞിട്ടുള്ളത്"

    ഈ കക്ഷി ഒരു കാലത്ത് മയക്കു മരുന്നിനടിമയായി ചികില്സയിലാരുന്നു എന്നാ കാര്യം കൂടെ പറയണമായിരുന്നു. എന്തായാലും ഇത്ര പബ്ലിസിറ്റി കൊടുക്കനമായിരുന്നോ എന്ന് ഒരുപാട് ആലോചിച്ചു ഞാന്‍. പിന്നെയാ മനസിലായത്. അവരെ കൊണ്ടുവന്നവര്‍ ഉദേശിച്ച കാര്യം നടന്നു. അതിനായിട്ടാണല്ലോ ഇത്ര ദൂരെ നിന്നും കക്ഷിയെ കൊണ്ട് വന്നത്.

    ReplyDelete
  12. മറഡോണ ഫുട്ബോള്‍ ആരാധകരുടെ ഒരു വികാരമാണ്,പ്രത്യേകിച്ച് മലയാളികളുടെ... മറഡോണ കേരളത്തില്‍ വന്നത് ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനാണ്, ക്ഷണിച്ചിട്ട്... അല്ലാതെ സര്ക്കാരോ, ഫുട്ബോള്‍ അസോസിയേഷനോ, സോക്കര്‍ കുതുകികളോ ഫുട്ബോളിനെ ഉദ്ധരിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടല്ല...
    ബോബി ചെമ്മണ്ണൂരിന്റെ ചെലവില്‍ സംസ്ഥാന സര്ക്കാരിന്റെ അതിഥിയാക്കുകയാണ് സര്ക്കാര്‍ ആകെ ചെയ്തത്...
    കണ്ണൂരില്‍ വന്ന ആരാധകര്‍, മറഡോണ കേരള ഫുട്ബോളിനെ വാഴ്ത്തുന്നത് കാണാനല്ല എത്തിയതും...
    പിന്നെ.. മുകളില്‍ Anonymous ചൂണ്ടിക്കാട്ടിയതു പോലെ ആരും ആരെയും തല്ലിയില്ലല്ലോ മറഡോണയെ കണ്ടേ തീരൂ എന്നും പറഞ്ഞ്...


    വാല്ക്കലഷണം: മറഡോണയെ കാണാനെത്തിയവര്‍ ഫുട്ബോള്‍ ദൈവത്തെ കണ്ട സന്തോഷത്തില് മടങ്ങി... ചൊരുക്ക് വീട്ടിലിരുന്ന് വെയിലുകൊള്ളാതെ ടിവി കണ്ടവര്ക്ക്... ടിവിക്കാരെ തല്ലാന്‍ ആളില്ലാഞ്ഞിട്ടാണ്...

    ReplyDelete
    Replies
    1. വീട്ടിലിരുന്നു വിമര്‍ശിക്കുക എന്നത് ഏറ്റവും എളുപ്പമുള്ള പണി ആണ് എന്ന് അറിയാം. സര്‍ക്കാരിന് ഒരു രൂപ പോലും ചെലവ് വന്നിലെന്നു താങ്കള്‍ക്ക് പറയാന്‍ കഴിയുമോ? പിന്നെ ആളുകളെ പിടിച്ചിരുത്താന്‍ ടിവിക്ക് കഴിയും എന്നും അതിനു വേണ്ട സൂത്രങ്ങളും എന്നെക്കാള്‍ നന്നായി താങ്കള്‍ക്ക് അറിയാലോ!

      Delete
  13. ഇവിടെ ആയത് കൊണ്ട് ഒന്നും കണ്ടില്ല. ഫേസ് ബുക്കില്‍ സുഹൃത്തുക്കള്‍ പോസ്റ്റ്‌ ചെയ്ത വീഡിയോ കണ്ടപ്പോള്‍ "ഇതെന്താ ഇങ്ങിനെ" എന്നോര്‍ത്തിരുന്നു.

    ReplyDelete
    Replies
    1. ഹിഹിഹി...നന്ദി മുബി

      Delete
  14. aaru enthu coment ezhuthiyalum athoke sariyaanu ennu samatikukayano cheyune....enthayalum njan maradonayude kaliyonum kanditila..athukondu adehathe kaananum njan poyilla......ala apol adeham enthu cheyanamayirunnu ennanu thankal udeshikunne.....

    ReplyDelete
    Replies
    1. എന്‍റെ അഭിപ്രായം മാത്രമേ ശരി ഉള്ളു എന്നൊന്നും ഞാന്‍ പറയുന്നില്ല. വേറൊരാള്‍ പറഞ്ഞ അഭിപ്രായം കാര്യമാണ് എന്ന് തോന്നിയാല്‍ അംഗീകരിക്കാനും മടി ഇല്ല. എന്റെ അഭിപ്രായത്തില്‍ കുടിച്ചു ഉന്മത്തനായി നില്‍ക്കുന്നു എന്ന് തോന്നിക്കുന്ന പോലെ ഉറഞ്ഞു തുള്ളാതെ ഒരു നാല് വാക്ക് മാന്യമായി സംസാരിക്കാമായിരുന്നു. തീര്‍ച്ചയായും ആ വാക്കുകള്‍ അദേഹത്തെ കാണാന്‍ പോയ എന്റെ ജില്ലയിലെ അടക്കം ആളുകള്‍ക്ക് ഒരു പ്രചോദനം ആയേനെ

      Delete
  15. Swantham abiphrayam sadhairyam ezhuthiya alenkil ezhuthunna ente aniyathikuttikke ashamsakal..!

    Ini ‘Anonymous’ suhrthinode randu vakku..

    maryadhakalude athirlanganathinulla kavachamayi kanaruthe 'anonymous' ennulla title.. thangalude adyathe postil 'nee' enna prayogam athra sabyamayi thoniyilla..(NEE enna prayogam asabhyamane ennum parayunilla, sandharbhadinanusariche prayogikkanam) pinne vicharichu, athe ningalude naadinte shyliyo ningalude shyliyo ayirikkumenne...

    pakshe..alla!

    thangalude adutha post il Maradonaye 'adeham' ennu sambodhana cheythirikkunathil ninne manasilakkam thangalkke mariyaadha vashamundenne..

    Aduthathe, oru blog abhiprayangalkum, nirdeshangalkum, vimarshanangalkum charchakalkkum ullathanenne thangale polethanne njanum vishwasikkunnu pakshe SABHYAMAAYA REETHIYIL, SABYAMAAYA BASHAYIL, SABHYAMAYA THAALATHIL avunnathe abhikaamyam.
    Oru blog comment delete cheyyan verum ½ second mathramedukkunna ee kaalagattahil, kshamayode, shanthathayode, pakwathayode marupadikal ayakkunna ente ammuvine orikkal koodi oraayiram ashamsakal

    ReplyDelete
    Replies
    1. എല്ലാവര്ക്കും അഭിപ്രായം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അവരവരുടെ സംസ്കാരത്തിന് അനുസരിച്ച് പുറത്തെടുക്കുന്നു എന്ന് മാത്രം. എന്തായാലും ഇത്ര വലിയ ഒരു കമന്റിനു നന്ദി ചേച്ചി

      Delete
  16. അരിക്കച്ചവടം നടത്തിയപ്പോ അരിപ്രാഞ്ചി.
    സ്വര്‍ണക്കട തുടങ്ങിയപ്പോ "സ്വര്‍ണക്കട നടത്തണ അരിപ്രാഞ്ചി".
    ഫുട്ബോള്‍ കളിച്ചപ്പോള്‍ "മറഡോണ പ്രാഞ്ചി"

    എന്തൊക്കെ പറഞ്ഞാലും, താന്‍ പാവം ആണെന്ന് കാണിക്കാന്‍വേണ്ടി പൊതുവേദിയില്‍ "സിമ്പിള്‍ ഡ്രസ്സ്‌ " ധരിച്ചു വന്ന പുരുഷനെ കണ്ടപ്പോ അത് വല്ലാത്ത ഓവര്‍ പരിപാടി ആണെന്ന് തോന്നി.

    പാവങ്ങളെ സഹായിച്ചോളൂ, പക്ഷെ അതിന്‍റെപേരില്‍ ഷോ-ഓഫ് നടത്തേണ്ട ആവശ്യമില്ല എന്നാണു എന്റെ അഭിപ്രായം.

    ReplyDelete
    Replies
    1. നന്ദി വിഷ്ണു ഹരിദാസ്‌

      Delete
  17. ഇനി യിപ്പോള്‍ മെസ്സി മലപ്പുറത്ത്‌ വരുന്നു എന്ന് കേള്‍ക്കുന്നു ..അതും കാത്തിരുന്നു കാണാം അല്ലെ എന്തൊക്കെ പുകില്‍ ആണ് വരുത്തുന്നത് എന്ന് .!!

    ReplyDelete