3.10.12

ആനവണ്ടിയില്‍ ഒരു രാത്രി സവാരി


കൃത്യം 6.30നു തന്നെ പെരിന്തല്‍മണ്ണയില്‍ നിന്നും കല്പറ്റ കെഎസ്ആര്‍ടിസി ബസ്സ്‌ പുറപ്പെട്ടു. പലപ്പോഴും വയനാടിലെക്കുള്ള ബസ്സുകളോട് എനിക്ക് അസൂയ തോന്നാറുണ്ട്. കോട മഞ്ഞിന്‍റെ കുളിരും കാനനഭംഗിയും ആസ്വദിച്ചു ആ ബസ്സുകള്‍ എന്നും യാത്ര ചെയ്യുന്നു. യാത്രകള്‍ എനിക്ക് എന്നും ഒരു ഹരമാണ്. സഞ്ചാരങ്ങളില്‍ മനസ്സ് പലപല ചിന്തകളിലൂടെ ചലിക്കുന്നു. മിക്കപ്പോഴും ഒരു സവാരി കഴിഞ്ഞാല്‍ കൂടുതല്‍ ഊര്ജസ്വലതയോടെ എഴുതാന്‍ കഴിയുന്നു. എങ്കിലും യാത്രകളില്‍ മനസ്സില്‍ കടന്നെത്തുന്ന വികാരവിചാരങ്ങള്‍ അതെ ശക്തിയോടെ എഴുതാന്‍ മിക്കപ്പോഴും അതിനടുത്ത ദിവസങ്ങളില്‍ കഴിയാറില്ല. ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട് യാത്രകള്‍ അവസാനിക്കാതിരുന്നെങ്കില്‍ എന്ന്!

സന്ധ്യക്ക്‌ ആറു മണി കഴിഞ്ഞാല്‍ സ്ത്രീകളെ അപൂര്‍വ്വമായേ എന്റെ ജില്ലയില്‍ വീടിനു പുറത്തേക്കു കാണാറുള്ളു. തുഞ്ചന്റെ നാടും നല്ല റോഡും പ്രശസ്തമായ യുനിവേഴ്സിറ്റിയും വിമാനത്താവളവും എല്ലാം ഉള്ള ജില്ലയാണെങ്കിലും മലപ്പുറത്ത് കേരളത്തിലെ മറ്റു പല സ്ഥലങ്ങളും പോലെ സ്ത്രീകള്‍ക്ക് രാത്രി സഞ്ചാരം നിഷിദ്ധമാണ്. സുര്യന്‍ ഉദിച്ച്  അസ്തമിക്കുന്ന വരെ ഞങ്ങള്‍ മനുഷ്യരും അത് കഴിഞ്ഞാല്‍ വളര്‍ത്തു മൃഗത്തെ പോലെ വീടിനുള്ളില്‍ കതകടച്ചിരിക്കണം എന്നുമാണ് സമൂഹനിയമം. ഇല്ലെങ്കില്‍ പുരുഷന്‍ എന്ന ക്രൂരനാല്‍ അക്രമിക്കപ്പെട്ടെക്കാം എന്നാണ് ജനിച്ചു വീഴുന്ന ഓരോ പെണ്കുഞ്ഞിനോടും സമൂഹം മന്ത്രിക്കുന്നത്.

മൊബൈല്‍ അടിച്ചു കൊണ്ടേ ഇരിക്കുന്നു. എല്ലാം ബന്ധുക്കള്‍ ആണ്. 'അസമയത്ത്' ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിലെ ആധി  എനിക്ക് അവരുടെ ശബ്ദത്തില്‍ തിരിച്ചറിയാം. ഞാന്‍ പുറത്തേക്കു നോക്കി. മാനത്ത് ആയിരം വര്‍ണങ്ങള്‍ വിരിയിച്ചു സൂര്യന്‍ പതുക്കെ പിന്‍വാങ്ങുന്നു. ഓരോ ദിവസവും സുഖമായി ഉറങ്ങാനാണ് മനുഷ്യന്‍ രാവിലെ മുതല്‍ അധ്വാനിക്കുന്നത്. അതിനിടയ്ക്ക് രാത്രിയുടെ മനോഹാരിത കാണാന്‍ ആര്‍ക്കും സമയം ഇല്ല. ബസ്സിനു പുറത്ത് മഴ പെയ്തു കൊണ്ടിരിക്കുന്നു. റോഡില്‍ കാറുകള്‍ ചീറി പായുന്നു. ഗ്ലാസ്‌ ഉയര്‍ത്തി എസി ഇട്ടു തണുപ്പില്‍ സീറ്റ്‌ ബെല്‍റ്റിനുള്ളില്‍ സുരക്ഷിതമായി ഇരുന്ന് കൂടെയുള്ള പുരുഷനോടും കുഞ്ഞുങ്ങളോടും കിന്നാരം പറയുന്ന സ്ത്രീജന്മങ്ങള്‍ മാത്രം നിരത്തിലെ പെണ്‍സാന്നിധ്യങ്ങള്‍ ആയി. സ്വന്തമായി വാഹനം അല്ലെങ്കില്‍ ആണ്‍തുണ ഇല്ലാത്ത സ്ത്രീകള്‍ക്ക് വീട്ടില്‍ "അടങ്ങി ഒതുങ്ങി മിണ്ടാതെ" ഇരിക്കാം. ഞാന്‍ യാത്ര ചെയ്യുന്ന ബസ്സിലും ഭര്‍ത്താവിനോ മകനോ അച്ഛനോ സഹോദരനോ ഒപ്പം "ധൈര്യപൂര്‍വ്വം" യാത്ര ചെയ്യുന്ന കുറച്ച് തരുണി മണികള്‍ ഉണ്ടായിരുന്നു.

ചെറുപ്പത്തില്‍ കേട്ട് ശീലിച്ചതിന്റെ പേടി കൊണ്ടോ എന്തോ ഇടയ്ക്കിടയ്ക്ക് 'ഏതെങ്കിലും കൈയോ കാലോ എന്നെ ആക്രമിക്കാന്‍ വരുന്നുണ്ടോ' എന്ന് ഞാനും ഇടയ്ക്കു സംശയിച്ചു. അങ്ങനെ ഇരിക്കുമ്പോള്‍ പിന്നില്‍ നിന്ന് ഒരു തോണ്ടല്‍. "ആരെടാ അത്" എന്നാ ഭാവത്തില്‍ തിരിഞ്ഞു നോക്കിയപ്പോള്‍ പിന്‍സീറ്റിലെ ചേച്ചി സൈഡിലെ ഷട്ടര്‍ താഴ്ത്താന്‍ സഹായിക്കാന്‍ വിളിച്ചതാണ്. മനസ്സില്ലാമനസ്സോടെ ഓടി മറയുന്ന ജനലിലെ കാഴ്ച്ചകള്‍ ഞാന്‍ ആ ചേച്ചിക്ക് വേണ്ടി മൂടി വച്ചു.

സര്‍ക്കാര്‍ ബസ്സിലെ യാത്രകള്‍ ഞാന്‍ ഇഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണം ആ വണ്ടികളില്‍ സാധാരണ വാഹനങ്ങളിലെക്കാള്‍ വലിയ ജനലുകള്‍ ആയിരിക്കും. കാഴ്ച്ചകള്‍ക്കും അതുകൊണ്ട് തന്നെ ഒരു പ്രത്യേക ഭംഗിയാണ്. ചിന്തകള്‍ക്ക് ബ്രേക്ക്‌ ഇട്ടു ഞാന്‍ വണ്ടൂരില്‍ ഇറങ്ങി. എന്തുകൊണ്ട് ഞാന്‍ ഇത്രയും കാലം രാത്രി യാത്രയെ ഭയപ്പെട്ടു എന്ന് ഞാന്‍ അത്ഭുതപെട്ടു. കൂടെ മനസ്സ് മറ്റു സ്ത്രീകളോടായി പറഞ്ഞു, " ന്‍റെ പെണ്ണുങ്ങളെ, ഇങ്ങള് ഇങ്ങനെ രാത്രി കുടീല് കുത്തിരിക്കാതെ പോറത്തെക്കൊക്കെ ഒന്നെറങ്ങീന്‍. അന്തിയാവുമ്പോ ഈ ദുനിയാവ് കാണാന്‍ നല്ല ശേലാണ്."

35 comments:

  1. സംഗതി ഒരു കുറിപ്പ് പോലെയാണെങ്കിലും , പല ചോദ്യങ്ങൾ ചോദിക്കുക കൂടി ചെയ്യുന്നുണ്ട്.
    പിന്നെ ചിലപ്പോഴൊക്കെ ആണുങ്ങലാണെങ്കിലും, ഒറ്റയ്ക്ക് വിജനതയിൽ രാത്രിയിൽ നടക്കാനാവില്ല നമ്മുടെ നാട്ടിൽ, മിക്ക നാടുകളിലും.

    പക്ഷേ ശെരിയാണു, അന്തിയാവുമ്പോ ഈ ദുനിയാവ് കാണാന്‍ സത്യത്തിൽ നല്ല ശേലാണ്.


    ReplyDelete
    Replies
    1. നന്ദി സുമേഷ്. ഇതിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കാലം തരട്ടെ

      Delete
  2. ഒറ്റയ്ക്ക് രാത്രിയില്‍ പെണ്ണുങ്ങള്‍ക്കും യാത്ര ചെയ്യാം ധൈര്യമുണ്ടെങ്കില്‍.
    ശ്രദ്ധിക്കുന്നത് നല്ലതാണ്, കാലം ശരിയല്ല.
    ആശംസകള്‍.............

    ReplyDelete
    Replies
    1. നന്ദി അഷ്‌റഫ്‌...!പേടി കൂടാതെ യാത്ര ചെയ്യാവുന്ന ഒരു കാലം ഉടന്‍ വരുമെന്ന് പ്രതീക്ഷിക്കാം

      Delete
  3. സുര്യന്‍ ഉദിച്ച് അസ്തമിക്കുന്ന വരെ ഞങ്ങള്‍ മനുഷ്യരും അത് കഴിഞ്ഞാല്‍ വളര്‍ത്തു മൃഗത്തെ പോലെ വീടിനുള്ളില്‍ കതകടച്ചിരിക്കണം എന്നുമാണ് സമൂഹനിയമം. ഇല്ലെങ്കില്‍ പുരുഷന്‍ എന്ന ക്രൂരനാല്‍ അക്രമിക്കപ്പെട്ടെക്കാം എന്നാണ് ജനിച്ചു വീഴുന്ന ഓരോ പെണ്കുഞ്ഞിനോടും സമൂഹം മന്ത്രിക്കുന്നത്.//////////////ആ ര്പറഞ്ഞു സൂര്യന്‍ അസ്തമിക്കുന്നു എന്ന് ?അസ്തമിക്കുന്നത് ചിന്തക്ക് വെളിച്ചമേകുന്ന സ്വാതന്ത്ര്യത്തിന്‍റെ കിരണങ്ങളാണ്‌.ആസ്വാതന്ത്ര്യം സ്ത്രീ രുചിക്കാന്‍ തുടങ്ങിയപ്പോള്‍ അത് തേങ്ങലായി ....അഭിമാനം നഷ്ടപ്പെട്ടവളുടെ തേങ്ങല്‍ .അഭിമാനവും സ്വാതന്ത്ര്യവും ഒരുമിച്ചു നേടിയെന്നു നാം വിശ്വസിക്കുന്ന പടിഞ്ഞാറന്‍ ജീവിതം ജനിച്ചു വീഴുന്ന ഓരോകുഞ്ഞിനും നല്‍കുന്നത് തന്‍റെ അച്ഛനേതു എന്നറിയാത്ത അമ്മയ്ടെ മുലപ്പാലാണ് .യാത്ര തുടരുക .....സ്വാതന്ത്ര്യം പോലെ ഈ എഴുത്തും മധുരമായി തോന്നുന്നു .യാത്രാ മംഗളം നേരുന്നു .

    ReplyDelete
    Replies
    1. നന്ദി അത്തോളിക്കാരാ

      Delete
  4. രാത്രിയില്‍ സഞ്ചരിച്ചാല്‍ സ്ത്രീ വിവരമറിയും...

    ReplyDelete
    Replies
    1. ഉപദേശത്തിനു നന്ദി...

      Delete
  5. ഞമ്മളെ വണ്ടൂരിലും വാണിയമ്പലത്തൊക്കെ ആര് വന്നാലും സാഹായിക്കാൻ മനസുള്ള നല്ല മനുഷ്യരുണ്ട് കോയേ..... ഇങ്ങളാരും അപടെ വന്ന് ബേജാറാകേണ്ട ............

    ReplyDelete
    Replies
    1. ഈ നല്ല വാക്കുകള്‍ക്ക് നന്ദി ഷാജു അത്താണിക്കല്‍

      Delete
  6. സന്ധ്യ മുതൽ രാത്രിയാകുന്നത് വരെ കറക്കം., അതെനിക്കു വളരെ ഇഷ്ടമുള്ള സംഗതിയായിരുന്നു. അതും പതിവായി, ഇപ്പോ ഒക്കെ നഷ്ടമായി. കുടുംബമായി അസമയത്ത് യാത്ര ചെയ്യാൻ പോലും പേടിയായി തുടങ്ങി, അങ്ങനെയുള്ള വാർത്തകളല്ലേ ദിനേന കാണുന്നത്. യാത്രയെ കുറ്റം പറയുന്നില്ല, എങ്കിലും സൂക്ഷിക്കുക, അതു സ്ത്രീയായതു കൊണ്ടല്ല..

    ReplyDelete
    Replies
    1. ഈ സ്നേഹത്തിനു നന്ദി നവാസ്

      Delete
  7. തീര്‍ച്ചയായും രാത്രിക്കും ഒരു സൌന്ദര്യം ഉണ്ട്....

    ReplyDelete
    Replies
    1. നന്ദി അബ്സറിക്ക

      Delete
  8. ശരിയാ അന്തിയാവുമ്പോ ഈ ദുനിയാവ് കാണാന്‍ നല്ല ഷെല് തന്നെയാണ് .. ന്നും വെച്ച് അന്തിക്കെരന്ങ്ങി നടന്നാ.. പിന്നെ ഈ ദുനിയാവിനൊരു ശേലും ഉണ്ടാകൂലാ....:))

    ReplyDelete
    Replies
    1. ഈ വാക്കുകള്‍ക്ക് നന്ദി

      Delete
  9. രാത്രിയില്‍ വയനാടന്‍ ചുരത്തിലൂടെ ഉള്ള യാത്രയുടെ സുഖം ഒന്ന് വേറെ തന്നെയാണ് !!!!!

    ReplyDelete
    Replies
    1. ഒരിക്കല്‍ ആ വഴി പോകാനും ഭാഗ്യം ലഭിച്ചിടുണ്ട്

      Delete
  10. sthree ennum sthree mathramanu kutti....nammude pala ishtagalum palarkkuvendi ,samoohathinu vendi ozhivakka pettu konde irikkum....apoorvamayenkilum nammalishta pedunna muhoorthangal namariyathe etha pedumbol athu ennum madhura mulla ormayakum.atharam muhoorthangal iniyum orupadu undakatte ennu ashamsikkunnu....oppam abhinadhanagalum.......

    ReplyDelete
    Replies
    1. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കാനാണ് സ്ത്രീയുടെ വിധി, ഇന്‍റര്‍നെറ്റില്‍ ഒഴികെ. ഈ സ്നേഹത്തിനു നന്ദി

      Delete
    2. സുര്യന്‍ ഉദിച്ച് അസ്തമിക്കുന്ന വരെ ഞങ്ങള്‍ മനുഷ്യരും അത് കഴിഞ്ഞാല്‍ വളര്‍ത്തു മൃഗത്തെ പോലെ വീടിനുള്ളില്‍ കതകടച്ചിരിക്കണം എന്നുമാണ് സമൂഹനിയമം. ഇത് എല്ലാവരും സ്വയം ഉണ്ടാക്കുന്ന നിയമം അല്ലെ

      ഏതായാലും നന്നായി എഴുതിയിട്ടുണ്ട് , ആശംസകള്‍

      Delete
    3. എല്ലാവരും അല്ല സഹോദരാ...ഒരിക്കലും ഒരു പെണ്ണായിട്ട് ഇങ്ങനെ ഒരു നിയമം ഉണ്ടാക്കുമെന്ന് ഞാന്‍ കരുതുന്നില്ല

      Delete
  11. ആൺപെൺ വ്യത്യാസമില്ലാതെ എല്ലാവർക്കും എല്ലാലോകവും കാഴ്ച്ചകളും ആസ്വദിക്കാനാവുന്ന ഒരു ലോകം സ്വപ്നം കാണുന്നു, ഞാനും. എന്നാലോ, ഭാര്യയും സഹോദരികളുമെല്ലാം അസമയത്ത് യാത്ര ചെയ്യുന്നത് ഭയപ്പെടുകയും ചെയ്യുന്നു..
    അല്ല, സത്യത്തിൽ ഇതൊരു യാത്രയുടെ മാത്രം പ്രശ്നമല്ലല്ലൊ അല്ലെ ?
    അപ്പോൾ ഞാനുൾപ്പെടെയുള്ള സമൂഹം തന്നെ കുറ്റക്കാർ..

    ReplyDelete
    Replies
    1. മനുഷ്യമനസ്സിന്റെയും ചിന്തകളുടെയും പ്രശ്നമാണ്.

      Delete
  12. ഒന്ന് തുറിച്ച് നോക്കാനുള്ള കഴിവെങ്കിലും ഉണ്ടായാല്‍ സ്ത്രീകള്‍ക്ക് പകലില്‍ എന്നപോലെ രാത്രിയിലും യാത്രചെയ്യാം

    ReplyDelete
    Replies
    1. തീര്‍ച്ചയായും സുഹൃത്തേ!!

      Delete
  13. വീട്ടുകാരുടെ ആധികള്‍ ആണ് ഓരോ പെണ്ണിലും വളരുന്നത്. അത് മെല്ലെ വളര്‍ന്ന് ഒരു വിശ്വാസം ആകും ആ വിശ്വാസം ആണ് രാത്രിയില്‍ ഇറങ്ങിയാല്‍ പീഡനം സംഭവിക്കും എന്നതും. സ്ത്രീകള്‍ ശക്തിയോടെ മുന്നിലെത്തുന്ന കാലം വരും. അന്ന് അവരും ഉണ്ടാകും ബസ്സില്‍ രാത്രിയുടെ ഭംഗി ആസ്വദിക്കാന്‍

    ReplyDelete
    Replies
    1. സ്ത്രീകളുടെ മനസ്സില്‍ പേടി വളര്‍ത്താനാണ് സമൂഹം എന്നും ശ്രമിച്ചിടുള്ളത്..

      Delete
  14. nannayitundu Roopa. Chinthakal valaratte..padarnnu panthalikkatte.

    ReplyDelete
  15. തമിഴ്‌നാട്ടില്‍ പഠിച്ചുകൊണ്ടിരുന്ന ഭാര്യയെ കൂട്ടാന്‍ ഞാനും എന്‍റെ രണ്ടാളിയന്‍ന്മാരും കൂടെ പോയി. തിരിച്ചു വരുന്ന വഴി തെറ്റി, അത് രാത്രി രണ്ടു മണിക്ക്. മൂന്ന് ആണുങ്ങളും ഒരു പെണ്ണും പാതിരാത്രിയില്‍ ഒരു ഗ്രാമത്തില്‍ ചെന്ന് പെട്ടു, കാര്യങ്ങള്‍ തെളിവു സഹിതം പറഞ്ഞു മനസിലാക്കിയപ്പോള്‍ വഴി ഒക്കെ പറഞ്ഞു തന്നു ഞങ്ങളെ വിട്ടു.

    നമ്മുടെ നാടും മാറുമാരിക്കും, അല്ലെ?

    ReplyDelete
    Replies
    1. ഒരിക്കല്‍ നമുക്കും പറയാം കാലം മാറി കഥ മാറി

      Delete