വാക്കുകൾ വ്യർത്ഥം,
അറിയില്ലതിൻ അർത്ഥം...
മൃതിയാം മധുരം,
അണിയണം അധരം.
വിണ്ടുകീറിയ മുദ്രകൾ,
വാർന്നുപോയ നിദ്രകൾ...
കിനിഞ്ഞിറങ്ങും മോഹം,
ജീവിക്കണമെന്ന ദാഹം...
അടർന്നു വീഴുന്നു
അലഞ്ഞു കേഴുന്നു...
ആരാരു കേൾക്കും,
ആത്മാവിൻ ഉൾക്കനം.
വേണ്ടെനിക്ക് ഒഴിവ്,
വേണ്ടതോ മിഴിവ്...
പ്രതീതി അല്ല പ്രീതി,
പ്രാണൻ തന്നെ പ്രിയം ...
ആത്മാവിന് ഉൾക്കനം!ആശംസകൾ...
ReplyDeleteനന്ദി മുബീ
Deleteപ്രാണൻ ത്തന്നെ പ്രിയം.
ReplyDeleteആശംസകൾ