3.2.15

ഇടയ്‌ക്കൊന്നു കരഞ്ഞൂടേ



മേഘാവൃതമായ ആകാശം മഴയ്‌ക്കു ശേഷം പ്രസന്നയായി കാണപ്പെടുന്നതു പോലെ ഒരുപാടു കരയുന്നത്‌ സുഖമാണ്‌. നേത്രങ്ങളില്‍ നിന്നു വെളളം ഉത്ഭവിക്കാനേ പ്രയാസമുളളൂ. അതു കഴിഞ്ഞാല്‍ പുറത്തേയ്‌ക്കെറിയപ്പെടുമ്പോള്‍ ശരീരം ഭീകരമായി പ്രതികരിക്കും. ചിലപ്പോള്‍ നമുക്കു തന്നെ നിയന്ത്രിക്കാനാവാതെ മറ്റവസരങ്ങളില്‍ ശാന്തമായി. ഈ അനിശ്ചിതാവസ്ഥ തന്നെയാണ്‌ കരച്ചിലിലെ മനോഹാരിത. ജനിക്കുമ്പോള്‍ കരഞ്ഞു കൊണ്ടും മരിക്കുമ്പോള്‍ മറ്റുളളവരെ കരയിപ്പിച്ചു കൊണ്ടും മനുഷ്യന്‍ ജന്‍മം തീര്‍ക്കുന്നു. എങ്കിലും എല്ലാവര്‍ക്കും ഈ വികാരത്തെ വെറുപ്പാണ്‌.

കണ്ണുനീരാല്‍ പ്രളയം തീര്‍ത്താല്‍ അതു കഴിഞ്ഞു കിട്ടുന്ന ശാന്തത വേറൊന്നിനും നല്‍കാനാകില്ല. അക്ഷികളുടെ കുളിര്‍മയ്‌ക്കൊപ്പം വ്യക്തമായ ആശയങ്ങളും തീരുമാനങ്ങളും കൈകൊളളാന്‍ ഇതു പ്രേരിപ്പിക്കുന്നു. കരയുന്നതിനിടയില്‍ വരുന്ന ചിന്തകള്‍ അപകടമാണ്‌. യാതൊരു കാരണവശാലും അവയുടെ പുറകെ പോകരുത്‌. ഭാവി ക്രിയാത്മകമാക്കാന്‍ ഇടയ്‌ക്കൊരു കരച്ചില്‍ നല്ലതാണ്‌. ബാത്ത്‌ റൂമിലോ തലയണയില്‍ മുഖം അമര്‍ത്തിയോ ശാന്തമായി കരയാം. അല്ലെങ്കില്‍ പൊട്ടി കരയാം. ആശ്വാസം തീര്‍ച്ച. ആനന്ദകണ്ണുനീരു കാണാന്‍ സുഖമാണ്‌. പക്ഷെ അതു രണ്ടു മൂന്നു കണ്ണീര്‍ത്തുളളിയില്‍ തീരും.

20 comments:

  1. ഇടയ്ക്കുള്ള കരച്ചില്‍ ഒരാശ്വാസം തന്നെയാണ് .സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete
  2. ഒന്നിനും വേണ്ടി അല്ലാതെ ഉള്ള കരച്ചില്‍ ആണ് ഉത്കൃഷ്ടം

    ReplyDelete
    Replies
    1. അതു മിക്കപ്പോഴും നടക്കാറില്ല ദിലീപേട്ടാ

      Delete
  3. ജീവിതം ഒരു യാത്രയാണ്‌ , തിരിഞ്ഞു നടക്കേണ്ട യാത്ര,. കരഞ്ഞു നടന്ന വഴികളിൽ കാലങ്ങൾക്കു ശേഷം തിരിച്ചെത്തുമ്പോൾ ഓർത്തുള്ള ചിരികൾ മാത്രം .... ആ ചിരിയെ ഓർത്തോർത്ത് ഞാനിന്നു കരഞ്ഞോട്ടെ....... ഈ പാവം മാനവൻ.

    ReplyDelete
    Replies
    1. സത്യം... കണ്ണുനീര്‍ ചിരിക്കു വഴിമാറണം എപ്പോഴും, അപൂര്‍വമായി അതു സംഭവിക്കാറില്ലെങ്കിലും

      Delete
  4. ഇടയ്ക്കൊന്നു കരയുന്നത് നല്ലതാ

    ReplyDelete
  5. നന്നായി എഴുതിയിരിക്കുന്നു.ആശംസകൾ

    ReplyDelete
  6. എല്ലാം പറയാവുന്ന ഒരാളുണ്ടെങ്കിൽ ഈ കരച്ചിൽ വേണ്ടെന്നു വെക്കാം. ആശംസകൾ

    ReplyDelete
    Replies
    1. അതും സത്യം തന്നെ

      Delete
  7. കരയാതിരിപ്പതെങ്ങനെ

    ReplyDelete
    Replies
    1. അതെന്നെ അജിത്തേട്ടാ

      Delete