എന്നെ മയക്കിയ ആ കണ്ണുകളുടെ
ഉടമയ്‌ക്ക്,
ആകാശത്ത് വിടരുന്ന നക്ഷത്രങ്ങളും ഭൂമിയില്‍ പടരുന്ന ഇളം
തണുപ്പും പ്രണയദിനത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു. ആരെയും കൊതിപ്പിക്കുന്ന ഈ
സായാഹ്നങ്ങളില്‍ പക്ഷെ ഞാന്‍ ഒറ്റയ്‌ക്കാണ്. ചുറ്റും മനുഷ്യര്‍ എന്നോട്
സംസാരിക്കുന്നുണ്ടെങ്കിലും ഞാന്‍ അതൊന്നും കേള്‍ക്കുന്നില്ല. എന്റെ മനസ്സ് അങ്ങകലെ
നിന്റെ മടിയില്‍ തല ചായ്‌ചു കഥകള്‍ പറയാനും ശ്രവിക്കാനും വെമ്പുകയാണ്.
നീ
അറിയുന്നുവോ, ഈ പ്രണയദിനത്തിലും ഞാന്‍ ഏകയാണ്. മാനത്തു മിന്നിച്ചിരിക്കുന്ന
നക്ഷത്രത്തോടു ഞാന്‍ ചോദിച്ചു, 'നീ അവനെ കാണുന്നുണ്ടോ? എന്തു സന്ദേശമാണ് എന്നോടു
പറയാനായി നിനക്കു തന്നത്? '... ഒരു കളളനോട്ടം താഴേക്കു നോക്കിയിട്ട് നക്ഷത്രം
നിന്നെ കണ്ടില്ലെന്നു പറഞ്ഞു. ഞാന്‍ കണ്ണീരടക്കാന്‍ പാടുപ്പെട്ടു. ഏങ്ങിക്കരയുന്ന
എന്നെ ആശ്വസിപ്പിച്ച് താരകം മൊഴിഞ്ഞു, 'ഒരു തമാശ പറഞ്ഞതല്ലേ? അവന്‍
ഭൂമിയിലില്ലെന്നറിഞ്ഞാല്‍ ഏറ്റവും ദുഖിക്കുന്നതു നീയാണെന്നു ഞാന്‍ അറിഞ്ഞില്ല
കുട്ടി. നിന്റെ പ്രാര്‍ത്ഥനകള്‍ അവനെ പൂര്‍ണ്ണ ആരോഗ്യവാനായി ഇരുത്തുന്നു.
ചിരിച്ചിരിക്കുന്ന നിന്റെ മുഖമാണ് അവന് ഇഷ്ടം. അതുകൊണ്ട് നീ
കരയരുത്.'
നക്ഷത്രം പറഞ്ഞത് സത്യമല്ലേ? വിളിപ്പുറത്തല്ലെങ്കിലും നീയും ഞാനും
ഒരേ ഭൂമുഖത്തു ജീവിക്കുന്നുവെന്നതു മാത്രമാണെന്റെ ആശ്വാസം. നീ ഇവിടുന്നു
അപ്രത്യക്ഷമായാല്‍ പിന്നെ ഈ ജീവനു എന്തര്‍ത്ഥം! ബാഷ്‌പാഞ്‌ജലി നടത്തി ഞാനും നിന്നെ
അനുഗമിക്കും. ഒന്നിച്ചെത്തിയാല്‍ മാത്രമെ ഒരുമിച്ചു പുനര്‍ജനിക്കാന്‍ കഴിയൂ. അടുത്ത
ജന്‍മത്തെക്കുറിച്ച് ഞാന്‍ കിനാവു കാണാന്‍ തുടങ്ങി.
ചിരിയോ വിഷമമോ മറ്റേതു
വികാരമോ ആകട്ടെ, പങ്കിടാന്‍ ആദ്യം മനസ്സില്‍ വരുന്ന പേരു നിന്റെതാണ്. പനി പിടിച്ചു
വിറച്ചു കിടക്കുമ്പോള്‍ നീ അടുത്തു വേണമെന്നു തോന്നും. 'എല്ലാം പെട്ടെന്നു
ശരിയാകും. മോളു നന്നായി മൂടിപ്പുതച്ചു കിടന്നുറങ്ങിക്കോ!' എന്ന നിന്റെ വാക്കുകള്‍
തന്നെ വലിയൊരു ആശ്വാസമാണ്.
ഞാന്‍ എഴുതിയതു വായിച്ച് മുകളിലിരിക്കുന്ന
നക്ഷത്രം ചിരിക്കുന്നു. എല്ലാത്തിനും സാക്ഷിയായി ഒരു താരകം! എന്റെ ലോകം വളരെ
ചെറുതാണ്, മറ്റൊരര്‍ത്ഥത്തില്‍ നീയാണ്. അതിനപ്പുറം എനിക്ക് സ്വപ്‌നങ്ങളും
ചിന്തകളുമില്ല.
വല്ലപ്പോഴും നീ നക്ഷത്രത്തെ നോക്കി പുഞ്ചിരിക്കൂ. എനിക്കേറ്റവും പ്രിയപ്പെട്ട ആ ചിരി കാണാറുണ്ടെന്നു ആ താരം എന്നോടു മന്ത്രിക്കും. ഈ കുഞ്ഞു
ഭൂമിയില്‍ നീയും ഞാനും അടുത്താണ്. ഒരേ ആകാശത്തിനു കീഴില്‍! എങ്കിലും ഞാന്‍ വെറുതെ
ആഗ്രഹിച്ചു പോകുന്നു, കിട്ടില്ലെന്നറിഞ്ഞിട്ടും ഒരു നിമിഷമെങ്കിലും നിന്റെ
സാമിപ്യം...!
സ്‌നേഹപൂര്‍വം
നിന്റെ പ്രിയ ആരാധിക
(മലയാളം ബ്ലോഗേഴ്‌സ് എന്ന ഫേസ്‌ബുക്ക് കൂട്ടായ്‌മ സംഘടിപ്പിച്ച പ്രണയലേഖനമത്സരത്തിലേക്കായി എഴുതിയത്. പറയാതെ ബാക്കി വെച്ചത്; ഇതില്‍ ഒന്നാം സമ്മാനം എനിക്കു കിട്ടി. നിങ്ങളും എന്നെപ്പോലെ ഞെട്ടിയല്ലേ?)
നന്നായിട്ടുണ്ട് .... ഒരായിരം ആശംസകൾ വിജയിക്ക് .. ഏങ്കിലും ഒരു കാര്യം പറയട്ടെ ... യഥാര്ത്ഥ ജീവിതത്തിൽ നമ്മൾ ഇങ്ങനെ ആയിരിക്കുമോ പ്രണയ ലേഖനം എഴുതുക ??
ReplyDeleteഞാൻ ഒരുപാടെണ്ണം എഴുതിയിട്ടുണ്ട് (എല്ലാം ഒരാൾക്ക് തന്നെയാണേ ...) എനിക്കും കിട്ടിയിട്ടുണ്ട് ഒരുപാട് ... അതിന്റെ ഫോർമാറ്റ് ഇതിൽ നിന്നൊക്കെ ഒരുപാട് വ്യത്യാസമാണ് ... പക്ഷെ അതിനു പ്രണയത്തിന്റെ ഒരു വല്ലാത്ത ഫീൽ ഉണ്ടാവും ... ഏതായാലും ഇത് ഇഷ്ടമായി... ആശംസകൾ...
ഹഹഹ...നന്ദി സുഹൃത്തേ
Deleteതാരകം സാക്ഷിയായ്
ReplyDelete:)
Deleteപ്രണയലേഖന വിജയിക്ക് ആശംസകള്‍. നന്നായി എഴുതി...
ReplyDeleteനന്ദി കൂട്ടുകാരി
Deleteഞാന്‍ ലൈക്!!!!
ReplyDeleteനന്ദി
Deleteഈ പ്രണയ ലേഖനം വായിച്ചാല്‍ ആര്‍ക്കും പ്രണയം വരില്ല ..അനുഭവം ആണ് കേട്ടോ
ReplyDeleteഅയ്യോ ഞാൻ അറിഞ്ഞില്ലേ... ഞാനൊരു പാവം, ജീവിച്ചു പൊയ്ക്കോട്ടേ
Deleteകൊള്ളാം
ReplyDeleteസ്നേഹത്തിനു നന്ദി
Deleteമത്സരവിജയിക്ക് ആശംസകള്‍...!
ReplyDeleteനന്ദി
DeleteGood read.
ReplyDelete"For we are close to each other
as the stars would see"
P.S.:Please increase the font size.
Its already large font!
Deleteവിരഹത്തില്‍ വിരിഞ്ഞ പ്രണയകാവ്യം :) ആശംസകള്‍
ReplyDeleteസ്നേഹത്തിനു നന്ദി
Deleteആശംസകള്‍ രൂപ്സ്!
ReplyDeleteആശംസകള്‍...!
ReplyDeleteNannnaytund..
ReplyDeleteനന്ദി അപരിചിതമായ ഈ വാക്കുകള്‍ക്ക്
Delete