4.9.12

ഹായ് ബാലരമ

ഫേസ്ബുക്കിലെ വിരസമായ തിരച്ചിലുകളില്‍ മടുത്തപ്പോഴാണ് മേശപ്പുറത്തിരിക്കുന്ന ബാലരമയില്‍ കണ്ണുടക്കിയത്. ഏതായാലും ദിവസവും ആളുകളെ ഫേസ് ബുക്കിലൂടെ ശല്യപ്പെടുത്തി ചീത്ത വാങ്ങുന്നുണ്ട്, എന്നാല്‍ ഇതും കൂടെ കിടക്കട്ടെ... "ഞാന്‍ ഒരു ബാലരമ വാങ്ങി...!" എഫ് ബിയിലെ എന്റെ സ്വന്തം ഇടത്തില്‍ ഞാന്‍ കുറിച്ചു! ഒന്നുകില്‍ ആരും ശ്രദ്ധിക്കില്ല, അല്ലെങ്കില്‍ 'എന്തെങ്കിലും ഒക്കെ എഴുതി വച്ചോളും' എന്ന മട്ടിലുള്ള ഉപദേശങ്ങളാണ് പ്രതീക്ഷിച്ചത്.



എന്റെ ഈ ഊഹങ്ങള്‍ എല്ലാം തെറ്റിച്ചു ഒരുപാടു മറുപടികള്‍ ലഭിച്ചു. രാജുവിനോടും രാധയോടും അന്വേഷണം പറയണം, സൂത്രന്റെ കഥ സ്കാന്‍ ചെയ്തു അയച്ചു കൊടുക്കണം എന്നിങ്ങനെ എന്നെ പോലും അത്ഭുതപ്പെടുത്തുന്ന വാക്കുകളാണ് എനിക്കവിടെ വായിക്കാന്‍ കഴിഞ്ഞത്.

ഒരിക്കലും എഴുതാന്‍ വേണ്ടി തിരഞ്ഞു പിടിച്ചതല്ല ഞാന്‍ ആ പുസ്തകം. വളരെ മോഹിച്ചു വാങ്ങിയതാണ്. ഇത്രയും പേരുകള്‍ ഞാന്‍ മുകളില്‍ പറഞ്ഞെങ്കിലും അതിനൊന്നും വിശദീകരണം ആവശ്യമില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാന്‍ വിവരിക്കാത്തതും. കാരണം ബാലരമ എന്ന പുസ്തകം എഴുപതുകള്‍ മുതല്‍ മലയാളികളുടെ ബാല്യത്തിലെ ഇണ പിരിയാത്ത സുഹൃത്തായിരിക്കുന്നു.

ഇന്നത്തെ അഥവാ ഇരുപത്തിയോന്നാം നൂറ്റാണ്ടിലെ കുട്ടികളുടെ കാര്യത്തില്‍ മുഴുവന്‍ പേരും വായിക്കാറുണ്ടോ എന്നറിയില്ല. അവര്‍ക്ക് കാര്‍ട്ടൂണ്‍ ചാനലും കൊച്ചു ടിവിയും ചലിക്കുന്ന ദൃശ്യങ്ങള്‍ സമ്മാനിക്കുന്നു. കുരുന്നുകളിലെ ഭാവന ശേഷിയെ ഇല്ലാതാക്കുന്ന ഈ പ്രവണതയെ ഒരു പരിധി വരെ ഞാന്‍ എതിര്‍ക്കുന്നു.

പറഞ്ഞു പറഞ്ഞു കാട് കയറുന്നില്ല. വീണ്ടും ബാലരമയിലേക്കു! മണ്ണപ്പത്തിന്റെയും കളികൊപ്പുകളുടെയും കൂടെ മറ്റൊരു കളിപ്പാട്ടമായി ഈ പുസ്തകം കുട്ടിക്കാലത്ത് എനിക്ക് കൂട്ടായി ഉണ്ടായിരുന്നു. ഡാകിനിയുടെയും മായാവിയുടെയും ടാറ്റു ഗ്ലാസ്സുകളിലും സച്ചിന്റെയും ദ്രാവിഡിന്റെയും സ്റ്റിക്കറുകള്‍ എന്റെ വീടിന്റെ ചുമരുകളിലും ബാല്യത്തിന്റെ തിരുശേഷിപ്പായി ഇന്നുമുണ്ട്.

അന്ന് സ്റ്റിക്കര്‍ എന്നതിന് പകരം ബാലരമ തന്ന പദമാണ്‌ "ഒട്ടിപ്പോ"! സ്കൂള്‍ തുറക്കുന്നതിനു മുന്‍പേ ബാലരമ നെയിം സ്ലിപ് തരും. വേറെയും ഒരുപാടു ഉണ്ടെങ്കിലും ഈ സ്ലിപ്പിനായി കാത്തിരിക്കും. ഓര്‍മകളുടെ ബാണ്ഡക്കെട്ട് തുറന്നാല്‍ എണ്ണിയാല്‍ ഒടുങ്ങാത്ത സ്മരണകളാണ് അവശേഷിക്കുന്നത് എന്നതിനാല്‍ തല്‍കാലം നമുക്ക് ഇന്നത്തെ ബാലരമയിലേക്കു വരാം.


എന്റെ അനിയന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'പെറ്റിക്കോട്ടിട്ട' ലുട്ടാപ്പിയും ടി-ഷര്‍ട്ട് ഇട്ട മായാവിയും ആണ് പ്രധാന മാറ്റങ്ങള്‍. മൊബൈലിലൂടെ മന്ത്രം ചൊല്ലി കൊടുക്കുന്ന കുട്ടൂസന്‍ ആധുനികതയുടെ വക്താവായി മാറിയിരിക്കുന്നു. ഇക്കണക്കിനു ജീന്‍സ് ഇട്ട രാധയേം ലോ വൈസ്റ്റ് പാന്‍ട്സ് ധരിച്ച രാജുവിനേം കാണേണ്ടി വരുമോ എന്ന് പരിഭ്രമിച്ചെങ്കിലും അവര്‍ക്ക് ഈ ആഴ്ച റോള്‍ ഇല്ലാത്തതില്‍ സമാധാനിച്ചു ഞാന്‍ അടുത്ത കഥയിലേക്ക് കടന്നു.

തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന ശിക്കാരി ശംഭു ആളൊന്നു മാറിയിടുണ്ട്. ഹിറ്റ്‌ കഥയിലെ നായകന്‍ ആയതു കൊണ്ടാണോ എന്തോ ശംഭു ചേട്ടന്റെ മുഖത്തിന്‌ നല്ല വണ്ണം! സൂത്രനും ഷെരുവും പഴയ നിഷ്കളങ്കര്‍ ആണ്! ഒരു കഥയെങ്കിലും മാറ്റമില്ലാതെ തുടരുന്നുണ്ടല്ലോ എന്ന് ഓര്‍ത്തു അടുത്ത കഥയിലേക്ക് കടന്നപ്പോള്‍ അതും നമ്മുടെ പഴയ ജമ്പനും തുമ്പനും തന്നെ! കളിക്കുടുക്കയില്‍ പ്രശസ്തമായ ലുട്ടാപ്പിയെ കേന്ദ്രകഥാപത്രം ആക്കിയുള്ള കഥ ബാലരമയിലും കാണുന്നു. രണ്ടു ലുട്ടപ്പിമാര്‍ ഒരേ പുസ്തകത്തിലുള്ളത് കുറച്ചു കടുപ്പമല്ലേ എന്ന് ഓര്‍ത്തു പോയി.

ഇംഗ്ലീഷില്‍ കുറച്ചൂടെ വിവരമുള്ളവരാണ് ഇപ്പോഴത്തെ കുഞ്ഞുങ്ങള്‍ എന്ന കാരണം കൊണ്ടാകാം ഒരു ആംഗലേയ കഥയും ഉണ്ട് ന്യൂ ജെനറെഷന്‍ ബാലരമയില്‍. പഴയതില്‍ നിന്ന് വിഭിന്നമായി ഒരുപാടു പൊതു വിജ്ഞാനം തരുന്ന പംക്തികളും കണ്ടു ആ പുസ്തകത്തില്‍. ഏറ്റവും പുതിയ വീഡിയോ ഗെയിംസ് പരിചയപ്പെടുത്തുന്ന കോളം കണ്ടപ്പോള്‍ മനസ്സിലായി ബാലരമ ബഹുദൂരം സഞ്ചരിച്ചെന്ന്!

പണ്ട് അഞ്ചു രൂപയ്ക്കു ബാലരമ വാങ്ങിയ ഞാന്‍ ആറേഴു വര്‍ഷത്തിനു ശേഷം പത്തു രൂപ എന്ന വില കേട്ട് ഞെട്ടിയപോലെ തന്നെ അതിലെ ഉള്ളടക്കവും എന്നെ തീര്‍ത്തും അത്ഭുതപരതന്ത്രയാക്കി! അന്നത്തെ അതെ മനസ്ഥിതിയില്‍ പുസ്തകം തുറന്നതാണ് ഞാന്‍ ചെയ്ത തെറ്റ്. മണ്ണപ്പം എന്നാല്‍ കുട്ടികള്‍ക്കിന്നു ചോക്ലേറ്റ് കേക്ക് ആണ്. അത് പോലെയാണ് ഓരോ മാറ്റവും. ഇങ്ങനെ പലതും ചിന്തിച്ചു ബാലരമ അടച്ചു വച്ചപ്പോള്‍ അറിയാതെ ഒരു പരസ്യത്തിന്റെ ഈരടികള്‍ ഞാന്‍ മൂളി, "കാലം മാറി, കഥ മാറി...!"

60 comments:

  1. Balarama, a favourite book for children....mine too, even to this day.

    ReplyDelete
  2. ഹഹ അങ്ങനെ ബാലരമയും ഒരു പോസ്റ്റിനുള്ള വിഷയമാക്കി അല്ലെ... നടക്കട്ടെ...

    ReplyDelete
    Replies
    1. ബാലരമക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങള്‍ !!!

      Delete
  3. എന്തൊക്കെ മാറിയാലും ആ രാജുവും രാധയും വലുതയോ ,വിക്രമനു വയസായോ ഡാകിനി അമൂമ്മ ഓടികളികുന്നിപ്പഴും അതിനൊന്നും ഒരു മാറ്റവും ഇല്ല കാശ് മാത്രം അഞ്ചില്‍ നിന്നും പത്തു ചതി :( അല്ല്യോ.....

    ReplyDelete
    Replies
    1. സത്യം...ഇന്ന് രാജു-രാധ ബന്ധത്തിന് പോലും വ്യാഖ്യാനങ്ങള്‍ വന്നിരിക്കുന്നു

      Delete
  4. മാഷേ....ഈ ബ്ലോഗ്‌ പരസ്യത്തിനു ബാലരമ എത്ര രൂപ തന്നു.?

    ReplyDelete
    Replies
    1. ഹ ഹ ഹ! പൈസ കിട്ടിയെങ്കില്‍ ഞാന്‍ ഇങ്ങനെ വിമര്‍ശിക്കുമോ?

      Delete
  5. രൂപ .സത്യം ,,നിന്റെ തല വെയില് കൊളിക്കേണ്ട കേട്ട ..ഹോ അഭാരം ഈ കഴിവ് ,,സൂപ്പര്‍ കിടു ജിമിട്ടു ,,ഹോ ,,,,ബാലരമ ആശംസകള്‍

    ReplyDelete
  6. ബാലരമ വായിച്ചും വരച്ചും വളര്‍ന്ന കുട്ടിക്കാലം മനസ്സിലേക്ക് ഓടിയെത്തി

    ReplyDelete
    Replies
    1. ഈ പ്രോത്സാഹനത്തിനു നന്ദി...

      Delete
  7. പെണ്‍കുട്ടിയുടെ വസ്ത്രമായ പെട്ടികോട്ട് ലുട്ടപ്പിക് കൊടുത്തുത്തത് അവരെ ദുഷ്ടരായി ചിത്രീകരിക്കാനല്ലേ. മാത്രവുമല്ല രാധയുടെ വേഷവും ഈ പെട്ടിക്കൊട്ടാണ്. മയവിക്കു ടീഷര്‍ട്ട് കൊടുത്തു മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നു. ഇതിനെതിരെ ശക്തമായ പതികരണങ്ങള്‍ ഉരുത്തിരിഞ്ഞു വരേണ്ടതാണ്.

    ReplyDelete
    Replies
    1. തീര്‍ച്ചയായും ചിന്തികേണ്ട ഒരു വിഷയം തന്നെയാണ് സുഹൃത്തേ!!!

      Delete
  8. oru ias officer ias nu prepare cheyyumbol vaayaikkunna pusthakangalude koottathil baalamaeyuyum paranju kandirunnu munpu!!!!! i usd to read it from 4th to 10th...pakshe 10thil okke aniyanu vnedi ennu apranjaanu vaanguka..paksh vaayikkaan marakkilla...orupadi informative aaya kaarayangalum athilund..ippo cartoons watch cheyyunna pole allallo aa reading... better malayalam, eagerness to know abt the things around,indian myths okke athillenkil palathum njaan ariyaathe pokumaayirunnu..pinne vaayanayude thgudakkavum kooduthal krithikal vaayikkaanulla prachodanavum.,

    ReplyDelete
  9. ഒട്ടിപ്പോ

    ഞാന്‍ ഒട്ടിപ്പോയി ഓര്‍മ്മകളില്‍

    (എന്റെ എത്ര രൂപയാണ് ഈ ബാലരമ വാങ്ങി തീര്‍ന്നത്. ഹോ, അതെല്ലാം ചേര്‍ത്തുവച്ചിരുന്നേല്‍ “നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍”)

    ReplyDelete
    Replies
    1. ഹി ഹി ഹി...ഈ ബുദ്ധി അന്ന് തോന്നേണ്ടിയിരുന്നു അജിത്തെട്ടാ!

      Delete
  10. ബാലരമക്ക് നാല് രൂപ ആയിരുന്നത് മുതല്‍ ഞാന്‍ വായിക്കുമായിരുന്നു..ഓരോ വെള്ളിയാഴ്ചയും ഞാന്‍ നേരത്തെ ഉണരും പത്രക്കാരനെ കാത്തിരിക്കും..

    ആ ഓര്‍മകളിലേക്ക് തിരിച്ചു കൊണ്ടുപോയതിന് നന്ദി..

    ReplyDelete
    Replies
    1. എന്റെ വകയും ഒരു നന്ദി ഈ വാക്കുകള്‍ക്ക്!

      Delete
  11. ഹോ പഴയ കാലം ഓര്‍മ്മ വന്നു,അന്നൊക്കെ പെങ്ങളുമായി എത്ര തവണ തല്ലു പിടിച്ചിരിക്കുന്നു ബാലരമ വായിക്കാന്‍ :) എന്തായാലും നന്നായി :)

    ReplyDelete
    Replies
    1. ഒന്നൂടെ ബാലരമ വാങ്ങി പെങ്ങളുടെ അടുത്ത് പോയി നോക്കു! വീണ്ടും അടി കൂടാം

      Delete
  12. പെട്ടെന്ന് ഓര്‍മ്മ വന്നത് മായാവിയെ കേന്ദ്ര കഥാപാത്രമാക്കി എന്‍റെ കൂട്ടുകാരന്‍ ചെയ്ത നാടകമാണ്..
    വല്ലഭന് പുല്ലും ആയുധം.. രൂപക്ക് ബാലരമയും ആയുധം ‍- ബ്ലോഗെഴുതാന്‍ -
    രൂപയുടെ പത്ത് രൂപ പോയെങ്കിലെന്താ..
    ഒരു നല്ല പോസ്റ്റായില്ലേ...

    നന്നായിട്ടാ..

    ReplyDelete
    Replies
    1. അത് സത്യം. പത്തു രൂപ നഷ്ടമായില്ല ഈ രൂപയ്ക്ക്!

      Delete
  13. ബാലരമ കൊണ്ടും ഒരു പോസ്റ്റ്‌ നുള്ള വകുപ്പ് ഒപ്പിച്ചു അല്ലെ.... നന്നായി...
    കുട്ടിക്കാലം മുത്തശ്ശി മാര്‍ ഇല്ലാതെ വിരസമായവര്‍ക്ക് ബാലരമ തന്നെയായിരുന്നു കഥ പറഞ്ഞും പാട്ട് പാടിക്കൊടുക്കുകയും ചെയ്യുന്ന മുത്തശ്ശി....
    ആഴ്ചാവസാനം ബാലരമയ്ക്കായി ഉമ്മറപ്പടിയില്‍ കാത്തിരുന്നത് ഇന്നും ഓര്‍ക്കുന്നു... ബാലരമയുടെ ഉള്ളിലൂടെ കണ്ണോടിച്ചു കൊണ്ടുള്ള സ്കൂള്‍ലിലെക്കുള്ള ഓട്ടം... അപ്പോള്‍ മനസ്സു നിറയെ വയ്കുന്നേരം അമ്മയുടെ കയ്യില്‍ നിന്നും കിട്ടാന്‍ പോകുന്ന ബാലരമയെ കുറിച്ചാകും .....

    ReplyDelete
    Replies
    1. ബാലരമയെ കുറിച്ച് എല്ലാവര്‍ക്കുമുള്ള അനുഭവം ഏതാണ്ട് ഒരുപോലെ ആണെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു അഖില്‍

      Delete
  14. മനോരമ ഓൺലൈനിൽ ഞാനിപ്പഴും ബാലരമ വായിക്കാറുണ്ട്...

    ReplyDelete
    Replies
    1. പക്ഷെ പുസ്തകം വായിക്കുന്നതിന്റെ സുഖം ഓണ്‍ലൈന്‍ കിട്ടുമോ?

      Delete
  15. എന്റെ കുട്ടിക്കാലത്തിന് വര്‍ണത്തിളക്കമേറിയ ബാലരമക്ക് ഒരായിരം അഭിവാദ്യങ്ങള്‍...

    ഐ മിസ്‌ യു മൈ ഡിയര്‍ ബാലരമ.... :)

    ReplyDelete
    Replies
    1. ഇടക്കൊരു ബാലരമ വാങ്ങി വായിക്കു ചങ്ങാതി...

      Delete
  16. ബാലരമ വായിച്ചിട്ട് കുറച്ചു വര്‍ഷങ്ങള്‍ ആയതിനാല്‍ മാറ്റങ്ങള്‍ അറിയാന്‍ കഴിഞ്ഞിട്ടില്ല .

    ReplyDelete
    Replies
    1. ഞാനും അങ്ങനെ തന്നെ ആയിരുന്നു ഗോപു

      Delete
  17. വേറിട്ട ചിന്ത,വേറിട്ട ശൈലി.
    ഈ ബാലരമ അവലോകനം കലക്കി.. :)

    ന്‍റെ ബ്ലോഗ്ഗിലെക്കും സ്വാഗതം.
    http://kannurpassenger.blogspot.in/2012/09/blog-post.html

    ReplyDelete
  18. നന്ദി ഫിറോസ്...കണ്ണൂര്‍ പാസ്സന്ജറില്‍ ഇനി മുതല്‍ ഈ യാത്രക്കാരി കൂടെ ഉണ്ട്

    ReplyDelete
  19. ഒരുകാലത്ത് കുട്ടികളെ ഇത്ര സ്വാധീനിച്ച വേറൊരു പുസ്തകം ഉണ്ടാവില്ല. ഞാന്‍ എന്റെ കുട്ടിക്കാലത്ത് ഇതിനു വേണ്ടു ഒരുപാട് കരഞ്ഞിട്ടുണ്ട്.

    ReplyDelete
    Replies
    1. നന്ദി ഫയസ്‌...ഞാനും കരഞ്ഞിട്ടുണ്ട്.

      Delete
  20. കുറെ കാലായി ബാലരമ കണ്ടിട്ട്...പണ്ട് ബാലരമ കൈയില്‍ കിട്ടാന്‍ എത്ര തല്ലു കൂടിയിരിക്കുന്നു?

    ഈ ഓര്‍മപ്പെടുത്തലിന് നന്ദി.

    ReplyDelete
    Replies
    1. ഇനിയും സമയം വൈകിയിട്ടില്ല. പോയി ഒരു ബാലരമ വാങ്ങു മുബി

      Delete
  21. ഹും... ബാലരമയെ വിമര്‍ശിക്കുന്നോ... തല മാറട്ടെ...

    ReplyDelete
    Replies
    1. അയ്യോ ചതിക്കല്ലേ മന്ത്രവാദി ചേട്ടാ

      Delete
  22. ഒരു കാലഘട്ടത്തിന്റെ ഓർമ, അല്ലെങ്കിൽ മടങ്ങിപ്പോക്ക്.... ഞാനിപ്രാവശ്യം നാട്ടിൽ പോയപ്പഴും വായിച്ചിരുന്നു ബാലരമയും ബ ാലഭൂമിയും എല്ലാം... ആ ചിത്രകഥകൾ വായിക്കാൻ ഒരു സുഖമാണു..

    ReplyDelete
  23. കൊള്ളാം..ബാലരമ വെച്ചും പോസ്റ്റി അല്ലെ ?കൊള്ളാം

    ReplyDelete
  24. ബാലരമ...മായാവി..ഡാകിനി..കുട്ടൂസ്സന്‍..മറക്കാനാവുമോ..നഹി..നഹി...

    ReplyDelete
    Replies
    1. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം!

      Delete
  25. kollam ... oramayilekku oru thiranottam :)

    ReplyDelete
  26. കുട്ടിക്കാലത്തെ ഓര്‍മ്മകളെ ഉണര്‍ത്തിയ രചന. എന്‍റെ സ്കൂള്‍ ബാഗില്‍ എപ്പോഴും ബാലരമയും, ബാലമംഗളവുമൊക്കെ ഉണ്ടാകുമായിരുന്നു.

    ReplyDelete
    Replies
    1. സ്കൂളും ചോറ്റു പാത്രവും ബാലരമയും... ബാല്യം എത്ര മനോഹരം അല്ലെ!

      Delete
  27. ചെറുപ്പത്തില്‍ ഒരു പാട് വായിച്ചതാ.. മറക്കാന്‍ പറ്റില്ല

    ReplyDelete
    Replies
    1. ഇവിടെ കുറിച്ചിട്ട ഈ വാക്കുകള്‍ക്ക് നന്ദി വേണുഗോപാല്‍

      Delete
  28. അല്ല ഈ രാജുവും രാധയും ലൗവേർസ് അല്ലേ, ആയിരിക്കും ,അവർ ആരാണെന്ന് എവിടേയും പറഞ്ഞിട്ടിലല്ലൊ അല്ലേ

    ReplyDelete
    Replies
    1. കുഞ്ഞായിരിക്കുമ്പോള്‍ നമ്മള്‍ അവരുടെ ബന്ധം എന്താണെന്നൊന്നും വേവലാതിപെടാറില്ല. ആ കഥ ഇന്ന് വായിക്കുമ്പോഴും ഞാന്‍ ആ കാലത്തേ കണ്ണിലൂടെയെ കാണാറുള്ളു.

      Delete
  29. പണ്ട് മുതലെ ഞാന്‍ ഒരു ബാലരമ ഫാന്‍ ആണ്... ഇപ്പോള്‍ ഓണ്‍\ലൈന്‍ ആണ് വായന

    ReplyDelete
  30. രൂപ, ഒരു കാര്യം ഇന്നലെയാണ് ശ്രദ്ധിച്ചത്... അല്ല, എന്റെ മകള്‍ ശ്രദ്ധയില്‍ പെടുത്തി എന്നു പറയുന്നതാണ് ശരി... ഇപ്പോള്‍ ബാലരമയില്‍ ശിക്കാരി ശംഭുവല്ല, ശിക്കാരി ശങ്കുവാണ്. അതിവിദഗ്ധമായി ബാലരമ നമ്മളെ പറ്റിച്ചു. ശിക്കാരി ശംഭുവിന് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് സിബിഐ അന്വേഷണം തന്നെ വേണം...

    ReplyDelete
    Replies
    1. അയ്യോ ഞാന്‍ അത് ശ്രദ്ധിച്ചില്ല

      Delete
  31. https://www.facebook.com/photo.php?fbid=311582025616783&set=a.101109939997327.1773.100002949632849&type=1&theater

    മായാവിയുടെ സൃഷ്ടാവിനു വിട
    മായാവിയെയും കുട്ടുസൂനെയും ഡാകിനിയേയും ലുട്ടാപ്പിയേയും ഒരു ബാലമാസികയുടെ ട്രെന്റ് സെറ്ററാക്കുകയും നാല് പതിറ്റാണ്ടിലധികം കുട്ടികളുടെ മനസ്സറിഞ്ഞ് ഒരു ഡസനിലധികം പ്രസിദ്ധീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്ത എന്‍ എം മോഹന്‍ എന്ന പത്രാധിപര്‍ കാലയവനിയ്ക്കുള്ളില്‍ മറഞ്ഞു............. നമ്മുടെ ബാല്യത്തിന് നിറങ്ങള്‍ നല്‍കിയ മോഹന്‍ സാറിന് ആദരാഞ്ജലികള്‍

    ReplyDelete
    Replies
    1. ബാലരമയ്ക്കും വരും തലമുറയ്ക്കും തീരാനഷ്ടം. ആദരാജ്ഞലികള്‍

      Delete